വാ​ഷിം​ഗ്ട​ണ്‍ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ സ്കൂ​ൾ സ്ഥാ​പ​ക​ൻ എ​ബ്ര​ഹാം തോ​മ​സ് മോ​സ​സ് നി​ര്യാ​ത​നാ​യി
Thursday, October 29, 2020 8:01 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി മു​ക്കൂ​ട്ടു​ത​റ ഇ​ട​പ്പ​ള്ളി​ൽ ഏ​ബ്ര​ഹാം തോ​മ​സ് മോ​സ​സ് (78) വാ​ഷിം​ഗ്ട​ണി​ൽ നി​ര്യാ​ത​നാ​യി.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജ്, തേ​വ​ര കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ചു ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 1969 ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. പി​ന്നീ​ട് ഗ​വ​ണ്‍​മെ​ൻ​റ് ജോ​ലി ല​ഭി​ച്ചു​വെ​ങ്കി​ലും സു​വി​ശേ​ഷി​ക​ര​ണ​ത്തി​ൽ അ​തീ​വ​ത​ൽ​പ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം പ​ല രാ​ജ്യ​ങ്ങ​ളി​ലും പോ​യി സു​വി​ശേ​ഷം അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് വാ​ഷിം​ഗ്ട​ണ്‍ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ അ​ക്കാ​ഡ​മി ( WUCA) എ​ന്ന സ്കൂ​ൾ സ്ഥാ​പി​ച്ചു.

ഭാ​ര്യ: സാ​റാ​മ്മ മോ​സ​സ് തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ തോ​ണി​ക്ക​ല്ലി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് മോ​സ​സ് ( ന്യൂ ​ടേ​സ്റ്റ​മെ​ന്‍റ് ച​ർ​ച്ച്, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് സ​ഭാ ശു​ശ്രൂ​ഷ​ക), ബെ​ക്കി മോ​സ​സ്, പോ​ൾ മോ​സ​സ്, ഫ്രെ​ഡി മോ​സ​സ് ( മൂ​വ​രും യു​എ​സ്)
മ​രു​മ​ക്ക​ൾ: ബ്ലോ​സം പോ​ൾ, ന​വോ​മി ഗ്രാ​ന്േ‍​റാ​സ്.

മെ​മ്മോ​റി​യ​ൽ സ​ർ​വീസ് വ​രു​ന്ന വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.00 മ​ണി​ക്കും ഫ്യൂ​ണ​റ​ൽ സ​ർ​വീ​സ് ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 നും ​ന​ട​ത്തി സം​സ്കാ​രം ന​ട​ത്തും.

Address: New Testament church, 400 Butternut st. NW, Washington, DC 20012

റി​പ്പോ​ർ​ട്ട്: ചാ​ക്കോ കെ. ​തോ​മ​സ്