Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Letter

ആ​ർ. ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ ആ​യി തു​ട​രും; ന​ൽ​കി​യ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്ത്‌ ആ​ക്കാ​നു​ള്ള ക​ത്ത്: വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്തൊ​ണ് ല​ഭി​ച്ച​ത് എ​ന്നാ​ണ് മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം. 

ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ ആ​യി തു​ട​രും. എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും മേ​യ​ർ​ക്ക് ക​ത്ത് ന​ൽ​കാ​റു​ണ്ടെ​ന്നും  രാ​ജേ​ഷ് പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ എ​ന്ന നി​ല​ക്ക് ശ്രീ​ലേ​ഖ​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്നം ഉ​ണ്ടെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണം ന​ന്നാ​യി പോ​ക​ണം അ​ത്രേ അ​ല്ലേ ഉ​ള്ളൂ​വെ​ന്നും പ്ര​തി​സ​ന്ധി ഇ​ല്ലാ​യെ​ന്നും മേ​യ​ർ വി​വി രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. ശ്രീ​ലേ​ഖ ന​ൽ​കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല​തി​ൽ പാ​ർ​ട്ടി​യും ചി​ല​തി​ൽ താ​നും ഇ​ട​പെ​ടേ​ണ്ട​താ​ണെ​ന്ന് രാ​ജേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. ഒ​രു സ്വ​ത​ന്ത്ര​ന്റെ പി​ന്തു​ണ​യോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന ബി​ജെ​പി​യ്ക്ക് ശ്രീ​ലേ​ഖ​യു​ടെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

Kerala

പിണറാ​​​യിക്കെതിരേയുള്ള ഇ​ഡിയുടെ ക​ത്ത് ; അ​ന്വേ​ഷ​ണം നീ​ളു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തിരേ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ തീ​​​രു​​​മാ​​​നം നീ​​​ളു​​​ന്നു.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെയും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെയും പ്ര​​​തി ചേ​​​ർ​​​ത്ത് കേ​​​സെ​​​ടു​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ നേ​​​രി​​​ട്ടു​​​ള്ള മൊ​​​ഴി​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും ഇ​​​ല്ലെ​​​ന്നാ​​​ണ് അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ (എ​​​ജി) ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ക​​​യു​​​ള്ളൂവെ​​​ന്നും ഇ​​​തി​​​നാ​​​യി ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ കൂ​​​ടി വേ​​​ണ്ടിവ​​​രു​​​മെ​​​ന്നു​​​മാ​​​ണ് എ​​​ജി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ നി​​​ന്നു മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങി​​​യ​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു​​​മെ​​​തി​​​രേ പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക അ​​​നു​​​മാ​​​നം. എ​​​ജി​​​യു​​​ടെ നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കൂ. നേരത്തേ ക​​​ണ്ടെ​​​ത്തി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ലു​​​ള്ള​​​ത്.

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽനി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്നു പ​​​റ​​​യു​​​ന്ന റെ​​​ഡ് ബു​​​ക്കി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഡി നേ​ര​ത്തേ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. വീ​​​ണ​​​യു​​​ടെ ബാ​​​ങ്ക് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടെ വീ​​​ടു​​​ക​​​ളി​​​ൽ ഇ​​​ഡി അ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് റെ​​​ഡ് ബു​​​ക്കി​​​ലേ​​​തെ​​​ന്ന് ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യ ക​​​ത്തി​​​ലും പ​​​റ​​​യുന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഡി നേ​ര​ത്തേ കോ​​​ട​​​തി​​​യി​​​ലും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽനി​​​ന്നു പ​​​ല​​​പ്പോ​​​ഴാ​​​യി ടി. ​​​വീ​​​ണ കൈ​​​പ്പ​​​റ്റി​​​യ 3.28 കോ​​​ടി രൂ​​​പ ബാ​​​ങ്ക് വ​​​ഴി​​​യാ​​​ണ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്. ഈ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന റി​​​യാ​​​സി​​​നും വേ​​​ണ്ടി വീ​​​ണ കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ അ​​​നു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഇ​​​ത് പി​​​ണ​​​റാ​​​യി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും ക​​​ത്തി​​​ൽ ഇ​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം.

സി​​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ മൊ​​​ഴി​​​യി​​​ലും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വേ​​​ണ്ടി​​​യാ​​​ണ് വീ​​​ണ​​​യ്ക്ക് തു​​​ക കൈ​​​മാ​​​റി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നി​​​ല്ല. ക​​​ന്പ​​​നി​​​യു​​​ടെ മു​​​ൻ ചീ​​​ഫ് ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ഴി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും റി​​​യാ​​​സി​​​നും വേ​​​ണ്ടി​​​യാ​​​ണ് വീ​​​ണ​​​യ്ക്ക് മാ​​​സ​​​പ്പ​​​ടി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​താ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശം നീ​​​ളാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​കും സാ​​​ധ്യ​​​ത ഏ​​​റെ​​​യു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും കെ​​​പി​​​സി​​​സി യോ​​​ഗ​​​ത്തി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ മാ​​​സ​​​പ്പ​​​ടി ഡ​​​യ​​​റി​​​യി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ ചി​​​ല മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​രു​​​ള്ള​​​തി​​​നാ​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ കേ​​​സെ​​​ടു​​​ത്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ പ​​​ല​​​രും എ​​​തി​​​ർ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്.

Kerala

പാ​ല​ക്കാ​ട് റെ​യി​ൽവേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വെ ഡി​​​വി​​​ഷ​​​നി​​​ൽ നി​​​ന്നും മം​​​ഗ​​​ളൂ​​​രു സ്‌​​​റ്റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ സൗ​​​ത്ത് വെ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മൈ​​​സൂ​​​രു ഡി​​​വി​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റ്റാ​​​നു​​​ള്ള റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം പു​​​നഃപ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ ​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ റെ​​​യി​​​ൽ​​​വേ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തെ​​​യും ഭാ​​​വി വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കാ​​​വു​​​ന്ന തീ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ നടത്തിയി ല്ലെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

District News

ക​രു​ത​ലി​ന്‍റെ ക​ത്തു​മാ​യി വെ​ണ്ണി​ക്കു​ളം എം​ഡി എ​ൽ​­പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ

വെ​ണ്ണി​ക്കു​ളം: ക​ന​ത്ത മ​ഴ​യേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും സ്നേ​ഹ​വും പ​ക​ർ​ന്ന് അ​ധ്യാ​പ​ക​ന്‍റെ ക​ത്ത്. വെ​ണ്ണി​ക്കു​ളം എം​ഡി എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​പി അ​ധ്യാ​പ​ക​നും മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ സ്വ​ദേ​ശി​യു​മാ​യ ലാ​ബി ജോ​ർ​ജ് ജോ​ണാ​ണ് നാ​ലാം ക്ലാ​സി​ലെ ത​ന്‍റെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​സ്റ്റ് കാ​ർ​ഡി​ലൂ​ടെ വേ​റി​ട്ടൊ​രു സ്നേ​ഹ​സ​ന്ദേ​ശം ത​യാ​റാ​ക്കി പോ​സ്റ്റ് ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് കാ​ർ​ഡു​ക​ൾ കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തും.

മ​ഴ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി ക​ളി​ക്ക​രു​തെ​ന്നും വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങാ​തെ അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പം സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ക​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. ഒ​പ്പം അ​വ​ധി​ക്കാ​ലം വെ​റു​തെ​യി​രു​ന്ന് ക​ള​യാ​തെ സ​ർ​ഗാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്നു. ന​ല്ല ക​ഥ​ക​ൾ വാ​യി​ക്കാ​നും ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​നും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും ഈ ​സ​മ​യം വി​നി​യോ​ഗി​ക്ക​ണം.

മ​ഴ മാ​റി സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും സ്കൂ​ളി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ധ്യാ​പ​ക​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ്മാ​ർ​ട്ട്ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഈ ​കാ​ല​ത്ത്, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നി​ൽ​നി​ന്നു​ള്ള പോ​സ്റ്റ് കാ​ർ​ഡു​ക​ൾ കു​ട്ടി​ക​ളെ ആ​കാം​ക്ഷാ ഭ​രി​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ശ്വേത മേനോന്‍ ഭരണസമിതിയുടെ തുറന്ന കത്ത് നിയമവിരുദ്ധം; 'അമ്മ'യില്‍ വീണ്ടും തര്‍ക്കം

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അധികാര തര്‍ക്കങ്ങള്‍ക്കിടെ ശ്വേത മേനോന്‍ ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.

സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള്‍ ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്‌സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പര്‍ സേവ് ചെയ്യാത്ത നിരവധി അംഗങ്ങള്‍ക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.

ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.

Movies

അ​നു​ഭ​വ​ക്കു​റ​വ് മൂ​ല​മാ​ണ് പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത്: അ​മ്മ അം​ഗ​ങ്ങ​ൾ​ക്ക് ശ്വേ​ത​യു​ടെ​യും ടീ​മി​ന്‍റെ​യും ക​ത്ത്

താ​ര​സം​ഘ​ട​ന അ​മ്മ​യി​ലെ അ​ധി​കാ​ര ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​മ്മ അം​ഗ​ങ്ങ​ൾ​ക്ക് ശ്വേ​ത​യു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ക​ത്ത്. പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത് അ​നു​ഭ​വ​ക്കു​റ​വ് മൂ​ല​മാ​ണെ​ന്നും അ​ത് തി​രു​ത്താ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ടു​ത​ൽ പ​ക്വ​ത​യോ​ടെ​യും ഉ​ത്ത​രം​വാ​ദി​ത്ത​ത്തോ​ടെ​യും മു​ന്നോ​ട്ട് പോ​കും.

ഇ​പ്പോ​ൾ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ർ​ന്നും നി​ർ​വ​ഹി​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ശ്വേ​ത​യെ എ​തി​ർ​ക്കു​ന്ന​വ​ർ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. 27നു ​എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കും.

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല; പിണറായിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിനു മുമ്പു തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാനെന്നും സതീശൻ പറഞ്ഞു.

ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‍റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മറുപടി കത്ത്...

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്,

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കണ്‍സഷനെയര്‍ എഗ്രിമെന്‍റിന്‍റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026ന് അങ്ങ് ഉന്നയിച്ച സബ്മിഷനു നല്‍കിയ മറുപടിയില്‍ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സര്‍ക്കാരിന് അദാനി ഗ്രൂപ്പില്‍നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‍റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതുമാണ്.

03-07-2026ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്‍കി. ഇക്കാര്യം 08-07-2026ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഓഹരിയാണ് എംഎസ്‌സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. അങ്ങ് കത്തില്‍ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ; ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ല.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്‍റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെയും അനുമതികള്‍ ആവശ്യമാണ്.

സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള്‍ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.

ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാന്‍.

അങ്ങു നേതൃത്വം നല്‍കിയിരുന്ന എൽഡിഎഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്‌സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ? അപ്പോള്‍ അന്നു മുതല്‍ക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ?

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ വിജയമാണ് വിദേശ നിക്ഷേപമെന്നു ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്‍റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത 'വിഴിഞ്ഞത്ത് വരും, എംഎസ്സി ടെര്‍മിനല്‍' എന്നാണ്.

49 ശതമാനം ഓഹരിയാണ് എംഎസ്‌സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്‌സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപിഎമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ?

ഇത്രയും യാഥാർഥ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിലനില്‍ക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സര്‍ക്കാരിന്‍റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നു വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ?

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് ഈ വാര്‍ത്ത നിരന്തരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാന്‍ ചോദിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് അങ്ങു പറയണം.

National

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ര​സ്യ​മാ​യി, മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.

സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ത്ത്. എ​ന്നാ​ൽ ഇ​ത് വെ​റും രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ ശീ​ലി​ച്ച​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഇ​വ​യൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​ങ്ങ​ൾ​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ത​ന്നെ സം​ഘ​ട​ന ഇ​വ ശീ​ലി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ന​ട​ക്കാ​തി​രു​ന്നാ​ൽ എ​ന്തോ കു​റ​വു​ള്ള​തു​പോ​ലെ​യാ​ണ് ത​ങ്ങ​ൾ​ക്ക് തോ​ന്നാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് പ​ര​സ്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഒ​ളി​ച്ചു​വെ​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. "ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഹി​ന്ദു മ​തം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല, പ​ല കാ​ര്യ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്ന് ഫ​ണ്ട് കൈ​പ്പ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ കാ​ര്യ​ത്തി​ൽ, സം​ഘ​ട​ന അ​വി​ടെ ഉ​ണ്ടെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജ​ന​വി​കാ​ര​മാ​യാ​ണ് സം​ഘം ആ​രം​ഭി​ച്ച​ത്. "സ​ർ​ക്കാ​ർ ഞ​ങ്ങ​ളെ ര​ണ്ടു​ത​വ​ണ നി​രോ​ധി​ച്ചു. പി​ന്നീ​ട് ആ ​നി​രോ​ധ​നം നീ​ക്കി. ഒ​രി​ക്ക​ൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യും മ​റ്റൊ​രി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​ലൂ​ടെ​യും. അ​തു​കൊ​ണ്ട് സ​ർ​ക്കാ​രി​ന് ഞ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാം. ആ​ർ​എ​സ്എ​സി​നെ നി​രോ​ധി​ച്ചു എ​ന്ന​തി​ന​ർ​ഥം ആ​ർ​എ​സ്എ​സ് അ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ്. ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.'- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ത​ങ്ങ​ളോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ട്. 1950-ക​ളി​ൽ ത​ന്നെ അ​ത് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സ് 100 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. 60,000-ത്തി​ല​ധി​കം ശാ​ഖ​ക​ളും കോ​ടി​ക്ക​ണ​ക്കി​ന് സ്വ​യം​സേ​വ​ക​രും ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന, സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്' എ​ന്ന് ഖാ​ർ​ഗെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

പ​ണം വി​ദേ​ശ​ത്തേ​ക്ക് പോ​യി; മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി. പ​ണം വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കൈ​മാ​റി​യെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് ബി​ജെ​പി നേ​താ​വാ​യ ഷോ​ൺ ജോ​ർ​ജ് ക​ത്ത് ന​ൽ​കി​യ​ത്.

വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളെ പ​റ്റി​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. യു​എ​ഇ​യി​ലെ അ​ബു​ദാ​ബി കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കി​ലെ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഷോ​ണി​ന്‍റെ ആ​വ​ശ്യം. വീ​ണ ത​യ്ക്ക​ണ്ടി, എം.​സു​നീ​ഷ് എ​ന്നി​വ​രാ​ണ് ഈ ​അ​ക്കൗ​ണ്ട് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

National

ക​ത്തി​ൽ ഒ​പ്പി​ട്ട​യാ​ൾ ഞാ​ന​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ എം​എ​ൽ​എ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ര​വെ ടി​വി​കെ​യെ വെ​ട്ടി​ലാ​ക്കി മ​ല​ക്കം മ​റി​ഞ്ഞ് എ​എം​എം​കെ പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ​യാ​യ കാ​മ​രാ​ജ്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ കാ​മ​രാ​ജ് ഒ​പ്പു​വ​യ്ക്കു​ന്ന വീ​ഡി​യോ ടി​വി​കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ​യി​ൽ കാ​ണു​ന്ന ആ​ൾ താ​ൻ അ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ കാ​മ​രാ​ജ് പ​റ​യു​ന്ന​ത്. ടി​വി​കെ​യെ പി​ന്തു​ണ​ച്ചു​ള്ള ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ വി​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​എം​എം​കെ അ​ധ്യ​ക്ഷ​ൻ ടി.​ടി.​വി. ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റോ​ടും ടി.​ടി.​വി. ദി​ന​ക​ര​ൻ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കാ​മ​രാ​ജി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്ന വ്യാ​ജ​രേ​ഖ ടി​വി​കെ തയാ​റാ​ക്കി​യെ​ന്ന് ടി.​ടി.​വി. ദി​ന​ക​ര​ൻ ഗ​വ​ർ​ണ​റെ ക​ണ്ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തിനു പി​ന്നാ​ലെ ടി​വി​കെ ഇ​ന്നു രാ​വി​ലെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും എ​എം​എം​കെ​യു​ടെ എം​എ​ൽ​എ കാ​മ​രാ​ജ് ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ടി​വി​കെ അറിയിച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രുന്നു കാ​മ​രാ​ജ് പി​ന്തു​ണ​ക്ക​ത്ത് എ​ഴു​തി ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും ടി​വി​കെ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതോടെയാണ് ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന വാദവുമായി കാമരാജ് രംഗത്തുവന്നത്. 

ത​മി​ഴ്‌​നാ​ട്ടി​ൽ ടി​വി​കെ​യു​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച സ​സ്പെ​ൻ​സ് നീ​ളു​ക​യാ​ണ്. സി​പി​എം, സി​പി​ഐ, വി​സി​കെ, മുസ്‌ലിം ലീ​ഗ് ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടും വി​ജ​യ്ക്ക് ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Leader Page

ധ​ർ​മ​ദൂ​തു​മാ​യി ലെ​യോ മാ​ർ​പാ​പ്പ ആ​ഫ്രി​ക്ക​യി​ൽ

ആ​​​​ഫ്രി​​​​ക്ക​​​​ൻ ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ലെ നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​തി​​​​നൊ​​​​ന്നു ദി​​​​വ​​​​സം നീ​​​​ണ്ട ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന​​​​യാ​​​​ത്ര ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​വ്യ​​​​ക്ത​​​​മാ​​​​യ വാ​​​​ക്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ടാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ന​​​​ല്കി​​​​യ​​​​ത്. ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച്, അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​രും ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളു​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്ര​​​​നേ​​​​താ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ ഗ​​​​ർ​​​​വി​​​​നെ​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ ധ്വം​​​​സ​​​​ന​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം ചോ​​​​ദ്യം​​​​ചെ​​​​യ്തു.

മാ​​​​ർ​​​​പാ​​​​പ്പ​​​​മാ​​​​രു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ലി​​​​ച്ചു​​​​പോ​​​​രു​​​​ന്ന പൊ​​​​തു​​​​വാ​​​​യ ഒ​​​​രു ക്ര​​​​മ​​​​മു​​​​ണ്ട്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ഒ​​​​രു സ്വീ​​​​ക​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങു​​​​ണ്ടാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ര​​​​ണ​​​​ത്ത​​​​ല​​​​വ​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​വ​​​​ച്ച് ചെ​​​​റി​​​​യൊ​​​​രു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. അ​​​​തി​​​​ൽ മ​​​​റ്റാ​​​​രും​​​​ത​​​​ന്നെ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​റി​​​​ല്ല. ആ​​​​തി​​​​ഥേ​​​​യ​​​​ന് ത​​​​ന്‍റെ സ്വീ​​​​കാ​​​​ര്യ​​​​ത​​​​യും ഒ​​​​പ്പം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഊ​​​​ഷ്മ​​​​ള​​​​ത​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​ത്. ഇ​​​​പ്രാ​​​​വ​​​​ശ്യം മാ​​​​ർ​​​​പാ​​​​പ്പ നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​ഹി​​​​ത​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് വാ​​​​സ്ത​​​​വം.

അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ​​​​വ​​​​ച്ച് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​ത്, ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​മേ​​​​ൽ അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ന​​​​ല്ല, പ​​​​ക​​​​രം പൗ​​​​ര​​​​സ​​​​ഞ്ച​​​​യ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ധി​​​​കാ​​​​രം വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മി​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്നാ​​​​ണ്. കാ​​​​മ​​​​റൂ​​​​ണി​​​​ൽ അ​​​​ദ്ദേ​​​​ഹം ഊ​​​​ന്നി​​​​പ്പ​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഴി​​​​മ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം എ​​​​ന്ന കാ​​​​ര്യമാണ്. നീ​​​​തി​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും ന​​​​ട​​​​പ്പാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ ച​​​​ങ്ങ​​​​ല​​​​ക​​​​ൾ പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​യ​​​​ണം. രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൗ​​​​ര​​​​ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​രാ​​​​ശ​​​​രാ​​​​യി​​​​ത്തീ​​​​രു​​​​ന്ന അ​​​​ന്ത​​​​രീ​​​​ക്ഷം. ലാ​​​​ഭ​​​​ക്കൊ​​​​തി ഒ​​​​രു വി​​​​ഗ്ര​​​​ഹാ​​​​രാ​​​​ധ​​​​ന​​​​യാ​​​​യി മാ​​​​റി​​​​യ​​​​തു​​​​പോ​​​​ലെ.

അം​​​​ഗോ​​​​ള​​​​യും ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​​യു​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ പി​​​​ന്നീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. ഈ ​​​​നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​​ര​​​​വ​​​​ധി ധാ​​​​തു​​​​ക്ക​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല, എ​​​​ണ്ണ, പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം, ര​​​​ത്ന​​​​ങ്ങ​​​​ൾ, അ​​​​പൂ​​​​ർ​​​​വ ധാ​​​​തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട വ​​​​രു​​​​മാ​​​​നം രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ സി​​​​ൽ​​​​ബ​​​​ന്ധി​​​​ക​​​​ളും പ​​​​ങ്കി​​​​ട്ടെ​​​​ടു​​​​ക്കു​​​​ന്നു. ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളും ദ​​​​രി​​​​ദ്ര​​​​രാ​​​​യി തു​​​​ട​​​​രു​​​​ന്നു.

ട്രം​​​​പു​​​​മാ​​​​യു​​​​ള്ള ത​​​​ർ​​​​ക്കം

യു​​​​ദ്ധാ​​​​വ​​​​സാ​​​​ന​​​​ത്തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ യാ​​​​ത്രാ​​​​രം​​​​ഭ​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ന​​​​ട​​​​ത്തി​​​​യ ആ​​​​ഹ്വാ​​​​നം അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​രി​​​​ഹാ​​​​സ​​​​പൂ​​​​ർ​​​​വം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​ത് ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ ക​​​​ണ്ട​​​​താ​​​​ണ്. ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ താ​​​​ൻ ഭ​​​​യ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ഉ​​​​ച്ച​​​​ത്തി​​​​ൽ പ്ര​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ത​​​​നി​​​​ക്കു ഭ​​​​യ​​​​മി​​​​ല്ലെ​​​​ന്നും പ്ര​​​​സ്താ​​​​വി​​​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളാ​​​​യ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞ അ​​​​പ്രി​​​​യ സ​​​​ത്യ​​​​ങ്ങ​​​​ൾ അ​​​​ഹി​​​​ത​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ ട്രം​​​​പി​​​​നും ഇ​​​​ഷ്‌​​​​ട​​​​പ്പെ​​​​ടാ​​​​ത്ത പ്ര​​​​സ്താ​​​​വ​​​​ന. എ​​​​ന്നാ​​​​ൽ, ലോ​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ ചി​​​​ന്താ​​​​ലോ​​​​ക​​​​ത്ത് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ അ​​​​നു​​​​ര​​​​ണ​​​​ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ച്ചു.

സ​​​​മാ​​​​ധാ​​​​നം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഭാ​​​​ഗ്യ​​​​വാ​​​​ന്മാ​​​​ർ

ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ആ​​​​ഹ്വാ​​​​ന​​​​മാ​​​​ണ് ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ​​​​ത്. ലോ​​​​ക​​​​ത്തെ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ‘ഏ​​​​താ​​​​നും ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളെ’ക്കു​​​​റി​​​​ച്ച് കാ​​​​മ​​​​റൂ​​​​ണി​​​​ൽ​​​​വ​​​​ച്ചു മാ​​​​ർ​​​​പാ​​​​പ്പ ശ​​​​ബ്‌​​​​ദ​​​​മു​​​​യ​​​​ർ​​​​ത്തി. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​പ്പോ​​​​ലെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ദ​​​​രി​​​​ദ്ര​​​​രും ദു​​​​ർ​​​​ബ​​​​ല​​​​രും അ​​​​രി​​​​കു​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​വും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. “സ​​​​മാ​​​​ധാ​​​​നം നി​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടെ’’എ​​​​ന്ന ആ​​​​ശം​​​​സ​​​​യോ​​​​ടെ​​​​യാ​​​​ണ​​​​ല്ലോ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ആ​​​​ചാ​​​​ര്യ ശു​​​​ശ്രൂ​​​​ഷ ആ​​​​രം​​​​ഭി​​​​ച്ച​​​​തും. അ​​​​ത് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സി​​​​ന്‍റെ മ​​​​ട്ടു​​​​പ്പാ​​​​വി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ശം​​​​സ​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ വി​​​​ശാ​​​​ല ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​യി​​​​രു​​​​ന്നു ഈ ​​​​തു​​​​ട​​​​ർ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ.

ആ​​​​ഫ്രി​​​​ക്ക​​​​ൻ യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങും​​​​വ​​​​ഴി വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​വ​​​​ച്ച് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തെ​​​​പ്പ​​​​റ്റി ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളും ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടി. ഓ​​​​രോ രാ​​​​ജ്യ​​​​ത്തി​​​​നും അ​​​​തി​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സ്താ​​​​വി​​​​ച്ചു. അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റം ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നും താ​​​​ങ്ങാ​​​​നാ​​​​വി​​​​ല്ല. എ​​​​ന്നാ​​​​ൽ, കു​​​​ടി​​​​യേ​​​​റു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും മാ​​​​ന്യ​​​​ത​​​​യും എ​​​​ല്ലാ​​​​യ്പോ​​​​ഴും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് പാ​​​​പ്പാ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം

ഇ​​​​സ്ലാം ഭൂ​​​​രി​​​​പ​​​​ക്ഷ രാ​​​​ജ്യ​​​​മാ​​​​യ അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഇ​​​​സ്ലാം - ക്രൈ​​​​സ്ത​​​​വ സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വം ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​ൾ​​​​ജി​​​​യേ​​​​ഴ്സി​​​​ലെ വ​​​​ലി​​​​യ മോ​​​​സ്ക് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. “ന​​​​മ്മു​​​​ടെ മ​​​​ത​​​​ങ്ങ​​​​ളും വി​​​​ശ്വാ​​​​സ​​​​വു​​​​മൊ​​​​ക്കെ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണെ​​​​ങ്കി​​​​ലും ന​​​​മു​​​​ക്കു സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കാം’’ എ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ത​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്റ്റി​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്നാ​​​​ബ​​​​യി​​​​ലെ (ഹി​​​​പ്പോ) പ്രാ​​​​ചീ​​​​ന സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടൊ​​​​പ്പം നി​​​​ര​​​​വ​​​​ധി മു​​​​സ്‌​​​​ലിം​​​​ക​​​​ളും തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളാ​​​​ണി​​​​വ. കാ​​​​മ​​​​റൂ​​​​ണി​​​​ലെ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ബ​​​​മേ​​​​ന്ദ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ ‘സ​​​​മാ​​​​ധാ​​​​ന സ​​​​മ്മേ​​​​ള​​​​നം’ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ലോ​​​​ക​​​​മെ​​​​ങ്ങും യു​​​​ദ്ധ​​​​വും അ​​​​ശാ​​​​ന്തി​​​​യും വി​​​​ത​​​​യ്ക്കു​​​​ന്ന ഒ​​​​രു​​​​പി​​​​ടി ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മാ​​​​ർ​​​​പാ​​​​പ്പ ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്തി. കാ​​​​മ​​​​റൂ​​​​ണി​​​​ന്‍റെ 93 കാ​​​​ര​​​​നാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് പോ​​​​ൾ ബി​​​​യാ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ ശൃം​​​​ഖ​​​​ല പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​യാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തു​​​​പോ​​​​ലെ സം​​​​ശു​​​​ദ്ധ​​​​മാ​​​​യ നേ​​​​തൃ​​​​നി​​​​ര ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും. എ​​​ണ്ണ, പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം, ഇ​​​​രു​​​​ന്പ് - സ്വ​​​​ർ​​​​ണ - ര​​​​ത്ന​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ, അ​​​​പൂ​​​​ർ​​​​വ​​​​ലോ​​​​ഹ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ധാ​​​​രാ​​​​ള​​​​മു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് വി​​​​ദേ​​​​ശ​​​​ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സി​​​​ൽ​​​​ബ​​​​ന്തി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ്.

അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം പേ​​​​റു​​​​ന്ന അം​​​​ഗോ​​​​ള​​​​യി​​​​ൽ 58 ശ​​​​ത​​​​മാ​​​​നം ജ​​​​ന​​​​ങ്ങ​​​​ളും ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​ണ്. മാ​​​​ർ​​​​പാ​​​​പ്പ അം​​​​ഗോ​​​​ള​​​​യി​​​​ലെ പ്ര​​​​ധാ​​​​ന മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​നകേ​​​​ന്ദ്ര​​​​മാ​​​​യ മാ​​​​മ മ​​​​ക്സി​​​​മ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു പ്രാ​​​​ർ​​​​ഥി​​​​ച്ചു. 27 വ​​​​ർ​​​​ഷം നീ​​​​ണ്ട ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ കെ​​​​ടു​​​​തി​​​​ക​​​​ൾ ഇ​​​​നി​​​​യും രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു മാ​​​​റി​​​​യി​​​​ട്ടി​​​​ല്ല. നി​​​​ക്ഷി​​​​പ്ത താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് രാ​​​​ഷ്‌​​​​ട്ര​​​​നേ​​​​താ​​​​ക്ക​​​​ൾ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​പ​​​​ദേ​​​​ശി​​​​ച്ചു. സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ എ​​​​ണ്ണ-​​​​ധാ​​​​തു​​​​നി​​​​ക്ഷേ​​​​പ​​​​മു​​​​ള്ള രാ​​​​ജ്യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴും അ​​​​ന​​​​വ​​​​ധി​​​​ പേ​​​​ർ കൊ​​​​ടി​​​​യ ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​​യും ഒ​​​​രു ക​​​​ത്തോ​​​​ലി​​​​ക്കാ രാ​​​​ജ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, 1982 മു​​​​ത​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന തെ​​​​യ്ദോ​​​​റോ ബ​​​​സാ​​​​ഗോ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ അ​​​​ഴി​​​​മ​​​​തി കൊ​​​​ടി​​​​കു​​​​ത്തി വാ​​​​ഴു​​​​ക​​​​യാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളും മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും വി​​​​മ​​​​ർ​​​​ശ​​​​ക​​​​രു​​​​മൊ​​​​ക്കെ ത​​​​ട​​​​വി​​​​ലാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ണ്ണ സ​​​​മൃ​​​​ദ്ധ​​​​മാ​​​​ണെ​​​​ങ്കി​​​​ലും ദാ​​​​രി​​​​ദ്ര്യ​​​​വും പ​​​​ട്ടി​​​​ണി​​​​യു​​​​മാ​​​​ണ് പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ഓ​​​​ഹ​​​​രി. അ​​​​ധി​​​​കാ​​​​ര​​​​ക്കൊ​​​​തി​​​​യും പ​​​​ണ​​​​ക്കൊ​​​​തി​​​​യും രാ​​​​ജ്യ​​​​ത്തെ കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഒ​​​​രു മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗാ​​​​ശു​​​​പ​​​​ത്രി​​​​യും ജ​​​​യി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി.

ശു​ഭ​പ്ര​തീ​ക്ഷ

നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ യാ​​​​ത്ര അ​​​​ജ​​​​പാ​​​​ല​​​​ന ദൗ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം സു​​​​വി​​​​ശേ​​​​ഷ പ്ര​​​​ഘോ​​​​ഷ​​​​ണ​​​​വും ഉ​​​​ൾ​​​​ച്ചേ​​​​രു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. സ​​​​മാ​​​​ധാ​​​​ന​​​​വും നീ​​​​തി​​​​യും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കാ​​​​നും പ്ര​​​​ത്യാ​​​​ശ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം ശ്ര​​​​ദ്ധി​​​​ച്ചു. നി​​​​ർ​​​​ഭ​​​​യം സു​​​​വി​​​​ശേ​​​​ഷം പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്‍റെ ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​വും അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ലൗ​​​​കി​​​​കാ​​​​ധി​​​​കാ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​ശ​​​​ക്തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ​​​​പോ​​​​ലെ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യു​​​​ടെ​​​​മേ​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നോ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കോ മേ​​​​ൽ​​​​ക്കൈ നേ​​​​ടാ​​​​നാ​​​​കി​​​​ല്ല എ​​​​ന്ന പാ​​​​ഠ​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്. ത​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം​​​​ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. “നേ​​​​താ​​​​ക്ക​​​​ൾ വി​​​​ഭ​​​​ജി​​​​ക്കു​​​​ക​​​​യ​​​​ല്ല, പാ​​​​ല​​​ങ്ങ​​​ൾ പ​​​​ണി​​​​യു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്’’ ​​​​എ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞ​​​​തി​​​​ന് വ്യാ​​​​ഖ്യാ​​​​നം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. “ത​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണെ​​​​ന്നും കേ​​​​ൾ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട​​​​ണം. മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ധി​​​​കാ​​​​രം കൈ​​​​യാ​​​​ളു​​​​ന്ന​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​​ടാ​​​​നി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളെ നി​​​​യ​​​​മം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​പ്പോ​​​​ഴാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്’’- മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.​ ലോ​​​​ക​​​​ത്തി​​​​ന് ഏ​​​​റ്റ​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശു​​​​ഭ​​​​പ്ര​​​​തീ​​​​ക്ഷ പ്ര​​​​ദാ​​​​നം ചെ​​​​യ്യാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഫ്രി​​​​ക്ക​​​​ൻ പ​​​​ര്യ​​​​ട​​​​നം സ​​​​ഹാ​​​​യി​​​​ച്ചു എ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല.

Kerala

മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍; ക​​ത്ത് അ​​യ​​ച്ച് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി

തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മ​​ണി​​ക്കൂ​​റു​​ക​​ള്‍ അ​​വ​​ശേ​​ഷി​​ക്കേ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ട് 10 ചോ​​ദ്യ​​ങ്ങ​​ളു​​മാ​​യി കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി. ചോ​​ദ്യ​​ങ്ങ​​ള്‍ അ​​ട​​ങ്ങു​​ന്ന ക​​ത്ത് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് അ​​യ​​ച്ചു.

ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി ഡ​​ല്‍ഹി​​യി​​ല്‍ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വ​​സ​​തി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​നു പി​​ന്നി​​ലെ അ​​ജ​​ന്‍ഡ എ​​ന്താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ആ​​ദ്യ ചോ​​ദ്യം.

ഡ​​ല്‍ഹി​​യി​​ല്‍ കേ​​ര​​ള ഹൗ​​സി​​ല്‍ ഇ​​തേ പോ​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഒ​​ഴി​​വാ​​ക്കി കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ര്‍മ​​ല സീ​​താ​​രാ​​മ​​ന് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ വി​​രു​​ന്നു ന​​ല്‍കി​​യ​​ത് എ​​ന്തു ‘ഡീ​​ല്‍’ ഉ​​റ​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു​​വെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ ചോ​​ദി​​ക്കു​​ന്നു. കേ​​ന്ദ്ര​​മ​​ന്ത്രി നി​​തി​​ന്‍ ഗ​​ഡ്ക​​രി​​യു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി ഡ​​ല്‍ഹി​​യി​​ല്‍ പ​​ല ത​​വ​​ണ ഔ​​ദ്യോ​​ഗി​​ക കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്.

പ​​ക്ഷേ, ഡ​​ല്‍ഹി​​ക്കു പു​​റ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഗ​​ഡ്ക​​രി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് ഡീ​​ലി​​ന്‍റെ ഭാ​​ഗം ആ​​യി​​രു​​ന്നോ എ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

പി​​എം ശ്രീ ​​പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നെ​​തിരേ സി​​പി​​ഐ​​യു​​ടെ​​യും അ​​വ​​രു​​ടെ മ​​ന്ത്രി​​മാ​​രു​​ടെ​​യും പ​​ര​​സ്യ എ​​തി​​ര്‍പ്പി​​നെ മ​​റി​​ക​​ട​​ന്ന് ബി​​ജെ​​പി​​യു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​ത് എ​​ന്തു ഡീ​​ല്‍ ആ​​ണെ​​ന്നും കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന ലേ​​ബ​​ര്‍കോ​​ഡ് വി​​ഷ​​യ​​ത്തി​​ലും എ​​ല്‍ഡി​​എ​​ഫി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കാ​​തെ അ​​തീ​​വ​​ര​​ഹ​​സ്യ​​മാ​​യി ലേ​​ബ​​ര്‍ കോ​​ഡി​​നു ച​​ട്ട​​ങ്ങ​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക​​യും ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ക​​യും ചെ​​യ്ത​​ത് ആ​​രെ പേ​​ടി​​ച്ചാ​​ണെ​​ന്നും ക​​ത്തി​​ല്‍ ചോ​​ദി​​ക്കു​​ന്നു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​താ​​യി പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ല്‍ ക​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

മ​​ന്ത്രി​​യു​​ടെ ശ​​ബ്ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കും

സം​​സ്ഥാ​​ന​​ത്തെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യ മ​​ഹാ​​പ്ര​​ള​​യം മ​​നഃ​​പൂ​​ര്‍വം സൃ​​ഷ്‌​​ടി​​ച്ച​​താ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ​​യി​​ലെ ഉ​​ള്ള​​ട​​ക്കം സം​​ബ​​ന്ധി​​ച്ച് വ​​രാ​​ന്‍ പോ​​കു​​ന്ന യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ന്വേ​​ഷി​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

പ്ര​​ള​​യ​​മു​​ണ്ടാ​​ക്കാ​​ന്‍ വേ​​ണ്ടി അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ അ​​ട​​ച്ചി​​ട്ടു​​വെ​​ന്നാ​​ണ് മ​​ന്ത്രി​​യു​​ടെ ശ​​ബ്‌​​ദ​​രേ​​ഖ. ഇ​​തു​​കേ​​ട്ട് താ​​ന്‍ ഞെ​​ട്ടി​​ത്ത​​രി​​ച്ചു​​പോ​​യി. കേ​​ര​​ള​​ത്തെ കൃ​​ത്രി​​മ പ്ര​​ള​​യ​​ത്തി​​ലേ​​ക്ക് വ​​ലി​​ച്ചി​​ഴ​​ച്ച​​വ​​ര്‍ അ​​തി​​നു സ​​മാ​​ധാ​​നം പ​​റ​​യേ​​ണ്ടി വ​​രു​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ പ​​റ​​ഞ്ഞു.

ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ചെ​​യ്ത​​തു​​പോ​​ലെ ജ​​ന​​ങ്ങ​​ളെ മ​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഭി​​ന്നി​​പ്പി​​ച്ച് കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​കജീ​​വി​​തം ക​​ലു​​ഷി​​ത​​മാ​​ക്കാ​​ന്‍ ബി​​ജെ​​പി ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ള്‍ക്ക് സി​​പി​​എം കൂ​​ട്ടു​​നി​​ല്‍ക്കു​​ക​​യാ​​ണെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നും സി​​പി​​എം പോ​​ളി​​റ്റ്ബ്യൂ​​റോ അം​​ഗ​​വും കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​യ ഒ​​രേ സ്വ​​ഭാ​​വ​​മു​​ള്ള വ​​ര്‍ഗീ​​യ പ്ര​​സ്താ​​വ​​ന അ​​തി​​ന് തെ​​ളി​​വാ​​ണ്. ര​​ണ്ട് പ്ര​​സ്താ​​വ​​ന​​യും ഒ​​രേ കേ​​ന്ദ്ര​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ​​താ​​ണ്. കേ​​ര​​ള​​ത്തി​​ല്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ത​​മ്മി​​ലു​​ള്ള ഡീ​​ല്‍ ഇ​​തോ​​ടെ കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​മാ​​യി.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ ബി​​ജെ​​പി പ​​രീ​​ക്ഷി​​ച്ച് വി​​ജ​​യി​​ച്ച വി​​ഭ​​ജ​​ന ത​​ന്ത്ര​​ത്തി​​ന് കേ​​ര​​ള​​ത്തി​​ല്‍ ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ള്‍ ത​​ന്നെ കൂ​​ട്ടു​​നി​​ല്‍ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. കേ​​ര​​ള​​ത്തെ മോ​​ശ​​മാ​​യി ചി​​ത്രീ​​ക​​രി​​ച്ച ‘കേ​​ര​​ള സ്റ്റോ​​റി’ എ​​ന്ന സി​​നി​​മ കാ​​ണാ​​ന്‍ കൂ​​ട്ടാ​​ക്കാ​​തെ തി​​ര​​സ്‌​​ക​​രി​​ച്ച​​വ​​രാ​​ണ് കേ​​ര​​ള ജ​​ന​​ത. കേ​​ര​​ള​​ത്തെ വ​​ര്‍ഗീ​​യ​​മാ​​യി വി​​ഭ​​ജി​​ക്കാ​​ന്‍ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ചേ​​ര്‍ന്നു ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ള്‍ക്കു കേ​​ര​​ളം ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ല്‍കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Kerala

തെര.ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​ സീ​ൽ; ഐ​എ​എ​സു​കാ​ര​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേയും ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേകൂ​ടി ന​ട​പ​ടി.

ഡെ​പ്യൂ​ട്ടി സി​ഇ​ഒ​യാ​യ മി​ഷ​ൽ സാ​ഗ​ർ ഭ​ര​ത്, സെ​ക്‌ഷൻ ഓ​ഫീസ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് വി​ടു​ത​ൽ ചെ​യ്ത് ജോ​ലി ചെ​യ്തി​രു​ന്ന മാ​തൃ ഓ​ഫീ​സു​ക​ളി​ലേ​ക്കു മ​ട​ക്കി അ​യ​യ്ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ ഉ​ത്ത​ര​വി​ട്ടു.

ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ ഒ​രു അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫി​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന​യ​ച്ച ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ന​ട​പ​ടി .

സം​ഭ​വ​ത്തി​ൽ 48 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ പി.​ബി.​നൂ​ഹി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നൂ​ഹ് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെത്തുടർന്നാ​ണ് ഡെ​പ്യൂ​ട്ടി സി​ഇ​ഒ, സെ​ക്‌ഷൻ ഓ​ഫീ​സ​ർ എ​ന്നി​വ​രെ മ​ട​ക്കി അ​യ​ച്ച​ത്.

Kerala

ബി​ജെ​പി​യു​ടെ സീ​ൽ പ​തി​ച്ച ക​ത്ത്: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ സീ​​​ൽ​​​ പ​​​തി​​​പ്പി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ത്ത് രാഷ്‌ട്രീയ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​യ​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റും സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​ബി.​​​ നൂ​​​ഹ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​പ്പും പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

അ​​​ന്വേ​​​ഷ​​​ണറി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ഈ ​​​ക​​​ത്തി​​​നെ​​​തി​​​രേ രാ​​​ഷ്‌ട്രീയ​​​പ്പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

Kerala

ക​ത്തി​ൽ ബി​ജെ​പി സീ​ൽ: പി​ഴ​വു സ​മ്മ​തി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പു ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം : തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തോ​ടൊ​പ്പ​മു​ള്ള ക​ത്തി​ൽ ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സീ​ൽ പ​തി​ഞ്ഞ​തു സാ​ങ്കേ​തി​ക​മാ​യ ക്ല​റി​ക്ക​ൽ പി​ശ​കു മാ​ത്ര​മാ​ണെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ.

ബി​ജെ​പി ന​ൽ​കി​യ ക​ത്ത് അ​ശ്ര​ദ്ധ​മൂ​ലം മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്കും അ​യ​ച്ചു കൊ​ടു​ത്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഈ ​പി​ശ​ക് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ആ ​നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും അ​റി​യി​പ്പ് ന​ൽ​കി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ബിജെപി കേരള ഘടകം, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം സംബന്ധിച്ച് 2019 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സിഇഓ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്‍റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്.

സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ. മാർച്ച് 22നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇമെയിൽ സന്ദേശം പാർട്ടികൾക്ക് ലഭിച്ചത്.

2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്‍റെ സീലുള്ളത്.

ബിജെപി കേരള ഘടകം, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം സംബന്ധിച്ച് 2019 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സിഇഓ ഓഫീസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്‍റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്.

സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നു സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

Kerala

എ​ൻ​ഡി​എ​യി​ലെ സീ​റ്റ് വി​ഭ​ജ​നം വലിച്ചു നീട്ടരുത്; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ക​ത്ത് ന​ല്‍​കി ഘ​ട​ക​ക​ഷി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യി​ലെ സീ​റ്റ് വി​ഭ​ജ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്ആ​റ് ഘ​ട​ക ക​ഷി​ക​ള്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ക​ത്ത് ന​ല്‍​കി. നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ്, ശി​വ​സേ​ന, സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ള്‍, നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍ പാ​ര്‍​ട്ടി, ലോ​ക ജ​ന​ശ​ക്തി പാ​ര്‍​ട്ടി എ​ന്നി​വ​രാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ക​ത്ത് ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഘ​ട​ക​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു​ണ്ടാ​വും എ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തു​മാ​ണ്. എ​ന്നാ​ല്‍, ഫെ​ബ്രു​വ​രി 15 ന് ​ന​ട​ന്ന ഉ​ഭ​യ ക​ക്ഷി ച​ര്‍​ച്ച​യി​ല്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ല്ല. നാ​ളി​തു​വ​രെ ഒ​രു തീ​രു​മാ​ന​മോ തു​ട​ര്‍​ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ല്ല.

മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ഭ​യ ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്‍​ഡി​എ​യു​ടെ കെ​ട്ടു​റ​പ്പി​ന് ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​നാ​യി എ​ത്ര​യും വേ​ഗം സ​മ​യം നി​ശ്ച​യി​ച്ച് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഘ​ട​ക​ക​ക്ഷി​ക​ള്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

International

ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കും; ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്ക് ക​ത്ത​യ​ച്ച് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്ക്ക് ക​ത്ത​യ​ച്ച് ഇ​റാ​ൻ. മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നാ​ണ്. 

ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും സു​ര​ക്ഷ കൗ​ൺ​സി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​റാ​ൻ പ​റ​യു​ന്നു. അ​മേ​രി​ക്ക​യു​ടെ ആ​ണ​വ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി 10 ദി​വ​സ​ത്തെ സ​മ​യം ന​ൽ​കു​മെ​ന്നും ട്രം​പ് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 

യൂ​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ണം. ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മോ​ശം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Kerala

പു​തി​യ തൊ​ഴി​ൽ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണം; മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തി​യ നാ​ല് തൊ​ഴി​ൽ കോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യ്ക്ക് ക​ത്ത​യ​ച്ചു. നി​ല​വി​ലു​ള്ള 29 തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ ല​യി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ കോ​ഡു​ക​ൾ​ക്കെ​തി​രെ​യാ​ണ് മ​ന്ത്രി നി​ല​പാ​ട് അ​റി​യി​ച്ച​ത്.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. തൊ​ഴി​ൽ സു​ര​ക്ഷ, കൂ​ട്ടാ​യ വി​ല​പേ​ശ​ലി​നു​ള്ള അ​വ​കാ​ശം, സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം എ​ന്നി​വ​യി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന​താ​ണ് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്ന് കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ൺ​ക​റ​ന്‍റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​മാ​ണ് തൊ​ഴി​ൽ. എ​ന്നി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യോ കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ​യാ​ണ് കേ​ന്ദ്രം ഈ ​ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ തൊ​ഴി​ൽ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നും അ​തി​നാ​ൽ പു​തി​യ നാ​ല് തൊ​ഴി​ൽ കോ​ഡു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

 

DCL (Deepika Children’s League)

വി​ട്ടു​ക​ള, അ​ല്ലെ​ങ്കി​ൽ വ​ട്ടു​പി​ടി​ക്കും!

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ഒ​രി​ക്ക​ൽ നാ​ല​ഞ്ച് ഈ​ച്ച​ക​ൾ ഒ​ത്തു​കൂ​ടി കാ​ട്ടി​ലെ രാ​ജാ​വാ​യ സിം​ഹ​ത്തെ ശ​ല്യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​വ​ർ മെ​ല്ല വ​ട്ടം​ചു​റ്റി​പ്പ​റ​ന്നു​ചെ​ന്ന് സിം​ഹ​ത്തി​ന്‍റെ വാ​ലി​ലെ രോ​മ​ക്കൂ​ട്ടി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി. സിം​ഹ​ത്തി​നു ദേ​ഷ്യം​വ​ന്നു. സിം​ഹം വാ​ൽ ചു​ഴ​റ്റി​യും വാ​ൽ​കൊ​ണ്ട് ത​ന്‍റെ പു​റ​ത്ത​ടി​ച്ചും ഈ​ച്ച​ക​ളെ ഓ​ടി​ച്ചു. അ​ല്പം ക​ഴി​ഞ്ഞ് അ​വ പി​ന്നെ​യും​വ​ന്നു. മൂ​ളി​പ്പ​റ​ന്ന് ശ​ല്യ​പ്പെ​ടു​ത്തി.

അ​പ്പോ​ൾ സിം​ഹം എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തെ ശാ​ന്ത​മാ​യി ചി​ന്തി​ച്ചു. ത​നി​ക്കു ര​ണ്ട് മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ട്. ഒ​ന്ന്, പെ​ട്ടെ​ന്നു ദേ​ഷ്യ​പ്പെ​ട്ട് ഈ​ച്ച​ക​ളെ കൊ​ല്ലാ​ൻ ശ്ര​മി​ക്കാം. ര​ണ്ട്, ഈ​ച്ച​ക​ളെ അ​വ​യു​ടെ പാ​ട്ടി​നു വി​ടാം. ഒ​ന്നാ​മ​ത്തെ മാർഗം സ്വീ​ക​രി​ച്ചാ​ൽ താ​ൻ സിം​ഹ​മാ​ണെ​ന്ന​തു മ​റ​ക്ക​ണം. ഓ​രോ ഈ​ച്ച​യു​ടെ​യും പു​റ​കേ ഓ​ട​ണം, അ​വ​യെ പി​ടി​ക്കാ​ൻ ചാ​ട​ണം, വാല​റ്റ​ത്തു ക​ടി​ക്കാ​ൻ ശ്ര​മി​ച്ച് വ​ട്ടം​ക​റ​ങ്ങ​ണം...

ചു​രു​ക്ക​ത്തി​ൽ കാ​ട്ടി​ലെ രാ​ജാ​വാ​യ താ​ൻ നി​ല​മ​റ​ന്ന്, കു​ള​വി കു​ത്തി​യ കു​ര​ങ്ങു​പോ​ലെ കോ​മാ​ളി വേ​ഷം കെ​ട്ട​ണം! ഗോ​ഷ്ടി​ക​ൾ കാ​ട്ട​ണം! ഏ​താ​യാ​ലും അ​തു വേ​ണ്ട. അ​പ്പോ​ൾ​പ്പി​ന്നെ മാർഗം ര​ണ്ട്: ഈ​ച്ച​ക​ൾ വെ​റും ഈ​ച്ച​ക​ളാ​ണെ​ന്നും താ​ൻ കാ​ട്ടി​ലെ രാ​ജാ​വാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ്, സ്വ​ന്തം നി​ല​യും വി​ല​യും അ​നു​സ​രി​ച്ച് മാ​ത്രം പ്ര​തി​ക​രി​ക്കു​ക!

ആ​ലോ​ച​ന​യ്ക്കു​ശേ​ഷം സിം​ഹം ര​ണ്ടാ​മ​ത്തെ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. സിം​ഹം ത​ന്നോ​ടു​ത​ന്നെ പ​റ​ഞ്ഞു; ഈ​ച്ച​ക​ളെ വി​ട്ടു​ക​ള, അ​ല്ലെ​ങ്കി​ൽ വ​ട്ടു​പി​ടി​ക്കും!

പ്രി​യ കൂ​ട്ടു​കാ​രേ, ര​സ​ക​ര​മാ​യ ഈ ​ക​ഥ ന​മ്മെ ഒ​ട്ടേ​റെ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​സിം​ഹ​വും ഈ​ച്ച​ക​ളും ന​മ്മു​ടെ സ്വ​ഭാ​വ​ത്തി​ൽ ത​ന്നെ​യി​ല്ലേ? ജീ​വി​ത​ത്തി​ൽ പ്ര​യ​ത്നി​ച്ച് വിജയം നേ​ടി​യെ​ടു​ക്കാ​ൻ കൊ​തി​ക്കു​ന്ന നമ്മളെ സിം​ഹമായി സങ്കല്പിച്ചാൽ , ആ ​ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ​നി​ന്നു ന​മ്മെ വ്യ​തി​ച​ലി​പ്പി​ക്കു​ന്ന അ​ശ്ര​ദ്ധ​ക​ള​ല്ലേ, ഈ​ച്ച​ക​ൾ?

ന​മ്മ​ൾ ഈ​ച്ച​ക​ളു​ടെ പു​റ​കെ പോ​ക​ണ​മെ​ങ്കി​ൽ, ന​മ്മു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യം മ​റ​ക്കേ​ണ്ടി​വ​രും. പ്ര​യ​ത്നം ഇ​ട​യ്ക്കു നി​ർ​ത്തേ​ണ്ടി​യും വ​രും.

സിം​ഹം മ​ടി​പി​ടി​ച്ചു കി​ട​ന്നാ​ൽ മാ​ത്ര​മേ, ഈ ​ഈ​ച്ച​ക​ൾ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ള്ളൂ. സിം​ഹം നി​ര​ന്ത​രം ക​ർ​മ്മ​നി​ര​ത​നാ​യാ​ൽ ഈ​ച്ച​ക​ൾ​ക്ക് അ​ടു​ക്കാ​നാ​വി​ല്ല! അ​തു​പോ​ലെ ന​മ്മി​ലും ല​ക്ഷ്യ​ബോ​ധ​വും ഉ​ത്സാ​ഹ​വും ത​ള​രു​ന്പോ​ൾ മാ​ത്ര​മേ, ന​മ്മി​ലേ​ക്ക് മ​ടി​യും അ​ശ്ര​ദ്ധ​യു​മാ​കു​ന്ന ഈ​ച്ച​ക​ൾ അ​ടു​ക്കു​ക​യു​ള്ളൂ. വ​ഴി​തെ​റ്റി​ക്കു​ന്ന, ശ്ര​ദ്ധ മാ​റ്റി​ക്ക​ള​യു​ന്ന എ​ല്ലാ​വ​രും, എ​ല്ലാ കാ​ര്യ​ങ്ങ​ളും ഈ​ച്ച​ക​ളെ​പ്പോ​ലെ​യാ​ണ് എ​ന്നോ​ർ​ക്ക​ണം.

"You are a born winner' എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ന​വി​ൻ കെ. ​ചൗ​ധ​രി​യാ​ണ്, "വി​ജ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, സിം​ഹം ഈ​ച്ച​ക​ളെ ഭ​യ​പ്പെ​ടാ​റി​ല്ല' എ​ന്ന പ്ര​ശ​സ്ത വാ​ക്യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ​ച്ച​ക​ൾ ഇ​നി​യും വ​ന്നേ​ക്കാം. ന​മ്മു​ടെ ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യേ​ക്കാം.

എ​ന്നാ​ൽ, സ​ദാ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​യ ചേ​ത​ന​യോ​ടെ ന​മ്മു​ടെ മ​ഹാ​സ്വ​പ്ന​ങ്ങ​ളെ ഉ​ണ​ർ​ത്തി​നി​ർ​ത്തി​യാ​ൽ, ന​മ്മു​ടെ ജീ​വി​ത​ല​ക്ഷ്യം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ടു നീ​ങ്ങി​യാ​ൽ ഈ​ച്ച​ക​ൾ ഈ​ച്ച​ക​ളു​ടെ വ​ഴി​ക്കു​പോ​കും. ന​മ്മ​ൾ വി​ജ​യ​മ​ധു​രം നു​ക​രു​ക​യും ചെ​യ്യും! എ​ന്താ, കൂ​ട്ടു​കാ​രേ, ഒ​ന്നു​ണ​ർ​ന്നാ​ലോ,

ആ​ശം​സ​ക​ളോ​ടെ,

സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ­

National

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

ന്യൂ​ഡ​ൽ​ഹി∙ ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ . ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്.

ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ഇ​ന്ദി​രാ ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം എ​ന്നാ​ക്ക​ണം, ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നു മാ​റ്റ​ണം, ഷാ​ജ​ഹാ​ൻ​ബാ​ദ് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് ഇ​ന്ദ്ര​പ്ര​സ്ഥ ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് എ​ന്നാ​ക്കി പേ​രു​മാ​റ്റ​ണ​മെ​ന്നും വി​എ​ച്ച്പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം; ജ​യി​ലു​ക​ളി​ലേ​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ടി​പി കേ​സ് പ്ര​തി​ക​ളെ വി​ടു​ത​ൽ ചെ​യ്താ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ജ​യി​ൽ മേ​ധാ​വി ക​ത്ത​യ​ച്ചു.

ക​ത്തി​ൽ പ​രോ​ൾ എ​ന്നോ വി​ട്ട​യ​യ്ക്ക​ൽ എ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ "വി​ടു​ത​ൽ' എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കും വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​നു​മാ​ണ് ക​ത്ത​യ​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​യി​ൽ എ​ഡി​ജി​പി ബ​ൽ​റാം​കു​മാ​ര്‍ ഉ​പ​ധ്യാ​യ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ക​ത്ത​ല്ലെ​ന്നാ​ണ് എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഹി ഇ​ര​ട്ട​ക്കൊ​ല കേ​സി​ലും ടി​പി വ​ധ​ക്ക​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​വ​ർ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

മാ​ഹി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ടി​പി കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ​യ​ട​ക്കം കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മാ​ഹി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍ ന​ൽ​കി​യാ​ൽ സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്നാ​ണ് ക​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പോ​യി അ​പ്പീ​ൽ വാ​ങ്ങ​ണ​മെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു.

20വ​ര്‍​ഷ​ത്തേ​ക്ക് ടി​പി കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​ത്. എ​ന്നാ​ൽ, പ​ല​പ്പോ​ഴാ​യി പ​രോ​ള്‍ അ​ട​ക്കം ന​ൽ​കി അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്ക​മെ​ന്നും കെ.​കെ. ര​മ ആ​രോ​പി​ച്ചു.

District News

ഓ​ര്‍​മ​ക​ളി​ലെ ആ ​ക​ത്തു​ക​ള്‍ വീ​ണ്ടും വാ​യി​ക്കാം

കൊ​ച്ചി : ‘100 ഗീ​ത​ക​ങ്ങ​ള്‍ എ​ഴു​തി ഒ​രു പു​സ്ത​ക​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ദ്ദേ​ശം. 22 പ​ദ്യ​ങ്ങ​ളെ എ​ഴു​തി​യു​ള്ളൂ. ഗീ​താ​ഗോ​വി​ന്ദ പ​രി​ഭാ​ഷ​യ്ക്ക് ഒ​രു​മ്പെ​ട്ട​തി​നാ​ല്‍ ഈ ​കൃ​തി ത​രാ​ന്‍ സാ​ധി​ച്ചി​ല്ല'. 1931 മേ​യ് എ​ട്ടി​ന് ച​ങ്ങ​മ്പു​ഴ ഒ​രു പ്ര​സാ​ദ​ക​ന് എ​ഴു​തി​യ ക​ത്താ​ണ് ഇ​ത്.
കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​മ്മ​നം ന​ള​ന്ദ പ​ബ്ലി​ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടേ​ത് അ​ട​ക്കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 75 പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​ടെ ക​ത്തു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി.

ശ്രീ​നാ​രാ​യ​ണ ഗു​രു, ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട്, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ ക​ത്തു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.


ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​മാ തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വി​ചാ​ര്‍​വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ന​ള​ന്ദ പ​ബ്ലി​ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ രാ​ജ​ല​ക്ഷ്മി ശി​വ​രാ​മ​ന്‍, കെ. ​ജി. ബാ​ല​ന്‍, എ​സ്. വീ​ണ​ദേ​വി, ജോ​ണ്‍​സ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​ന്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ വി.​ഡി. ഷ​ജി​ല്‍ ശേ​ഖ​രി​ച്ച ക​ത്തു​ക​ളാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Kerala

സി​പി​എ​മ്മി​ൽ ക​ത്ത് ചോ​ര്‍​ച്ചാ വി​വാ​ദം; പി​ബി​ക്ക് ന​ൽ​കി​യ പ​രാ​തി എം.​വി ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ചോ​ർ​ത്തി​യെ​ന്ന് വ്യ​വ​സാ​യി

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ൽ ക​ത്ത് ചോ​ർ​ച്ചാ വി​വാ​ദം ക​ന​ക്കു​ന്നു. പി​ബി​ക്ക് ന​ല്‍​കി​യ ക​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ന്‍ ചോ​ര്‍​ത്തി എ​ന്നാ​രോ​പി​ച്ച് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്ക് വ്യ​വ​സാ​യി പ​രാ​തി ന​ല്കി.

പാ​ര്‍​ട്ടി​ക്ക് ന​ല്‍​കി​യ ര​ഹ​സ്യ ക​ത്ത് എ​ങ്ങ​നെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ തെ​ളി​വാ​യി എ​ന്നാ​ണ് ചെ​ന്നൈ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ര്‍​ഷാ​ദ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലെ ചോ​ദ്യം. ല​ണ്ട​ൻ മ​ല​യാ​ളി രാ​ജേ​ഷ് കൃ​ഷ്ണ വ​ഴി പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മെ​ത്തി​യെ​ന്ന​ത​ട​ക്കം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

ല​ണ്ട​നി​ലെ വ്യ​വ​സാ​യി രാ​ജേ​ഷ് കൃ​ഷ്ണ ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ലാ​ണ് വി​വാ​ദ ക​ത്തു​ള്ള​ത്. പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ ര​ഹ​സ്യ ക​ത്ത് എ​ങ്ങ​നെ മാ​ന​ന​ഷ്ട​ക്കേ​സി​ൽ തെ​ളി​വാ​യി എ​ന്ന് ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​രാ​തി​ക്ക് പി​ന്നാ​ലെ രാ​ജേ​ഷ് കൃ​ഷ്ണ​യെ മ​ധു​ര പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. പു​റ​ത്താ​ക്ക​ൽ എം.​എ. ബേ​ബി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി വ​ന്ന​തോ​ടെ രാ​ജേ​ഷ് കൃ​ഷ്ണ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക്കൊ​പ്പം ത​നി​ക്കെ​തി​രെ സി​പി​എം നേ​തൃ​ത്വ​ത്തി​ന് കി​ട്ടി​യ പ​രാ​തി​യും രാ​ജേ​ഷ് കൃ​ഷ്ണ ഭാ​ഗ​മാ​ക്കി.

ഈ ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ശ്യാ​മി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​മാ​ണ് മു​ഹ​മ്മ​ദ് ഷ​ര്‍​ഷാ​ദ് ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് ഈ ​മാ​സം 12ന് ​പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up