ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ന് ആ​ദ​ര​വു​മാ​യി ഓം​കാ​രം ഷി​ക്കാ​ഗോ
Monday, July 29, 2024 3:02 PM IST
സ​തീ​ശ​ൻ നാ​യ​ർ
ഷി​ക്കാ​ഗോ: ‌ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​നെ ഓം​കാ​രം ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ചെ​ണ്ട​മേ​ളം, താ​യ​മ്പ​ക, ക​ഥ​ക​ളി ചെ​ണ്ട എ​ന്നീ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നാ​ണ് ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ.



ഇ​ന്ത്യ​ൻ മി​നി​സ്റ്റ​റി ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സി​ന്‍റെ സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ അ​ര​വി​ന്ദ് പി​ള്ള ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.




ഷി​ക്കാ​ഗോ​യി​ൽ നി​ന്നും മി​നി​സോ​ഡ​യി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​നെ പ​രി​ച​യ​പ്പെ​ടു​വാ​നും ചെ​ണ്ട ക​ള​രി​യെ ​കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നും ദീ​പ​ക് നാ​യ​ർ: 847 361 4149, മ​ഹേ​ഷ് കൃ​ഷ്ണ​ൻ: 630 664 7431 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.