ആൻ സഞ്ജയ് ടൊറന്‍റോയിൽ നിര്യാതയായി
Wednesday, December 6, 2017 2:20 PM IST
ടൊറന്‍റോ (കാനഡ): കൊച്ചി വടുതല തേലപ്പിള്ളിൽ സഞ്ജയ് ഡേവിഡിന്‍റെ (വിഎംവെയർ, ടൊറന്‍റോ) ഭാര്യ ആൻ (കവിത - 39) നിര്യാതയായി. സംസ്കാരം ഡിസംബർ ഒന്പതിന് (ശനി) മിസിസൗഗ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ. ഈറ്റണ്‍ സെന്‍റർ കനേഡിയൻ ടയറിൽ ഡിപ്പാർട്മെന്‍റ് മാനേജരായിരുന്ന പരേത കാട്ടൂർ എടത്തുരുത്തി താടിക്കാരൻ രാജുവിന്‍റെയും ബ്രിജിറ്റിന്‍റെയും മകളാണ്.

മക്കൾ: റയൻ ഡേവിഡ് ജോസഫ്, റേച്ചൽ ജോസഫ് (ഇരുവരും സെയ്ന്‍റ് ഹെലെൻസ് സ്കൂൾ വിദ്യാർഥികൾ).

പൊതുദർശനം എട്ടിന് വൈകുന്നേരം അഞ്ചു മുതൽ ഒന്പതുവരെ മിസിസൗഗയിലെ ടേർണർ ആൻഡ് പോർട്ടർ പീൽ ചാപ്പൽ ഫ്യൂണറൽ ഹോമിൽ (2180, ഹ്യുറന്‍റാരിയോ സ്ട്രീറ്റ്, മിസിസൗഗ).

വിവരങ്ങൾക്ക്: ജോസഫ് ജോണ്‍ താടിക്കാരൻ 416 770 2255, ബിജു പാപ്പച്ചൻ ഏനായി 647 606 8284, ഷിൻഡോ വർഗീസ് ആലുക്കൽ 416 254 3273.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം