x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹ്റി​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു രാ​ജേ​ഷ് അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 19, 2026 10:20 AM IST | Updated: August 19, 2026 10:20 AM IST

ബി​ന്ദു രാ​ജേ​ഷ്

 

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​നി​ലെ അ​ധ്യാ​പി​ക​യും മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യു​മാ​യ ബി​ന്ദു രാ​ജേ​ഷ് (45) അ​ന്ത​രി​ച്ചു.

പ​രേ​ത​നാ​യ രാ​ജേ​ഷ് പ​ങ്ക​ജാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ളാ​യ റി​ഗ്വേ​ദ് രാ​ജ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ന​ക്ഷ​ത്ര രാ​ജ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ഈ​സ ടൗ​ൺ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ബി​ന്ദു രാ​ജേ​ഷി​ന്‍റെ വേ​ർ​പാ​ടി​ൽ സ്കൂ​ൾ സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ്കൂ​ളി​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ കൃ​ത​ജ്ഞ​ത​യോ​ടെ അ​നു​സ്മ​രി​ക്കു​ക​യും മ​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഭൗ​തി​ക​ശ​രീ​രം ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : BindhuRajesh Bahrain ObitNews

Recent News

Corehub Up