ഏലിയാമ്മ മാത്യു കൈപ്പള്ളിൽ ന്യൂയോർക്കിൽ നിര്യാതയായി
Friday, October 13, 2017 2:16 AM IST
ന്യൂയോർക്ക്: ഏലിയാമ്മ മാത്യു കോളക്കോട്ട് കൈപ്പള്ളിൽ (89) നിര്യാതയായി. കേരളത്തിലെ അയിരൂർ പഞ്ചായത്തിൽ രാമനാലിൽ പരേതരായ ജോണ്‍- മറിയാമ്മ ദന്പതികളുടെ മൂത്ത മകളായി 1928 ഏപ്രിൽ 28-ന് ആയിരുന്നു പരേതയുടെ ജനനം.

ഭർത്താവ് പരേതനായ കെ.വി. മാത്യു കൈപ്പള്ളിൽ.
മക്കൾ: മേരി വർഗീസ് (മോളി), ഏലിയാമ്മ ജോസഫ് (ലില്ലി), അന്നമ്മ വർഗീസ് (തങ്കമ്മ), വർഗീസ് മാത്യു (മോഹൻ), ജേക്കബ് മാത്യു (ജോയി), സാറാമ്മ ഏബ്രഹാം (ജോളി).
മരുമക്കൾ: തോമസ് സി. വർഗീസ്, ഇടിക്കുള ജോസഫ്, വർഗീസ് എം. വർഗീസ്, ഷീലു മാത്യു, ഷൈനി മാത്യു, സണ്ണി ഏബ്രഹാം.
കൊച്ചുമക്കൾ: നിധി, ലിജി, ഗിനി, എൽസാ, ലൈജു, റ്റില്ലി, ലിൻസി, ദീപാ, നീന, ജൈനി, ജഗാൻ, ജയ്ജോ, ദിവ്യ.

പൊതുദർശനം ഒക്ടോബർ 13-ന് വെള്ളിയാഴ്ച അഞ്ചു മുതൽ ഒന്പതു വരെ സ്റ്റാറ്റൻഐലന്‍റ് 28, സണ്‍സെറ്റ് അവന്യൂവിലുള്ള സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 14-നു ശനിയാഴ്ച രാവിലെ ഒന്പതിനു സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (215 941 9168), വർഗീസ് മാത്യു (646 785 7418). ജേക്കബ് മാത്യു (ജോയി) 917 742 2102. തോമസ് കൂവള്ളൂർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം