അന്നമ്മ ചാക്കോ ഡാളസിൽ നിര്യാതയായി
Friday, September 10, 2021 3:22 PM IST
ഡാളസ്: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മുൻ ഉദ്യോഗസ്ഥനായ അയിരൂർ അയ്യക്കാവിൽ കുടുംബയോഗത്തിൽപ്പെട്ട ചങ്ങനാശേരി പുതുകുടിയിൽ പി.ടി.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (തങ്കമ്മ - 84) ഡാളസിൽ നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 13 നു (തിങ്കൾ) രാവിലെ 10 നു ഡാളസ് കരോൾട്ടൺ മാർത്തോമ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx 75019).

പരേത അയിരൂർ മലയിൽ കുടുംബാംഗമാണ്. ലക്‌നൗ, ആഗ്ര, കോൽക്കത്ത, ഡാളസ് എന്നിവിടങ്ങളിൽ ദീർഘനാൾ നഴ്സ് ആയി ജോലി ചെയ്തിരുന്നു.

മകൻ: സന്തോഷ് (ഡാളസ് സിറ്റി ബജറ്റ് മാനേജർ). മരുമകൾ: ഡോ. സിനി. റാന്നി ഉതിമൂട് ഓടിക്കണ്ടത്തിൽ കുടുംബാംഗം. കൊച്ചുമക്കൾ: ജെക്ക്, ഗ്രേസ്.

പൊതുദർശനം 12 നു (ഞായർ) ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ കരോൾട്ടൺ മാർത്തോമ ചർച്ചിൽ (1400 W. Frankford Rd, Carrollton, Tx 75007) .

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ സംപ്രേക്ഷണം ചെയ്യും.

വിവരങ്ങൾക്ക് : സന്തോഷ് ചാക്കോ 214 674 7020

റിപ്പോർട്ട്: ഷാജി രാമപുരം