അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന് ആവ​ർ​ത്തി​ച്ചു ട്രം​പ്
Thursday, March 16, 2023 7:35 AM IST
പി.പി. ​ചെ​റി​യാ​ൻ
ഡാ​വ​ൻ​പോ​ർ​ട്ട്, അ​യോ​വ: 2016 ലെ ​അ​യോ​വ റി​പ്പ​ബ്ലി​ക്ക​ൻ കോ​ക്ക​സി​ൽ തോ​റ്റ​തി​ന് ശേ​ഷം, തി​ങ്ക​ളാ​ഴ്ച ഡോണൾ​ഡ് ട്രം​പ് ചെ​യ്ത പ്ര​സം​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള തന്‍റെ​ സ്നേ​ഹം തു​ട​ർ​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നു ആ​വ​ർ​ത്തി​ച്ചു പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​സം​ഗ​മാ​ണ് ട്രം​പ് അ​യോ​വ​യി​ൽ ന​ട​ത്തി​യ​ത്. മു​ൻ പ്ര​സി​ഡന്‍റ്​ മ​ട​ങ്ങി​യെ​ത്തി​യ​ത് വൈ​റ്റ് ഹൗ​സി​ലേ​ക്കു ത​ന്നെ വി​ജ​യി​പ്പി​ച്ചു അ​യ​ക്ക​ണ​മെ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു അ​ഭ്യ​ർ​ത്ഥി​ക്കാ​ൻ കൂ​ടി​യാ​ണ്.

അ​യോ​വ​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്താ​ണ് ട്രം​പ് സാ​യാ​ഹ്നം ചി​ല​വ​ഴി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ കോ​ക്ക​സു​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​ണ് അ​യോ​വ. ഒ​രു റ​സ്റ്റോ​റ​ന്‍റിലെത്തിയ അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രു​മാ​യി ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​ണ് ആ​ദ്യം സ​മ​യം ചി​ല​വ​ഴി​ച്ച​ത്. ഏ​ഴ് വ​ർ​ഷം മു​മ്പ് ത​ന്നെ ഒ​ഴി​വാ​ക്കി​യ സം​സ്ഥാ​ന​ത്തു വി​ജ​യി​ക്കു​ന്ന​തി​നു​ള്ള ത​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.