x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഇ​ല്ലാ​താ​യി: രാ​ഹു​ൽ ഗാ​ന്ധി


Published: April 5, 2026 04:55 AM IST | Updated: April 5, 2026 04:55 AM IST

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഇ​ല്ലാ​താ​യെ​ന്ന് ലോ​ക​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​ർഎ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പി​ൻ​തു​ണ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ്. രാ​ജ്യ​ത്ത് എ​വി​ടെ​ ചെ​ന്നാ​ലും ദൈ​വ​ത്തെക്കു​റി​ച്ചും അ​ന്പ​ല​ങ്ങ​ളെ​ക്കു​റി​ച്ചും വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ അ​തു പ​റ​യു​ന്നി​ല്ല.

ശ​ബ​രി​മ​ല കൊ​ള്ള​യെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം​പോ​ലും മോ​ദി മി​ണ്ടി​യി​ട്ടി​ല്ല. ത​ന്‍റെ ലോ​ക​്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി, വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു, ത​നി​ക്കെ​തി​രേ 38 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, ഇ​ഡി​യെ​ക്കൊ​ണ്ട് 55 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യി​പ്പി​ച്ചു. ആ ​ന​രേ​ന്ദ്രമോ​ദി ശ​ബ​രി​മ​ല ക​വ​ർ​ച്ച സി​ബി​ഐ​യെ​കൊ​ണ്ടോ ഇ​ഡി​യെ​ക്കൊ​ണ്ടോ അ​ന്വേ​ഷി​പ്പി​ക്കാ​ൻ തയാ​റ​ല്ല.


ന​രേ​ന്ദ്ര​മോ​ദി​ക്ക് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ലോ​ക​്സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ പ്ര​സം​ഗി​ക്കാ​നെ​ഴു​ന്നേ​റ്റ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ഒ​ളി​ച്ചോ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് വി​ളി​ക്കു​ന്പോ​ൾ സ​ർ എ​ന്നു വി​ളി​ച്ച് കു​ന്പി​ട്ടു നി​ൽ​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന​് അപ​മാ​ന​മാ​ണ്. ഇ​ന്ത്യ​ൻ പ്ര​ധാ​നമ​ന്ത്രി ആ​രെയും സ​ർ എ​ന്നു വി​ളി​ക്കാ​ൻ പാ​ടി​ല്ല.

ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​യു​ന്ന ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ക​രു​ത് ഇ​ന്ത്യ​ൻ പ്ര​ധാ​ന മ​ന്ത്രി. ട്രം​പ് ഇ​രി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ ഇ​രി​ക്കു​ക​യും കി​ട​ക്കാ​ൻ ​പ​റ​ഞ്ഞാ​ൽ കി​ട​ക്കു​കയും ഇ​സ്രാ​യേ​ലി​നു പോ​കാ​ൻ പ​റ​ഞ്ഞാ​ൽ ഇ​സ്ര​യേ​ലി​നു​ പോ​കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് ന​രേ​ന്ദ്ര​മോ​ദി.

അ​മേ​രി​ക്ക​യു​ടെ കോ​ള​നി​യ​ല്ല ഇ​ന്ത്യ. ഇ​തു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലും, ന​രേ​ന്ദ്ര​മോ​ദി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ ‘യേ​സ് സ​ർ, ഞ​ങ്ങ​ൾ താ​ങ്ക​ൾ​ക്കു​വേ​ണ്ടി എ​ന്താ​ണു ചെ​യ്യേ​ണ്ട​തു സ​ർ’ എ​ന്നു പ​റ​ഞ്ഞാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണെ​ടു​ക്കു​ന്ന​ത്. ഇ​ത് ഇ​വ​രു​ടെ ര​ഹ​സ്യ അ​ജ​ണ്ട​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും ആ​ർഎ​സ്എ​സി​ന്‍റെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യും തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും തി​ക​ഞ്ഞ അ​വ​ഗണ​ന നേ​രി​ടു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു സം​ഭ​വി​ക്കി​ല്ല. കേ​ര​ളം അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നു ഏ​തു കൊ​ച്ചു​കു​ഞ്ഞി​നു​പോ​ലും അ​റി​യാം. കോ​ർ​പ​റേ​റ്റു മു​ത​ലാ​ളി​ത്വ​ത്തി​ന്‍റെ ഏ​ജ​ന്‍റു​മാ​രാ​ണ് കേ​ന്ദ്ര​വും കേ​ര​ള​വും ഭ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ​മ്മേ​ള​ന​ത്തി​നു ശേ​ഷം 12. 45 ഓ​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി​യോ​ടൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണി​ഗോ​പാ​ലു​മു​ണ്ടാ​യി​രു​ന്നു. ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​ ന​ട​ത്തി​യാ​ണ് വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി തു​ട​ങ്ങി​യ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ റോ​യി കെ. ​പൗ​ലോ​സ് ( ഇ​ടു​ക്കി), അ​ഡ്വ. സേ​നാ​പ​തി വേ​ണു ( ഉ​ടുന്പ​ൻ​ചോ​ല), അ​ഡ്വ. സി​റി​യ​ക് തോ​മ​സ് (പീ​രു​മേ​ട്), ഫ്രാൻ​സി​സ് ജോ​ർ​ജ് എം ​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തോ​മ​സ് രാ​ജ​ൻ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

‘ഇ​വ​ൾ കേ​ര​ള സ്ത്രീ​ത്വ​ത്തി​ന്‍റെ പ്ര​തീ​കം’

ക​ട്ട​പ്പ​ന: പെ​ണ്‍​കു​ട്ടി​ക​ളും സ്ത്രീ​ക​ളും നി​ർ​ഭ​യ​മാ​യി ജീ​വി​ക്കു​ന്ന ഇ​ന്ത്യ​യും കേ​ര​ള​വു​മാ​ണ് എ​ന്‍റെ സ്വ​പ്ന​മെ​ന്ന് ലോ​ക​്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ട്ട​പ്പ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്പോ​ൾ, യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി വ​ന്ദേ​മാ​ത​രം പാ​ടി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ശം​സി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി.

പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം പാ​ടി​യ പെ​ണ്‍​കു​ട്ടി​യെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ചേ​ർ​ത്തു​നി​ർ​ത്തി, ഇ​വ​ളാ​ണ് കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ പാ​ടി​ പ​ഠി​ച്ച് ഇ​ത്ര​യും​വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​നു​മു​ന്നി​ൽ നി​ർ​ഭ​യ​മാ​യി വ​ന്ദേ​മാ​ത​രം പാ​ടി​യ ഈ ​പെ​ണ്‍​കു​ട്ടി ഭ​യ​മി​ല്ലാ സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.


രാ​ജ​കു​മാ​രി സെ​ൻ​മേ​രി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ജി​യ സി​ബി​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​ന​ത്തി​ന​ർ​ഹ​യാ​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സി​ബി​യു​ടെ മ​ക​ളാ​ണ്.

Tags : nattu vishesham no Left in Kerala Rahul

Recent News

Corehub Up