മൂലമറ്റം: ചെവിയില്‍ സ്റ്റഡ് കുടുങ്ങി അസഹനീയമായ വേദനയുമായി വന്ന യുവാവിന് മൂലമറ്റം അഗ്നിരക്ഷാസേന രക്ഷകരായി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. അറക്കുളം പന്ത്രണ്ടാംമൈല് സ്വദേശി ഇഞ്ചപ്പിള്ളിയില് ജിഷ്ണു ജിനേഷ് (24) ആണ് ഫയര്‍സ്റ്റേഷനില്‍ സഹായത്തിന് എത്തിയത്.
സേനാംഗങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ചെവിയില്‍ സ്റ്റഡ് മുറുകിയിരിക്കുന്നതായി മനസിലാക്കി. ഉടന്‍തന്നെ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ചെവിക്ക് പരിക്കേല്‍ക്കാതെ അഞ്ചുമിനിറ്റിനകം സ്റ്റഡ് സുരക്ഷിതമായി മുറിച്ചു മാറ്റി. സ്റ്റേഷന് ഓഫീസര്‍ ടി.കെ.അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Tags : nattu vishesham Ear stud gets stuck