മാർത്തോമ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അനുശോചിച്ചു
Monday, October 19, 2020 4:51 PM IST
ഫിലഡൽഫിയ: മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപോലീത്തയുടെ വിയോഗത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡൽഫിയ അനുശോചിച്ചു.

കർശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം കേരളത്തിന് മാത്രമല്ല പ്രവാസ മലയാളത്തിനാകെ തീരാ നഷ്ടമാണെന്ന് സുമോദ് നെല്ലിക്കാല അനുസ്മരിച്ചു.

മത സൗഹാർദത്തിനും അതുപോലെ തന്നെ പാവങ്ങളുടെ ഉന്നമനത്തിനും തിരുമേനി നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാണാനാവാത്തതാണ്‌. അദ്ദേഹത്തിന്‍റെ വേർപാട് ഫിലാഡൽഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അംഗങ്ങളെ വേദനിപ്പിക്കുണ്ടെങ്കിൽ പോലും തിരുമേനി പ്രവർത്തീകമാക്കിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ അംഗങ്ങൾ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.

ചെയർമാൻ സുമോദ് നെല്ലിക്കാലായുടെ അധ്യക്ഷതയിൽ കൂടിയ വെർച്യുൽ മീറ്റിംഗിൽ സെക്രട്ടറി സാജൻ വർഗീസ്, ട്രസ്റ്റീ രാജൻ സാമുവേൽ, അലക്സ് തോമസ്, ജോഷി കുര്യാക്കോസ്, ജോർജ് ഓലിക്കൽ, ജോബി ജോർജ്, ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ, റോണി വര്ഗീസ്, തോമസ് പോൾ, ജോൺ സാമുവേൽ എന്നിവർ അനുശോചിച്ചു.