ബ്രാംപ്ടണ്‍ ഗൂരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തി സാന്ദ്രമായി
Tuesday, January 2, 2018 10:52 PM IST
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേതത്തിൽ പുതുവസര പ്രഭാതത്തിൽ നടന്ന മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി. വിഘ്നേശ്വര മന്ത്രധ്വനികൾ മുഖരിതമായ അന്തരീക്ഷത്തിൽ നിരവധി ഭക്തർ ഹോമാഗ്നിയിൽ സർവവും സമർപ്പിച്ചു പുതുവർഷ ശാന്തിക്കും ഐശ്വര്യ സമൃദ്ധിക്കുമായി പ്രാർഥന നടത്തി. പ്രാർഥന ചടങ്ങുകൾക്ക് തന്ത്രി ദിവാകരൻ നന്പൂതിരി, മനോജ് തിരുമേനി, ശ്രീജിത്ത് സുന്ദർരാജ് എന്നിവർ നേതൃത്വം നൽകി.

ഈ വർഷം വിപുലമായ പൂജാചടങ്ങുകളും വിഷേശദിവസങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾക്കും നടത്തുവാൻ തീരുമാനമായതായി മാനേജർ അപ്പുക്കുട്ടൻ നായർ അറിയിച്ചു.

വിവരങ്ങൾക്ക്: guruyaur.ca

റിപ്പോർട്ട്: ഹരികുമാർ