Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​ എ​​​ന്ന​​​ത് ഒ​​​രു ചി​​​ന്ത, അ​​​തി​​​നെ മാ​​​യ്ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല: രാ​​​ഹു​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​ എന്ന​​​ത് ഒ​​​രു വ്യ​​​ക്തി​​​യ​​​ല്ലെ​​​ന്നും ഒ​​​രു ചി​​​ന്ത​​​യാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ആ ​​​ചി​​​ന്ത​​​യെ മാ​​​യ്ക്കാ​​​ൻ ഒ​​​രു സാ​​​മ്രാ​​​ജ്യ​​​വും വെ​​​റു​​​പ്പി​​​ന്‍റെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​വും അ​​​ധി​​​കാ​​​ര​​​ശ​​​ക്തി​​​യും ഒ​​​രി​​​ക്ക​​​ൽ ശ്ര​​​മി​​​ച്ചെ​​​ന്നും, എ​​​ന്നാ​​​ൽ എ​​​ല്ലാം വെ​​​റു​​​തെ​​​യാ​​​യെ​​​ന്നും ഗാ​​​ന്ധി​​​ജി​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ദി​​​ന​​​ത്തി​​​ൽ ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് രാ​​​ഹു​​​ൽ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും അ​​​ഹിം​​​സ​​​യു​​​ടെ​​​യും ധൈ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ശ​​​ക്തി അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ​​​യും ഭ​​​യ​​​ത്തി​​​ന്‍റെ​​​യും മേ​​​ലെ​​​യാ​​​ണെ​​​ന്നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന​​​മ​​​ന്ത്രം രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് ന​​​മു​​​ക്കു ന​​​ൽ​​​കി. ഈ ​​​ചി​​​ന്ത മാ​​​യ്ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ത്മാ​​​വി​​​ൽ ഗാ​​​ന്ധി​​​ജി അ​​​മ​​​ർ​​​ത്യ​​​നാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up