ഒക്ലഹോമാ സിറ്റി: ഒക്ലഹോമാ സിറ്റിയിലെ ക്ലാര വാട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളിയെ കണ്ടെത്താൻ പോലീസ് സഹായാമഭ്യർഥിച്ചു. 34 കാരനായ ഡഗ്ലസ് ഫെന്റൺ ആണ് ജയിൽ ചാടിയത്.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
അപകടകാരിയായ ഇയാളെ കണ്ടെത്തിയാൽ ഒരിക്കലും സമീപത്തേക്ക് പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്