അമേരിക്കൻ നയതന്ത്രജ്ഞനും നൊ​ബേ​ൽ ജേ​താ​വു​മാ​യ ഹെ​ൻ​റി കി​സി​ൻ​ജ​ർ അ​ന്ത​രി​ച്ചു
Thursday, November 30, 2023 10:57 AM IST
വാർത്ത: പി.പി.ചെറിയാൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വും അ​മേ​രി​ക്ക​ന്‍ മു​ന്‍ സേ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഹെ​ൻ​റി കി​സി​ന്‍​ജ​ര്‍(100) അ​ന്ത​രി​ച്ചു. ക​ണ​ക്ടി​ക്ക​ട്ടി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ച്ച​ർ​ഡ് നി​ക്സ​ന്‍റെ​യും ഗെ​റാ​ൾ​ഡ് ഫോ​ർ​ഡി​ന്‍റെ​യും കാ​ല​ത്ത് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്ത് കം​ബോ​ഡി​യ​യി​ല്‍ അ​മേ​രി​ക്ക ബോം​ബി​ട്ട​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

1973ല്‍ കി​സി​ൻ​ജ​റിന് ​നോ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ചിരുന്നു. നിരവധിയാളുകൾ ഇതിനെതിരേ വിമകർശനവുമായി രംഗത്ത് എത്തിയിരുന്നു.


കി​സിം​ഗ​ർ നൂ​റ് വ​യ്സ് ക​ഴി​ഞ്ഞി​ട്ടും രാ​ഷ്‌‌​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ജൂ​ലൈ​യി​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​നെ കാ​ണാ​ൻ അ​ദ്ദേ​ഹം ബീ​ജിം​ഗി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

1964ൽ ​ത​ന്‍റെ ആ​ദ്യ ഭാ​ര്യ ആ​ൻ ഫ്ലെ​ഷ​റി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ അ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ നെ​ൽ​സ​ൺ റോ​ക്ക്ഫെ​ല്ല​റു​ടെ സ​ഹാ​യി​യാ​യ നാ​ൻ​സി മാ​ഗി​നെ​സി​നെ 1974ൽ ​വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ ഭാ​ര്യ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് കു​ട്ടി​ക​ളുണ്ട്.