ന്യൂയോർക്ക്: പത്ത് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തി. ഇന്ത്യൻ സമയം ചൊവാഴ്ച രാത്രി ഒൻപതിനാണ് അദ്ദേഹം സാൻഫ്രാൻസിസ്കോയിലെത്തിയത്.
എംപി സ്ഥാനം നഷ്ടമായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വിദേശപര്യടനമാണിത്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം യുഎസിലെ ഇന്ത്യക്കാരുമായും സംവദിക്കും. അമേരിക്കയിൽ പത്രസമ്മേളനവും നടത്തും.