ടെക്സസ്: ആർലിംഗ്ടണില്‍ ഭർത്താവിനെ യുവതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മൈ ട്രാൻ എന്ന 42കാരിയാണ് പ്രതി.
വിവാഹമോചന പേപ്പറിൽ ഒപ്പിടാനായി ഭർത്താവിന്റെ താമസസ്ഥലത്ത് എത്തിയപ്പോഴായിരുന്നു കുറ്റകൃത്യം നടന്നത്. പ്രതി തന്നെയാണ് പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി ട്രാനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ആർലിംഗ്ടൺ സിറ്റി ജയിലിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ആക്രമണത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.