x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ ക​ത്തു​മാ​യി വെ​ണ്ണി​ക്കു​ളം എം​ഡി എ​ൽ​­പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ

വെബ് ഡെസ്ക്
Published: August 5, 2026 11:16 PM IST | Updated: August 5, 2026 11:16 PM IST

വെ​ണ്ണി​ക്കു​ളം സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ലാ​ബി ജോ​ർ​ജ് ജോ​ൺ കു​ട്ടി​ക​ൾ​ക്ക് അ​യ​യ്ക്കാ​നാ​യി ത​യാ​റാ​ക്കി​യ പോ​സ്റ്റ് കാ​ർ​ഡു​ക​ളു​മാ​യി.

വെ​ണ്ണി​ക്കു​ളം: ക​ന​ത്ത മ​ഴ​യേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും സ്നേ​ഹ​വും പ​ക​ർ​ന്ന് അ​ധ്യാ​പ​ക​ന്‍റെ ക​ത്ത്. വെ​ണ്ണി​ക്കു​ളം എം​ഡി എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​പി അ​ധ്യാ​പ​ക​നും മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ സ്വ​ദേ​ശി​യു​മാ​യ ലാ​ബി ജോ​ർ​ജ് ജോ​ണാ​ണ് നാ​ലാം ക്ലാ​സി​ലെ ത​ന്‍റെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​സ്റ്റ് കാ​ർ​ഡി​ലൂ​ടെ വേ​റി​ട്ടൊ​രു സ്നേ​ഹ​സ​ന്ദേ​ശം ത​യാ​റാ​ക്കി പോ​സ്റ്റ് ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് കാ​ർ​ഡു​ക​ൾ കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തും.

മ​ഴ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി ക​ളി​ക്ക​രു​തെ​ന്നും വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങാ​തെ അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പം സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ക​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. ഒ​പ്പം അ​വ​ധി​ക്കാ​ലം വെ​റു​തെ​യി​രു​ന്ന് ക​ള​യാ​തെ സ​ർ​ഗാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്നു. ന​ല്ല ക​ഥ​ക​ൾ വാ​യി​ക്കാ​നും ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​നും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും ഈ ​സ​മ​യം വി​നി​യോ​ഗി​ക്ക​ണം.

മ​ഴ മാ​റി സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും സ്കൂ​ളി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ധ്യാ​പ​ക​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ്മാ​ർ​ട്ട്ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഈ ​കാ​ല​ത്ത്, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നി​ൽ​നി​ന്നു​ള്ള പോ​സ്റ്റ് കാ​ർ​ഡു​ക​ൾ കു​ട്ടി​ക​ളെ ആ​കാം​ക്ഷാ ഭ​രി​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Teacher Vennikkulam letter

Recent News

Corehub Up