ഫോ​മ​യു​ടെ പൊ​തു​യോ​ഗം ജ​നു​വ​രി 16ന് ​റ്റാ​ന്പാ​യി​ൽ
Wednesday, December 8, 2021 9:34 PM IST
ഫ്ളോ​റി​ഡ: ഫോ​മ​യു​ടെ പൊ​തു​യോ​ഗം 2022 ജ​നു​വ​രി 16 ഞാ​യ​റാ​ഴ്ച ഫ്ളോ​റി​ഡ​യി​ലെ റ്റാ​ന്പാ​യി​ൽ ന​ട​ക്കും. ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഓ​രോ അം​ഗ​സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഏ​ഴു വീ​തം പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​മ​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ളും, ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​മു​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം യാ​ത്ര സൗ​ക​ര്യ​ങ്ങ​ളി​ലെ പ​രി​മി​തി​യും, കൂ​ടു​ത​ൽ പേ​ർ​ക്ക് ഒ​ത്തു​കൂ​ടാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം പൊ​തു​യോ​ഗം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​വി​ഡി​നാ​ന്ത​രം ന​ട​ക്കു​ന്ന ഫോ​മ​യു​ടെ ആ​ദ്യ ഒൗ​ദ്യോ​ഗി​ക പൊ​തു​യോ​ഗ​മാ​ണ് റ്റാ​ന്പാ​യി​ൽ ന​ട​ക്കു​ന്ന​ത്.

പ്ര​തി​നി​ധി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ഡി​സം​ബ​ർ 23 നു ​മു​ൻ​പ് സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ജ​ന​റ​ൽ ബോ​ഡി​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ഫോ​മ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റ് ആ​യ info@ fomaa.orgൽ ​ന​വം​ബ​ർ 11 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​രി​ക​ളു​ടെ പേ​രും, ഇ-​മെ​യി​ൽ ഐ​ഡി​യും ഫോ​ണ്‍ ന​ന്പ​റും ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​നോ​ടൊ​പ്പം info@ fomaa.org ലേ​ക്ക് ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന് അ​യ​ച്ചു ന​ൽ​കേ​ണ്ട​താ​ണ്.

റ്റാ​ന്പാ എ​യ​ർ പോ​ർ​ട്ടി​ലേ​ക്കാ​ണ് ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കേ​ണ്ട​ത്. ഹോ​ട്ട​ലി​ലേ​ക്കു​ള്ള ഫ്രീ ​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ല​ഭ്യ​മാ​ണ്. ഹോ​ട്ട​ൽ ബു​ക്കിം​ഗി​നെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ