കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
Wednesday, December 6, 2023 3:23 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വു​മാ​യ ക്ലെ​റ്റ് കെ​ല്ല​റി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

36 മാ​സ​ത്തെ വീ​ട്ടു​ത​ട​ങ്ക​ലും 360 മ​ണി​ക്കൂ​ർ സാ​മൂ​ഹി​ക സേ​വ​ന​വു​മാ​ണ് യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി റി​ച്ചാ​ര്‍​ഡ് ലി​യോ​ണ്‍ വി​ധി​ച്ച​ത്. കാ​പ്പി​റ്റ​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ കെ​ല്ല​ർ ധ​രി​ച്ചി​രു​ന്ന യു​എ​സ് ടീ​മി​ന്‍റെ നീ​ല ജാ​ക്ക​റ്റ് സു​ര​ക്ഷാ ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​താ​ണ് കെ​ല്ല​റെ തി​രി​ച്ച​റി​യു​ന്ന​തി​ന് സ​ഹാ​യി​ച്ച​ത്.

ചെ​യ്ത പ്ര​വൃ​ത്തി തെ​റ്റാ​ണെ​ന്നും അ​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യും ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കെ​ല്ല​ര്‍ ‌പ​റ​ഞ്ഞു. കെ​ല്ല​റി​ന് പ്രൊ​ബേ​ഷ​ൻ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്രതിയെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ ജ​ഡ്ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


കേ​സി​ല്‍ ആ​ദ്യം കു​റ്റം സ​മ്മ​തി​ച്ച​വ​രി​ല്‍ ഒ​രാ​ളാ​യ കെ​ല്ല​ര്‍ ദ​യ അ​ര്‍​ഹി​ക്കു​ന്ന​താ​യും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. കെ​ല്ല​റി​ന് 10 മാ​സം ത​ട​വ് ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ലാ​പ​ത്തി​ല്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന യു​എ​സ് പ​താ​ക കെ​ല്ല​ര്‍ വ​ലി​ച്ചെ​റി​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.