ക്രിസ്മസ് ബെല്‍സ് സംഗീതമത്സരം, അപേക്ഷ സമര്‍പ്പിക്കാനുള്ള അവാസനതീയതി നവം 30
Sunday, November 29, 2020 4:08 PM IST
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ഈവരുന്ന ക്രിസ്മസിനോടനുബന്ധിച്ച് നടത്തുന്ന സംഗീത മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയിരം ഡോളര്‍ ഒന്നാം സമ്മാനവും, 500 ഡോളര്‍ രണ്ടാം സമ്മാനവും, 300 ഡോളര്‍ മൂന്നാം സമ്മാനവും, ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക്, യുട്യൂബ് ലൈക്ക് ലഭിക്കുന്ന മത്സരാര്‍ഥിക്ക് 100 ഡോളര്‍ ക്രമത്തിലാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍. ഏത് ഇന്ത്യന്‍ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള ക്രിസ്മസ് അനുബന്ധിത ഗാനങ്ങളാണ് ആലപിച്ച് നല്‍കേണ്ടത്. ഗ്രേസ് പ്രിന്റിംഗ് ആന്‍ഡ് മെയിലിംഗ് ഷിക്കാഗോ, ഹോളിവുഡ് മോര്‍ട്ട്‌ഗേജ് ഫ്‌ളോറിഡ, ഗാടോമാന്‍ സെക്യൂരിറ്റി കണ്‍സേണ്‍സ് കേരള, ഇന്ത്യ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സൗത്ത് ഫ്‌ളോറിഡയിലെ വെസ്റ്റ് പാംബീച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ഇതിനോടകം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സംഗീത ആല്‍ബങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. പ്രതിഭാധനരായ ഗായകരുടെ സര്‍ഗവാസനയെ ക്രൈസ്തവോന്മുഖമായി വളര്‍ത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യം. ജയിംസ് മുളവന (പ്രസിഡന്റ്), ഡോ. ജോജി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജിമ്മി തോമസ് (സെക്രട്ടറി), റെജി പാറേല്‍ (ട്രഷറര്‍), സാംസണ്‍ സാമുവേല്‍ (പ്രോഗ്രാം ഡയറക്ടര്‍), പ്രഫ. ദാനിയേല്‍ കുളങ്ങര, ജോജി തോമസ് (ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മത്സരത്തിലേക്ക് അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. പങ്കെടുക്കാന് താത്പര്യമുള്ളവര്‍ www.cstarproductionsusa.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയിംസ് മുളവന