എം.എസ് ശോശാമ്മ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Friday, October 30, 2020 2:35 PM IST
ന്യൂയോര്‍ക്ക്: മാന്നാര്‍ കുട്ടംപേരൂര്‍ പുളിക്കല്‍ വീട്ടില്‍ പരേതനായ എ. ജെ ജോണ്‍ സാറിന്റെ ഭാര്യ എം.എസ് ശോശാമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: പരേതനായ മോന്‍സി (ബാംഗ്ലൂര്‍), ഷേര്‍ളി, സന്തോഷ്, ഷൈനി (മൂവരും ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം :നവംബര്‍ ഒന്നിനു (ഞായര്‍) വൈകുന്നേരം ആറിന് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷ : നവംബര്‍ രണ്ടാംതീയതി തിങ്കളാഴ്ച രാവിലെ എട്ടിന് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സിലും തുടര്‍ന്ന് രാവിലെ പതിനൊന്നിന് നാസു കനോൾസ് പോര്‍ട്ട് വാഷിങ്ടണ്‍ സെമിത്തേരില്‍ സംസ്‌കാരവും നടക്കും. ശുശ്രൂഷകള്‍ക്ക് ലിവിങ് വാട്ടര്‍ ചര്‍ച്ച് നേതൃത്വംനല്‍കും.
സംസ്‌കാരശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷന്‍ ടിവിയില്‍ www.provisiontv.in
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയന്‍ ഡാനിയേല്‍ (516 244 5483).

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍