ചാ​ൾ​സ്റ്റ​ൺ മേ​യ​ർ തെരഞ്ഞെ‌ടുപ്പിൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ജ​യം; 1877ന് ​ശേ​ഷം ആദ്യം
Friday, November 24, 2023 3:41 PM IST
പി.​പി. ചെ​റി​യാ​ൻ
സൗ​ത്ത് കാ​രോ​ലി​ന: ചാ​ൾ​സ്റ്റ​ൺ മേ​യ​ർ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് വി​ല്യം കോ​ഗ്‌​സ്‌​വെ​ൽ വി​ജ​യി​ച്ചു. 1877ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചാ​ൾ​സ്റ്റ​ൺ മേ​യ​ർ സീ​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വി​ജ​യി​ക്കു​ന്ന​ത്.

കോ​ഗ്‌​സ്‌​വെ​ല്ലും നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി ജോ​ൺ ടെ​ക്‌​ലെ​ൻ​ബ​ർ​ഗും ത​മ്മി​ലു​ള്ള ചൊ​വ്വാ​ഴ്ച ന​ട​ന്ന റ​ൺ​ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൗ​ത്ത് കാ​രോ​ലൈ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ നി​ന്നു​ള്ള അ​നൗ​ദ്യോ​ഗി​ക ഫ​ല​ങ്ങ​ൾ കോ​ഗ്‌​സ്‌​വെ​ല്ലി​ന് 51 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യി​ട്ടാ​ണ് വി​വ​രം.


ന​മ്മു​ടെ ന​ഗ​ര​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ഞാ​ൻ ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി. ഒ​രു പു​തി​യ ദി​ശ​യി​ലേ​ക്ക് ന​മ്മ​ൾ സ​ഞ്ച​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് വി​ല്യം കോ​ഗ്‌​സ്‌​വെ​ൽ പ​റ​ഞ്ഞു.