ടെ​ക്സ​സി​ൽ നാ​ലു​പേ​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, July 22, 2021 10:12 PM IST
ന്യു​സ​മ്മ​ർ​ഹി​ൽ​ഡ്(​ടെ​ക്സ​സ്): ഈ​സ്റ്റ് ടെ​ക്സ​സി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​നു​ള്ളി​ൽ നാ​ലു​പേ​ർ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ജൂ​ലൈ 20 ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ മൊ​ബൈ​ൽ ഹോ​മി​ലും ഒ​രാ​ൾ ഡ്രൈ​വ് വേ​യി​ലും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി​യ​ശേ​ഷം ഇ​ര​ക​ളി​ൽ ഒ​രാ​ളു​ടെ വാ​ഹ​നം മോ​ഷ്ടി​ച്ചാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ആ​യു​ധ ധാ​രി​ക​ളാ​ണെ​ന്നും, ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കു വേ​ണ്ടി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള​വ​രെ​ന്ന് ക​രു​തു​ന്ന മൂ​ന്നു​പേ​രെ​യും അ​നി​ഷ്ഠ​സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ അ​റ​സ്റ്റു ചെ​യ്തു.

വി​ഫ​ല​മാ​യ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ര​ണ്ടു പു​രു​ഷന്മാ​രും ര​ണ്ടു സ്ത്രീ​ക​ളും കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ണ്‍ ക്ലി​ന്‍റ​ൻ(18), ആ​മാ​ന്‍റാ ബെ​യ്ൽ(39), എ​മി ഹി​ക്കി(39), ജെ​ഫ് ജ​റി​യ(47) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ളാ​യി ജ​സി പൊ​ളോ​സ്ക്കി(20), ഡൈ​ല​ൻ വെ​ൽ​ച്ച്(21), ബി​ല്ലി ഫി​ലി​പ്പ്സ്(39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​വ​രേ​യും ചെ​റോ​ക്കി കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ