Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.V.Govindan

സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ലും ഒ​ത്തു​ക​ളി​യെ​ന്ന് പ​റ​യും; പി​​ണറാ​യി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും പ​രി​ഹ​സി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യെ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണ​ത്തി​നെ​തി​രെ​യാ​ണ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് എ​ന്ത് സം​ഭ​വി​ച്ചാ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ൽ പോ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന നി​ല​യി​ലേ​ക്കാ​ണ് ഇ​ട​ത് നേ​താ​ക്ക​ൾ എ​ത്തി​യി​രി​ക്കു​ന്നത്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും പേ​ര് ഉ​ച്ച​രി​ക്കാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നെ​തി​രെ ഒ​ത്തു​ക​ളി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ട​ത് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഉ​ണ്ട​യി​ല്ലാ വെ​ടി മാ​ത്ര​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം.

സം​സ്ഥാ​ന​ത്ത് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ക​ളി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​മ്പ് ഒ​ത്തു​ക​ളി ന​ട​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ന്തു​പ​റ​ഞ്ഞാ​ലും ഇ​പ്പോ​ൾ ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. സ്വ​ന്തം പാ​പം ക​ഴു​കി​ക്ക​ള​യാ​ൻ ഒ​ത്തു​ക​ളി​ച്ച​വ​ർ ഞ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല, പ്ര​സ്താ​വ​ന​ക​ൾ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി; എം.​വി.​ഗോ​വി​ന്ദ​ന് ശാ​സ​ന

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വും പാ​ർ​ട്ടി ശാ​സ​ന​യും. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ, ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യെ ന​യി​ച്ച എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

സ​മീ​പ​കാ​ല​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ട​ത്തി​യ ചി​ല പ്ര​സ്താ​വ​ന​ക​ളും നി​ല​പാ​ടു​ക​ളും പാ​ർ​ട്ടി​ക്ക് രാ​ഷ്ട്രീ​യ​മാ​യി ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്തു. ഇ​ത് ജ​ന​ങ്ങ​ളി​ൽ നി​ന്ന് പാ​ർ​ട്ടി അ​ക​ലാ​ൻ കാ​ര​ണ​മാ​യെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. താ​ഴെ​ത്ത​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം കു​റ​ഞ്ഞ​തും ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ൽ ഉ​ണ്ടാ​യ വി​ട​വും നേ​തൃ​ത്വം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്.

സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും തി​രു​ത്ത​ലു​ക​ളും ഉ​ണ്ടാ​കു​ന്ന​ത് സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​സാ​ധാ​ര​ണ​മാ​യ ഒ​രു സം​ഭ​വ​വി​കാ​സ​മാ​ണ്.

ത​ളി​പ്പ​റ​മ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഗോ​വി​ന്ദ​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന നി​ല​പാ​ടാ​ണ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എം.​വി.ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ ജി​ല്ലാ​ക​മ്മി​റ്റി​ക്ക് വീ​ഴ്‌​ച​പ​റ്റി​യെ​ന്ന സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ ത​ള്ളു​ക​യും ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് ജി​ല്ലാ​ക​മ്മി​റ്റി സ്വീ​ക​രി​ച്ച​ത്. 

Kerala

സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി; അ​ണി​യ​റ​യി​ൽ 'ക​ളി' തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ വി​ഭാ​ഗീ​യ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളു​മാ​യി സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ലെ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടാ​ണ് നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളു​ടെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ആ​യു​ധ​മാ​ക്കി പാ​ർ​ട്ടി​യി​ൽ അ​ടി​മു​ടി പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്റെ നീ​ക്കം. എ​ന്നാ​ൽ ഈ ​നീ​ക്കം നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ തു​റ​ന്ന ക​ലാ​പ​മാ​യി മാ​റാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം.

സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വ​രു​ന്ന ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​രു​ന്ന​ത്. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, വ​ർ​ഗ-​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 300 പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

കേ​ന്ദ്ര ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഒ​മ്പ​ത് പി​ബി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

Kerala

എം.​വി.ഗോ​വി​ന്ദ​ൻ ഞ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ ഐ​ശ്വ​ര്യം; രൂ​ക്ഷ പ​രി​ഹാ​സ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ ഐ​ശ്വ​ര്യ​മാ​ണെ​ന്ന് പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്നു​വെ​ന്ന ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ച്ചെ​ന്ന ആ​രോ​പ​ണ​വും മു​ഖ്യ​മ​ന്ത്രി ത​ള്ളി.

മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​ർ​ക്കാ​ർ ഒ​രു​ത​ര​ത്തി​ലും അ​വ​രെ സം​ര​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​വ​ർ​ക്കു​വേ​ണ്ടി ആ​രെ​ങ്കി​ലും ഇ​ട​പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ആ​രോ​പ​ണ​മു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണെ​ന്ന പ്ര​ചാ​ര​ണ​വും സ​തീ​ശ​ൻ നി​ഷേ​ധി​ച്ചു.

ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​ന്ന നി​ല​യി​ൽ ഇ​രു​വ​രെ​യും ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​കി​ത്സ​യി​ലി​രി​ക്കെ ഫോ​ണി​ൽ വി​ളി​ക്കു​ക​യും പി​ന്നീ​ട്  പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നോ നാ​ലോ സ്ഥ​ല​ങ്ങ​ളി​ൽ​വെ​ച്ച് ഇ​വ​രെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​വും ത​നി​ക്ക് പ്ര​ത്യേ​ക സോ​ഷ്യ​ൽ മീ​ഡി​യ ടീം ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ഒ​രി​ട​ത്തും സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റെ നി​യ​മി​ച്ചി​ട്ടി​ല്ല. ഓ​രോ​രു​ത്ത​രും വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ൽ ത​നി​ക്ക് എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ 100 ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​വും സ​തീ​ശ​ൻ ഉ​ന്ന​യി​ച്ചു. 

Kerala

വി​ദേ​ശ​ത്ത് നി​ന്ന് ഫ​ണ്ട് പി​രി​ച്ചെ​ന്ന് വ്യ​ക്തം; വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത് അ​സാ​ധാ​ര​ണ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ  

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ല്ലാ തെ​ളി​വു​ക​ളും നി​ല​നി​ൽ​ക്കെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് ശേ​ഖ​രി​ക്കാ​ൻ നി​ല​വി​ലെ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ള​യ​കാ​ല​ത്ത് സ​ഹാ​യം തേ​ടാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ൻ ഫ​ണ്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു.

സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ തി​ടു​ക്കം കാ​ണി​ച്ചു​വെ​ന്ന ത​ര​ത്തി​ലാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വി​ദേ​ശ​ത്ത് നി​ന്ന് ഫ​ണ്ട് സ​മാ​ഹ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും കേ​സ് അ​വ​സാ​നി​പ്പി​ച്ച് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത് കേ​ര​ളം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ​ത്ത് നി​ന്ന് 22,500 പൗ​ണ്ട് വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​ണ് സ​മാ​ഹ​രി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. പ​ണം വ​ന്ന അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചും വി.​ഡി. സ​തീ​ശ​ൻ ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ജി​ല​ൻ​സ് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​തി​രെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണം. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

വി​മ​ത​രാ​യി മ​ത്സ​രി​ച്ച​വ​ർ വ​ർ​ഗ​വ​ഞ്ച​ക​ർ; ജ​യ​രാ​ജ​നെ ത​ള്ളി എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ടി.​കെ.​ഗോ​വി​ന്ദ​നും വി.​കു​ഞ്ഞി​കൃ​ഷ്ണ​നും തെ​റ്റ് തി​രു​ത്തി​യാ​ൽ തി​രി​കെ വ​രു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന എം.​വി.​ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഓ​രോ​രു​ത്ത​ർ ചാ​ന​ലു​ക​ളി​ൽ ക​യ​റി പ​റ​യു​ന്ന​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യം ത​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​യ​രാ​ജ​ന്‍റേ​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ല. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ല്ല അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. തെ​റ്റു തി​രു​ത്തി​യാ​ൽ ആ​രെ​യും തി​രി​ച്ചെ​ടു​ക്കും എ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ വ​ർ​ഗ​വ​ഞ്ച​ന എ​ന്ന​ത് വ​ലി​യ തെ​റ്റാ​ണ്. ജി.​സു​ധാ​ക​ര​നും ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച് പോ​യ​വ​രാ​ണ്.

പാ​ർ​ട്ടി​ക്ക് ബ​ദ​ലാ​യി വി​മ​ത​രാ​യി മ​ത്സ​രി​ച്ച​വ​ർ വ​ർ​ഗ​വ​ഞ്ച​ക​രാ​ണ്. അ​വ​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ഈ ​പ്ര​തി​ക​ര​ണം സി​പി​എ​മ്മി​നു​ള്ളി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Kerala

ആ​രെ​യും അ​വ​ഗ​ണി​ക്കാ​റി​ല്ല; വി​നോ​ദി​നി കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബ​ത്തെ പാ​ർ​ട്ടി നേ​തൃ​ത്വം ‌അ​വ​ഗ​ണി​ച്ചെ​ന്ന വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി‌​പി‌​എം ആ​രെ​യും അ​വ​ഗ​ണി​ക്കാ​റി​ല്ലെ​ന്നും താ​ൻ കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ൽ പോ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ടി​യേ​രി​യു​ടെ വി​യോ​ഗ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി ത​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്ന് വി​നോ​ദി​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു വി​നോ​ദി​നി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. ഉ​ന്ന​ത പ​ദ​വി​യി​ലി​രി​ക്കു​ന്ന പി​ബി അം​ഗ​ത്തെ വി​ളി​ച്ചാ​ൽ ഫോ​ണെ​ടു​ക്കു​ക പോ​ലു​മി​ല്ലെ​ന്നാ​ണ് വി​നോ​ദി​നി പ​റ​ഞ്ഞ​ത്. താ​ൻ ഉ​ദ്ദേ​ശി​ച്ച​തു പി​ണ​റാ​യി വി​ജ​യ​നെ​യ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

വി​നോ​ദി​നി​യു​ടെ വെ​ളി​പ്പെ‌​ടു​ത്ത​ൽ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് കോ​ടി​യേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ട​യ്ക്കെ​ല്ലാം വീ​ട്ടി​ൽ പോ​കാ​റു​ണ്ട്. അ​ങ്ങ​നെ ആ​രെ​യെ​ങ്കി​ലും അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ട് സി​പി​എം സ്വീ​ക​രി​ക്കാ​റി​ല്ല. ഞാ​നും സ്വീ​ക​രി​ക്കാ​റി​ല്ല.

ഞ​ങ്ങ​ളാ​രും അ​ങ്ങ​നെ തി​രി​ഞ്ഞു നോ​ക്കാ​തെ ഇ​രി​ക്കാ​റി​ല്ല. എ​ല്ലാ​വ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ആ​രോ​പ​ണം ആ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് എ​ന്ന​റി​യി​ല്ല. വി​നോ​ദി​നി പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

എം.​വി.​ഗോ​വി​ന്ദ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം 'ചാം ​ച​ച്ച ചോം ​ച​ച്ച' പാ​ട്ട് പോ​ലെ; പ​രി​ഹ​സി​ച്ച് അ​ടൂ​ർ ഏ​രി​യാ ക​മ്മി​റ്റി

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം അ​ടൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന് പ​രി​ഹാ​സം. ജ​യ​ന്‍റെ സി​നി​മ​യി​ലെ 'ചാം ​ച​ച്ച ചോം ​ച​ച്ച' എ​ന്ന പാ​ട്ടു പോ​ലെ​യാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളെ​ന്ന് യോ​ഗ​ത്തി​ൽ പ​രി​ഹാ​സ​മു​യ​ർ​ന്നു.

ആ ​പാ​ട്ട് എ​ഴു​തി​യ​വ​നും സം​ഗീ​തം ന​ൽ​കി​യ​വ​നും പാ​ടി​യ​വ​നും കേ​ട്ട​വ​നും അ​തി​ന്‍റെ അ​ർ​ഥം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. അ​തേ അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​നം.​ അ​ടൂ​രി​ൽ വോ​ട്ട് ഉ​റ​പ്പു​ന​ൽ​കി ചി​ല സ​മു​ദാ​യ നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വും ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​യാ​യി.

ഇ​തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മുൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​തി​രെ​യും ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. ചി​റ്റ​യ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​ര​വും നെ​ഗ​റ്റീ​വ് വോ​ട്ടു​ക​ളു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണം.

പ്രി​ജി ക​ണ്ണ​ൻ എ​ന്ന സൗ​മ്യ മു​ഖ​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി കൊ​ണ്ടു​വ​ന്ന​ത് മാ​ത്ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യു​ടെ ഏ​ക സം​ഭാ​വ​ന. പാ​ർ​ട്ടി ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്നും ചി​ല​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

Kerala

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അം​ഗ​ത്വം പ്രാ​ദേ​ശി​ക കാ​ര്യം; കൈ​യൊ​ഴി​ഞ്ഞ് എം.​വി.​ഗോ​വി​ന്ദ​ൻ

ന്യൂ​ഡ​ൽ​ഹി: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഇ​ക്കാ​ര്യം തി​ക​ച്ചും പ്രാ​ദേ​ശി​ക​മാ​യ കാ​ര്യ​മാ​ണ്. അ​ത് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​തോ​ടെ 2021ലാ​ണ് ബി​നീ​ഷി​ന്‍റെ അം​ഗ​ത്വം ന​ഷ്ട​മാ​കു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ 2023 മു​ത​ൽ ബി​നീ​ഷ് പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി നാ​ലു​ത​വ​ണ പാ​ർ​ട്ടി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ടു​ത്തി​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കേ​ന്ദ്ര ക​മ്മി​റ്റി വി​ല​യി​രു​ത്തും. മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും.

Kerala

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യത് റ​ദ്ദാ​ക്ക​ണം; പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം

പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. പി​ണ​റാ​യി വി​ജ​യ​നെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യി മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ സം​ര​ക്ഷി​ച്ച​ത് പാ​ർ​ട്ടി​യെ​യ​ല്ല ഭാ​ര്യ​യെ മാ​ത്ര​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പാ​ർ​ട്ടി​യി​ൽ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​പ്പോ​ൾ എം.​വി. ഗോ​വി​ന്ദ​ൻ ഒ​ഴി​ഞ്ഞു​മാ​റി. സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

പി​ണ​റാ​യി വി​ജ​യ​ന് പ്രാ​യ​പ​രി​ധി ഇ​ള​വ് ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ മാ​ത്ര​മാ​ണ്. തോ​റ്റ​ശേ​ഷം പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​ക്കാ​ന​ല്ലെ​ന്നു​മാ​ണ് വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പാ​ർ​ട്ടി​ക്ക് അ​ന്യ​മാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കാ​ർ​ക്ക് ഒ​രു വി​ല​യും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​ദ്യ​മാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ​നേ​തൃ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ​നി​ര​യെ ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്.

Kerala

ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ പോ​ര്; എം.​വി.​ഗോ​വി​ന്ദ​നും കെ.​കെ. രാ​ഗേ​ഷി​നു​മെ​തി​രെ പോ​സ്റ്റ​റു​ക​ൾ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ പോ​ര് രൂ​ക്ഷം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​നു​മെ​തി​രെ ക​ണ്ണൂ​രി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

മോ​റാ​ഴ സ​ഖാ​ക്ക​ളെ​ന്ന പേ​രി​ലാ​ണ് ധ​ർ​മ്മ​ശാ​ല​യി​ലും ആ​ന്തൂ​രി​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​യും മാ​റ്റു​ക എ​ന്ന​താ​ണ് പോ​സ്റ്റ​റു​ക​ളി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എം.​വി. ഗോ​വി​ന്ദ​ന്‍റെ​യും കെ.​കെ.​രാ​ഗേ​ഷി​ന്‍റെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ലെ ഫ​ണ്ട് വി​വാ​ദ​വും തു​ട​ർ​ന്നു​ണ്ടാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മോ​റാ​ഴ സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ൽ പു​തി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ലെ പ്ര​മു​ഖ നേ​താ​വ് വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​യും കെ.​കെ.​രാ​ഗേ​ഷി​ന്‍റെ നി​ല​പാ​ടു​ക​ളു​മാ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ക​യും പോ​സ്റ്റ​റു​ക​ൾ കീ​റി​ക്ക​ള​യു​ക​യും ചെ​യ്തു.

Kerala

ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നു​ള്ള നി​ല​പാ​ടാ​ണ് എ​സ്ഡി​പി​ഐ സ്വീ​ക​രി​ക്കു​ന്ന​ത്: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. മ​തേ​ത​ര​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​ണ് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ൽ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​സ്ഡി​പി​ഐ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല.

ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​ത് വേ​ണ്ടെ​ന്നു പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഞ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് ലീ​ഗ് നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ട്ടാ​ണ് എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​പ്പി​ച്ച​ത്. അ​വി​ടെ ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

എ​സ്ഡി​പി​ഐ വോ​ട്ടു​വേ​ണ്ട​ന്ന വി.​ഡി.സ​തീ​ശ​ന്‍റെ നി​ല​പാ​ട് അ​വ​സ​ര​വാ​ദ​മാ​ണ്. മ​ഞ്ചേ​ശ്വ​ര​ത്തെ ലീ​ഗ് സ്ഥാ​നാ​ർ​ഥി എ​സ്ഡി​പി​ഐ പി​ന്തു​ണ വാ​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​ല്ലേ. പി​ന്നെ വോ​ട്ടു​വേ​ണ്ടെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ അ​സം​ബ​ന്ധം പ​റ​യു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സി​പി​എം നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഉ​ചി​ത​മാ​യ നി​ല​പാ​ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ക്കും.

നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം എ​ക്കാ​ല​ത്തും സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി എ​ല്ലാ​ക്കാ​ല​ത്തും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. പാ​ർ​ട്ടി നി​ല​പാ​ടി​ൽ നി​ല​വി​ൽ മാ​റ്റ​മൊ​ന്നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ഇ​ന്ന​ത്തെ സാ​മൂ​ഹ്യ പ​രി​ത​സ്ഥി​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. ആ​ചാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പ​ണ്ഡി​ത​രും വി​ദ​ഗ്‌​ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വേ​ണം നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ നി​ല​പാ​ടി​ൽ  സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ല​ക്കം​മ​റി​ഞ്ഞു. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച നി​ല​പാ​ട് തി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

Kerala

ആ​രോ​ഗ്യ​പ്ര​ശ്നം; വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പി.​കെ.​ശ​ശി

പാ​ല​ക്കാ​ട്: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന പി.​കെ.​ശ​ശി പാ​ർ​ട്ടി വി​ടു​മെ​ന്ന് സൂ​ച​ന. എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ജാ​ഥ മ​ണ്ണാ​ർ​ക്കാ​ട്ടെ​ത്തും.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടാ​ണ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് പി.​കെ.​ശ​ശി​യു​ടെ വി​ശ​ദീ​ക​ര​ണം. ശ​ശി​ക്ക് പാ​ർ​ട്ടി​യു​മാ​യി പ്ര​ശ്ന​മു​ണ്ട്. അ​തു കൊ​ണ്ടാ​ണ് ബ്രാ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​ത്. ശ​ശി​യ​ല്ല ആ​രു പോ​യാ​ലും സി​പി​എ​മ്മി​ന് പ്ര​ശ്ന​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ശ​ശി പ്ര​തി​ക​രി​ച്ചു. അ​തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പി.​കെ.​ശ​ശി ഒ​റ്റ​പ്പാ​ല​ത്ത് മ​ത്സ​രി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

ശ​ബ​രി​മ​ല​ യു​വ​തീപ്ര​വേ​ശ​നം; ഉ​രു​ണ്ട് ക​ളി​ച്ച് എം.​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല​ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ ഉ​രു​ണ്ട് ക​ളി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​യു​ന്ന കാ​ര്യം എ​ന്താ​ണെ​ന്ന് ത​നി​ക്ക് പ​റ​യാ​ൻ ക​ഴി​യി​ല്ല. കോ​ട​തി പ​റ​യു​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​ത്.

വി​ശ്വാ​സി​ക​ളോ​ട് ഏ​റ്റ​വും കൂ​റു​ള്ള​ത് ത​ങ്ങ​ൾ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി ക​യ​റ്റാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ക​യ​റ്റി. ക​യ​റ്റ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ ക​യ​റ്റി​യി​ല്ല. കോ​ട​തി​യു​ടെ നി​ല​പാ​ട് വ​ര​ട്ടെ. ​സ​ർ​ക്കാ​ർ നി​ല​പാ​ട് കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് മാ​റു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മാ​റാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​റു​പ​ടി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മ​ല്ല. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ മു​ന്നി​ല്‍ റി​പ്പോ​ര്‍​ട്ട് വ​ന്നി​ട്ടി​ല്ല.

പൂ​ര്‍​ണ റി​പ്പോ​ര്‍​ട്ട് വ​ര​ട്ടെ അ​പ്പോ​ൾ പ്ര​തി​ക​രി​ക്കാം. തി​ക​ച്ചും തെ​റ്റാ​യ അ​പാ​ക​ത നി​റ​ഞ്ഞ റി​പ്പോ​ര്‍​ട്ടാ​ണി​ത്. അ​തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പി.​കെ.​ശ​ശി​യ്ക്ക് പാ​ർ​ട്ടി​യു​മാ​യി പ്ര​ശ്ന​മു​ണ്ട്. അ​തു കൊ​ണ്ടാ​ണ് ബ്രാ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​ത്. ശ​ശി​യ​ല്ല ആ​രു പോ​യാ​ലും സി​പി​എ​മ്മി​ന് പ്ര​ശ്ന​മി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

എം.​വി.​ഗോ​വി​ന്ദ​ന്‍റെ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ മ​മ്പ​റ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നു​ള്ള 200 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശം​സ​ക​ൾ എ​ന്ന് ഹി​ന്ദി ഭാ​ഷ​യി​ലെ​ഴു​തി​യ ബാ​ന​റും എ​ൽ​ഡി​എ​ഫ് സി​ന്ദാ​ബാ​ദ് എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജാ​ഥ​യെ വ​ര​വേ​റ്റ​ത്.

തു​ട​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​നാ​യ എം.​വി.​ഗോ​വി​ന്ദ​നെ ഇ​വ​ർ ചു​വ​ന്ന ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് എം.​വി.ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

Kerala

ബോം​ബ് പൊ​ട്ടു​മെ​ന്ന് പ​ണ്ട് പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല; നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ബോം​ബ് പൊ​ട്ടു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല.

അ​തു​പോ​ലെ നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് യോ​ജി​പ്പ് : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് സി​പി​എ​മ്മി​ന് എ​ല്ലാ കാ​ല​ത്തും യോ​ജി​പ്പാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ന്നാ​ൽ അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്‌​ത​മാ​യ നി​ല​പാ​ട് അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സി​പി​ഐ ച​തി​യ​ൻ ച​ന്തു​വാ​ണെ​ന്ന നി​ല​പാ​ട് ഞ​ങ്ങ​ൾ​ക്ക് ഇ​ല്ല. സി​പി​ഐ​യു​മാ​യി ഏ​റ്റ​വും ന​ല്ല ഐ​ക്യ​ത്തി​ലാ​ണ്. അ​ത് തു​ട​ർ​ന്ന് മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കും. ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തി​ന് ഉ​ത്ത​ര​വാ​ദി ഞ​ങ്ങ​ള​ല്ല. അ​തി​നു​ള്ള ഉ​ത്ത​രം വെ​ള്ളാ​പ്പ​ള്ളി​യാ​ണ് പ​റ​യേ​ണ്ട​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വം സ​ർ​ക്കാ​രി​ന് മാ​ത്ര​മേ പ​റ​യാ​ൻ പ​റ്റൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഒടുവിൽ കു​റ്റ​സ​മ്മ​തം നടത്തി ; പി​എം ശ്രീയിൽ ​ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രിനു തെ​റ്റുപ​റ്റി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നു തെ​റ്റു​പ​റ്റി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

പി​ന്നീ​ട് പാ​ർ​ട്ടി ഇ​ട​പെ​ട്ട് തെ​റ്റ് തി​രു​ത്തി. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം പി​എം ശ്രീ ​വി​വാ​ദ​വും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യി​രി​ക്കാം. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​രും. എ​ല്‍​ഡി​എ​ഫി​ന് 60 സീ​റ്റു​ക​ള്‍ ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ഴു​മു​ണ്ട്.

രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 17 ല​ക്ഷം വോ​ട്ടു​ക​ള്‍ എ​ൽ​ഡി​എ​ഫി​ന് അ​ധി​ക​മു​ണ്ട്. അ​മി​ത ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​ണ് തോ​ല്‍​വി​യു​ണ്ടാ​യ​ത്.

ഇ​ത് സം​ഘ​ട​നാ വീ​ഴ്ച​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

 

 

 

Kerala

മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല; സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കും: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ഹു​ലി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ഹു​ലി​ന്‍റെ രാ​ജി കേ​ര​ളം മു​ഴു​വ​ൻ ആ​വ​ശ്യ​പ്പെ​ടും. രാ​ഹു​ലി​ന്‍റെ കേ​സും മു​കേ​ഷ് എം​എ​ൽ​എ​യു​ടെ കേ​സും വ്യ​ത്യ​സ്ഥ​മാ​ണ്. മു​കേ​ഷ് പാ​ർ​ട്ടി മെ​മ്പ​റ​ല്ല.

മു​കേ​ഷി​നെ​തി​രെ പാ​ർ​ട്ടി കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത ആ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

 

 

 

Kerala

ജ​ന ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി​യ ആ​ളാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല: എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എ​മ്മി​ന്‍റെ മി​ക​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്.

ന​ല്ല പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി​യ ആ​ളാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല. പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തു​ട​ങ്ങി എം​എ​ൽ​എ വ​രെ​യാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി. നി​യ​മ​സ​ഭ​യി​ലും മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും ജ​ന​ങ്ങ​ളി​ൽ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യ നേ​താ​വാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല​യെ​ന്നും പാ​ർ​ട്ടി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

Kerala

സം​സ്ഥാ​ന​ത്ത് ബി​ജെ​പി - കോ​ണ്‍​ഗ്ര​സ് അ​ന്ത​ര്‍​ധാ​ര സ​ജീ​വം: എം.​വി.ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി - കോ​ണ്‍​ഗ്ര​സ് അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ധാ​ര​ണ​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പ്പി​ക്കാ​നാ​ണ് ഇ​രു ക​ക്ഷി​ക​ളും ശ്ര​മി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ൾ ഇ​തു കാ​ണു​ന്നു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രും. ആ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രോ എ​ല്‍​ഡി​എ​ഫോ​യി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം മ​തി.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണം. പ​ത്മ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ഒ​രു അ​ങ്ക​ലാ​പ്പു​മി​ല്ല. ഞ​ങ്ങ​ള്‍ ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ അ​ജ​ണ്ട​യു​ണ്ടെ​ന്നും എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണം സ്വാ​ഗ​തം ചെ​യ്യു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​വും സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​യ്യ​പ്പ​ന്‍റെ ഒ​രു ത​രി ന​ഷ്ട​മാ​ക​രു​ത് എ​ന്ന് ത​ന്നെ​യാ​ണ് നി​ല​പാ​ട്.

നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. യു​ഡി​എ​ഫ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ല. അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചു. രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് മു​ൻ​നി​ർ​ത്തി​യ​ല്ല അ​റ​സ്റ്റി​ൽ സി​പി​എം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്.

മ​ത​നി​ര​പേ​ക്ഷ​ത​ക്ക് പ​ക​രം പ്ര​തി​പ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് മ​ത തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളാ​ണ്. ഇ​ട​തു​പ​ക്ഷം ഐ​ക്യ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. വി​ക​സ​നം ഇ​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. ജ​ന​ത്തി​ന് വ​സ്തു​ത ബോ​ധ്യ​മു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up