ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷം; വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്നു
Saturday, May 27, 2023 12:47 PM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്നു. ജൂ​ൺ 24നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഷി​ക്കാ​ഗോ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളു​ടേ​യും ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​നാ​യി ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളേ​യും മ​റ്റു സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രേ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​മ്മി​റ്റി​ക​ളി​ൽ ചേ​രു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ മീ​റ്റിം​ഗ് ചൊ​വ്വാ​ഴ്ച (മേ​യ് 30) ഏ​ഴി​ന് സി​എം​എ ഹാ​ളി​ൽ വ​ച്ച് ചേ​രും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ഷി വ​ള്ളി​ക്ക​ളം (പ്ര​സി​ഡ​ന്‍റ്) - 312 685 6745, ല​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ (ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ) - 630 709 9075, ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ (ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ) - 847 477 0564, അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു (സു​വ​നീ​ർ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ) - 847 912 2578