റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ(37) ആണ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
പരേതനായ ജോസഫ് മോനി ഡാനിയേലിന്റേയും റെജിനി ഡാനിയലിന്റേയും മകനാണ്. നെഞ്ച് വേദനയെ തുടർന്ന് ഡാനിയേൽ ജോസഫ് ഈശോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചത്.
ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ഡാനിയേൽ ജോസഫ് ഈശോ. 2016ലാണ് സൗദി അറേബ്യയിൽ എത്തിയത്. രണ്ട് വർഷം ദുബായിയിലും ജോലി ചെയ്തിട്ടുണ്ട്.
മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.
Tags : Saudi Arabia Daniel Joseph Isho Obitnews