സന്പൂർണ കൃതികൾ
Sunday, May 18, 2025 12:25 AM IST
സന്പൂർണ കൃതികൾ
കടത്തനാട്ട് മാധവിയമ്മ
പേജ്: 536 വില: ₹ 750
കേരള സാഹിത്യ
അക്കാദമി, തൃശൂർ
മനുഷ്യസ്നേഹവും സാഹിത്യഭംഗിയും ചേരുന്ന മാധവിയമ്മയുടെ കൃതികളുടെ സമാഹാരം. ശക്തവും സൗമ്യവുമായ കവിതകളിലൂടെ സമൂഹത്തിലെ തിന്മകളോടും ജന്മിത്തം അടക്കമുള്ള ചൂഷകശക്തികളോടും പോരാടി. തീവ്രമായ സ്വാതന്ത്ര്യബോധവും വിശാലമായ ജീവിതവീക്ഷണവും പദ്യരൂപത്തിലും ഗദ്യരൂപത്തിലുമുള്ള ഈ കൃതികളിൽ കാണാം.
ഇഷ്ടമായിരുന്നു പക്ഷേ
ഭരതന്നൂർ ശിവരാജൻ
പേജ്: 28 വില: ₹ 50
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 2471533
സമകാലിക സംഭവങ്ങളും പുരാണ ചിത്രങ്ങളും സ്നേഹബന്ധങ്ങളുമെല്ലാം ഇഴ ചേർന്ന 22 കവിതകൾ. ജീവിതയാഥാർഥ്യങ്ങളോടും മൂല്യബോധത്തോടുമെല്ലാം അവ ആഭിമുഖ്യം പുലർത്തുന്നു. കവിതകളിലെ കളിവാക്കുകളും നർമവും ചിരിയേക്കാൾ ഉപരി ചിന്ത പകരുന്നു.
ചിറകുമായൊരു മാലാഖ
വിൻസെന്റ് വാര്യത്ത്
പേജ്: 156 വില: ₹ 200, ജീവൻ ബുക്സ്,
കോട്ടയം, ഫോൺ:8078999125
ഇതിൽ കഥയുണ്ട്, ചരിത്രമുണ്ട്, ചിന്തയുണ്ട്, പ്രത്യാശയുണ്ട്... വേറിട്ട ഈ കുറിപ്പുകൾ വായിച്ചു തീരുന്പോൾ മനസിലെവിടെയോ ഒരു ശാന്തത പരന്നതായി വായനക്കാർക്കു തോന്നാം. ആർക്കും മെല്ലെമെല്ലെ ഒരു പരിവർത്തനം സാധ്യമാണെന്ന് ഒാർമിപ്പിക്കുന്ന പുസ്തകം.
വെളിച്ചത്തിനെന്തൊരു വെളിച്ചം
ഡോ. ജോർജ് വർഗീസ് കൊപ്പാറ
പേജ്: 178 വില: ₹ 175
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം, ഫോൺ: 0471 2314768
പ്രകാശത്തിന്റെ ശാസ്ത്രമായ ഒപ്ടിക്സുമായി ബന്ധപ്പെട്ട പ്രധാന കണ്ടുപിടിത്തങ്ങൾ പരിചയപ്പെടുത്തുന്ന വിജ്ഞാനഗ്രന്ഥം. പ്രകാശശാസ്ത്രത്തിലെ നൊബേൽ പുസ്കാരങ്ങൾക്ക് ആധാരമായ കണ്ടുപിടിത്തങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രതാത്പര്യമുള്ളവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്രദം.