ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തിൽ വനിതാനർത്തകർക്ക് അവസരം
Saturday, June 12, 2021 11:11 AM IST
ഫിലഡൽഫിയ: അമേരിക്കൻ ദേശീയ ഓണാഘോഷത്തിന്‍റെ നാന്ദികുറിക്കുന്ന തിരുവാതിരോത്സവത്തിൽ പങ്കാളികളായി നൃത്തം ചെയ്യാൻ താത്പര്യമുള്ള വനിതാനർത്തകരെ ക്ഷണിക്കുന്നു. അനേകം സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ഇതാദ്യമായി ‘അമേരിക്കൻ ദേശീയ ഓണാഘോഷം’ സംഘടിപ്പിക്കുന്നത്.

ഫിലഡൽഫിയയിൽ ഓഗസ്റ്റ് 21 ശനിയാഴ്ച്ച കൺസ്റ്റാറ്റർ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ' മെഗാ തിരുവാതിരയിൽ', തിരുവാതിരനൃത്തം അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന, “ലാസ്യ ഡാൻസ് അക്കാഡമി” യെ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: ആഷ അഗസ്റ്റിൻ (267- 844-8503), ലാസ്യ ഡാൻസ് അക്കാഡമി.

റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ