മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം കൺവൻഷൻ 27, 28 തീയതികളിൽ
Wednesday, November 25, 2020 5:37 PM IST
ലോസ് ആഞ്ചലസ്: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജൺ കണ്‍വന്‍ഷന്‍ നവംബർ 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും. "സന്പുഷ്ടമായ ക്രിസ്തീയ കുടുംബ ജീവിതം' എന്ന വിഷയം ആസ്പദമാക്കി ഫ്‌ളോറിഡ സെന്‍റ് ലൂക്ക്‌സ് മാര്‍ത്തോമ വികാരി റവ.ഡേവിഡ് ചെറിയാന്‍, പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനായ സാബു വാര്യാപുരം (ഇലന്തൂര്‍) എന്നിവര്‍ രണ്ടു ദിവസങ്ങളായി നടക്കുന്ന യോഗങ്ങളില്‍ പ്രസംഗിക്കും.

സൂമിലും യൂട്യൂബിലും ഫെസ്ബുക്കിലും തല്‍സമയം കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്. സൂമില്‍ 889-9782 9464 എന്ന ഐഡിയില്‍ MTVEA എന്ന പാസ്‌കോഡിലും, യൂട്യൂബില്‍ wrmtvea.us എന്ന ലിങ്കിലും ഫേസ്ബുക്കില്‍ WRMTVEA FB Group ലും ദിവസവും വൈകുന്നേരം ആറു മുതല്‍ കാണാം.

റീജണല്‍ പ്രസിഡന്‍റ് റവ.ഗീവര്‍ഗീസ് കൊച്ചുമ്മന്‍, വൈസ് പ്രസിഡന്‍റ് കുര്യന്‍ വര്‍ഗീസ്, ട്രഷറര്‍ ഫിലിപ്പ് ജയ്ക്കബ്, സെക്രട്ടറി രാജേഷ് മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി കൺവൻഷന് നേതൃത്വം നൽകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: മനു തുരുത്തിക്കാടൻ