Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Argentina

മെ​സി​യു​ടെ പേ​രി​ൽ 'ഗോ​ൾ അ​ടി​ച്ച​ത് ആ​ര്'?; ച​ട്ട​ലം​ഘ​ന​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പി​ന്‍റെ പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നി​ൽ വ​ലി​യ തോ​തി​ലു​ള്ള ച​ട്ട​ലം​ഘ​ന​ങ്ങ​ളും വീ​ഴ്ച​ക​ളും ന​ട​ന്ന​താ​യി കാ​യി​ക​വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​ടെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ദേ​ശ പ​ണ​മി​ട​പാ​ട്, സ്പോ​ൺ​സ​ർ​ഷി​പ്പ്, സ്റ്റേ​ഡി​യം കൈ​മാ​റ്റം എ​ന്നി​വ​യി​ല​ട​ക്കം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്പോ​ൺ​സ​ർ​ക്ക് അ​മി​ത നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ​ത്തേ​ക്ക് പ​ണം അ​യ​ച്ച​ത് ഫെ​മ ച​ട്ട​ത്തി​ലെ ഷെ​ഡ്യൂ​ൾ ര​ണ്ട് പ്ര​കാ​ര​മാ​ണെ​ന്നും ഇ​തി​ലൂ​ടെ സ്പോ​ൺ​സ​ർ​ക്ക് ബാ​ങ്ക് ഗ്യാ​ര​ന്‍റി ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​തി​നു​പി​ന്നി​ൽ കാ​യി​ക​വ​കു​പ്പി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.

മ​ത്സ​രം ന​ട​ത്താ​നു​ള്ള സ്പോ​ൺ​സ​റു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യോ കോ​ർ​പ​റേ​റ്റ് രേ​ഖ​ക​ളോ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി​യ​ത്. സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​യാ​യി ന​ൽ​കി​യ പ​ണം സ്വ​ന്തം ഫ​ണ്ടി​ൽ നി​ന്നാ​ണോ​യെ​ന്നു പോ​ലും അ​ന്വേ​ഷി​ച്ചി​ല്ല. 

കോ​ടി​ക​ളു​ടെ വ​രു​മാ​നം ല​ക്ഷ്യ​മി​ട്ട സ്പോ​ൺ​സ​റു​ടെ സാ​മ്പ​ത്തി​ക നേ​ട്ടം മാ​ത്രം പ​രി​ഗ​ണി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ക​ണ​ക്കാ​ക്കി​യി​ല്ല. സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ട​പാ​ടു​ക​ളി​ലും ദു​രൂ​ഹ​ത​യു​ണ്ട്. സ്പോ​ൺ​സ​റു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വി​ല​യി​രു​ത്താ​തെ​യാ​ണ് സ്റ്റേ​ഡി​യം കൈ​മാ​റാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും പ​ണ​മി​ട​പാ​ടി​ന് പി​ന്നി​ലെ സ്പോ​ൺ​സ​റു​ടെ ക്രി​മി​ന​ൽ ല​ക്ഷ്യ​വും വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്ത​ലി​ലു​ണ്ട്.

അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള (എ​എ​ഫ്എ) ക​ത്തി​ട​പാ​ടു​ക​ളി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല. മു​ൻ കാ​യി​ക മ​ന്ത്രി​യു​ടെ ഓ​ഫീ​സ് 2022 മു​ത​ൽ എ​എ​ഫ്എ​യു​മാ​യി ക​ത്തി​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​രാ​ർ ഒ​പ്പി​ടു​ന്ന​തു​വ​രെ മ​റ്റ് വ​കു​പ്പു​ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ല്ല. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഫ​യ​ൽ വ​കു​പ്പി​ന് കൈ​മാ​റി​യ​ത് ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 

സ്പോ​ൺ​സ​റും എ​എ​ഫ്എ​യും ത​മ്മി​ലു​ള്ള ക​രാ​റി​ലും ക്ര​മ​ക്കേ​ടു​ണ്ട്. സ്പോ​ൺ​സ​റെ നി​ശ്ച​യി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് നാ​ല് ദി​വ​സം മു​മ്പാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. എ​ന്നാ​ൽ ക​രാ​ർ ഒ​പ്പി​ടാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത് ഒ​പ്പി​ട്ട​തി​ന് 18 ദി​വ​സം ശേ​ഷ​മാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ​യും ഭാ​ഗ​ത്തും വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് കാ​യി​ക​വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യു​ടെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ.

Sports

'ആ​രും ഒ​ന്നും സൗ​ജ​ന്യ​മാ​യി ത​ന്ന​ത​ല്ല, ക​ളി​ച്ച് നേ​ടി​യ ഫൈ​ന​ൽ': വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി​യു​മാ​യി മെ​സി

അ​റ്റ്‌​ലാ​ന്‍റെ: ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ, വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ല​യ​ണ​ൽ മെ​സി. ആ​രും ഒ​ന്നും സൗ​ജ​ന്യ​മാ​യി ത​ന്നി​ട്ട​ല്ല അ​ർ​ജ​ന്‍റീ​ന ഫൈ​ന​ലി​ൽ എ​ത്തി​യ​തെ​ന്നും, ക​ളി​സ്ഥ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും മെ​സി വ്യ​ക്ത​മാ​ക്കി. ഫി​ഫ​യു​ടെ​യും റ​ഫ​റി​മാ​രു​ടെ​യും പ്ര​ത്യേ​ക ആ​നു​കൂ​ല്യം അ​ർ​ജ​ന്‍റീ​ന​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന വി​മ​ർ​ശ​ക​രു​ടെ വാ​ദ​ങ്ങ​ളെ മെ​സി പൂ​ർ​ണ്ണ​മാ​യും ത​ള്ളി.

"ആ​ര് എ​ന്ത് പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മി​ല്ല. ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും ഇ​ട​യി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ ഈ ​സം​ഘ​ത്തി​ന്റെ ക​ഴി​വി​ൽ എ​നി​ക്ക് പൂ​ർ​ണ്ണ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു," അ​ർ​ജ​ന്റൈ​ൻ മാ​ധ്യ​മ​മാ​യ ടി​വൈ​സി സ്പോ​ർ​ട്സി​നോ​ട് സം​സാ​രി​ക്ക​വെ മെ​സി പ​റ​ഞ്ഞു.

അ​റ്റ്‌​ലാ​ന്‍റ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് മെ​സി​യു​ടെ ര​ണ്ട് അ​സി​സ്റ്റു​ക​ളു​ടെ ക​രു​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഈ ​ച​രി​ത്ര​വി​ജ​യം ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യ്ക്കാ​ണ് മെ​സി സ​മ​ർ​പ്പി​ച്ച​ത്.

കൃ​ത്യം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇം​ഗ്ല​ണ്ടി​നെ​തി​രെ മ​റ​ഡോ​ണ നേ​ടി​യ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി​യ മെ​സി, സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് അ​ദ്ദേ​ഹം ഈ ​വി​ജ​യം പൂ​ർ​ണ്ണ​മാ​യും ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ഗ്രേ​റ്റ് ഫൈ​റ്റ്..! അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് സെ​മി രാ​ത്രി 12.30ന്

​അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ചി​ത്രം ഈ ​രാ​ത്രി വ്യ​ക്ത​മാ​കും. ര​ണ്ടാം സെ​മി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന, കാ​ല്‍​പ്പ​ന്ത് ക​ളി​യു​ടെ വ​ക്താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യും ഇം​ഗ്ലീ​ഷ് സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്‌​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ സ​മ​യം ഈ ​അ​ര്‍​ധ​രാ​ത്രി 12.30ന് ​അ​റ്റ്‌​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍, 1966ല്‍ ​ക​ന്നി​ക്ക​പ്പു​യ​ര്‍​ത്തി​യ​ശേ​ഷം, മ​റ്റൊ​രു ഫൈ​ന​ലി​നാ​യാ​ണ് ഇം​ഗ്ലീ​ഷ് ടീം ​പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും നാ​ലാ​മ​തു​ള്ള ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള പോ​രാ​ട്ടം തീ​പാ​റു​മെ​ന്നു​റ​പ്പ്. ഫൈ​ന​ലി​നു മു​മ്പു​ള്ള ഫൈ​ന​ലെ​ന്നു വി​ശേ​ഷി​പ്പി​ക്കാം.

ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ലെ ചി​ര​വൈ​രി​പ്പോ​രാ​ട്ട​മെ​ന്ന നി​ല​യി​ലും ഇം​ഗ്ല​ണ്ട് x അ​ര്‍​ജ​ന്‍റീ​ന ശ്ര​ദ്ധേ​യം. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​രു​ടെ ഏ​റ്റു​മു​ട്ട​ല്‍ അ​ട​ക്കം മു​ന്നി​ല്‍​ക്ക​ണ്ട് അ​റ്റ്‌​ലാ​ന്‍റ പോ​ലീ​സ് അ​തീ​വ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് സം​ഘ​ത്തി​ല്‍ ഹാ​രി കെ​യ്‌​നൊ​പ്പം ജൂ​ഡ് ബെ​ല്ലി​ങ്ഗം, ഡെ​ക്ലാ​ന്‍ റൈ​സ്, ബു​കാ​യൊ സാ​ക്ക തു​ട​ങ്ങി​യ വ​ന്‍​നി​ര​യു​ണ്ട്. അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​ര്‍, എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്, ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് തു​ട​ങ്ങി​യ വ​മ്പ​ന്മാ​രാ​ണ് മെ​സി​ക്കൊ​പ്പം അ​ര്‍​ജ​ന്‍റൈ​ന്‍ ടീ​മി​ലു​ള്ള​ത്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടും അ​ര്‍​ജ​ന്‍റീ​ന​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന ആ​റാം പോ​രാ​ട്ട​മാ​ണി​ത്. ക​ഴി​ഞ്ഞ അ​ഞ്ച് പോ​രാ​ട്ട​ങ്ങ​ളി​ല്‍ മൂ​ന്ന് എ​ണ്ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ജ​യം നേ​ടി​യി​രു​ന്നു.

Sports

വി​നീ​ഷ്യ​സി​നെ അ​ധി​ക്ഷേ​പി​ച്ചു; ജി​യാ​ന്‍​ലൂ​ക്ക പ്രെ​സ്റ്റി​യാ​നി​ക്ക് ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക്

സൂ​റി​ച്ച്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​റെ അ​ധി​ക്ഷേ​പി​ച്ച​തി​ന് ബെ​ന്‍​ഫി​ക്ക​ൻ താ​രം ജി​യാ​ന്‍​ലൂ​ക്ക പ്രെ​സ്റ്റി​യാ​നി​ക്ക് ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. വി​വേ​ച​ന​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​നാ​ണ് ശി​ക്ഷ​യെ​ന്ന് യു​വേ​ഫ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്കി​ല്‍ മൂ​ന്നെ​ണ്ണം താ​ല്‍​ക്കാ​ലി​ക​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ പ്രെ​സ്റ്റി​യാ​നി​ക്ക് ഉ​ട​ന്‍ ത​ന്നെ ആ​റ് മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​കി​ല്ല. നി​ല​വി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ലെ വി​ല​ക്ക് താ​രം പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ഇ​നി ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ കൂ​ടി പ്രെ​സ്റ്റി​യാ​നി പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും.

പ്രൊ​ബേ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ബാ​ക്കി​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്ക് കൂ​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ക്ല​ബ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ൽ താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും ഈ ​വി​ല​ക്ക് ബാ​ധ​ക​മാ​യേ​ക്കാം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ലി​സ്ബ​ണി​ല്‍ ന​ട​ന്ന ബെ​ന്‍​ഫി​ക്ക - റ​യ​ല്‍ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടി​യ ശേ​ഷം വി​നീ​ഷ്യ​സ് കോ​ര്‍​ണ​ര്‍ ഫ്ലാ​ഗി​ന് സ​മീ​പം നി​ന്ന് ന​ട​ത്തി​യ ആ​ഘോ​ഷം ബെ​ന്‍​ഫി​ക്ക താ​ര​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും ചൊ​ടി​പ്പി​ച്ചു.

ഇ​ത് മൈ​താ​ന​ത്ത് വ​ലി​യ വാ​ക്‌​പോ​രി​ന് കാ​ര​ണ​മാ​യി. ഈ ​ത​ര്‍​ക്ക​ത്തി​നി​ടെ പ്രെ​സ്റ്റി​യാ​നി ത​ന്നെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നും കു​ര​ങ്ങ് എ​ന്ന് വി​ളി​ച്ചെ​ന്നും വി​നീ​ഷ്യ​സ് ആ​രോ​പി​ച്ചു. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ മ​ത്സ​രം ഏ​ക​ദേ​ശം പ​ത്തു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

National

അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ ഫാ​ൻ ക്ല​ബ് ത​ല​വ​നെ​തി​രെ 50 കോ​ടി​യു​ടെ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി സൗ​ര​വ് ഗാം​ഗു​ലി

കോ​ൽ​ക്ക​ത്ത: അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ ടീ​മി​ന്‍റെ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഫാ​ൻ ക്ല​ബ് ത​ല​വ​നെ​തി​രെ 50 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട കേ​സ് ന​ൽ​കി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ൻ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഉ​ത്തം സാ​ഹ​ക്കെ​തി​രെ ഇ-​മെ​യി​ൽ വ​ഴി കോ​ൽ​ക്ക​ത്ത പൊ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ല്ലി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​മി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ൽ ഗാം​ഗു​ലി​ക്കും പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

സാ​ഹ​യു​ടെ പ്ര​സ്താ​വ​ന​ക​ൾ ത​ന്‍റെ പ്ര​ശ​സ്തി​ക്ക് കാ​ര്യ​മാ​യ ന​ഷ്ടം വ​രു​ത്തി​യെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ഗാം​ഗു​ലി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ ബം​ഗാ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ ചു​മ​ത​ല വ​ഹി​ക്കു​ന്ന ത​നി​ക്ക് മെ​സി​യു​ടെ പ​രി​പാ​ടി​യു​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഗ​സ്റ്റ് എ​ന്ന നി​ല​യി​ലാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​യാ​ണ് പ​ര​സ്യ​മാ​യി ത​നി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്നും ഗാം​ഗു​ലി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ശ​താ​ദ്രു ദ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘എ ​ശ​താ​ദ്രു ദ​ത്ത ഇ​നി​ഷ്യേ​റ്റീ​വ്’ എ​ന്ന സ്ഥാ​പ​നം സം​ഘ​ടി​പ്പി​ച്ച മെ​സി പ​രി​പാ​ടി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു ഗാം​ഗു​ലി എ​ന്നാ​ണ് സാ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

Latest News

Corehub Up