"നമ്മളുടെ കലോത്സവം 2022' ജനുവരി 27 ന്
Monday, January 24, 2022 6:39 PM IST
കാൽഗറി (കാനഡ) : നമ്മള്‍ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്‍റർ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍). നമ്മു‌ടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി "നമ്മളുടെ കലോത്സവം 2022' എന്ന പേരിൽ ഒരു വെർച്വൽ കലോത്സവം സംഘടിപ്പിക്കുന്നു.

കാനഡയിലെ വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ആസാദികാ അമൃത് മഹോത്സവ (Azadi Ka Amrit Mahotsav) ത്തിന്‍റെ ഭാഗമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ജനുവരി 27 നു (വ്യാഴം) വൈകുന്നേരം അഞ്ചിനാണ് പരിപാടി.

വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ മനീഷ് , മലയാളം മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് എന്നിവർ ആശംസ സന്ദേശങ്ങൾ നൽകും. ചടങ്ങിൽ
നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പരിപാടികള്‍ തത്സമയം www.nammalonline.com/live എന്ന ലിങ്കില്‍ കാണാം.

ജോയിച്ചൻ പുതുക്കുളം