ഫൊക്കാന വാഷിംഗ്ടണ്‍ റീജൺ കണ്‍വന്‍ഷന്‍ റജിസ്ട്രേഷൻ കിക്ക് ഓഫ് മേയ് അഞ്ചിന്
Thursday, May 5, 2022 11:11 PM IST
ഫ്രാൻസിസ് തടത്തിൽ
വാഷിംഗ്‌ടൺ ഡിസി : ഫൊക്കാന കൺവൻഷൻ പടിവാതിൽക്കൽ എത്തി നിൽക്കവേ അവസാന റൗണ്ട് റീജണൽ റജിസ്ട്രേഷൻ കിക്ക് ഓഫ് മേയ് അഞ്ചിനു (വ്യാഴം) വാഷിംഗ്ടണ്‍ ഡിസിയിൽ അരങ്ങേറും.

വൈകുന്നേരം ആറിന് റീജണൽ വൈസ് പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ ഡി.സിയിലുള്ള വസതിയിൽ അദ്ദേഹത്തിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന കൺവൻഷൻ റജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ വാഷിംഗ്‌ടൺ റീജണിനു കീഴിലുള്ള 5 അസോസിയേഷനുകളിൽ നിന്നുള്ള ഭാരവാഹികൾക്കും അംഗങ്ങൾക്കും പുറമെ ഫൊക്കാനയുടെ ദേശീയ നേതാക്കന്മാരും പങ്കെടുക്കും. അഡ്രസ്: 5022 Warren St.New, Washington.

വാഷിംഗ്ടണ്‍ റീൺ കണ്‍വന്‍ഷന്‍ റജിസ്ട്രേഷൻ കിക്ക് ഓഫില്‍ ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു മാത്യു, വിമൻസ് ഫോറം പ്രസിഡന്‍റ് ഡോ. കലാ ഷഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്,അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് ചെയർമാൻ ബെന്‍ പോള്‍, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തന്‍, നാഷണൽ കമ്മിറ്റി അംഗം സ്റ്റാന്‍ലി എത്തുനിക്കല്‍, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യന്‍, കൺവെൻഷൻ പേട്രൺ ഡോ. മാമ്മന്‍ സി ജേക്കബ്, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, നാഷണൽ അസോസിയേറ്റ് കോർഡിനേറ്റർ ജോയ് ചാക്കപ്പന്‍, ഫൊക്കാന മുൻ പ്രസിഡണ്ട് പാര്‍ത്ഥസാരഥി പിള്ള, വിമൻസ് ഫോറം സെക്രട്ടറി അബ്ജ അരുണ്‍, മുൻ ആർ. വി.പി രജ്ഞു ജോര്‍ജ്, ജെസണ്‍ ദേവസ്യ, എറിക് മാത്യു, ത്രിഷ രമാകാന്ത്, ജാനിസ് ജോബ് തുടങ്ങിയവർ പങ്കെടുക്കും.

കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടൺ (കെഎജിഡബ്ള്യു) പ്രസിഡന്‍റ് മധു നമ്പ്യാര്‍, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്‌ടൺ ഡിസി (കെസിഎസ്എംഡബ്ള്യു) പ്രസിഡന്‍റ് അരുണ്‍ സുരേന്ദ്രനാഥ്, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, ഗ്രാമം -റിച്ച്മോണ്ട് പ്രസിഡന്‍റ് ജോണ്‍സണ്‍ തങ്കച്ചൻ, മലയാളി അസോസിയേഷൻ ഓഫ് മെരിലാൻഡ് (മാം) പ്രസിഡന്‍റ് ജോസഫ് പോത്തന്‍ എന്നിവരുടെ നേതൃത്വത്തിൽ ഡി.സി. മേഖലയിൽ നിന്നുള്ള നിരവധി ഡെലിഗേറ്റുകളും അംഗങ്ങളും കൺവൻഷൻ റജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തും.

വാഷിംഗ്‌ടൺ ഡിസി ആർവിപിയായ ഡോ.ബാബു സ്റ്റീഫൻ അടുത്ത തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ആയി മത്സരിക്കാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ഡിസിയിലെ റജിസ്ട്രേഷൻ കിക്ക് ഓഫ് ഏറെ ശ്രദ്ധ നേടുന്നുണ്ട്. റീജണിനു കീഴിലുള്ള എല്ലാ അസോസിഷനുകളിൽ നിന്നുള്ള പരമാവധി അംഗങ്ങളെ കൺവൻഷനിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഫൊക്കാനയുടെ ഡിസിയിൽ നിന്നുള്ള നേതാക്കൾ.