രാ​ഹു​ല്‍ ഗാ​ന്ധിക്ക് നേരെ ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം
Wednesday, May 31, 2023 5:24 PM IST
വാ​ഷിം​ഗ്ട​ണ്‍: കോൺഗ്രസ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാ​ഹു​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ലി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഖ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

പോലീസ് എത്തി ഇ​വ​രെ നീ​ക്കി​യ ശേ​ഷ​മാ​ണ് പ​രി​പാ​ടി തു​ട​ര്‍​ന്ന​ത്. അ​തേ​സ​മ​യം എ​ല്ലാ​വ​രോ​ടും സ​ഹി​ഷ്ണു​ത പു​ല​ര്‍​ത്തു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ഹു​ല്‍ പ്ര​തി​ഷേ​ധ​ത്തെ നേ​രി​ട്ട​ത്.