Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obitnews

Australia and Oceania

പു​ത്ത​ൻ​പു​ര​യി​ൽ അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു

ബ്രി​സ്ബ​ൻ: കോ​ത​ന​ല്ലൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ പി.​ഡി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ - 80) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ 19ന് (​തി​ങ്ക​ൾ) രാ​വി​ലെ 10ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ പ​ള്ളി​യി​ൽ.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ വേ​ദ​ഗി​രി, ഇ​ട​മ​ന​മ​റ്റ​ത്തി​ൽ കു​ടും​ബാ​ഗം.

മ​ക്ക​ൾ: റെ​ജി ജോ​സ​ഫ്, റീ​ന ജോ​ബി​ൻ (കെ​റ്റ​റിം​ഗ്‌, നോ​ർ​ത്താം​പ്റ്റ​ൺ, യു​കെ), റി​ജോ ജോ​സ​ഫ് (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഷീ​ബ നെ​ല്ലു​വേ​ലി​ൽ - രാ​മ​പു​രം, ജോ​ബി​ൻ ജേ​ക്ക​ബ് തോ​ര​ണ​ത്തേ​ൽ - വ​യ​ല (​കെ​റ്റ​റിം​ഗ്‌, യു​കെ), ജാ​ന​റ്റ് മാ​നു​വ​ൽ കി​ഴ​ക്കേ​ക്കാ​ലാ​യി​ൽ, മു​ട്ടു​ചി​റ (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ).

NRI

ഫാ. ​ഇ​മ്മാ​നു​വേ​ൽ ക​ല്ല​റ​യ്ക്ക​ൽ സി​എ​സ്‌​സി അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു

ഡബ്ലിൻ: ഹോ​ളി​ക്രോ​സ് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ഇ​മ്മാ​നു​വേ​ൽ ക​ല്ല​റ​യ്ക്ക​ൽ സി​എ​സ്‌​സി (69) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. തെന്നത്തൂർ ക​ല്ല​റ​യ്ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് -​ അ​ന്ന​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി (തെ​ന്ന​ത്തൂ​ർ), സി​സ്റ്റ​ർ ശാ​ലി​നി (അ​ഡോ​റേ​ഷ​ൻ സ​മൂ​ഹം), മ​രി​യ (രാ​മ​പു​രം), റോ​സി​ലി (ന്യൂ​സി​ല​ൻ​ഡ്), ജെ​സി (അ​ടി​മാ​ലി) പ​രേ​ത​രാ​യ സി​സ്റ്റ​ർ ഇ​സി​ദോ​ർ സി​എം​സി, ഫാ. ​ജ​യിം​സ് ക​ല്ല​റ​യ്ക്ക​ൽ ഒ​എ​ഫ്എം.

NRI

ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ ടൊ​റ​ന്റോ​യി​ൽ അ​ന്ത​രി​ച്ചു

ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചിന്‍റെ സ്ഥാ​പ​കാം​ഗ​​മാ​യ ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ (93) അ​ന്ത​രി​ച്ചു. ഇ​ട​വ​ക സ​മൂ​ഹ​ത്തി​ൽ സ്നേ​ഹ​പൂ​ർ​വം "കു​ര്യ​ൻ അ​ങ്കി​ൾ' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം, സ​ഭ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ വ​ള​ർ​ച്ച​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു.

വി​ശ്വാ​സ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും സ​മ​ർ​പ്പ​ണ​വും ഉ​ദാ​ര​മ​ന​സ്ക​ത​യും കൊ​ണ്ട് ഇ​ട​വ​ക​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​നു​സ്മ​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളോ​ളം സ​ഭ​യ്ക്കാ​യി വി​ശ്വ​സ്ത​ത​യോ​ടെ സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്റെ ഒ​രു ശ​ക്ത​മാ​യ തൂ​ണാ​യി​രു​ന്നു​വെ​ന്നും സ​ഭ​യു​ടെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ വൈ​കുന്നേരം അഞ്ച് വ​രെ പൊ​തു​ദ​ർ​ശ​നം Humphrey Funeral Home, 1403 Bayview Avenue, Torontoയി​ൽ ന​ട​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ 7.30 വ​രെ Humphrey Funeral Home-ൽ ​വീ​ണ്ടും പൊ​തു​ദ​ർ​ശ​ന​വും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.15 മു​ത​ൽ 11.45 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ St. Philopateer Mercurius & St. Shenouda the Archimandrite Coptic Orthodox Church, 139 Bond Ave, North Yorkയി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12 45 മു​ത​ൽ 1.15 വ​രെ Mount Pleasant Cemetery, 375 Mount Pleasant Road, Torontoയി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

വി.​എ. സ​ണ്ണി അ​ന്ത​രി​ച്ചു

ക​ല്ലി​ശേ​രി: ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് കേ​ര​ള സ്റ്റേ​റ്റ് മു​ൻ മീ​ഡി​യ സെ​ക്ര​ട്ട​റി​യും മ​ല​യാ​ള മ​നോ​ര​മ​യു​ടെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നും മ​ഴു​ക്കീ​ർ വെ​ള്ള​വ​ന്താ​ന​ത്ത് വി.​എ. സ​ണ്ണി (മാ​ത്തു​ക്കു​ട്ടി ഏ​ബ്ര​ഹാം - 75) അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ്ര​ഭ സ​ണ്ണി, ക​ല്ലി​ശേരി കു​റ്റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​നു മാ​ത്യു, നി​ബു വെ​ള്ള​വ​ന്താ​നം (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ഭ​യ ബി​നു, ഡോ. ​സി​ജി മാ​ത്യു.

അ​മേ​രി​ക്ക​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ നി​ബു വെ​ള്ള​വ​ന്താ​നം പിസിഎ​ൻഎകെ. നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ, ഐപിസി സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ബ​ഹ്റി​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു രാ​ജേ​ഷ് അ​ന്ത​രി​ച്ചു

 

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​നി​ലെ അ​ധ്യാ​പി​ക​യും മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യു​മാ​യ ബി​ന്ദു രാ​ജേ​ഷ് (45) അ​ന്ത​രി​ച്ചു.

പ​രേ​ത​നാ​യ രാ​ജേ​ഷ് പ​ങ്ക​ജാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ളാ​യ റി​ഗ്വേ​ദ് രാ​ജ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ന​ക്ഷ​ത്ര രാ​ജ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ഈ​സ ടൗ​ൺ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ബി​ന്ദു രാ​ജേ​ഷി​ന്‍റെ വേ​ർ​പാ​ടി​ൽ സ്കൂ​ൾ സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ്കൂ​ളി​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ കൃ​ത​ജ്ഞ​ത​യോ​ടെ അ​നു​സ്മ​രി​ക്കു​ക​യും മ​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​രം ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

നി​ധി​ന്‍ മോ​ഹ​ന്‍ ലോം​ഗ് ഐ​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ലെ ഡീ​ർ പാ​ർ​ക്കി​ലു​ള്ള ന്യൂ ​ഐ​ല​ൻ​ഡ് ഫാ​ർ​മ​സി ഉ​ട​മ നി​ധി​ൻ മോ​ഹ​ൻ (50) ശ​നി​യാ​ഴ്ച അന്തരിച്ചു.

ഭാര്യ ഡോ. ​ലീ​ന മോ​ഹ​നും മ​ക്ക​ളാ​യ കൃ​ഷ്ണ മോ​ഹ​നും ന​യ​ന മോ​ഹ​നു​മൊ​പ്പം ലോം​ഗ് ഐ​ല​ൻഡി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പ​രേ​ത​ൻ ന്യൂ​യോ​ർ​ക്കി​ലു​ള്ള ജ​യ​പ്ര​കാ​ശ് നാ​യ​രു​ടെ​യും രാ​ധാ​മ​ണി നാ​യ​രു​ടെ​യും ഹൂ​സ്‌​റ്റ​ണി​ലു​ള്ള ര​ത്ന​മ്മ രാ​ജ​ന്‍റെ​യും സ​ഹോ​ദ​രി പൊ​ന്ന​മ്മ മോ​ഹ​ന്‍റെ​യും എ.​എ​ൻ. മോ​ഹ​ന്‍റെ​യും പു​ത്ര​നാ​ണ്.

ബു​ധ​നാ​ഴ്ച ഉ​ച്ചകഴിഞ്ഞ് മൂന്ന് ​മു​ത​ല്‍ രാ​ത്രി ഒമ്പത് വ​രെ ക്ലൗ​ഡ് ആ​ര്‍ ബോ​യ്ഡ്-​സ്പെ​ന്‍​സ​ര്‍ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702).

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒമ്പത് ​മു​ത​ല്‍ മൗ​ണ്ട് പ്ല​സ​ന്‍റ് സെ​മി​ത്തേ​രി​യി​ല്‍ (Mt. Pleasant Cemetery, 41 Main Street, Center Moriches, NY 11934) മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും സം​സ്കാ​ര​വും ന​ട​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ​പ്ര​കാ​ശ് നാ​യ​ർ - 845 507 2621.

NRI

നൊ​മ്പ​ര​മാ​യി ഏ​യ്ഞ്ച​ൽ ജെ​റോം; മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ല​ണ്ട​ൻ: മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ ഹൃ​ദ​യ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ചാ​ന്തു​കാ​വ് സ്വ​ദേ​ശി ഏ​യ്ഞ്ച​ൽ ജെ​റോം (28) ആ​ണ് മ​രി​ച്ച​ത്.

ബാ​സി​ൽ​ഡ​ൺ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ജെ​റോം ജെ​റി. ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞു​ണ്ട്.

ഏ​യ്ഞ്ച​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. സം​സ്കാ​രം പി​ന്നീ​ട്.

NRI

പൊ​ന്നാ​റ്റി​ൽ ജോ​സ് അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി പൊ​ന്നാ​റ്റി​ൽ ജോ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ശേ​ഷം 11ന് തൊ​ട്ടി​ൽ​പാ​ലം, ചാ​പ്പ​ൻ​തോ​ട്ടം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: മോ​ളി ജോ​സ് പു​ല്ലു​രാം​പാ​റ കൊ​ല്ലം​പ​റ​മ്പി​ൽ കു​ടും​ബം. മ​ക്ക​ൾ: ഷി​ന്‍റോ (ഖ​ത്ത​ർ), ഷെ​റി​ൻ (അ​യ​ർ​ല​ൻഡ്), ഷീ​ന (ഖ​ത്ത​ർ), ശി​ല്പ(​ആ​ലു​വ).

മ​രു​മ​ക്ക​ൾ: ലീ​മ (ഖ​ത്ത​ർ), സി​ജോ (അ​യ​ർ​ല​ൻഡ്), ഡോ​മി​നി​ക് (ഖ​ത്ത​ർ), സോ​ണ​റ്റ് (ആ​ലു​വ).

NRI

ചി​റ്റാ​ട്ടി​ല്‍ ജോ​ര്‍​ജ് മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ചി​റ്റാ​ട്ടി​ല്‍ ജോ​ര്‍​ജ് മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി ജോ​ര്‍​ജ് (പാ​റ​പ്പു​റം). മ​ക്ക​ള്‍: ബെ​നി​റ്റ ഫ്ലെ​മിംഗ് (യുഎ​സ്എ), ബി​ന്‍​സി ചാ​ക്കോ (യുഎ​സ്എ), സോ​ണി​യ ജി​മ്മി (​കൂ​രാ​ച്ചു​ണ്ട്, കോ​ഴി​ക്കോ​ട്).

മ​രു​മ​ക്ക​ള്‍: ഫ്ലെ​മിംഗ് ജോ​ര്‍​ജ് (യുഎ​സ്എ), ചാ​ക്കോ കോ​ര (ഷാ​ജി, യു​എ​സ്എ), ജി​മ്മി ബാ​സ്റ്റി​ന്‍ (​കൂ​രാ​ച്ചു​ണ്ട്, കോ​ഴി​ക്കോ​ട്).

സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു ചി​റ്റാ​ട്ടി​ല്‍, ജോ​യ് ചി​റ്റാ​ട്ടി​ല്‍, പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ സ്‌​കൊ​ളാ​സ്റ്റി​ക്ക (അ​ച്ചാ​മ്മ), സി​സ്റ്റ​ര്‍ സി​സി​ലി (സെ​ലി​യ​മ്മ), സി​സ്റ്റ​ര്‍ അ​ക്വി​ല (മേ​രി), ഡോ. ​സി​സ്റ്റ​ര്‍ ക്ലോ​ഡി​യ (ലി​സി).

സം​സ്‌​കാ​രം പി​ന്നീ​ട് ഹൂ​സ്റ്റ​ൺ സെ​ന്റ് മേ​രീ​സ് പേ​ർ​ലാ​ൻ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

NRI

ടെ​ൽ​ഫോ​ർ​ഡി​ൽ അ​ന്ത​രി​ച്ച തോ​മ​സ് കു​രു​വി​ള‌​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ടെ​ൽ​ഫോ​ർ​ഡ്: ടെ​ൽ​ഫോ​ർ​ഡി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ മ​ല​യാ​ളി തോ​മ​സ് കു​രു​വി​ള (59) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ടെ​ൽ​ഫോ​ർ​ഡി​ലെ മേ​ഡ്‌​ലി സെ​ന്‍റ്മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.

സം​സ്കാ​രം ഉ​ച്ച​ക്ക് 12.45ന് ​വെ​ല്ലിം​ഗ്ട​ൺ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​മ്പ​തു​വ​രെ ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

പ​രേ​ത​ൻ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ടി​ൽ തോ​മ​സ് കു​രു​വി​ള അ​മ്പ​ല​പ​റ​മ്പി​ലി​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: മി​നി (ഇ​ടു​ക്കി സേ​നാ​പ​തി കീ​ഴേ​റ്റു​കു​ന്നേ​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: മെ​റി​ൻ, അ​നി​റ്റ. മ​രു​മ​ക​ൻ: ടോ​ണി സ​ണ്ണി (മൂ​ല​യി​ൽ, കു​മ​ര​കം).

NRI

ശോ​ശാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: മാ​ടോ​ളി​ൽ ശോ​ശാ​മ്മ തോ​മ​സ് (അ​മ്മി​ണി - 90) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു. മാ​രാ​മ​ൺ ഇ​ട​ത്തു​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഡാ​ള​സ് കാ​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: കെ.​ടി. തോ​മ​സ് (പാ​പ്പ​ച്ചാ​യ​ൻ), മ​ക്ക​ൾ: സ​ജി തോ​മ​സ്, സ്റ്റെ​ർ​ലിംഗ് തോ​മ​സ്, മ​രു​മ​ക്ക​ൾ: ജി​ജി തോ​മ​സ്, ലി​ജി തോ​മ​സ്. സ​ഹോ​ദ​രങ്ങൾ:​ ജെ​യിം​സ് മേ​പ്പു​റ​ത്ത് (ഡാ​ള​സ്), അ​ല​ക്സ് എം. ​അ​ല​ക്സാ​ണ്ട​ർ.

1968ൽ ​യു​എ​സി​ൽ എ​ത്തി​യ ശോ​ശാ​മ്മ അ​മ്മി​ണി, പാ​ർ​ക്ക്‌​ലാ​ൻ​ഡി​ലും പി​ന്നീ​ട് വാ​ഡ്‌​ലി കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലും ബെ​യ്‌​ല​ർ ആ​ശു​പ​ത്രി​യി​ൽ ഓ​ങ്കോ​ള​ജി ന​ഴ്സാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്, മേ​ഖ​ല കൗ​ൺ​സി​ൽ അം​ഗം, അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ വ​നി​താ മ​ണ്ഡ​ലം അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക്വ​യ​റി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​യി​രു​ന്നു. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തിങ്കളാഴ്ച രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഉ​ച്ചയ്ക്ക് ഒ​ന്നിന് പു​ല്ലാ​ട് തോ​ട്ട​പ്പു​ഴ​ശേ​രി വാ​ർ​യ്യ​ണ്ണൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ സെമിത്തേരിയിൽ.

NRI

ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച ജോ​ബി കു​ര്യ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ച ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കു​ഴു​വേ​ലി​ക്ക​ത്തു​ചി​റ​യി​ൽ ജോ​ബി കു​ര്യ​ന്‍റെ (40) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മൃ​ത​ദേ​ഹം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി വ​ഴി ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി ത​ത്തം​പ​ള്ളി​യി​ലെ സ്വ​ഭ​വ​ന​ത്തി​ൻ കൊ​ണ്ടു​വ​ന്നു. ഭാ​ര്യ​യും മ​ക​ളും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മൂ​ന്നു മാ​സം മു​മ്പാ​ണ് ജോ​ബി, മ​ക​ൾ ജോ​വാ​ന​യ്കൊ​പ്പം ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് സ​മീ​പം ലാം​ഗ​നി​നാ​ണ് കു​ടും​ബ​മാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. ന​ഴ്സാ​യ ഭാ​ര്യ നി​വി​യ ച​മ്പ​ക്കു​ളം കാ​രി​ക്കാ​ട് കു​ടും​ബാം​ഗ​മാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജോ​ബി​യെ ഫ്രാ​ങ്ക്ഫ​ർ​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച് പ​രി​ച​ര​ണം ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ഡോ​ക്ട​ർ​മാ​ർ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ജോ​ബി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു.

കു​ഴി​വേ​ലി​ക്ക​ക​ത്ത് ചി​റ​യി​ൽ പ​രേ​ത​നാ​യ എം.​ജെ. കു​ര്യ​ൻ (ജോ​യി​ച്ച​ൻ) - ത്രേ​സ്യാ​മ്മ (ക​ണ്ണോ​ട്ടു​ത​റ) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​ബി. ജോ​തി (ആ​ല​പ്പു​ഴ), ജോ​യി​സ് (ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്‌ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ (53) പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി ഏഴ് വ​രെ എ​ന്നീ​സ്കോ​ർ​ത്തി ബ്രൗ​ൺ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലാ​ണ് പൊ​തു​ദ​ർ​ശ​നം. ‌

സം​സ്കാ​രം പി​ന്നീ​ട് സ്വ​ദേ​ശ​ത്ത് ന​ട​ക്കും. പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ബി​ജു വ​റ​വു​ങ്ക​ൽ വെ​ക്സ് ഫോ​ർ​ഡ് എ​ന്നി​സ്കോ​ർ​ത്തി ഹോ​ളി ഗ്രി​ൽ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​യി​രു​ന്നു.

ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ർ​ച്ച​ന.

NRI

ടോ​മി ചെ​റി​യാ​ൻ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ എ​ട​ത്വ പ​ച്ച ചെ​ക്കി​ടി​ക്കാ​ട് വെ​ണ്മ​ളി​ൽ കു​ടും​ബാം​ഗം ടോ​മി ചെ​റി​യാ​ൻ ഡ​ൽ​ഹി​യി​ൽ (28/M-304, ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ Extn -1, സാ​ഹി​ബാ​ബാ​ദ്) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ ടോ​മി. മ​ക്ക​ൾ: നോ​യ​ൽ, അ​ൻ​സി​ൽ, ആ​ൻ മ​രി​യ.

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഒ​മ്പ​ത് മു​ത​ൽ 11 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ക​യും 11ന് ​സം​സ്കാ​രം സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നോ​യ്ഡ (സെ​ക്ട​ർ 126) ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

NRI

സി.​എം. മാ​ത്യു ചെ​റു​ക​ര ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ളസ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​കാം​ഗം പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ ചെ​റു​ക​ര പീ​ടി​ക​യി​ൽ സി.​എം. മാ​ത്യു (85) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

ഭാര്യ: പ​ത്ത​നം​തി​ട്ട തോ​ന്ന്യാ​മ​ല താ​ന്നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം അ​ന്ന​മ്മ മാ​ത്യു. മ​ക്ക​ൾ: സ്റ്റാ​ൻ​ലി മാ​ത്യു, നാ​ൻ​സി (ഇ​രു​വ​രും ഡാ​ള​സി​ൽ). മ​രു​മ​ക്ക​ൾ: അ​റ്റേ​ർ​ണി ക​വി​ത, ബ്രാ​ഡ്.

ബി​ഷ​പ് സി​മ്മി മാ​ത്യു (എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്), തോ​മ​സ് മാ​ത്യു (ഡാ​ള​സ്), മേ​രി മാ​ത്യു (ബംഗളൂരു) എന്നിവർ ഭാ​ര്യാ സ​ഹോ​ദ​ര​ങ്ങ​ളാണ്.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ 8.30 വ​രെ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (11550 Luna Road, Farmers Branch TX 75234).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: തോ​മ​സ് മാ​ത്യു - 817 723 5390.

NRI

പാ​സ്റ്റ​ർ തോ​മ​സ് ഡാ​നി​യേ​ൽ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ എ​ബ​നേ​സ​ർ മ​ല്ല​ശേ​രി സ​ഭ​യു​ടെ അം​ഗ​മാ​യി​രു​ന്ന പാ​സ്റ്റ​ർ തോ​മ​സ് ഡാ​നി​യേ​ൽ (70) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​ൻ 30 വ​ർ​ഷം ചെ​ന്നൈ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്.

2018 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ മ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ്. മ​ക്ക​ൾ ലി​ൻ​സി, ഫി​ന്നി. സം​സ്‌​കാ​രം പി​ന്നീ​ട്.

സ​ഹോ​ദ​ര​ൻ പാ​സ്റ്റ​ർ സാ​മൂ​വേ​ൽ ചാ​ക്കോ ഷി​ക്കാ​ഗോ ബെ​ഥേ​ൽ ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ​യി​ലെ സീ​നി​യ​ർ സ​ഭാ ശു​ശ്രൂ​ഷ​ക​നാ​ണ്.

NRI

അ​യ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ച ജോ​ണ്‍​സ​ണ്‍ ജോ​യിയുടെ സംസ്കാരം ഞായറാഴ്ച

കോട്ടയം: പ​രു​ത്തും​പാ​റ വ​ട​ക്കേ ക​രു​മാ​ങ്ക​ല്‍ പ​രേ​ത​നാ​യ ജോ​യി തോ​മ​സി​ന്‍റെ​യും (ബാ​ങ്ക് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി) റി​ട്ട​. അ​ധ്യാ​പി​ക ജോ​സി ജോ​ണി​ന്‍റെ​യും മ​ക​ൻ അ​യ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ച ജോ​ണ്‍​സ​ണ്‍ ജോ​യി​യു​ടെ സം​സ്‌​കാ​രം ഞായറാഴ്ച നാ​ലി​നു പാ​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍.

ഭാ​ര്യ: ആ​ല്‍​ബി ലു​ക്കോ​സ് പാ​ച്ചി​റ ചോ​ഴി​യ​ക്കാ​ട് കൊ​ച്ചു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: എ​യ്മ, എ​ലോ​റ. മൃ​ത​ദേ​ഹം ഞായറാഴ്ച രാ​വി​ലെ ഒമ്പതി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ ജോ​യി​യു​ടെ കു​ടും​ബ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ജോ​ൺ​സ​ൺ ജോ​യി​യു​ടെ(33) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. കാ​വ​ൻ ബ്ര​യി​ലി​ബ്രോ​യി​ൽ താ​മ​സി​ച്ചു വ​ന്ന കോ​ട്ട​യം പാ​ച്ചി​റ വ​ട​ക്കേ ക​രു​മാ​ങ്ക​ൽ ജോ​ൺ​സ​ൺ ജോ​യ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ഗോ ​ഫ​ണ്ട് മീ ​വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ക്കു​ക.

ഭാ​ര്യ ആ​ൽ​ബി ലൂ​ക്കോ​സും(​പാ​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​നാ​യാ​ണ് ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ജോ​ൺ​സ​ൺ അ​ടു​ത്താ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

NRI

ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു

റി​യാ​ദ്: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ചു. ചി​ന്ന​ക്ക​ട സ്വ​ദേ​ശി ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ(37) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

പ​രേ​ത​നാ​യ ജോ​സ​ഫ് മോ​നി ഡാ​നി​യേ​ലി​ന്‍റേ​യും റെ​ജി​നി ഡാ​നി​യ​ലി​ന്‍റേ​യും മ​ക​നാ​ണ്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ജു​ബൈ​ൽ റോ​യ​ൽ ക​മ്മീ​ഷ​നി​ൽ ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ. 2016ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദു​ബാ​യി​യി​ലും ജോ​ലി ചെ​യ്‌​തി​ട്ടു​ണ്ട്‌.

മു​വാ​സാ​ത്ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

NRI

മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: തി​രു​വ​ന​ന്ത​പു​രം മു​രു​ക്കും​പു​ഴ കോ​ട്ട​റ​ക്ക​രി മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ മേ​ഷ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​സി​ൽ ക്രൂ​സി​ന്‍റെ ഭാ​ര്യ മാ​ർ​ഗ​ര​റ്റ് ബേ​സി​ൽ ക്രൂ​സ് (84) ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ല​ണ്ട​നി​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ല​ണ്ട​ൻ ഹെെ​വെെ​ക്കോ​ന്പ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ഹെ​ല​ൻ, ഹി​ൽ​ഡ, ഹെ​ൻ​സ, സേ​വ്യ​ർ (എ​ല്ലാ​വ​രും ല​ണ്ട​ൻ).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കു​വേ​ണ്ടി വെ​ള്ളി​യാ​ഴ്ച 11ന് ​മു​രു​ക്കും​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ കു​ർ​ബാ​ന​യും മ​റ്റു​തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

NRI

ഡോ. ​ഇ.​എ​സ്. ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു

ലൂ​സി​യാ​ന: നെ​ടും​കു​ന്നം കു​മ്പിളു​വേ​ലി​ൽ പ​രേ​ത​രാ​യ ഇ.​കെ. സ​ഖ​റി​യാ​യു​ടെ​യും (റി​ട്ട. ഡ​പ്യൂ​ട്ടി ഡി​പി​എ ഓ​ഫീ​സ​ർ) സാ​റാ​മ്മ പാ​ലാ​കു​ന്നേ​ലി​ന്‍റെ​യും മ​ക​ൻ ഡോ. ​ഇ.​എ​സ്. ജോ​സ​ഫ് (89) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ലൂ​സി​യാ​ന​യി​ൽ. ഭാ​ര്യ: ഡോ. ​മേ​രി ജോ​സ​ഫ് തോ​പ്പി​ൽ. മ​ക്ക​ൾ: ഡോ. ​ബേ​ബി, ഡോ.​ബീ​ന. മ​രു​മ​ക്ക​ൾ: ഡോ. ​ജാ​സ്മി​ൻ പ​ട​യാ​റ്റി​ൽ, ഡോ. ​ജോ​ർ​ജ് മാ​ന്പ​ള്ളി​ൽ. പ​രേ​ത​ൻ ലൂ​സി​യാ​ന സ​തേ​ൺ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​നാ​യി വി​ര​മി​ച്ചു.

കോ​ത​മം​ഗ​ലം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ടി.​കെ.​എം.​കോ​ള​ജ്, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up