രാ​ജു ഏ​ബ്ര​ഹാം ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Friday, December 8, 2023 3:25 PM IST
ജോർജ് പണിക്കർ
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന 2024-2026 കാ​ല​യ​ള​വി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും രാ​ജു ഏ​ബ്ര​ഹാം മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി​യു​ടെ പാ​ന​ലി​ൽ നി​ന്നാ​ണ് രാ​ജു ഏ​ബ്ര​ഹാം മ​ത്സ​രി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​മാ​യി നി​ര​വ​ധി വ​ർ​ഷ​ത്തെ ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന രാ​ജു ഏ​ബ്ര​ഹാം 35 വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു ശേ​ഷം പ​രി​പൂ​ർ​ണ​മാ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്.

അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​വും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി​യ രാ​ജു ഏ​ബ്ര​ഹാം 1983ലാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​ദ്ദേ​ഹം സെ​ക്ര​ട്ട​റി, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വ​ള്ളം​ക​ളി പ്രേ​മി​കൂ​ടി​യാ​യ രാ​ജു ഏ​ബ്ര​ഹാം ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി ബോ​ട്ട് ക്ല​ബി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ക​ലാ​രം​ഗ​ത്തും സ​ജീ​വ​മാ​യ രാ​ജു ഏ​ബ്ര​ഹാം വോ​ക്ക​ൽ ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക്, യോ​ഗ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. കെ​സി​എ​എ​ൻ​എ ചെ​ണ്ട​മേ​ളം കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ രാ​ജു ഏ​ബ്ര​ഹാം മു​ഴു​വ​ൻ സ​മ​യ സം​ഘ​ട​നാ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യാ​ണ്.


സ​മ്പൂ​ർ​ണ ക​ലാ​കാ​രി​യും മി​ക​ച്ച സം​ഘാ​ട​ക​യും ഒ​പ്പം നി​ൽ​ക്കു​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സം​ഘ​ട​ന​യി​ൽ അ​വ​സ​ര​ങ്ങ​ളും വേ​ദി​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന ഡോ. ​ക​ല ഷ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ. ​ബാ​ബു സ്‌​റ്റീ​ഫ​ൻ, ഡോ. ​ക​ല ഷ​ഹി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫൊ​ക്കാ​ന ഇ​പ്പോ​ൾ വി​ജ​യ​ത്തി​ന്റെ പാ​ത​യി​ലാ​ണ്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി മു​ൻ​പോ​ട്ടു പോ​കു​മ്പോ​ൾ അ​വ ഭം​ഗി​യാ​യി തു​ട​രാ​ൻ ഡോ. ​ക​ല ഷ​ഹി​യു​ടെ നേ​തൃ​ത്വം അ​ടു​ത്ത ഫൊ​ക്കാ​ന ഭ​ര​ണ​സ​മി​തി​ക്ക് ഉ​ണ്ടാ​ക​ണം. അ​തി​നാ​യി 2024 - 2026 വ​ർ​ഷ​ത്തി​ൽ ഡോ. ​ക​ല ഷ​ഹി​യു​ടെ പാ​ന​ൽ വി​ജ​യി​ക്ക​ണ​മെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ രാ​ജു ഏ​ബ്ര​ഹാം ഫൊ​ക്കാ​ന 2024 - 2026 കാ​ല​യ​ള​വി​ൽ ത​ന്‍റെ ടീ​മി​ൽ മ​ത്സ​രി​ക്കു​ന്ന​ത് അ​തി​യാ​യ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്നു. ക​ഴി​വും പ്രാ​പ്തി​യും പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത​യു​മു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് ഫൊ​ക്കാ​ന​യെ വ​ള​ർ​ത്തു​ന്ന​ത്.

രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ത​ന്‍റെ ടീ​മി​ന് ശ​ക്തി പ​ക​രു​മെ​ന്ന് ഡോ. ​ക​ല ഷ​ഹി​യും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ നി​ര​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.