Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stuck

എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി; താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്. എ​ട്ടാം വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ചു​രം ക​യ​റു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് യ​ന്ത്ര ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്.

ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ ആ​യി ക​ട​ത്തി വി​ടു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ സ​മ​യ​ക്ര​മം പാ​ലി​ച്ച് മാ​ത്രം യാ​ത്ര ചെ​യ്യു​ക.

Kerala

നവജാതശിശുവിന്‍റെ ശരീരത്തിൽ സൂചി കയറിയ സംഭവം; ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട്

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): ന​വ​ജാ​ത ശി​ശു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ സൂ​ചി​ക​യ​റി​യ​ത് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ഫ്രെ​ഡ​റി​ക്ക് പോ​ൾ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​വ​ജാ​ത ശി​ശു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ സൂ​ചി​ക​യ​റി​യെ​ന്നും ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

എ​ൻ​ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ ത​റ​ച്ചു ക​യ​റി​യ സൂ​ചി​യു​ടെ വേ​ദ​ന തി​ന്ന് കു​ട്ടി ഒ​രു വ​ർ​ഷം ക​ഴി​ച്ചുകൂ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കു​മ്പോ​ൾ മാ​താ​വ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ ത​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഇ​വി​ടെ കു​ട്ടി​യെ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചി​കി​ത്സാ പി​ഴ​വു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ല.

നി​ല​വി​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തു​ക​യും എ​ടു​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​നി​ടെ ഇ​വ​ർ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചി​കി​ത്സ​യ്ക്ക് പോ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡോ. ​ഫ്രെ​ഡ​റി​ക്ക് പോ​ൾ പ​റ​ഞ്ഞു.

Kerala

റെ​യി​ൽ വ​ൺ ആ​പ്പി​ല്‍ കു​ടു​ങ്ങി യാ​ത്ര​ക്കാ​ര്‍; സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​റ്റ ആ​​​പ്പി​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മു​​​ഴു​​​വ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റെ​​​യി​​​ൽ വ​​​ൺ ആ​​​പ്പി​​​ല്‍ കു​​​ടു​​​ങ്ങി യാ​​​ത്ര​​​ക്കാ​​​ര്‍.

അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യേ​​​ണ്ട​​​വ​​​ര​​​ട​​​ക്കം ദു​​​രി​​​ത​​​ത്തി​​​ലാ​​​കു​​​ക​​​യാ​​​ണ്. മ​​​റ്റു റെ​​​യി​​​ൽ​​​വേ സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രേ സ​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലും ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്.

2026 മാ​​​ർ​​​ച്ചോ​​​ടെ റെ​​​യി​​​ൽ​​​വ​​​ണ്ണി​​​ന് 2.57 കോ​​​ടി ഡൗ​​​ൺ​​​ലോ​​​ഡു​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.64 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​തി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ത്ര​​​യേ​​​റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​ട​​​യ്ക്കി​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ല്‍ പു​​​ല​​​ര്‍​ച്ചെ​​​വ​​​രെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ള​​​മാ​​​ണ് ആ​​​പ്പ് പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​ത്.

അ​​​സൗ​​​ക​​​ര്യ​​​ത്തി​​​ൽ ഖേ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​റ്റ​​​വ​​​രി അ​​​റി​​​യി​​​പ്പി​​​ൽ പ്ര​​​ശ്നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​തെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള സേ​​​വ​​​ന ത​​​ട​​​സ​​​ങ്ങ​​​ൾ​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നാ​​​ണു യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. റെ​​​യി​​​ൽ​​​വേ സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​വും വേ​​​ഗ​​​ത്തി​​​ലു​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2025 ജൂ​​​ലൈ ഒ​​​ന്നി​​​നാ​​​ണ് റെ​​​യി​​​ൽ വ​​​ൺ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഐ​​​ആ​​​ർ​​​സി​​​ടി​​​സി റെ​​​യി​​​ൽ ക​​​ണ​​​ക്ട്, മൊ​​​ബൈ​​​ൽ യു​​​ടി​​​എ​​​സ്, എ​​​ൻ​​​ടി​​​ഇ​​​എ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​പ്പു​​​ക​​​ളി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്.

റി​​​സ​​​ർ​​​വ്ഡ്, അ​​​ൺ​​​റി​​​സ​​​ർ​​​വ്ഡ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്, ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, പി​​​എ​​​ൻ​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന, കോ​​​ച്ച് സ്ഥാ​​​ന​​​വി​​​വ​​​രം, ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യ​​​ൽ, പ​​​രാ​​​തി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, റീ​​​ഫ​​​ണ്ട്, ഡി​​​ജി​​​ലോ​​​ക്ക​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ, താ​​​മ​​​സ​​​സൗ​​​ക​​​ര്യ ബു​​​ക്കിം​​​ഗ്, തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​റ്റ ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു റെ​​​യി​​​ൽ​​​വ​​​ണ്ണി​​​ന്‍റെ സ​​വി​​ശേ​​ഷ​​​ത.

Kerala

നട്ടെല്ലിൽ തുളച്ചുകയറിയ ചില്ലുകഷണവുമായി 12 വർഷം;ഒടുവിൽ യുവതിക്ക് ആശ്വാസം

കൊ​​ച്ചി: ക​​ഴി​​ഞ്ഞ 12 വ​​ര്‍ഷ​​മാ​​യി അ​​നു​​ഭ​​വി​​ച്ചി​​രു​​ന്ന ക​​ടു​​ത്ത വേ​​ദ​​ന​​യ്ക്കു ശ​​മ​​നം ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ എ​​സ്.​​ബി. മ​​നു (44). ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ വി​​പി​​എ​​സ് ലേ​​ക്‌ഷോ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​ര്‍മാ​​ര്‍ നീ​​ക്കം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് മ​​നു​​വി​​ന്‍റെ ദു​​രി​​ത​​ത്തി​​ന് അ​​റു​​തി​​യാ​​യ​​ത്.

ന​​ട്ടെ​​ല്ലി​​ലെ ക​​ടു​​ത്ത​​ വേ​​ദ​​ന​​യ്ക്കു കാ​​ര​​ണം ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ ആ​​ശു​​പ​​ത്രി​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു മ​​നു. പി​​ന്നീ​​ട് ലേ​​ക്‌​​ഷോ​​റി​​ല്‍ ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ന​​ട്ടെ​​ല്ലി​​നോ​​ടു ചേ​​ര്‍ന്ന് തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​ത്.12 വ​​ര്‍ഷം മു​​മ്പ് ഭ​​ര്‍തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​നി​​ടെ​​യു​​ണ്ടാ​​യ വീ​​ഴ്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. അ​​ന്ന് എ​​ട്ട് മാ​​സം ഗ​​ര്‍ഭി​​ണി​​യാ​​യി​​രു​​ന്ന മ​​നു, ഗ്ലാ​​സ് പ​​തി​​ച്ച ടീ​​പ്പോ​​യി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഗ്ലാ​​സ് ത​​ക​​ര്‍ന്ന​​തോ​​ടെ ക​​ഷ​​ണ​​ങ്ങ​​ള്‍ ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി.

ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് ചി​​കി​​ത്സ ന​​ല്‍കി​​യെ​​ങ്കി​​ലും എ​​ല്ലാ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ളും അ​​ന്ന് ക​​ണ്ടെ​​ത്തി പു​​റ​​ത്തെ​​ടു​​ത്തി​​രു​​ന്നി​​ല്ല. ചി​​ല ക​​ഷ​​ണ​​ങ്ങ​​ള്‍ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ശ​​ക്ത​​മാ​​യ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കാ​​ര​​ണം ഇ​​താ​​ണെ​​ന്ന് ക​​ണ്ടെ​​ത്താ​​നു​​മാ​​യി​​ല്ല.

നി​​ര​​വ​​ധി ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ക​​ടു​​ത്ത വേ​​ദ​​ന മ​​നു​​വി​​ന്‍റെ ജീ​​വി​​ത​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഭ​​ര്‍ത്താ​​വ് രാ​​ജീ​​വ് പ​​റ​​ഞ്ഞു. ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ല്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന മ​​നു​​വി​​ന് ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​യ​​തോ​​ടെ ഔ​​ദ്യോ​​ഗി​​ക ചു​​മ​​ത​​ല​​ക​​ള്‍ പോ​​ലും ശ​​രി​​യാ​​യി നി​​ര്‍വ​​ഹി​​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി.

അ​​ടു​​ത്ത​​യി​​ടെ മ​​റ്റൊ​​രു ആ​​ശു​​പ​​ത്രി​​യി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് നി​​ര്‍ണാ​​യ​​ക സൂ​​ച​​ന ല​​ഭി​​ച്ച​​ത്. ട്യൂ​​മ​​റി​​ന് സ​​മാ​​ന​​മാ​​യ ഒ​​രു സാ​​ധ്യ​​ത സം​​ശ​​യി​​ച്ച ഡോ​​ക്ട​​ര്‍മാ​​ര്‍ എം​​ആ​​ര്‍ഐ പ​​രി​​ശോ​​ധ​​ന നി​​ര്‍ദേ​​ശി​​ച്ചു. തു​​ട​​ര്‍ന്ന് ഈ ​​പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളു​​മാ​​യി വിപിഎ​​സ് ലേ​​ക്‌ഷോ​​റി​​ലെ സ്‌​​പൈ​​ന്‍ ആ​​ന്‍ഡ് സ്‌​​കോ​​ളി​​യോ​​സി​​സ് സ​​ര്‍ജ​​റി വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​റി​​നെ മനു സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ന​​ട്ടെ​​ല്ലി​​നോ​​ട് ചേ​​ര്‍ന്ന് ത്രി​​കോ​​ണാ​​കൃ​​തി​​യി​​ലു​​ള്ള ഒ​​രു ക​​ഷ​​ണം ഉ​​ള്‍പ്പെ​​ടെ മൂ​​ന്ന് ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി. തു​​ട​​ര്‍ന്ന് ഡോ. ​​ആ​​ര്‍. കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ​​ഗ്ധ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്തു.

ക​​ഴു​​ത്തു​​വേ​​ദ​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ മ​​നു അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു​​വെ​​ന്നും അ​​തി​​നാ​​ല്‍ മു​​ന്‍കാ​​ല ചി​​കി​​ത്സ​​ക​​ളി​​ല്‍ ഏ​​റെ​​യും ക​​ഴു​​ത്തി​​ന്‍റെ ഭാ​​ഗ​​ത്താ​​ണ് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തെ​​ന്നും ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഇ​​മേ​​ജിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ശ​​രീ​​ര​​ത്തി​​ല്‍ അ​​വ​​ശേ​​ഷി​​ച്ചി​​രു​​ന്ന ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യ​​തെ​​ന്നും തു​​ട​​ര്‍ചി​​കി​​ത്സ ന​​ല്‍കി​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

District News

ചെ​വി​യി​ല്‍ സ്റ്റ​ഡ് കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി അ​ഗ്‌​നിര​ക്ഷാ​സേ​ന

മൂ​ല​മ​റ്റം: ചെ​വി​യി​ല്‍ സ്റ്റ​ഡ് കു​ടു​ങ്ങി അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യു​മാ​യി വ​ന്ന യു​വാ​വി​ന് മൂ​ല​മ​റ്റം അ​ഗ്‌​നിര​ക്ഷാസേ​ന ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം​മൈ​ല്‍ സ്വ​ദേ​ശി ഇ​ഞ്ച​പ്പി​ള്ളി​യി​ല്‍ ജി​ഷ്ണു ജി​നേ​ഷ് (24) ആ​ണ് ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ സ​ഹാ​യ​ത്തി​ന് എ​ത്തി​യ​ത്.

സേ​നാം​ഗ​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ചെ​വി​യി​ല്‍ സ്റ്റ​ഡ് മു​റു​കി​യി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി. ഉ​ട​ന്‍ത​ന്നെ ക​ട്ടിം​ഗ് പ്ലെയ​ര്‍ ഉ​പ​യോ​ഗി​ച്ച് ചെ​വി​ക്ക് പ​രി​ക്കേ​ല്‍​ക്കാ​തെ അ​ഞ്ചു​മി​നി​റ്റി​ന​കം സ്റ്റ​ഡ് സു​ര​ക്ഷി​ത​മാ​യി മു​റി​ച്ചു മാ​റ്റി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​കെ.​അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Kerala

സോളാർ ബോട്ട് പോളയിൽ കുരുങ്ങി; ഒടുവിൽ തിരികെ അടുപ്പിച്ചു

വൈക്കം: പോളപായലും ചവറും കായലിലടിഞ്ഞ മാലിന്യങ്ങളും ബോട്ടിന്‍റെ യന്ത്രഭാഗത്ത് കുരുങ്ങിയതിനെത്തുടർന്നു യാത്ര പുറപ്പെട്ട ബോട്ട് തിരിച്ചു ജെട്ടിയിൽ അടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി മറുകര എത്തിച്ചു.

വൈക്കം തവണക്കടവ് ഫെറിയിൽ ഇന്നു രാവിലെ പത്തോടെ വൈക്കത്തുനിന്നു തവണക്കടവിലേക്കു പുറപ്പെട്ട ബോട്ടാണ് യന്ത്ര തകരാറിനെത്തുടർന്നു ജെട്ടിയിലേക്കു തിരിച്ചുവിട്ടത്. ‌പുതിയ സോളാർബോട്ട് ജെട്ടിയിൽനിന്നു പുറപ്പെട്ട് അധിക ദൂരം എത്തുന്നതിനു മുമ്പേ ബോട്ടിലെ ഫ്യൂസ് തകരാറിലാകുകയായിരുന്നു. ഈ ബോട്ടിന്‍റെ പ്രൊപ്പല്ലറും പോളയിലും ചവറിലും കുടുങ്ങി കേടാകുന്നതു പതിവാകുകയാണ്.

കോടികൾ മുതൽ മുടക്കുള്ള പുതിയ സോളാർ ബോട്ടുകൾക്ക് അടിക്കടി യന്ത്രതകരാർ വരുന്നത് അധികൃതർ ഗൗരവമായി പരിശോധിച്ച് പരിഹാരം ഉടൻ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

National

കു​ഞ്ഞി​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി സൈ​നി​ക ഡോ​ക്ട​ർ​മാ​ർ

പൂ​നെ: ശ്വാ​സ​നാ​ള​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി​യ ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി സൈ​നി​ക ഡോ​ക്ട​ർ​മാ​ർ. പൂ​നെ​യി​ലെ ആ​ർ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ർ​ഡി​യോ - തൊ​റാ​സി​ക് സ​യ​ൻ​സ​സി​ൽ ന​ട​ന്ന അ​തി​സ​ങ്കീ​ർ​ണ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ കു​രു​ന്നി​ന്‍റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ട​ത് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ശ്വ​സ​ന​നാ​ളി​യി​ലാ​ണ് തു​രു​മ്പി​ച്ച വ​യ​റു​ക​ളോ​ട് കൂ​ടി​യ എ​ൽ​ഇ​ഡി ബ​ൾ​ബ് കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​ഴി​വാ​ക്കി ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ബ്രോ​ങ്കോ​സ്കോ​പ്പി​ക് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ബ​ൾ​ബ് പു​റ​ത്തെ​ടു​ത്ത​ത്.

തു​രു​മ്പി​ച്ച വ​യ​റു​ക​ൾ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നേ​രി​യ പാ​ക​പ്പി​ഴ സം​ഭ​വി​ച്ചാ​ൽ പോ​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സൈ​നി​ക ഡോ​ക്ട​ർ​മാ​രു​ടെ കൃ​ത്യ​ത​യാ​ർ​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ ബ​ൾ​ബ് വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ഇ​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ സ​തേ​ൺ ക​മാ​ൻ​ഡ് ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ശ്വ​സ​ന​നാ​ളി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത എ​ൽ​ഇ​ഡി ബ​ൾ​ബി​ന്‍റെ ചി​ത്ര​വും ക​ര​സേ​ന പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

National

തേ​നെ​ടു​ക്കാ​ൻ പോ​യ കൗ​മാ​ര​ക്കാ​ര​ൻ പാ​റ​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ​ത് എ​ട്ട് മ​ണി​ക്കൂ​ർ; ഒ​പ്പം വി​ഷ​പ്പാ​ന്പും

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ന​യ​ഗ​ഡി​ൽ തേ​നീ​ച്ച​ക്കൂ​ട് എ​ടു​ക്കാ​ൻ പാ​റ​യി​ടു​ക്കി​ലേ​യ്ക്ക് ത​ല​യി​ട്ട കൗ​മാ​ര​ക്കാ​ൻ അ​തി​ജീ​വി​ച്ച​ത് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട എ​ട്ട് മ​ണി​ക്കൂ​റു​ക​ൾ. പാ​റ​യി​ടു​ക്കി​ൽ ത​ല കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്ന കു​ട്ടി​യോ​ടൊ​പ്പം അ​തേ ഇ​ടു​ങ്ങി​യ സ്ഥ​ല​ത്ത് ഒ​രു വി​ഷ​പ്പാ​ന്പും ഉ​ണ്ടാ​യി​രു​ന്നു. അ​മ്മാ​വ​നോ​ടൊ​പ്പം തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യ ഷി​ബ പ്ര​ധാ​ൻ എ​ന്ന ബാ​ല​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പാ​റ​യി​ടു​ക്കു​നു​ള്ളി​ലെ തേ​നീ​ച്ച​ക്കൂ​ട് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷി​ബ​യു​ടെ ത​ല പാ​റ​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​മ്മാ​വ​ൻ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ർ​ക്കും കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.

കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ലെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഷി​ബ​യെ പി​ന്നീ​ട് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി.

District News

പെ​​​രു​​​മാ​​​റ്റച്ച​​​ട്ട​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി റ​​​വ​​​ന്യു ട​​​വ​​​റി​​​ലെ‍ ലി​​​ഫ്റ്റ്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്കി​​​ന്‍റെ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ റ​​​വ​​​ന്യു ട​​​വ​​​റി​​​ല്‍ ഹൗ​​​സിം​​​ഗ് ബോ​​​ര്‍ഡ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥാ​​​പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച ലി​​​ഫ്റ്റി​​​ന്‍റെ ടെ​​​ന്‍ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റച്ച​​​ട്ട​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി.

ഒ​​​രു ലി​​​ഫ്റ്റ് പൂ​​​ര്‍ണ​​​മാ​​​യി മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും അ​​​ടി​​​യ​​​ന്ത​​​ര അ​​​റ്റ​​​കു​​​റ്റപ്പ​​​ണി​​​ക​​​ള്‍ക്കു​​​മാ​​​യി മു​​​പ്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ഹൗ​​​സിം​​​ഗ് ബോ​​​ര്‍ഡ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു നീ​​​ങ്ങി​​​യ​​​പ്പോ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ ച​​​ട്ടം നി​​​ല​​​വി​​​ല്‍ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾക്കു കുരുക്കായി.

ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ​​​റും അ​​​നു​​​ബ​​​ന്ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും റ​​​വ​​​ന്യു ട​​​വ​​​റി​​​ലാ​​​ണ് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​ത്രി​​​കാ സ​​​മ​​​ര്‍പ്പ​​​ണം, പ​​​ത്രി​​​ക പി​​​ന്‍വ​​​ലി​​​ക്ക​​​ല്‍, സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ക്കേ​​​ണ്ട ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി ഏ​​​ണി​​​പ്പ​​​ടിക​​​ള്‍ ക​​​യ​​​റേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്.


താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് കൂ​​​ടാ​​​തെ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫീ​​​സ്, ജോ​​​യി​​​ന്‍റ് ആ​​​ര്‍ടി​​​ ഓ​​​ഫീ​​​സ്, സ​​​പ്ലൈ ഓ​​​ഫീ​​​സ്, എ​​​ല്‍എ ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ തു​​​ട​​​ങ്ങി ഇ​​​രു​​​പ​​​തി​​​ലേ​​​റെ സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളും സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത് ഈ ​​​ആ​​​റു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ്. ഈ ​​​കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളാ​​​ണ് ദി​​​നം​​​പ്ര​​​തി എ​​​ത്തു​​​ന്ന​​​ത്.

 

National

ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ജം​ഷ​ഡ്പൂ​രി​ൽ ഒ​രു വി​വാ​ഹ വി​രു​ന്നി​നി​ടെ​യാ​ണ് സം​ഭ​വം. ല​ളി​ത് സിം​ഗ്(41) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

മാ​ലി​യ​ന്ത ഗ്രാ​മ​ത്തി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി.

Kerala

ടാന്‍സാനിയന്‍ പൗരന് ആശ്വാസം;മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി ശ്വാ​​സ​​കോ​​ശ​​ത്തി​​ല്‍ കു​​ടു​​ങ്ങി​​യ മീ​​ന്‍​എ​​ല്ല് നീ​​ക്കം ചെ​​യ്തു

തെ​​ള്ള​​കം: കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ 60 വ​​യ​​സു​​ള്ള ടാ​​ന്‍​സാ​​നി​​യ​​ന്‍ പൗ​​ര​​ന്‍റെ ഇ​​ട​​ത് ശ്വാ​​സ​​കോ​​ശ​​ത്തി​​ല്‍ മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി കു​​ടു​​ങ്ങി​​യി​​രു​​ന്ന മീ​​ന്‍​എ​​ല്ല് ശ​​സ്ത്ര​​ക്രി​​യ വേ​​ണ്ടാ​​തെ​​യു​​ള്ള ബ്രോ​​ങ്കോ​​സ്‌​​കോ​​പി​​ക് ചി​​കി​​ത്സ​​യി​​ലൂ​​ടെ വി​​ജ​​യ​​ക​​ര​​മാ​​യി നീ​​ക്കം ചെ​​യ്തു.

ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി തു​​ട​​ര്‍​ച്ച​​യാ​​യ ചു​​മ​​യും ശ്വാ​​സം​​മു​​ട്ട​​ലും അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്ന രോ​​ഗി​​ക്ക് ചി​​കി​​ത്സ​​ക​​ളി​​ൽ ആ​​ശ്വാ​​സം ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. കാ​​ന്‍​സ​​ര്‍ സം​​ശ​​യ​​ത്തെ തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ല്‍ ഇ​​ട​​ത് ശ്വാ​​സ​​കോ​​ശം പൂ​​ര്‍​ണ​​മാ​​യും അ​​ട​​ഞ്ഞ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ ഇ​​ത് ശ്വാ​​സ​​കോ​​ശ കാ​​ന്‍​സ​​റാ​​ണെ​​ന്ന് സം​​ശ​​യി​​ച്ചി​​രു​​ന്നു. ​​തു​​ട​​ര്‍​ന്ന് പ​​ള്‍​മ​​ണോ​​ള​​ജി വി​​ഭാ​​ഗം ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍, മീ​​ന്‍​ എ​​ല്ല് ട്യൂ​​മ​​ര്‍ പോ​​ലു​​ള്ള അ​​ണു​​ബാ​​ധാ വ​​ള​​ര്‍​ച്ച​​യ്ക്കു​​ള്ളി​​ല്‍ മ​​റ​​ഞ്ഞ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. എ​​ന്‍​ഡോ​​ബ്രോ​​ങ്കി​​യ​​ല്‍ ഡി​​ബ​​ള്‍​ക്കിം​​ഗ് വ​​ഴി ഭാ​​ഗി​​ക​​മാ​​യി വ​​ള​​ര്‍​ച്ച നീ​​ക്കം ചെ​​യ്ത​​തി​​നു​​ശേ​​ഷ​​മാ​​ണ് മീ​​ന്‍​ എ​​ല്ല് പു​​റ​​ത്തു​​വ​​ന്ന​​ത്.

ഏ​​ക​​ദേ​​ശം ര​​ണ്ട് മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ട ബ്രോ​​ങ്കോ​​സ്‌​​കോ​​പി​​ക് പ്ര​​ക്രി​​യ​​യി​​ലൂ​​ടെ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്ലാ​​തെ മീ​​ന്‍​എ​​ല്ല് നീ​​ക്കം ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചു.

ഇ​​ന്‍റ​​ര്‍​വെ​​ന്‍​ഷ​​ണ​​ല്‍ പ​​ള്‍​മ​​ണോ​​ള​​ജി​​സ്റ്റ് ഡോ. ​​ഫൈ​​റൂ​​സ് ഫാ​​ത്തി​​മ, സീ​​നി​​യ​​ര്‍ പ​​ള്‍​മ​​ണോ​​ള​​ജി​​സ്റ്റ് ഡോ. ​​ദീ​​പു, അ​​ന​​സ്തീ​​ഷ്യോ​​ള​​ജി​​സ്റ്റ് ഡോ. ​​ശ്യാം, പ​​ള്‍​മ​​ണോ​​ള​​ജി​​സ്റ്റ് ഡോ. ​​എ​​ലി​​സ​​ബ​​ത്ത് എ​​ന്നി​​വ​​രും ബ്രോ​​ങ്കോ​​സ്‌​​കോ​​പ്പി ടെ​​ക്‌​​നീ​​ഷ​​ന്‍ സൈ​​മ​​ണും ഉ​​ള്‍​പ്പെ​​ടു​​ന്ന സം​​ഘ​​മാ​​ണു ചി​​കി​​ത്സ​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്.

Kerala

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി സ്വ​ദേ​ശി മ​ഹ്‌​റൂ​ഫി​ന്‍റെ മ​ക​ന്‍ അ​സ്‌​ലം നൂ​ഹാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ മ​ണ്ണ് വാ​രി വാ​യി​ലി​ടു​ന്ന​തി​നി​ടെ ചെ​റി​യ ക​ല്ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ ഉ​ട​ൻ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു.

Latest News

Corehub Up