ഏ​ലി​യാ​മ്മ ഫി​ലി​പ്പ് ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി
Monday, July 26, 2021 8:25 PM IST
ഷി​ക്കാ​ഗോ: കോ​ട്ട​യം ഇ​ടു​വ​രി​യി​ൽ പ​രേ​ത​നാ​യ ഇ.​കെ. ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് (94) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. കൂ​ട്ടി​ക്ക​ൽ പ​ള്ളി​വാ​തു​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

ത​ല​പ്പാ​ടി ഐ​പി​സി സ​ഭാം​ഗ​മാ​യി​രു​ന്ന പ​രേ​ത ദീ​ർ​ഘ​കാ​ലം സ​ഭാ സ​ഹോ​ദ​രീ​സ​മാ​ജം സെ​ക്ര​ട്ട​റി​യാ​യും സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തൊ​ണ്ണൂ​റാ​മ​ത്തെ വ​യ​സി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ പ​രേ​ത മ​ക്ക​ളോ​ടൊ​പ്പം ഇ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും സു​ഖം പ്രാ​പി​ച്ച് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നി​രു​ന്നു.

മ​ക്ക​ൾ: പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​ർ​ജ്, പാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ ഫി​ലി​പ്പ്, ആ​നി ആ​ൻ​ഡ്രൂ​സ്, കു​ര്യ​ൻ ഫി​ലി​പ്പ്, മേ​രി ഫി​ലി​പ്പ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പാ​സ്റ്റ​ർ ജി ​ജോ​ർ​ജ്, ലാ​ലി ജോ​ണ്‍​സ​ണ്‍, പാ​സ്റ്റ​ർ ആ​ൻ​ഡ്രൂ​സ് കെ. ​ജോ​ർ​ജ്, പ്രി​യാ കു​ര്യ​ൻ ഫി​ലി​പ്പ്, ഷാ​ജി കൂ​ട്ടു​മ്മേ​ൽ. പ​രേ​ത​യ്ക്ക് 12 കൊ​ച്ചു​മ​ക്ക​ളും,നാ​ലു കൊ​ച്ചു​മ​രു​മ​ക്ക​ളും, മൂ​ന്നു പേ​ര​ക്കു​ട്ടി​ക​ളു​മു​ണ്ട്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജൂ​ലൈ 30 വെ​ള്ളി​യാ​ഴ്ച നാ​ലി​ന് നൈ​ൽ​സി​ലു​ള്ള കൊ​ളോ​ണി​യ​ൽ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് ന​ട​ക്കു​ന്ന അ​ന്ത്യ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മേ​രി ഹി​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കു​ര്യ​ൻ ഫി​ലി​പ്പ് (847 912 5578).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം