Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entertainment

നാ​ലാം ദിനം 50 കോ​ടി കൊ​യ്ത് ലോ​കേ​ഷി​ന്‍റെ ഡി​സി  

ലോ​കേ​ഷ് ക​ന​ക​രാ​ജ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ അ​രു​ൺ മാ​തേ​ശ്വ​ര​ൻ ചി​ത്രം ‘ഡി​സി’ അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് ക​ല​ക്‌​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. നാ​ല് ദി​വ​സം കൊ​ണ്ടു​ള്ള സി​നി​മ​യു​ടെ ആ​ഗോ​ള ക​ല​ക്‌​ഷ​നാ​ണി​ത്. 25 കോ​ടി​യാ​യി​രു​ന്നു സി​നി​മ​യു​ടെ ബ​ജ​റ്റ്.

വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യാ​യെ​ത്തി​യ സി​നി​മ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​നി​രു​ദ്ധി​ന്‍റെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് കൈ​യ​ടി നേ​ടു​ന്ന മ​റ്റൊ​രു ഘ​ട​കം.

‘സാ​നി കാ​യി​ദം’, ‘ക്യാ​പ്റ്റ​ൻ മി​ല്ലെ​ർ’ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം അ​രു​ൺ സം​വി​ധാ​നം ചെ​യ്ത ‘ഡി​സി’ ഗ്യാം​ഗ്സ്റ്റ​ർ എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ദേ​വ​ദാ​സ്, ച​ന്ദ്ര എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ലോ​കേ​ഷും വാ​മി​ഖ​യും ചി​ത്ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ല​യ​ൻ​സ് രം​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ചി​ത്ര​ത്തി​ന് എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ​ഞ്ജ​ന കൃ​ഷ്‍​ണ​മൂ​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്.

ത​ലൈ​വാ​സ​ൽ വി​ജ​യ്, അ​വി​നാ​ശ് ര​ഘു​ദേ​വ​ൻ, ശ്രീ​കൃ​ഷ്ണ ദ​യാ​ൽ, ജ​വ​ഹ​ർ ശ​ക്തി, പ്ര​ണ​വ് തി​യോ​ഫി​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. 

മാ​സ്റ്റ​ർ’, ‘കാ​ട്ടാ​ള​ൻ’, ‘ജ​ന​നാ​യ​ക​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ലോ​കേ​ഷ് ആ​ദ്യ​മാ​യി മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തി​യ സി​നി​മ​യാ​ണ് ‘ഡി​സി’. നേ​ര​ത്തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ അ​ട​ക്കം നാ​യ​ക​വേ​ഷ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ച സി​നി​മ​യി​ൽ അ​വ​സാ​ന നി​മി​ഷ​മാ​ണ് ലോ​കേ​ഷ് എ​ത്തു​ന്ന​ത്.

Movies

സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ? കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ  

നീ​റ്റ്-​യു​ജി ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച​യി​ലും സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. 

ഇ​തി​നെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​സ്മ​യ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദ​ത്തെ ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ർ​ത്തു​ന്ന രീ​തി​യാ​ണു​ള്ള​തെ​ന്ന് വി​സ്മ​യ വി​മ​ർ​ശി​ച്ചു.

‘ടി​യ​ർ ഗ്യാ​സ്, ലാ​ത്തി​ച്ചാ​ർ​ജ്, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്ക്, റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചു, മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു, ന​ഗ​ര​ത്തി​ലു​ട​നീ​ളം ക​ന​ത്ത ബാ​രി​ക്കേ​ഡു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​രോ​ട് യോ​ജി​ക്കേ​ണ്ട​തി​ല്ല.

അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്‌​ക്കേ​ണ്ട​തു​മി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നു​പോ​ലും ഇ​ല്ല. പ​ക്ഷേ, പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

കാ​ര​ണം നാ​ളെ, കേ​ൾ​ക്ക​പ്പെ​ടേ​ണ്ട​ത് നി​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി​രി​ക്കാം. നി​ങ്ങ​ളു​ടെ ന​ഗ​ര​ത്തി​ലോ, അ​യ​ൽ​പ​ക്ക​ത്തോ, സ്വ​ന്തം കു​ടും​ബ​ത്തി​ലോ ആ​കാം ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്‍റെ ചോ​ദ്യം വ​ള​രെ ല​ളി​ത​മാ​ണ്. സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണെ​ന്ന് നി​ങ്ങ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ?’ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. 

 

Movies

ക​മ​ന്‍റ് ഇ​ട്ട എ​ല്ലാ​വ​രു​ടെ​യും അ​പ്പ​നും അ​മ്മ​യ്ക്കും സു​ഖ​മാ​ണെ​ന്ന് ക​രു​തു​ന്നു: അ​ന്ന രാ​ജ​ൻ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന മോ​ശം ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ന്ന രാ​ജ​ൻ. മു​ഖ​ത്ത​ടി​ച്ച ഭാ​ഷ​യി​ൽ രൂ​ക്ഷ​മാ​യ മ​റു​പ​ടി​യാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ റീ​ൽ വി​ഡി​യോ​യി​ല്‍ നെ​ഗ​റ്റി​വ് ക​മ​ന്‍റ് ചെ​യ്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

ആ​കാം​ക്ഷ​യി​ൽ ഒ​രു റീ​ൽ ഇ​ട്ട​ത് മാ​ത്ര​മേ ഓ​ർ​മ​യു​ള്ളൂ. ചീ​ത്ത ക​മ​ന്‍റ്സ് ഇ​ട്ട എ​ല്ലാ​വ​രു​ടെ​യും അ​മ്മ​യ്ക്കും അ​പ്പ​നും സു​ഖ​മാ​ണെ​ന്നു ക​രു​തു​ന്നു. ന​ന്ദി എ​ല്ലാ​വ​ർ​ക്കും. അ​ന്ന രാ​ജ​ൻ കു​റി​ച്ചു.

 

Movies

ഒ​രു ഉ​മ്മ ത​ന്നേ​ക്ക് എ​ന്ന് പി​ഷാ​ര​ടി, ക​വി​ളി​ൽ മു​ത്തം ന​ൽ​കി മ​മ്മൂ​ട്ടി; വീ​ഡി​യോ  

മ​മ്മൂ​ട്ടി​ക്ക് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി. ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദം വി​ളി​ച്ചോ​തു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് പി​ഷാ​ര​ടി പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ ഫോ​ണി​ന്‍റെ ഗ്യാ​ല​റി​യി​ൽ ഏ​റെ നാ​ളാ​യി അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് പി​ഷാ​ര​ടി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കാ​റി​ൽ ഇ​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ അ​രി​കി​ലേ​ക്ക് ചെ​ന്ന് ക​ല​ക്കി, ഒ​രു ഉ​മ്മ ത​ന്നേ​ക്ക്...​എ​ന്ന് പി​ഷാ​ര​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ഉ​ട​ൻ ത​ന്നെ കാ​റി​ന്‍റെ വി​ൻ​ഡോ​യി​ലൂ​ടെ ത​ല പു​റ​ത്തേ​ക്കി​ട്ട് മ​മ്മൂ​ട്ടി, ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ ക​വി​ളി​ൽ സ്നേ​ഹ​ത്തോ​ടെ ചും​ബി​ക്കു​ക​യാ​യി​രു​ന്നു.

"ഇ​ന്ന​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ന്. ഗാ​ല​റി​യി​ൽ ഇ​തി​ങ്ങി​നെ പോ​സ്റ്റ്‌ ചെ​യ്യാ​തെ സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു' എ​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പോ​ടെ​യാ​ണ് പി​ഷാ​ര​ടി ഈ ​സു​ന്ദ​ര നി​മി​ഷം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

 

Movies

ഒ​രേ സ്റ്റൈ​ലി​ൽ ഫ​ഹ​ദി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ; കി​ടി​ലം ക​മ​ന്‍റു​മാ​യി ഫ​ഹ​ദ്  

അ​മേ​രി​ക്ക​യി​ൽ വെ​ച്ച് ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം എ​ടു​ത്ത ചി​ത്രം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. വെ​ള്ള കൗ​ബോ​യ് തൊ​പ്പി​യും സ്റ്റൈ​ലി​ഷ് കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ഫ​ഹ​ദും മോ​ഹ​ൻ​ലാ​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

യു​എ​സ്എ​യി​ലെ ഡാ​ല​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ജ​ന്‍റീ​ന – ഇം​ഗ്ല​ണ്ട് മ​ത്സ​രം കാ​ണാ​ൻ മോ​ഹ​ൻ​ലാ​ലി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ഫ​ഹ​ദും എ​ത്തി​യി​രു​ന്നു. ഈ ​മ​ത്സ​ര​ത്തി​നി​ട​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ പേ​ജി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ച​ത്.

‘ഹാ​റ്റ്സ് ഓ​ഫ് ടു ​ഗു​ഡ് ക​മ്പ​നി’ എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ  ക​മ​ന്‍റു​മാ​യി ഫ​ഹ​ദും ക​മ​ന്‍റ് ബോ​ക്സി​ലെ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​യി. ‘വെ​ൻ എ​ടാ മോ​നെ മീ​റ്റ്സ് എ​ന്താ മോ​നെ’ എ​ന്നാ​യി​രു​ന്നു ഫ​ഹ​ദി​ന്‍റെ ക​മ​ന്‍റ്. ആ​വേ​ശ​ത്തി​ലെ രം​ഗ​ണ്ണ​ൻ റ​ഫ​റ​ൻ​സ് നി​റ​ഞ്ഞ ക​മ​ന്‍റ് ആ​രാ​ധ​ക​ർ കൈ​യ​ടി​ക​ളോ​ടെ ഏ​റ്റെ​ടു​ത്തു.

 

Movies

ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഒ​രു വി​ഭാ​ഗം

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മയി​ലെ അ​ധി​കാ​ര​ത്ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ ശ്വേ​താ മേ​നോ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ തു​റ​ന്ന ക​ത്തും വി​വാ​ദ​ത്തി​ല്‍. ക​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍. ക​ത്ത് സം​ഘ​ട​ന​യു​ടെ ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് അ​മ്മ​യി​ല്‍ പ​തി​വി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

അ​മ്മ​യു​ടെ നി​യ​മ​പ്ര​കാ​രം ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​തി​യ ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത് വാ​ട്‌​സാ​പ്പ് വ​ഴി​യാ​ണ്. അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​റി​ല്‍ നി​ന്നാ​ണ് ക​ത്ത് അ​യ​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ആ ​ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​നു​ഭ​വ​ക്കു​റ​വു​മൂ​ലം പി​ഴ​വു​ക​ള്‍ ഉ​ണ്ടാ​യെ​ന്നും അ​ത് പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ക​ത്ത് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ഇ​ത്ത​രം മാ​പ്പ​പേ​ക്ഷ​ക​ളോ തു​റ​ന്ന ക​ത്തു​ക​ളോ ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി കൈ​മാ​റേ​ണ്ട​തി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​മാ​ണ്. അ​ത് ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് എ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ച്ച് ഇ​റ​ങ്ങി​പ്പോ​യ 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ എ​ട്ടു പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന​ത്. കേ​സ് കോ​ട​തി​യി​ലാ​യി​രി​ക്കെ ശ്വേ​ത മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ര്‍​ന്ന​ത് നി​യ​മ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Movies

എ​ന്‍റെ മേ​ക്കിം​ഗി​ൽ കു​ത്തി​ക്ക​യ​റ​ണ്ട, നി​ങ്ങ​ൾ ജ​നി​ക്കും മു​മ്പ് സി​നി​മ എ​ടു​ത്ത ആ​ളാ​ണ്; വ​ര​വി​നെ കു​റ്റം പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെഷാ​ജി കൈ​ലാ​സ്  

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​യെ​ത്തി​യ വ​ര​വ് സി​നി​മ​യ്ക്ക് നെ​ഗ​റ്റീ​വ് റി​വ്യൂ പ​റ​യു​ന്ന​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്. എ​ന്‍റെ മേ​ക്കിം​ഗി​ൽ കു​ത്തി​ക്ക​യ​റ​ണ്ടെ​ന്നും നി​ങ്ങ​ൾ ജ​നി​ക്കു​ന്ന​തി​ന് മു​ൻ​പേ സി​നി​മ​യെ​ടു​ത്ത​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ൻ റു​ഷി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. 

അ​ശ്വ​ന്ത് കോ​ക്ക്, ഉ​ണ്ണി വ്ലോ​ഗ്സ് എ​ന്നി​വ​രു​ടെ റി​വ്യൂ​വി​ന് ആ​ണ് സം​വി​ധാ​യ​ക​ന്‍റെ മ​റു​പ​ടി.

ടി​വി സീ​രി​യ​ൽ പോ​ലെ എ​ടു​ത്ത പ​ട​ങ്ങ​ളൊ​ക്കെ വ​ൻ ഹി​റ്റാ​യി​ട്ടു​ണ്ടെ​ന്നും മെ​യ്ൻ ആ​ർ​ട്ടി​സ്റ്റി​നെ മാ​റ്റി നി​ർ​ത്തി​യാ​ൽ ആ ​പ​ടം വ​ൻ ഫ്ലോ​പ്പ് ആ​യി​രി​ക്കു​മെ​ന്നും ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്നു. "പ​റ​യ​ട്ട് മ​ക്ക​ളേ.. ഇ​ത്ര​യും നെ​ഗ​റ്റീ​വ് വ​രാ​ന്‍ അ​ത്ര​യും ഭ​യ​ങ്ക​ര പ​ട​മാ​ണോ ഇ​ത്. ന​മ്മ​ള്‍ സി​നി​മ ഉ​ണ്ടാ​ക്കി. കു​റേ ആ​ള്‍​ക്കാ​ര്‍​ക്ക് ഇ​ഷ്ട​മാ​യി​ല്ല.

അ​തി​ങ്ങ​നെ വി​ളി​ച്ച് പ​റ​ഞ്ഞോ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. അ​പ്പോ​ള്‍ അ​വ​രു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​ണ്? അ​വ​ര്‍​ക്ക് എ​ന്നെ നേ​രി​ട്ട് വി​ളി​ച്ച് പ​റ​ഞ്ഞൂ​ടെ. ഈ ​സി​നി​മ ഇ​ങ്ങ​നെ​യാ​ണ്. അ​തി​നി മാ​റ്റാ​ന്‍ പ​റ്റി​ല്ല​ല്ലോ. നെ​ഗ​റ്റീ​വ് പ​റ​യു​ന്ന​വ​രോ​ട് ഞാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യാ​ണ്. എ​ന്നോ​ടൊ​പ്പ​മോ എ​ഴു​ത്തു​കാ​ര്‍​ക്കൊ​പ്പ​മോ അ​ല്ലെ​ങ്കി​ല്‍ ഒ​ന്നി​ച്ചോ ഇ​രു​ന്ന് സം​സാ​രി​ക്കാം. പ​ഴ​യ പോ​ലെ ഫ്ലാ​റ്റ് ആ​യി​ട്ട് ക​ഥ പ​റ​യാ​ന്‍ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല.

അ​തു​കൊ​ണ്ടാ​ണ് പു​തി​യ ട്രീ​റ്റ്മെ​ന്‍റു​ക​ള്‍ വ​രു​ന്ന​ത്. അ​ത് കു​റേ ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​മാ​വി​ല്ല. ഒ​രു വൈ​ല്‍​ഡ് സി​നി​മ​യ​ല്ല ഞ​ങ്ങ​ള്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ ക​ഥ പ​റ​ഞ്ഞ​താ​ണ്. അ​തി​ന​ക​ത്ത് റി​വ​ഞ്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ വ​ച്ച് ചെ​യ്തു. അ​ത് 90s പ​ട​മാ​ണ്. ഒ​രാ​ള്‍ പ​റ​ഞ്ഞ​ത് വൃ​ദ്ധ ഷോ​ട്ടാ​ണെ​ന്നാ​ണ്. ഒ​രു ക്ലോ​സ​പ്പ് വ​യ്ക്കു​ന്ന​ത് വൃ​ദ്ധ ഷോ​ട്ടാ​വു​മോ? എ​ന്‍റെ മേ​ക്കി​ങ്ങി​ല്‍ അ​വ​രെ​ന്നോ​ട് കു​ത്തി​ക്ക​യ​റ​ണ്ട.

ഞാ​ന്‍ എ​ന്‍റെ സ്റ്റൈ​ലി​ല്‍ പോ​ട്ട്. ഞാ​ന്‍ അ​പ്ഡേ​റ്റ​ഡ് ആ​യി​ട്ടി​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്നു. ഞാ​ന്‍ എ​ന്നെ ആ​സ്വ​ദി​ക്കു​ന്ന​ത് ചി​ല ഷോ​ട്ടു​ക​ളി​ലാ​ണ്. വീ​ട്ടി​ല്‍ ഇ​രു​ന്ന് ആ​സ്വ​ദി​ച്ചാ​ല്‍ പോ​രെ​ന്ന് ചോ​ദി​ക്കും. അ​ത് ക​ച്ച​വ​ട സാ​ധ്യ​ത​യ്ക്ക് വേ​ണ്ടി​യാ​ണ്. ഭ​യ​ങ്ക​ര ക്രൂ​ഡാ​യി​ട്ട് സി​നി​മ ചെ​യ്യാ​ന്‍ എ​നി​ക്ക​റി​യി​ല്ല. ഡാ​ര്‍​ക്ക് ഫി​ലിം താ​ല്പ​ര്യം ഇ​ല്ല. ഒ​രു എ​ന്‍റ​ര്‍​ടെ​യ്ന​റാ​ണ് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. ചി​ല​ത് പാ​ളി​പ്പോ​കും, ചി​ല​ത് ന​ന്നാ​വും. 'വ​ര​വ്' പാ​ളി​യെ​ന്ന് ചി​ല​ര്‍. മ​റ്റു​ചി​ല​ര്‍ ഗം​ഭീ​ര​മെ​ന്ന്.

എ​ന്ത് ചെ​യ്യാ​ന്‍ പ​റ്റും. ഒ​രു ഹോ​ട്ട​ലി​ല്‍ ക​യ​റു​മ്പോ​ള്‍ ചി​ല​ര്‍ ആ ​ടേ​സ്റ്റോ​ടെ ക​ഴി​ക്കും. ചി​ല​ര്‍ അ​ത് കു​റ​ഞ്ഞു ഇ​ത് കു​റ​ഞ്ഞു എ​ന്നൊ​ക്കെ പ​റ​യും. അ​ത​ങ്ങ് വി​ട്ട് കൊ​ടു​ക്ക​ണം. കു​റേ ആ​ള്‍​ക്കാ​ര്‍ ന​ല്ല​തും കു​റേ ആ​ള്‍​ക്കാ​ര്‍ ചീ​ത്ത​യും പ​റ​യും. അ​തെ​ല്ലാം ബാ​ധി​ക്കു​ന്ന​ത് എ​ന്നെ​യാ​ണ്. പു​തി​യൊ​രു പ​ടം ചെ​യ്യു​മ്പോ​ള്‍ അ​ത് മാ​റ്റി​യെ​ടു​ക്കും എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. നി​ങ്ങ​ള്‍ പ​റ​ഞ്ഞ രീ​തി​യി​ല്‍ മാ​റ്റി എ​ടു​ക്കു​മ്പോ​ള്‍ എ​ന്‍റെ കൂ​ടെ നി​ല്‍​ക്ക​ണം.

നി​ങ്ങ​ളെ​ന്തി​ന് അ​ത് മാ​റ്റി​യ​തെ​ന്ന് ചോ​ദി​ച്ച് കൊ​ണ്ട് ആ​രും വ​ര​രു​ത്. നി​ന​ക്ക് നി​ന്‍റെ അ​ഭി​പ്രാ​യം പ​റ​യാം. അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് അ​ടി​ച്ച് ഏ​ല്‍​പ്പി​ക്ക​രു​ത്.​എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മു​ള്ളൊ​രാ​ളാ​ണ് അ​ശ്വ​ന്ത് കോ​ക്ക്. ഗം​ഭീ​ര​മാ​യി​ട്ട് വി​മ​ര്‍​ശി​ക്കും. പു​ള്ളി​ക്ക് വ​ര​വ് വ​ര്‍​ക്കാ​യി​ല്ല. ജോ​ജു​വി​ന്‍റെ ക​ണ്ണി​നെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. അ​യാ​ളു​ടെ അ​ച്ഛ​ന്‍റെ പേ​ര് ചെ​മ്പ് ക​ണ്ണ​ന്‍ കോ​ര എ​ന്നാ​ണ്. അ​ത് അ​വ​ര്‍ ഫോ​ളോ ചെ​യ്തി​ട്ടി​ല്ല.

അ​താ​ണ് കു​ഴ​പ്പം. ഇ​വ​രെ​ല്ലാം ഒ​ന്നി​ച്ച് വ​ന്നാ​ല്‍ ന​മു​ക്ക് സം​സാ​രി​ക്കാം. ഒ​രാ​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​പ്പു​റ​ത്ത് 100 പേ​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ടും. ഏ​റ്റ​വും കൂ​ടു​ത​ല്‍ ചീ​ത്ത കേ​ട്ടി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ന്‍. അ​തൊ​ന്നും എ​നി​ക്ക് പ്ര​ശ്ന​മേ അ​ല്ല. അ​വ​ര്‍​ക്ക് വ​ലി​ച്ച് കീ​റാ​നും ചീ​ത്ത പ​റ​യാ​നും അ​ധി​കാ​രം ഉ​ണ്ട്. അ​വ​കാ​ശം ഉ​ണ്ട്. പ​ണം മു​ട​ക്കി​യ കു​റ​ച്ച് ആ​ള്‍​ക്കാ​രു​ണ്ട്. പ​ണം മു​ട​ക്കി​യ​വ​രെ ഒ​ന്നും ഇ​തൊ​ന്നും ബാ​ധി​ക്ക​രു​തെ​ന്നാ​ണ്. സി​നി​മ റി​ലീ​സ് ചെ​യ്ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ട് നി​ങ്ങ​ള്‍ എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ​ളൂ.

ആ​ള്‍​ക്കാ​ര്‍​ക്ക് സി​നി​മ​യെ വി​ട്ടു​കൊ​ടു​ക്കൂ. ഒ​രാ​ഴ്ച ആ​ളു​ക​ള്‍ കാ​ണ​ട്ടെ. ഇ​ത് തി​യ​റ്റ​റി​ല്‍ ഇ​റ​ങ്ങി​യ ഉ​ട​നെ റി​വ്യൂ പ​റ​യു​ക​യാ​ണ്. കു​റേ ആ​ൾ​ക്കാ​ർ വ​ര​ട്ടെ. ക​ണ്ടി​ട്ട് പോ​ക​ട്ടെ. എ​നി​ക്ക് ടി​വി സീ​രി​യ​ൽ പോ​ലെ ഒ​ന്നും പ​ടം എ​ടു​ക്കാ​ൻ അ​റി​യി​ല്ല. കു​റ​ച്ച് ഗു​മ്മൊ​ക്കെ വേ​ണം. ചെ​റി​യൊ​രു പാ​ളി​ച്ച വ​ന്നാ​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യാ​ണ്. ടെ​ക്നീ​ഷ്യ​ൻ​മാ​രെ ഒ​ന്നും പ​റ​യ​രു​ത്. 90's പ​ട​ങ്ങ​ൾ ഞാ​ൻ നി​ർ​ത്തി.

അ​സാ​ധ്യ​മാ​യ സി​നി​മ​ക​ൾ വ​രും. ഇ​നി വ​രാ​ൻ പോ​കു​ന്ന​തൊ​ക്കെ ഇ​ടി​വെ​ട്ട് ആ​യി​രി​ക്കും. അ​തി ഗം​ഭീ​ര​മാ​യൊ​രു തി​ര​ക്ക​ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് ഞാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്. ടി​വി സീ​രി​യ​ൽ പോ​ലെ എ​ടു​ത്ത പ​ട​ങ്ങ​ളൊ​ക്കെ വ​ൻ ഹി​റ്റാ​യി. മെ​യ്ൻ ആ​ർ​ട്ടി​സ്റ്റ് ഉ​ള്ള​ത് കൊ​ണ്ട് മാ​ത്രം ഓ​ടു​ന്ന സി​നി​മ​ക​ളു​ണ്ട്. അ​വ​രെ മാ​റ്റി നി​ർ​ത്തി​യാ​ൽ ആ ​പ​ടം വ​ൻ ഫ്ലോ​പ്പ് ആ​യി​രി​ക്കും.

ഷാ​ജി കൈ​ലാ​സി‍​റെ തി​രി​ച്ച് വ​ര​വ് ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് തി​രി​ച്ച് വ​രാ​ൻ ‍ഞാ​ൻ എ​വി​ടേ​യും പോ​യി​ട്ടി​ല്ല. നി​ങ്ങ​ൾ ജ​നി​ക്കും മു​മ്പ് സി​നി​മ എ​ടു​ത്ത​യാ​ളാ​ണ് ഞാ​ൻ. ഷാ​ജി കൈ​ലാ​സ് ബ്രാ​ന്‍റ് ഒ​ന്നും ഇ​ല്ല". - ഷാ​ജി കൈ​ലാ​സ് പ​റ​ഞ്ഞു.

Movies

ആ​ടി​ത്തി​മി​ർ​ക്കാ​ൻ പൊ​ടി​പൂ​രം

അ​ഭി​മ​ന്യു ഷ​മ്മി തി​ല​ക​ൻ, ബി​ബി​ൻ ജോ​ർ​ജ്, രേ​ണു സൗ​ന്ദ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ നി​വി​ൻ ദാ​മോ​ദ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യാ​ണ് പൊ​ടി​പൂ​രം.

ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്, ചി​രാ​ഗ് ജാ​നി, ഷാ​ജു ശ്രീ​ധ​ർ, ശ്രീ​ജി​ത്ത് ര​വി, സു​ധീ​ർ സു​കു​മാ​ര​ൻ, അ​ങ്കി​ത് മാ​ധ​വ്, ന​ന്ദ​ൻ ഉ​ണ്ണി, അ​ബി​ൻ ബി​നോ, എ​ൻ. എം. ​ബാ​ദു​ഷ, അ​ൻ​സ​ജ് ഗോ​പി, സ്വ​പ്ന പി​ള്ള തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ത്രി​കാ​ൽ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ പി. ​ശി​വ​പ്ര​സാ​ദ്, അ​മീ​ർ കൊ​ച്ചി​ൻ, നി​വി​ൻ ഡി ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ആ​ക്‌​ഷ​ൻ കോ​മ​ഡി ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​വി​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ശ​സ്ത ഹൊ​റ​ർ നോ​വ​ലെ​ഴു​ത്തു​ക്കാ​ര​നാ​യ അ​നു​രാ​ഗ് ഗോ​പി​നാ​ഥ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു മെ​ഴു​തു​ന്നു. അ​ൻ​സാ​ജ് ഗോ​പി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഫോ​ർ മ്യൂ​സി​ക് സം​ഗീ​തം പ​ക​രു​ന്നു.

സ​ഹ നി​ർ​മാ​ണം-​ബോ​ണി അ​സ​നാ​ർ, അ​ഭി​മ​ന്യു കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ-​ജി​ത്ത് ജോ​ഷി, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഇ​ക്ബാ​ൽ പാ​നാ​യി​ക്കു​ളം, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ശ്യാം കാ​ർ​ത്തി​കേ​യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​സൂ​ര്യ ശേ​ഖ​ർ, മേ​ക്ക​പ്പ്-​ജി​തേ​ഷ് പൊ​യ്യ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​കെ.​ജെ. വി​ന​യ​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​ഷ​ൻ-​ഹ​രീ​ഷ് എ.​വി., ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്-​സ്റ്റീ​ഫ​ൻ വ​ള്ളി​യ​റ (ടെ​ക് ഫി​ലിം), ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​സു​ജി​ത്ത് സു​ധാ​ക​ർ, സൗ​ണ്ട് ഡി​സൈ​ൻ-​ഹ​രി നാ​രാ​യ​ണ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​അ​ജി​ത് എ. ​ജോ​ർ​ജ്, സ്റ്റു​ഡി​യോ-​ഹൈ സ്റ്റു​ഡി​യോ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ബി.​സി. ക്രി​യേ​റ്റീ​വ്സ്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​മ​നു കെ. ​ത​ങ്ക​ച്ച​ൻ, സ്റ്റി​ൽ​സ്-​ജ​സ്റ്റി​ൻ ജ​യിം​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​റോ​സ് മേ​രി ലി​ല്ലു, മാ​ജി​ക് മൊ​മെ​ന്‍റ്സ്, വി​ത​ര​ണം-​ഫ​സ്റ്റ് ക്ലാ​സ് ഫി​ലിം​സ് ത്രൂ ​ഹൈ​സി​ൻ ഗ്ലോ​ബ​ൽ വെ​ഞ്ചേ​ഴ്‌​സ്. പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്, പി. ​ശി​വ​പ്ര​സാ​ദ്.

Movies

കീ​മോ​യ്ക്ക് ശേ​ഷം ഐ​സി​യു​വി​ലാ​യി, മ​രു​ന്നി​ന്‍റെ വി​ല മ​റ​ച്ചു​വ​ച്ച​ത് അ​ക്കാ​ര​ണം കൊ​ണ്ട്: രേ​ണു​വും സ​ഹോ​ദ​രി​യും പ​റ​യു​ന്നു

കാ​ൻ​സ​ർ എ​ന്ന മാ​ര​ക രോ​ഗ​ത്തോ​ടും അ​തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക്രൂ​ര​മാ​യ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളോ​ടും ഒ​രേ​സ​മ​യം പോ​രാ​ടു​ക​യാ​ണ് രേ​ണു സു​ധി. ര​ണ്ടാ​മ​ത്തെ കീ​മോ​തെ​റാ​പ്പി​ക്ക് ശേ​ഷം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രേ​ണു ഒ​രാ​ഴ്ച​യോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​ക​ഠി​ന​മാ​യ ഘ​ട്ട​ത്തി​ലും ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു​വും സ​ഹോ​ദ​രി​യും.

രേ​ണു​വി​ന് കാ​ൻ​സ​ർ ഇ​ല്ലെ​ന്നും, ചി​കി​ത്സാ ബി​ല്ലു​ക​ൾ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു​മു​ള്ള ചി​ല വ്ലോ​ഗ​ർ​മാ​രു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രേ​ണു​വി​ന്‍റെ സ​ഹോ​ദ​രി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ത​ങ്ങ​ളു​ടെ ഏ​ക വ​രു​മാ​ന മാ​ർ​ഗ്ഗ​മാ​യ യൂ​ട്യൂ​ബ് ചാ​ന​ലി​നെ ത​ക​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വം ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ ഇ​രു​വ​രും ചേ​ർ​ന്ന് വ്യ​ക്ത​മാ​ക്കി.

''ര​ണ്ടാ​മ​ത്തെ കീ​മോ​തെ​റാ​പ്പി​ക്ക് ശേ​ഷം ക​ടു​ത്ത ഛർ​ദ്ദി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഞാ​ൻ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യി വീ​ട്ടി​ലെ​ത്തി. എ​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ത്ഥ​ന​യും വ​ഴി​പാ​ടു​ക​ളും കൊ​ണ്ടാ​ണ് ഞാ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. അ​വ​ർ​ക്ക് എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ഇ​നി​യും എ​നി​ക്ക് നാ​ല് കീ​മോ​ക​ളും അ​തി​നു​ശേ​ഷം ശ​സ്ത്ര​ക്രി​യ​യും കൂ​ടി​യു​ണ്ട്. പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ഞാ​ൻ തി​രി​ച്ചു​വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് എ​ന്റെ ഉ​റ​ച്ച വി​ശ്വാ​സം. കു​ട്ടി​ക്കാ​ലം തൊ​ട്ടേ എ​ന്‍റെ​യോ മ​റ്റു​ള്ള​വ​രു​ടെ​യോ ശ​രീ​ര​ത്തി​ൽ ഒ​രു മാ​ര​ക രോ​ഗ​വും വ​രാ​തി​രി​ക്ക​ണേ എ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ടും എ​നി​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് ഈ ​അ​സു​ഖം വ​ന്ന​തെ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ട് ചോ​ദി​ച്ചു. നാ​ളെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ദൈ​വ​കൃ​പ സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​കാം ഇ​തെ​ന്നാ​ണ് എ​ന്‍റെ മ​ന​സ് ഇ​പ്പോ​ൾ എ​ന്നോ​ട് പ​റ​യു​ന്ന​ത്.

എ​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​ക​ൻ ഒ​റ്റ​പ്പെ​ട്ടു​പോ​കു​മോ എ​ന്നൊ​രു വി​ഷ​മം ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എ​ന്‍റെ ചേ​ച്ചി​യു​ടെ മ​ക്ക​ൾ അ​വ​നെ സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് നോ​ക്കു​ന്ന​ത്. ഒ​രു അ​മ്മ​യു​ടെ വ​യ​റ്റി​ൽ ജ​നി​ച്ച​തു​പോ​ലെ അ​വ​ർ അ​വ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. മ​ന​സി​ന് അ​ധി​കം വി​ഷ​മം ഉ​ണ്ടാ​ക്ക​രു​തെ​ന്നും ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഡോ​ക്ട​ർ​മാ​ർ എ​ന്നോ​ട് ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ ഞാ​ൻ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

എ​ന്നാ​ൽ ഈ ​യൂ​ട്യൂ​ബ് ചാ​ന​ൽ മാ​ത്ര​മാ​ണ് എ​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ്ഗം; എ​നി​ക്ക് ജീ​വി​ക്കാ​ൻ വേ​റെ വ​ഴി​ക​ളി​ല്ല. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഈ ​ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും വേ​ണം. ദ​യ​വാ​യി എ​ന്‍റെ പ​ഴ​യ കാ​ര്യ​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കി എ​ന്നെ അ​വ​ഹേ​ളി​ക്ക​രു​ത്. എ​ന്നെ​പ്പോ​ലെ കാ​ൻ​സ​ർ ബാ​ധി​ച്ച് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഒ​ട്ട​ന​വ​ധി രോ​ഗി​ക​ളു​ണ്ട്. ആ ​വേ​ദ​ന അ​ത് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കോ അ​വ​രു​ടെ കു​ടും​ബ​ത്തി​നോ മാ​ത്ര​മേ മ​ന​സ്സി​ലാ​കൂ. അ​വ​രോ​ട് അ​ല്പ​മെ​ങ്കി​ലും ക​രു​ണ കാ​ണി​ക്കു​ക.’’ രേ​ണു സു​ധി പ​റ​ഞ്ഞു.

‘‘ര​ണ്ടാ​മ​ത്തെ കീ​മോ​യ്ക്ക് ശേ​ഷ​മു​ള്ള അ​സ്വ​സ്ഥ​ത​ക​ൾ കാ​ര​ണ​മാ​ണ് രേ​ണു​വി​നെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ലും രേ​ണു​വി​ന് കാ​ൻ​സ​ർ ഇ​ല്ലെ​ന്നും മ​രു​ന്നി​ന്‍റെ ബി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ചി​ല വ്ലോ​ഗ​ർ​മാ​ർ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം കൊ​ണ്ടാ​ണ് ആ ​ബി​ൽ പോ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണി​ക്കേ​ണ്ടി വ​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഇ​ൻ-​ഹൗ​സ് ഡ്ര​ഗ് ബാ​ങ്കി​ൽ നി​ന്നാ​ണ് ഞ​ങ്ങ​ൾ ഈ ​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ ആ​ർ​ക്കെ​ങ്കി​ലും സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ബി​ല്ലി​ലു​ള്ള ന​മ്പ​റി​ലോ ഫാ​ർ​മ​സി​യി​ലോ വി​ളി​ച്ച് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഫാ​ർ​മ​സി​ക്ക് ലൈ​സ​ൻ​സ് കി​ട്ടി​യ വ​ർ​ഷ​മാ​ണ് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ പേ​രും വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി അ​തി​ലു​ണ്ട്. മ​രു​ന്നി​ന്‍റെ ഉ​യ​ർ​ന്ന വി​ല പു​റ​ത്ത​റി​ഞ്ഞ് ആ​ളു​ക​ൾ വി​മ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് അ​തി​ന്‍റെ വി​ല ഭാ​ഗം മ​റ​ച്ചു​വെ​ച്ച​ത്. അ​ല്ലാ​തെ അ​തി​ൽ യാ​തൊ​രു ക​ള്ള​ത്ത​ര​വു​മി​ല്ല.

ചി​ല വ്ലോ​ഗ​ർ​മാ​ർ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടേ​തെ​ന്ന പേ​രി​ൽ ചി​ല ഓ​ഡി​യോ ക്ലി​പ്പു​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രേ​ണു​വി​നെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​രോ​ഗം ബാ​ധി​ച്ച് അ​തി​ന്റെ വേ​ദ​ന അ​നു​ഭ​വി​ച്ച​റി​ഞ്ഞ ഒ​രു കാ​ൻ​സ​ർ രോ​ഗി​യും മ​റ്റൊ​രു രോ​ഗി​യെ​ക്കു​റി​ച്ച് ഇ​ത്ര​യും മോ​ശ​മാ​യി സം​സാ​രി​ക്കി​ല്ല. ആ ​വോ​യി​സ് ക്ലി​പ്പു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു തോ​ന്നു​ന്നു.

മു​ൻ​പ് രേ​ണു എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കു​ന്ന​ത് എ​ന്ന് വി​മ​ർ​ശി​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​ൾ സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ത് സാ​ധാ​ര​ണ പെ​യി​ൻ കി​ല്ല​റ​ല്ല, അ​വ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ലൈ​ഫ് സേ​വിം​ഗ് മെ​ഡി​സി​നാ​ണ്.

ആ​റ് കീ​മോ ക​ഴി​ഞ്ഞാ​ലും ചി​ല​പ്പോ​ൾ ഈ ​മ​രു​ന്ന് വീ​ണ്ടും ആ​വ​ശ്യ​മാ​യി വ​രും. അ​തി​ന് ഭീ​മ​മാ​യ തു​ക വേ​ണം. അ​തി​നാ​ണ് അ​വ​ൾ ഈ ​ചാ​ന​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൈ​വ​ത്തെ ഓ​ർ​ത്ത് വ്യൂ​സി​നും റീ​ച്ചി​നും വേ​ണ്ടി അ​വ​ളെ ഇ​നി​യും ദ്രോ​ഹി​ക്കാ​തി​രി​ക്കു​ക. അ​വ​ളെ സ്നേ​ഹി​ക്കു​ന്ന ഒ​രു കൂ​ട്ടം ജ​ന​ങ്ങ​ളു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന് വേ​ണ്ടി അ​വ​ൾ തി​രി​ച്ചു​വ​ര​ണം. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളെ ക്രൂ​ശി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ചെ​യ്യ​രു​ത്.

ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന് വേ​ണ്ടി അ​വ​ൾ ജീ​വ​നോ​ടെ തി​രി​ച്ചു​വ​ര​ണം. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളെ ക്രൂ​ശി​ക്കു​ന്ന വി​ഡി​യോ​ക​ൾ ഇ​നി​യും ചെ​യ്യാ​തി​രി​ക്കു​ക. അ​വ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക എ​ന്ന് മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്ക് അ​ഭ്യ​ർ​ത്ഥി​ക്കാ​നു​ള്ളൂ." രേ​ണു​വി​ന്‍റെ സ​ഹോ​ദ​രി പ​റ​ഞ്ഞു

Movies

ആ​സി​ഫ് അ​ലി- ജി​സ് ജോ​യ് ചി​ത്രം കോ​ട്ട​യം ബെ​ൽ​റ്റി​ന് തൃ​ശൂ​രി​ൽ തു​ട​ക്കം  

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം ബ​ൽ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് ന​ട​ന്ന പൂ​ജ ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​രും താ​ര​ങ്ങ​ളും ചേ​ർ​ന്ന് വി​ള​ക്ക് കൊ​ളു​ത്തി. എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ആ​സി​ഫ് അ​ലി​യു​ടെ മ​ക്ക​ള്‍ ആ​ദ​വും ഹ​യ​യും ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു.

ഡ്രീം ​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കൈ​ലാ​ഷ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ, വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ തി​ക​ഞ്ഞ ഫാ​മി​ലി ത്രി​ല്ല​റാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ആ​ളും അ​ർ​ത്ഥ​വും മ​നോ​ബ​ല​വും​കൊ​ണ്ടും ആ​ർ​ക്കും പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത നാ​ലു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വി​ത ക​ഥ​യാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​ക്കു പു​റ​മേ വി​ജ​യ​രാ​ഘ​വ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ജ​ഗ​ദീ​ഷ് ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, അ​ശോ​ക​ൻ ബോ​ബി കു​ര്യ​ൻ, അ​ല​ൻ​സി​യ​ർ, വി​ഷ്‌​ണു അ​ഗ​സ്ത്യ, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ശ്രീ​കാ​ന്ത് മു​ര​ളി, പ്രേം​പ്ര​കാ​ശ്, വി​നീ​ത്, ജി​നു ജോ​സ​ഫ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സാ​ന്ദ്ര ച​ന്ദ്ര​ൻ, എ​യ്ക ദേ​വ്, നി​ധി​ൻ പ്ര​സ​ന്ന എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

തി​ര​ക്ക​ഥ - സു​രേ​ഷ് ഗോ​പാ​ല​ൻ, ക്രി​യേ​റ്റീ​വ് കോ​ൺ​ടി ബ്യൂ​ട്ട​ർ-​ബോ​ബി സ​ഞ്ജ​യ്. ഗോ​വി​ന്ദ് വ​സ​ന്ത​യു​ടേ​താ​ണു സം​ഗീ​തം -ഛായാ​ഗ്ര​ഹ​ണം - ബി​നേ​ന്ദ്ര മേ​നോ​ൻ. എ​ഡി​റ്റിം​ഗ് - സൂ​ര​ജ് ഇ.​എ​സ്. ക​ലാ​സം​വി​ധാ​നം - അ​ജ​യ​ൻ മ​ങ്ങാ​ട്. കോ​സ്‌​റ്റ്യം ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്. സ്റ്റി​ൽ​സ് ബി​ജി​ത്ത് ധ​ർ​മ്മ​ടം. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സാ​ഗ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ്.

ജൂ​ലൈ പ​തി​ന​ഞ്ചു മു​ത​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ, കൊ​ച്ചി , കോ​ട്ട​യം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ഗൗ​രി ഹി​ന്ദു​വ​ല്ല, കി​ര​ണും റീ​ന​യും മ​തം മാ​റി​യി​ട്ടു​മി​ല്ല: ആ​മി​ർ ഖാ​ൻ

ബോ​ളി​വു​ഡ് താ​രം ആ​മി​ര്‍ ഖാ​നും ഗൗ​രി സ്പ്രാ​റ്റും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഇ​വ​ർ നേ​രി​ടു​ന്ന​ത്. ആ​മി​ര്‍ ഖാ​ന്‍ ല​വ് ജി​ഹാ​ദി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ര്‍ ആ​ണെ​ന്നാ​യി​രു​ന്നു ന​ട​നെ​തി​രെ ഉ​യ​ർ​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. ഇ​പ്പോ​ഴി​താ ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​മി​ർ.

ത​ന്‍റെ കു​ടും​ബം എ​ല്ലാ​യ്‌​പ്പോ​ഴും മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ആ​മി​ർ പ​റ​യു​ന്ന​ത്. ത​ന്‍റെ ഒ​രു വി​വാ​ഹ​ത്തി​ൽ പോ​ലും മ​ത​പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റെ​ഡ്ഡി​ഫി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ൻ.

'ഞ​ങ്ങ​ളു​ടേ​ത് എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ടും​ബ​മാ​ണെ​ന്ന​താ​ണ് സ​ത്യം. എ​ന്‍റെ ര​ണ്ട് സ​ഹോ​ദ​രി​മാ​രും ഹി​ന്ദു​ക്ക​ളെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. എ​ന്‍റെ മ​ക​ളും ജീ​വി​ത​പ​ങ്കാ​ളി​യാ​യി സ്വീ​ക​രി​ച്ച​ത് ഹി​ന്ദു​വി​നെ​യാ​ണ്. എ​ന്‍റെ ക​സി​ൻ മ​ൻ​സൂ​റാ​ക​ട്ടെ ക്രി​സ്ത്യാ​നി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്.

ഗൗ​രി​യാ​ക​ട്ടെ, റീ​ന​യാ​ക​ട്ടെ, കി​ര​ണാ​ക​ട്ടെ, ആ​രും മ​തം മാ​റി​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ സി​വി​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഗൗ​രി ഹി​ന്ദു പോ​ലു​മ​ല്ല. അ​വ​ൾ ക്രി​സ്ത്യാ​നി​യാ​ണ്. മ​ത​വി​ശ്വാ​സം അ​നു​ഷ്ഠി​ക്കാ​ത്ത ക്രി​സ്ത്യാ​നി. കാ​ലം ക​ഴി​യു​ന്തോ​റും ജീ​വി​തം കൂ​ടു​ത​ൽ ര​സ​ക​ര​മാ​കു​ക​യാ​ണ്.' ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.

റീ​ന ​ദ​ത്ത​യാ​ണ് ആ​മി​റി​ന്‍റെ ആ​ദ്യ​ഭാ​ര്യ. ഇ​രു​വ​രും 1986-ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2002-ൽ ​ആ​മി​റും റീ​ന​യും വേ​ർ​പി​രി​ഞ്ഞു. പി​ന്നീ​ട് 2005-ൽ ​കി​ര​ൺ റാ​വു​വി​നെ ആ​മി​ർ വി​വാ​ഹം ചെ​യ്തു. 2021-ലാ​ണ് ഇ​രു​വ​രും ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​ത്.

ഈ ​മാ​സം ആ​ദ്യ​മാ​ണ് ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​നും കാ​മു​കി ഗൗ​രി സ്പ്രാ​ട്ടും വി​വാ​ഹി​ത​രാ​യ​ത്. ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ര​ജി​സ്റ്റ​ർ വി​വാ​ഹം. ആ​മി​റി​ന്‍റെ മു​ൻ​ഭാ​ര്യ​മാ​രാ​യ കി​ര​ൺ റാ​വു​വും റീ​ന ​ദ​ത്ത​യും ഇ​വ​രു​ടെ മ​ക്ക​ളു​മെ​ല്ലാം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. 

Movies

ടിനി ടോമിന് ആശ്വാസം; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം

അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ടി​നി ടോ​മി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍, മ​തം പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്ക​ല്‍, ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

അ​മ്മ സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗു​ക​ളി​ലും റി​ഹേ​ഴ്‌​സ​ല്‍ ക്യാ​മ്പു​ക​ളി​ലും​വ​ച്ച് ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും ലൈം​ഗി​ക​ച്ചു​വ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തി​യെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

"ജി​ഹാ​ദി' എ​ന്നും "മ​ത​തീ​വ്ര​വാ​ദി' എ​ന്നും ന​ടി​യെ വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​താ​യും ന​ട​ന്‍റെ ഡ്രൈ​വ​റെ മ​തം മാ​റ്റാ​ന്‍ അ​ന്‍​സി​ബ ശ്ര​മി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

നേ​ര​ത്തെ കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​ട​വ​ന്ത്ര പോ​ലീ​സ് പ​രാ​തി കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കാ​ണി​ച്ച് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ഇ​ത് പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ടി നീ​ന കു​റു​പ്പ് അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ള്‍ ടി​നി ടോം ​അ​ധി​ക്ഷേ​പി​ച്ച​താ​യി കൃ​ത്യ​മാ​യി മൊ​ഴി ന​ല്‍​കി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

Movies

സ്വ​കാ​ര്യ​ത ന​ൽ​കി​ല്ല, കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ൻ; രാ​പ്പ​ക​ലി​ന്‍റെ വി​ക്കി പേ​ജ് തി​രു​ത്തി ട്രോ​ള​ന്മാ​ര്‍  

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​പ്പ​ക​ൽ. ടി.​എ. റ​സാ​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ മ​മ്മൂ​ട്ടി ആ ​കു​ടും​ബ​ത്തി​ന്‍റെ താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​താ​യി​രു​ന്നു ക​ഥ​യു​ടെ പ്ലോ​ട്ട്. എ​ന്നാ​സ്‌ ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ൾ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു.

മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ​യി​ൽ മ​റ്റ് വ്യ​ക്തി​ക​ൾ​ക്ക് സ്വ​കാ​ര്യ​ത ന​ൽ​കാ​ത്ത ആ​ളാ​ണെ​ന്നും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന ആ​ളാ​ണെ​ന്നും ത​മാ​ശ രൂ​പേ​ണ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ലെ വി​വ​ര​ങ്ങ​ൾ അ​ത്ത​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ലി​യൊ​രു കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ല്‍ യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലാ​തെ ഇ​ട​ങ്കോ​ലി​ടു​ന്ന ജോ​ലി​ക്കാ​ര​ന്‍റെ ക​ഥ എ​ന്നാ​ണ് വി​ക്കി​യി​ല്‍ ട്രോ​ള​ന്മാ​ര്‍ വ​രു​ത്തി​യ മാ​റ്റം. ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പൊ​തു​മാ​ലി​ന്യ​മാ​ണെ​ന്നും പു​തി​യ പ്ലോ​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ വി​ജ​യ​രാ​ഘ​വ​ന്‍ ആ​ണെ​ന്നും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

 

Movies

ഇ​ത് ല​ജ്ജാ​ക​രം, ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും: കേ​സ് കൊ​ടു​ത്ത് അ​ന്ന രാ​ജ​ൻ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ ചി​ത്രം മോ​ശ​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി അ​ന്ന രേ​ഷ്മ രാ​ജ​ൻ. വ്യാ​ജ ചി​ത്രം പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ളും ന​ടി പു​റ​ത്തു​വി​ട്ടു.

ഇ​തി​നു പി​ന്നി​ലു​ള​ള ആ​ളു​ക​ൾ​ക്കെ​തി​രെ എ​ത്ര​യും പെ​ട്ട​ന്ന് നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള പൊ​ലീ​സി​നോ​ടും സൈ​ബ​ർ സെ​ല്ലി​നോ​ടും ന​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

‘‘എ​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്കം വ​രു​ത്തു​ക എ​ന്ന ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ, ഈ ​ചി​ത്രം അ​ശ്ലീ​ല​ക​ര​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് ല​ജ്ജാ​ക​ര​വും, അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തും, എ​ന്‍റെ സ്വ​കാ​ര്യ​ത​യു​ടെ​യും അ​ന്ത​സി​ന്‍റെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​ന​വു​മാ​ണ്.

ഞാ​ൻ ഈ ​അ​ക്കൗ​ണ്ട് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യും, കൂ​ടാ​തെ ബാ​ധ​ക​മാ​യ നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഒ​രു പോ​ലീ​സ് പ​രാ​തി ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്യും. ഈ ​എ​ഡി​റ്റ് ചെ​യ്ത ഉ​ള്ള​ട​ക്കം ഉ​ണ്ടാ​ക്കു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്ത​വ​ർ ആ​രാ​യാ​ലും ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും, നീ​തി ഉ​റ​പ്പാ​ക്കും വ​രെ ഞാ​ൻ ഈ ​കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ട് പോ​കും.

ദ​യ​വാ​യി ഇ​ത്ത​രം അ​ധി​ക്ഷേ​പ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ത്തെ പി​ന്തു​ണ​യ്ക്കു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്.’’​അ​ന്ന രേ​ഷ്മ രാ​ജ​ന്‍റെ വാ​ക്കു​ക​ൾ.

 

 

 

 

Movies

എ​ന്‍റെ ഗു​രു... സി​നി​മ​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ല; കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ക​മ​ൽ​ഹാ​സ​ൻ

​മി​ഴ് ച​ല​ച്ചി​ത്രലോ​ക​ത്തെ ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ന്‍ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ 96-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഓ​ര്‍​ത്തെ​ടു​ത്ത് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ഗു​രു​നാ​ഥ​ന് വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

കോ​ളി​വു​ഡി​ലെ സ​ഞ്ച​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി​രു​ന്ന എ​ന്‍റെ ഗു​രു കെ. ​ബാ​ല​ച​ന്ദ​ര്‍ സാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്ര​ധാ​ന ശി​ഷ്യ​നാ​യി​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു - ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ കു​റി​ച്ചു. ത​മി​ഴ് സി​നി​മ​യു​ടെ വ്യാ​ക​ര​ണ​വും ഭാ​വു​ക​ത്വ​വും മാ​റ്റി​മ​റി​ച്ച വ​ലി​യൊ​രു പ്ര​തി​ഭ​യോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു ക​മ​ലി​ന്‍റെ ഓ​രോ വാ​ക്കു​ക​ളി​ലും നി​റ​ഞ്ഞ​ത്.

1973-ല്‍ ​കെ. ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത അ​ര​ങ്ങേ​റ്റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സൊ​ല്ല​ത്താ​ന്‍ നി​നൈ​ക്കി​റേ​ന്‍ (1973), പ​രു​വ കാ​ലം (1974), അ​വ​ള്‍ ഒ​രു തു​ട​ര്‍​ക്ക​ഥൈ (1974), ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ക്ലാ​സി​ക് ചി​ത്ര​വും ര​ജ​നീ​കാ​ന്തി​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത അ​പൂ​ര്‍​വ രാ​ഗ​ങ്ങ​ള്‍ (1975) ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ക​രി​യ​റി​ല്‍ 25-ല​ധി​കം പ്രോ​ജ​ക്റ്റു​ക​ളി​ലാ​ണ് ഈ ​ഗു​രു-​ശി​ഷ്യ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​ത്.

സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും കെ. ​ബാ​ല​ച​ന്ദ​ര്‍ ക​മ​ല്‍​ഹാ​സ​ന് വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. ബാ​ല​ച​ന്ദ​ര്‍ അ​വ​സാ​ന​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​തും ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​ത് ഈ ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. 2015-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​മ​വി​ല്ല​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച മ​നോ​ര​ഞ്ജ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗു​രു​വാ​യ മാ​ര്‍​ഗ​ദ​ര്‍​ശി എ​ന്ന സം​വി​ധാ​യ​ക​നാ​യി ജീ​വി​ച്ചു കാ​ണി​ച്ചാ​ണ് കെ. ​ബാ​ല​ച​ന്ദ​ര്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തു​നി​ന്നും വി​ട​പ​റ​ഞ്ഞ​ത്. ത​മി​ഴ് സി​നി​മ​യു​ള്ളി​ട​ത്തോ​ളം കാ​ലം ആ ​മ​ഹാ​പ്ര​തി​ഭ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ ശി​ഷ്യ​നും സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ മാ​യാ​തെ​നി​ല്‍​ക്കു​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​യി മാ​റി ഈ ​ജ​ന്മ​ദി​നം.

Movies

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

Latest News

Corehub Up