ഭുവനേശ്വർ: ഒഡീഷയിലെ നയഗഡിൽ തേനീച്ചക്കൂട് എടുക്കാൻ പാറയിടുക്കിലേയ്ക്ക് തലയിട്ട കൗമാരക്കാൻ അതിജീവിച്ചത് മരണത്തെ മുഖാമുഖം കണ്ട എട്ട് മണിക്കൂറുകൾ. പാറയിടുക്കിൽ തല കുടുങ്ങിയ നിലയിലായിരുന്ന കുട്ടിയോടൊപ്പം അതേ ഇടുങ്ങിയ സ്ഥലത്ത് ഒരു വിഷപ്പാന്പും ഉണ്ടായിരുന്നു. അമ്മാവനോടൊപ്പം തേൻ ശേഖരിക്കാൻ പോയ ഷിബ പ്രധാൻ എന്ന ബാലനാണ് അപകടത്തിൽപ്പെട്ടത്.
പാറയിടുക്കുനുള്ളിലെ തേനീച്ചക്കൂട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷിബയുടെ തല പാറകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. അമ്മാവൻ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. എന്നാൽ ആർക്കും കുട്ടിയെ രക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
കുട്ടിക്ക് ഗുരുതരമായ പരിക്കുകളിലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഷിബയെ പിന്നീട് കുടുംബാംഗങ്ങൾക്ക് കൈമാറി.
Tags : Head Stuck Crevice Snake