ഡാളസ് ഉള്‍പ്പടെ നോര്‍ത്ത് ടെക്‌സസിലെ നാലു കൗണ്ടികളില്‍ വെള്ളിയാഴ്ച മാത്രം 45 മരണം
Saturday, February 27, 2021 2:59 PM IST
ഡാളസ്: നോര്‍ത്ത് ടെക്‌സസിലെ ഡാളസ് ഉള്‍പ്പടെയുള്ള നാലു സുപ്രധാന കൗണ്ടികളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച മാത്രം 45 പേര്‍ കോവിഡ് 19 മൂലം മരിക്കുകയും, 2299 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ലോക്കല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി അറിയിച്ചു.

ഡാളസ് കൗണ്ടിയില്‍ മരണം 19, രോഗം സ്ഥിരീകരിച്ചവര്‍ 726, ടെറന്റ് കൗണ്ടിയില്‍ 23 മരണവും, രോഗം സ്ഥിരീകരിച്ചവര്‍ 589, ഡന്റന്‍ കൗണ്ടിയില്‍ മരണം സ്ഥിരികരിച്ചിട്ടില്ല, 526 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോളിന്‍ കൗണ്ടിയില്‍ നാലു മരണവും, 458 രോഗം സ്ഥിരീകരിച്ചവരുമുണ്ട്.

കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ ഡാളസ് കൗണ്ടിയില്‍ മാത്രം 3495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 150 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 മാര്‍ച്ചിനുശേഷം ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 279834, മരണം 2941. രോഗമുക്തി നേടിയവര്‍ 263542. ഇപ്പോള്‍ ഈ കൗണ്ടിയില്‍ 13351 പേര്‍ രോഗികളായി കഴിയുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ച ഡാളസ് കൗണ്ടിയില്‍ പ്രതിദിനം 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ശരാശരി ഓരോ ദിവസവും 21 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡാളസ് ഉള്‍പ്പടെയുള്ള നോര്‍ത്ത് ടെക്‌സസ് കൗണ്ടികളിലെ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍