കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി
Friday, January 15, 2021 7:37 PM IST
ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നിന്ന് ഷിക്കാഗോ രൂപത, ക്‌നാനായ റീജിയന്‍ ലിറ്റില്‍ ഫ്‌ളവര്‍ മിഷന്‍ ലീഗിന്‍റേയും ഇന്‍ഫന്‍റ് മിനിസ്ട്രിയുടെയും നേതൃത്വത്തില്‍ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജനുവരി 10 നു വിശുദ്ധ കുബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ജോസഫ് ജെമി പുതുശേരില്‍, കൈക്കാരന്‍ തോമസ് ഇലക്കാട്ട്, ഡിആര്‍ഇ ബിജു തേക്കിലക്കാട്ടില്‍ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ലിറ്റില്‍ ഫ്‌ലവര്‍മിഷന്‍ ലീഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ മത്സരത്തില്‍ 88 കുട്ടികൾ പങ്കെടുത്തു. ഡിട്രോയിറ്റ് സെന്‍റ് മേരീസ് ഇടവകയിലെ ഹെലന്‍ ജോബി മംഗലത്തേട്ട് ഒന്നാം സ്ഥാനം പങ്കിട്ടു. ക്രിസ്റ്റഫര്‍ സ്റ്റീഫന്‍ താന്നിക്കുഴിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇന്‍ഫന്‍റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍നടത്തിയ മത്സരത്തില്‍ 147 കുട്ടികള്‍ പങ്കെടുത്തു. ഡിട്രോയിറ്റ് സെന്‍റ് മേരീസ് ഇടവകയിലെ ജോണ്‍ പോള്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം