ശോ​ശാ​മ്മ സ്ക​റി​യയുടെ സംസ്കാരം ശനിയാഴ്ച
Thursday, December 7, 2023 11:09 AM IST
ഡാ​ള​സ്: കു​റ്റി​യി​ൽ മാ​ത്യു സ്ക​റി​യ​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ സ്ക​റി​യ​യു​ടെ (മോ​ളി 79) സം​സ്കാ​രം ശ​നി​യാ​ഴ്ച ഒ​ന്പ​ത് മു​ത​ൽ 11.30 വ​രെ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​ന് കൊ​പ്പ​ൽ റോ​ളിം​ഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ (400 SOUTH FREEPORT PARKWAY, COPPELL, TX 75019) വ​ച്ച് ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ ഒന്പത് വ​രെ ഡാ​ള​സ് സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വ​ച്ച് പൊതുദർശനവും പ്രാർഥനയും നടത്തപ്പെടും (1002 BARNES BRIDGE ROAD, MESQUITE TX.75150).


തി​രു​വ​ല്ല വ​ള്ളം​കു​ളം സ്വ​ദേ​ശി​യാ​യ പ​രേ​ത ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വാം​ഗ​മാ​ണ്. മ​ക്ക​ൾ:​ ജോ സ്ക​റി​യ & ജോ​യ​ന്നാ സ്ക​റി​യ. മ​രു​മ​ക​ൾ:​ ബ്രാ​ൻ​ഡൈ സ്ക​റി​യ. കൊ​ച്ചു മ​ക്ക​ൾ: മാ​ഡി​സ​ൺ, മാ​ത്യു സ്ക​റി​യ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കെ.എസ്.മാത്യു: 972 672 3151, ഫിൽ മാത്യു: 214 394 2380

വാർത്ത: എ​ബി മ​ക്ക​പ്പു​ഴ