Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Setback

യു​എ​സ് ഗ്രീ​ൻ കാ​ർ​ഡ് പ്രോ​ഗ്രാ​മി​ൽ​നി​ന്ന് ഐ​ടി ക​മ്പ​നി​ക​ൾ​ക്കു​ വി​ല​ക്ക്; ഇ​ന്ത്യക്കു തി​രി​ച്ച​ടി

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി/​​ന്യൂ​​ഡ​​ൽ​​ഹി: റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ധ​​നം വാ​​ങ്ങു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ച​​ർ​​ച്ച​​ക​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യി​​രി​​ക്കേ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ന​​യ​​ത​​ന്ത്ര​​ബ​​ന്ധം കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​ക്കി​​ക്കൊ​​ണ്ട് പ്ര​​മു​​ഖ ടെ​​ക് ക​​മ്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ക​​ടു​​പ്പ​​മേ​​റി​​യ ന​​ട​​പ​​ടി.

അ​​മേ​​രി​​ക്ക​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന വി​​ദേ​​ശ വി​​ദ​​ഗ്ധ​​ർ​​ക്കു സ്ഥി​​ര​​താ​​മ​​സ അ​​നു​​മ​​തി (ഗ്രീ​​ൻ കാ​​ർ​​ഡ്) ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള പ്ര​​ധാ​​ന പ്ര​​ക്രി​​യ​​യാ​​യ പെ​​ർ​​മ​​ന​​ന്‍റ് ലേ​​ബ​​ർ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ (പി​​ഇ​​ആ​​ർ​​എം) പ്രോ​​ഗ്രാ​​മി​​ൽ​​നി​​ന്ന് പ്ര​​മു​​ഖ ഇ​​ന്ത്യ​​ൻ, ആ​​ഗോ​​ള ഐ​​ടി ക​​മ്പ​​നി​​ക​​ളെ യു​​എ​​സ് തൊ​​ഴി​​ൽ വ​​കു​​പ്പ് താ​​ത്കാ​​ലി​​ക​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത ന​​ട​​പ​​ടി വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ്.

ഇ​​ന്ത്യ​​ൻ ഐ​​ടി ഭീ​​മ​​ന്മാ​​രാ​​യ ടി​​സി​​എ​​സ്, ഇ​​ൻ​​ഫോ​​സി​​സ്, വി​​പ്രോ, എ​​ച്ച്സി​​എ​​ൽ ടെ​​ക്, കോ​​ഗ്‌​​നി​​സ​​ന്‍റ് എ​​ന്നി​​വ​​യ്ക്കു​​പു​​റ​​മെ ആ​​ഗോ​​ള ക​​മ്പ​​നി​​ക​​ളാ​​യ മൈ​​ക്രോ​​സോ​​ഫ്റ്റ്, അ​​ഡോ​​ബ്, ക്യാ​​പ്ജെ​​മി​​നി തു​​ട​​ങ്ങി എ​​ട്ട് പ്ര​​മു​​ഖ ക​​മ്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണു ന​​ട​​പ​​ടി. ഇ​​നി ഒ​​രു അ​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ ഈ ​​ക​​മ്പ​​നി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള പു​​തി​​യ പി​​ഇ​​ആ​​ർ​​എം അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യോ നി​​ല​​വി​​ലു​​ള്ള​​വ പ്രോ​​സ​​സ് ചെ​​യ്യു​​ക​​യോ ചെ​​യ്യി​​ല്ലെ​​ന്ന് യു​​എ​​സ് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി യു​​എ​​സ് ഭ​​ര​​ണ​​കൂ​​ടം

വി​​ദേ​​ശ തൊ​​ഴി​​ലാ​​ളി​​ക​​ളെ കു​​റ​​ഞ്ഞ വേ​​ത​​ന​​ത്തി​​ൽ വ​​ൻ​​തോ​​തി​​ൽ നി​​യ​​മി​​ക്കു​​ന്ന​​തു​​വ​​ഴി അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കേ​​ണ്ട തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കു​​ന്നു​​വെ​​ന്നും വീ​​സ സ​​മ്പ്ര​​ദാ​​യം ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്നു​​വെ​​ന്നു​​മാ​​ണ് ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ പ്ര​​ധാ​​ന ആ​​രോ​​പ​​ണം. അ​​മേ​​രി​​ക്ക​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ളെ പി​​രി​​ച്ചു​​വി​​ട്ട് വി​​ദേ​​ശ ജീ​​വ​​ന​​ക്കാ​​രെ പ​​ക​​രം വ​​യ്ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും സ്വ​​ന്തം പൗ​​ര​​ന്മാ​​രു​​ടെ തൊ​​ഴി​​ൽ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് ഈ ​​ന​​ട​​പ​​ടി​​യെ​​ന്നും യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ഡി. വാ​​ൻ​​സും തൊ​​ഴി​​ൽ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും വ്യ​​ക്ത​​മാ​​ക്കി.

വി​​ദേ​​ശ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ അ​​മേ​​രി​​ക്ക ന​​ട​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ളും എ​​ച്ച്-1​​ബി വീ​​സ​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ളും ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ൽ വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ്ശ​​ങ്ക​​ർ അ​​ടു​​ത്തി​​ടെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. യു​​എ​​സ് സാ​​മ്പ​​ത്തി​​ക വ്യ​​വ​​സ്ഥ​​യി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ൾ ന​​ൽ​​കു​​ന്ന വ​​ൻ സം​​ഭാ​​വ​​ന​​ക​​ൾ ത​​ള്ളി​​പ്പ​​റ​​ഞ്ഞു​​കൊ​​ണ്ടു​​ള്ള ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ സാ​​മ്പ​​ത്തി​​ക-​​വ്യാ​​പാ​​ര അ​​ന്ത​​രീ​​ക്ഷ​​ത്തെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കി​​ല്ലെ​​ന്നു ടി​​സി​​എ​​സ്

യു​​എ​​സ് സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​ക്ക് ത​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യോ തൊ​​ഴി​​ൽ ത​​ന്ത്ര​​ങ്ങ​​ളെ​​യോ ഉ​​പ​​ഭോ​​ക്തൃ സേ​​വ​​ന​​ങ്ങ​​ളെ​​യോ ബാ​​ധി​​ക്കി​​ല്ലെ​​ന്ന് പ്ര​​മു​​ഖ ഐ​​ടി ഭീ​​മ​​നാ​​യ ടാ​​റ്റാ ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് (ടി​​സി​​എ​​സ്) അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ളാ​​യി പി​​ഇ​​ആ​​ർ​​എം പ്രോ​​ഗ്രാം വ​​ഴി വ​​ള​​രെ കു​​റ​​ഞ്ഞ എ​​ണ്ണം അ​​പേ​​ക്ഷ​​ക​​ൾ മാ​​ത്ര​​മാ​​ണു സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. മാ​​ത്ര​​മ​​ല്ല, പ്രാ​​ദേ​​ശി​​ക തൊ​​ഴി​​ല​​വ​​സ​​രം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ടു​​ത്ത അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ യു​​എ​​സി​​ൽ​​നി​​ന്ന് 15,000 പേ​​രെ​​ക്കൂ​​ടി പു​​തു​​താ​​യി നി​​യ​​മി​​ക്കു​​മെ​​ന്നും ക​​മ്പ​​നി വ്യ​​ക്ത​​മാ​​ക്കി.

ഐ​​സി​​ഐ​​സി​​ഐ സെ​​ക്യൂ​​രി​​റ്റീ​​സി​​ന്‍റെ ഡാ​​റ്റ പ്ര​​കാ​​രം 2024 ഒ​​ക്‌​​ടോ​​ബ​​ർ മു​​ത​​ൽ 2025 സെ​​പ്റ്റം​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ അ​​പേ​​ക്ഷി​​ച്ച പി​​ഇ​​ആ​​ർ​​എം ലൈ​​സ​​ൻ​​സു​​ക​​ളി​​ൽ 2 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ ഐ​​ടി ക​​മ്പ​​നി​​ക​​ളു​​ടേ​​ത്. ഇ​​തി​​ൽ ഇ​​ൻ​​ഫോ​​സി​​സി​​ന് 2022 മു​​ത​​ൽ അ​​പേ​​ക്ഷ​​ക​​ളൊ​​ന്നു​​മി​​ല്ല.

എ​​ങ്കി​​ലും, ഭാ​​വി​​യി​​ലു​​ണ്ടാ​​കു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം കാ​​ര​​ണം അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള ജോ​​ലി​​ക​​ൾ കു​​റ​​യ്ക്കാ​​നും ഇ​​ന്ത്യ, മെ​​ക്സി​​ക്കോ, കാ​​ന​​ഡ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഗ്ലോ​​ബ​​ൽ കേ​​പ്പ​​ബി​​ലി​​റ്റി സെ​​ന്‍റ​​റു​​ക​​ളി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ പ്രോ​​ജ​​ക്‌​​ടു​​ക​​ൾ മാ​​റ്റാ​​നും ക​​മ്പ​​നി​​ക​​ൾ നി​​ർ​​ബ​​ന്ധി​​ത​​രാ​​യേ​​ക്കും.

Kerala

മു​ട്ടി​ല്‍ മ​രം​മു​റി വ​ഞ്ച​നാ​ക്കേ​സ്: അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് തി​രി​ച്ച​ടി, വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

കൊ​ച്ചി: മു​ട്ടി​ല്‍ മ​രം​മു​റി വ​ഞ്ച​നാ​ക്കേ​സി​ല്‍ വി​ചാ​ര​ണ നി​ര്‍​ത്തി വ​യ്ക്ക​ണ​മെ​ന്ന പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്മാ​രു​ടെ ആ​വ​ശ്യം ചോ​റ്റാ​നി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ മ​രം​മു​റി കേ​സി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും വ​രെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്.

ഇ​തേ ഹ​ര്‍​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. മ​രം​മു​റി കേ​സും വ​ഞ്ച​നാ​ക്കേ​സും ര​ണ്ട് കേ​സു​ക​ളാ​യി നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വി​ചാ​ര​ണ തു​ട​രു​മെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ര്‍ 7ന് ​പ്ര​തി​ക​ളെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും. ഒ​ന്നാം പ്ര​തി റോ​ജി അ​ഗ​സ്റ്റി​നോ​ട് നേ​രി​ട്ടും ര​ണ്ടാം പ്ര​തി ആ​ന്റോ അ​ഗ​സ്റ്റി​നും മൂ​ന്നാം പ്ര​തി ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യും ഹാ​ജ​രാ​കും.

വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് ക​ട​ത്തി​യ മ​ര​ങ്ങ​ള്‍ വ​നം​വ​കു​പ്പ് പാ​സ് ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എ​റ​ണാ​കു​ള​ത്തെ മ​ര​ക​മ്പ​നി ഉ​ട​മ​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ട് പൊ​ലി​സ് എ​ടു​ത്ത കേ​സ്.

ക​മ്പ​നി ഉ​ട​മ എം.​എം. അ​ലി​യാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 2021ല്‍ ​റോ​ജി അ​ഗ​സ്റ്റി​ന്‍, ആ​ന്റോ അ​ഗ​സ്റ്റി​ന്‍, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്ത​ത്. കേ​സ് പ​രി​ഗ​ണി​ച്ച മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പ്ര​തി​ക​ള്‍ നി​ര​ന്ത​രം ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ക​ടു​ത്ത വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

National

ബി​ജെ​പി​ക്കു ജെൻസി ഷോക്ക്; പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഒ​ഴി​ഞ്ഞ സീ​റ്റി​ൽ പ്ര​ശാ​ന്ത് കി​ഷോ​ർ കുതിക്കുന്നു

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്തു​ട​നീ​ളം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രേ വ​ൻ വി​ദ്യാ​ർ​ഥി​പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തി​നു പി​ന്നാ​ലെ ന​ട​ന്ന നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച ബി​ഹാ​റി​ലെ ബാ​ങ്കി​പ്പു​രി​ൽ അ​ട്ടി​മ​റി​ സൂ​ച​ന.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യ ഇ​വി​ടെ പ്ര​ശ​സ്ത തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ജ്ഞ​നും ജ​ൻ​സു​രാ​ജ് പാ​ർ​ട്ടി നേ​താ​വു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​റാ​ണു മു​ന്നി​ൽ. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന പ്ര​ശാ​ന്ത് കി​ഷോ​ർ, ബി​ജെ​പി സ്ഥാ​നാ​ർ​ഥി നീ​ര​ജ് കു​മാ​ർ സി​ൻ​ഹ​യേ​ക്കാ​ൾ ആറായിരത്തിലധികം വോ​ട്ടു​ക​ളു​ടെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് നി​ല​വി​ൽ മു​ന്നേ​റു​ന്ന​ത്.

വലിയ രാഷ്‌ട്രീ‍യ ചർച്ച

243 അം​ഗ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​സ​മ​വാ​ക്യ​ങ്ങ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം നേ​രി​ട്ടു ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ബി​ജെ​പി​യു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ബാ​ങ്കി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​നു സാ​ധി​ച്ച​ത് വ​ലി​യ രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.
ബാ​ങ്കി​പ്പു​രി​ൽ ഇ​ക്കു​റി 34.24 ശ​ത​മാ​നം വോ​ട്ടിം​ഗ് മാ​ത്ര​മാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 41.45 ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വോ​ട്ടിം​ഗി​ൽ ഏ​ഴു ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി.

ബി​ജെ​പി​യി​ലെ ആ​ഭ്യ​ന്ത​ര ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ജാ​തി-​മ​ത സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി പ്ര​ശാ​ന്ത് കി​ഷോ​ർ ഉ​യ​ർ​ത്തി​യ വി​ക​സ​നനിലപാടുകളുമാണ് ബാ​ങ്കി​പ്പു​രി​നെ ദേ​ശീ​യ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യ​ത്. ജ​ന​പി​ന്തു​ണ​യെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​മാ​ക്കി മാ​റ്റാ​നു​ള്ള ജ​ൻ സൂ​രാ​ജ് പാ​ർ​ട്ടി​യു​ടെ ശേ​ഷി​ക്കു​ള്ള നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​മാ​യാ​ണ് രാ​ഷ്‌​ട്രീ​യനിരീക്ഷകർ ഇ​തി​നെ വീ​ക്ഷി​ക്കു​ന്ന​ത്.

ദാ​തി​യ​യി​ൽ കോ​ൺ​ഗ്ര​സും മ​ഞ്ച​ൽ​പു​രി​ൽ ബി​ജെ​പി​യും

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​തി​യ​യി​ൽ കോ​ൺ​ഗ്ര​സും ഗു​ജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പു​രി​ൽ ബി​ജെ​പി​യു​മാ​ണ് മു​ന്നി​ൽ. ത​ട്ടി​പ്പു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ജേ​ന്ദ്ര ഭാ​ര​തി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് ദാ​തി​യ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. മു​ൻ എം​എ​ൽ​എ​യും രാ​ജ​കു​ടും​ബാം​ഗ​വു​മാ​യ കു​ൻ​വ​ർ ഘ​ൻ​ശ്യാം സിം​ഗ് (കോ​ൺ​ഗ്ര​സ്), പു​തു​മു​ഖ​മാ​യ അ​ശു​തോ​ഷ് തി​വാ​രി (ബി​ജെ​പി) എ​ന്നി​വ​ർ ത​മ്മി​ലാ​ണ് നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം. മു​തി​ർ​ന്ന നേ​താ​വും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ന​രോ​ത്തം മി​ശ്ര​യ്ക്ക് ബി​ജെ​പി ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​ണ് ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യാ​യ​ത്.

അതേസമയം, ഗു​ജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പു​രി​ൽ ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ബാ​ങ്ക് സം​ര​ക്ഷി​ച്ച് ബി​ജെ​പി കൂ​റ്റ​ൻ വി​ജ​യ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്. എ​ട്ടു ത​വ​ണ എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് യോ​ഗേ​ഷ് പ​ട്ടേ​ലി​ന്‍റെ വേ​ർ​പാ​ടി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​തീ​ഷ് പ​ട്ടേ​ൽ മു​ന്നി​ലാ​ണ്. കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഭി​ഖാ​ഭാ​യ് റ​ബാ​രി​യാ​ണു എ​തി​ർ​സ്ഥാ​നാ​ർ​ഥി.

Kerala

ക​​​​ർ‌​​​​ഷ​​​​ക​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന

കൊ​​​ച്ചി: വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​മൊ​​​​ടു​​​​വി​​​​ൽ പാ​​​​ൽ വി​​​​ല നാ​​​​ലു രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു തെ​​​​ല്ല് ആ​​​​ശ്വാ​​​​സ​​​​മാ​​​​യെ​​​​ങ്കി​​​​ലും തൊ​​​​ട്ടു​​​പി​​​​ന്നാ​​​​ലെ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രും ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല വി​​​​ട്ടു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​രം ഈ ​​​​രം​​​​ഗ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യാ​​​​കെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ്.

കേ​​​​ര​​​​ള ഫീ​​​​ഡ്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. സൈ​​​​ലേ​​​​ജ്, തീ​​​​റ്റ​​​​പ്പു​​​​ല്ല് എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല കൂ​​​​ടി​​​​യ​​​​തി​​​​നു​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ​​​​യും വി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലു​​​​ള്ള കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ​​​​ക്ക് 70 രൂ​​​​പ​​​​യു​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​ത്. 1574 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ഡ​​​​യ​​​​റി റി​​​​ച്ചി​​​​ന്‍റെ 50 കി​​​​ലോ​​​​ഗ്രാം പാ​​​​യ്ക്ക​​​​റ്റി​​​​ന് 1644 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1410 രൂ​​​​പ​​​​യ്ക്കു കി​​​​ട്ടി​​​​യി​​​​രു​​​​ന്ന 45 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന്‍റെ പാ​​​​യ്ക്ക​​​​റ്റി​​​​ന്‍റെ വി​​​​ല 1480ലെ​​​​ത്തി.

കെ​​​​എ​​​​ഫ് എ​​​​ലൈ​​​​റ്റ്, മി​​​​ടു​​​​ക്കി കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ 50 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് യ​​​​ഥാ​​​​ക്ര​​​​മം 1540, 1440 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന കെ​​​​എ​​​​സ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ന്നു. 50 രൂ​​​​പ​​​വീ​​​​തം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത് അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ്. മി​​​​ൽ​​​​മ​​​​യും കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഫീ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബി. ശ്രീ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​യ ചോ​​​​ളം, സോ​​​​യ തു​​​​ട​​​​ങ്ങി​​​​വ​​​​യ്ക്ക് വി​​​​ല വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ട്, കോ​​​​ഴി തീ​​​​റ്റ​​​​ക​​​​ൾ​​​​ക്കും ക​​​​ന്പ​​​​നി​​​​ക​​​​ൾ വി​​​​ല കൂ​​​​ട്ടി.

കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ അ​​​​തു​​​​ല്യം ലെ​​​​യ​​​​ർ മാ​​​​ഷ് 20 കി​​​​ലോ​​​​ഗ്രാം കോ​​​​ഴി​​​​ത്തീ​​​​റ്റ​​​​യ്ക്ക് 850 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന അ​​​​കി​​​​ടു​​​​വീ​​​​ക്കം, കു​​​​ള​​​​മ്പു​​​​രോ​​​​ഗം, ച​​​​ർ​​​​മ​​​​മു​​​​ഴ തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളി​​​​ൽ പാ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ന്പോ​​​​ഴാ​​​​ണ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ളു​​​​ടെ വി​​​​ല വ​​​​ർ​​​​ധ​​​​ന​​​കൂ​​​​ടി​ എ​​​ത്തു​​​​ന്ന​​​​ത്.

National

ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഷെ​ഹ്സാ​ദ് പൂ​നെ​വാ​ല പാ​ർ​ട്ടി​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ടി​വി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ മു​ഖ​വും പാ​ർ​ട്ടി വ​ക്താ​വു​മാ​യ ഷെ​ഹ്സാ​ദ് പൂ​നെ​വാ​ല പാ​ർ​ട്ടി വി​ട്ടു. വ്യാ​ഴാ​ഴ്ച ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലെ ബ​യോ മാ​റ്റി​യ അ​ദ്ദേ​ഹം, "ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്" എ​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും എ​ന്നാ​ൽ "പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ജീ​വ​നാ​ന്ത അ​നു​യാ​യി" എ​ന്ന​ത് നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.

"മ​തം: ഇ​സ്ലാം, സം​സ്കാ​രം: ഹി​ന്ദു, പ്ര​ത്യ​യ​ശാ​സ്ത്രം: ഭാ​ര​തീ​യ​ർ, ഗ്ര​ന്ഥ​ക​ർ​ത്താ​വ്: ജി​എ​സ്ടി കി ​യാ​ത്ര; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ജീ​വ​നാ​ന്ത അ​നു​യാ​യി" എ​ന്നാ​ണ് പൂ​നെ​വാ​ല ത​ന്‍റെ പു​തി​യ ബ​യോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഷെ​ഹ്സാ​ദ് രാ​ജി​വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​ഭി​ഭാ​ഷ​ക​നാ​യ ഷെ​ഹ്സാ​ദ് പൂ​നെ​വാ​ല കോ​ൺ​ഗ്ര​സി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ 2017ൽ ​പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് 2017ൽ ​കോ​ൺ​ഗ്ര​സ് വി​ട്ടു.

തു​ട​ർ​ന്ന് ബി​ജെ​പി​യി​ൽ ചേ​രു​ക​യും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റേ​ണ്ട സ​മ​യ​മാ​യെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​രു ടി​വി ചാ​ന​ലി​ന് ന​ൽ​കി​യ മു​ൻ അ​ഭി​മു​ഖ​ത്തി​ലെ ക്ലി​പ്പ് പൂ​നെ​വാ​ല അ​ടു​ത്തി​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

പ്ര​മു​ഖ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ തെ​ഹ്സീ​ൻ പൂ​നെ​വാ​ല​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ഷെ​ഹ്സാ​ദ് പൂ​നെ​വാ​ല. ഷെ​ഹ്സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട് ടി​വി ച​ർ​ച്ച​ക​ളി​ൽ പാ​ർ​ട്ടി​യെ​യും നേ​തൃ​ത്വ​ത്തെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഈ ​സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ൽ പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​യാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​മ​ർ​ശ​ക​നാ​യും തെ​ഹ്സീ​ൻ പൂ​നെ​വാ​ല പ​തി​വാ​യി ടി​വി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​യി​ലു​ള്ള ഇ​രു​വ​രും പ​ല​പ്പോ​ഴും വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലെ ലൈ​വ് ച​ർ​ച്ച​ക​ളി​ൽ മു​ഖാ​മു​ഖം വ​രി​ക​യും പ​ര​സ്പ​രം പ​രി​ഹാ​സ​ങ്ങ​ളും രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

രാ​ജി​ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ബി​ജെ​പി​യു​ടെ​യോ പൂ​നെ​വാ​ല​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊ​ന്നു​മി​ല്ല. ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

പി.​വി​ജ​യ​ന് ക്ലീ​ൻ ചി​റ്റ്; അ​ജി​ത് കു​മാ​റി​ന് വീ​ണ്ടും തി​രി​ച്ച​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​വി​ജ​യ​നെ​തി​രെ അ​ജി​ത് കു​മാ‍​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി സ​ർ​ക്കാ​ർ. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പി.​വി​ജ​യ​ന് സ​ർ​ക്കാ​ർ ക്ലീ​ൻ ചി​റ്റ് ന​ൽ​കി.

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും ഭ​ക്ത​ജ​ന സേ​വ​ന​വും ല​ക്ഷ്യ​മി​ട്ട് പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി വ​ന്നി​രു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യാ​ണ് പു​ണ്യം പൂ​ങ്കാ​വ​നം. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ന്ന​ത്തെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി. ​വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​ജി​ത് കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ശ​ബ​രി​മ​ല ചീ​ഫ് കോ-​ഓ​ഡി​നേ​റ്റ​റാ​യ അ​ദ്ദേ​ഹം പ​ദ്ധ​തി നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി.​വി​ജ​യ​ന്‍റെ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി തൃ​പ്തി​ക​ര​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ദ്ധ​തി​യി​ൽ യാ​തൊ​രു​വി​ധ ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

വ​രു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി വീ​ണ്ടും സ​ജീ​വ​മാ​യി തു​ട​രാ​നും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യെ​ന്ന നി​ല​യി​ൽ പി. ​വി​ജ​യ​നാ​ണ് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.

Kerala

വ​ഖ​ഫ് ബോ​ര്‍​ഡി​ന് തി​രി​ച്ച​ടി; പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഹൈ​ക്കോ​ട​തി താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ല്‍​കി​യ വി​വി​ധ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ വ​ഖ​ഫ് ബോ​ര്‍​ഡി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ട​തി മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ഖ​ഫ് ബോ​ര്‍​ഡ് നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്ക​രു​തെ​ന്നും വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. അ​തു​വ​രെ വ​ഖ​ഫ് ബോ​ര്‍​ഡി​ന്റെ ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല വ​ഖ​ഫ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന വ​കു​പ്പ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും നി​ര്‍​വ​ഹി​ക്കു​ക.

വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ മു​സ്ലിം ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് അം​ഗ​ങ്ങ​ള്‍ വേ​ണ​മെ​ന്ന നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. മു​ന​മ്പം ഭൂ​മി വ​ഖ​ഫ് പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പാ​ക​ത​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളും ഉ​ന്ന​യി​ച്ചാ​ണ് ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ക്ട്‌​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

National

ബംഗ്ലാദേശിലെ തുറമുഖ പദ്ധതി ചൈനയ്ക്ക്; ഇന്ത്യക്കു തിരിച്ചടി

ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന തു​​​റ​​​മു​​​ഖ​​​മാ​​​യ മോം​​​ഗ്ല​​​യി​​​ൽ പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ചൈ​​​ന​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്ത് ബം​​​ഗ്ലാ​​​ദേ​​​ശ്. നേ​​​ര​​​ത്തേ ഇ​​​ന്ത്യ​​​ക്കു നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശ് പു​​​തി​​​യ ക​​​രാ​​​റി​​​ലൂ​​​ടെ ചൈ​​​ന​​​യി​​​ലെ ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​മ്പ​​​നി​​​ക്കു ന​​​ൽ​​​കു​​​ന്ന​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ന്‍റെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ക​​​രാ​​​ർ പ്ര​​​ഖ്യാ​​​പ​​​നം ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും ഇ​​​ന്ത്യ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ​​​നി​​​ന്ന് 188 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​യു​​​ള്ള മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ബം​​​ഗ്ലാ​​​ദേ​​​ശു​​​മാ​​​യി ഇ​​​ന്ത്യ 2015ൽ ​​​ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​ണ്. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ൽ​​​മാ​​​ർ​​​ഗം ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് ഇ​​​ന്ത്യ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​സ​​​ഹാ​​​യ​​​ത്താ​​​ൽ മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​നും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​മാ​​​യ ഖു​​​ൽ​​​ന​​​യ്ക്കു​​​മി​​​ട​​​യി​​​ൽ ഒ​​​രു പു​​​തി​​​യ റെ​​​യി​​​ൽ​​​വേ ലൈ​​​നും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ട്ട് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഇ​​​ന്ത്യ​​​ൻ വ​​​ൻ​​​ക​​​ര​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക ക​​​ര​​​മാ​​​ർ​​​ഗം നി​​​ല​​​വി​​​ൽ സി​​​ലി​​​ഗുരി ഇ​​​ട​​​നാ​​​ഴി മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ സു​​​പ്ര​​​ധാ​​​ന തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്ക് നേ​​​ട്ട​​​മാ​​​കു​​​മാ​​​യി​​​രു​​​ന്നു.

മോംഗ്ല​​​യി​​​ലെ ഭൂ​​​മി വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ 2018ൽ ‌​​​ഹീ​​​രാ​​​ന​​​ന്ദാ​​​നി ഗ്രൂ​​​പ്പി​​​നെ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് 2022ൽ ​​​ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചെ​​​ങ്കി​​​ലും ക​​​രാ​​​റി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ണി ആ​​​രം​​​ഭി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ 2025ൽ ​​​ഇ​​​ന്ത്യ​​​യെ ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഡീ ​​​ലി​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. 2024ൽ ​​​ബം​​​ഗ്ലാ​​​ദേ​​​ശ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ്ല​​​വ​​​ത്തി​​​നും അ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത്.

താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​തി​​​നു​​​ശേ​​​ഷ​​​വും ഇ​​​ന്ത്യ​​​യു​​​മാ​​​യി അ​​​വ​​​ർ​​​ക്ക് അ​​​ത്ര ന​​​ല്ല ബ​​​ന്ധ​​​മ​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ചൈ​​​ന ബം​​​ഗ്ലാ​​​ദേ​​​ശു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന വ​​​സ്തു​​​ത. റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഉ​​​ത്പാ​​​ദ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണു ചൈ​​​ന പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്.

ഫ​​​ല​​​ത്തി​​​ൽ, ബം​​​ഗാ​​​ൾ ക​​​ട​​​ലി​​​ടു​​​ക്കി​​​ന​​​ടു​​​ത്ത ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന വാ​​​ണി​​​ജ്യ​​​പ​​​ര​​​മാ​​​യും ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യും സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ വ​​​ൻ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ന​​​ട​​​ത്തി ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ആ​​​ധി​​​പ​​​ത്യ​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ചൈ​​​ന​​​യ്ക്ക് മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​ലെ പു​​​തി​​​യ ക​​​രാ​​​റും ഊ​​​ർ​​​ജ​​​മാ​​​കും.

Kerala

ആരോഗ്യവകുപ്പിന് തിരിച്ചടി: ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്. 

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
 
പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി; ഇ​ട​തു​പ​ക്ഷം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വി.​എ. അ​രു​ൺ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ ഇ​ട​തു​പ​ക്ഷം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​ർ. ഫ​ലം രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ല്ലാം വ​ലി​യൊ​രു പാ​ഠ​മാ​ണ് . ജ​ന​വി​ധി എ​പ്പോ​ഴും വ്യ​ക്ത​മാ​യ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്നും അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.

വി.​എ​സ് എ​പ്പോ​ഴും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്ന ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യം , അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ടം, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നീ​തി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഏ​തൊ​രു വ്യ​തി​ച​ല​ന​വും ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​മെ​ന്ന​തി തെ​ളി​വാ​ണ് ഈ ​ഫ​ലം. പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​പ്പോ​ക​ണ​മെ​ന്നും അ​രു​ൺ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ൾ​പ്പെ​ടെ ഉ​യ​രു​ന്ന ചി​ല പ്ര​വ​ണ​ത​ക​ൾ അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും വ​ർ​ഗീ​യ അ​ജ​ണ്ട​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യി വി​ട്ട് കൊ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​സ​പ്പെ​ട​ലു​ക​ൾ ഏ​ത് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യാ​ലും അ​ത് ഗൗ​ര​വ​മു​ള്ള​താ​ണ്.

കേ​ര​ളം എ​ക്കാ​ല​ത്തും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ത​നി​ര​പേ​ക്ഷ-​ശാ​സ്ത്ര​ബോ​ധ ചി​ന്ത​ക​ളെ ത​ക​ർ​ക്കു​ന്ന ഒ​രു നീ​ക്ക​ത്തോ​ടും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് പൊ​രു​ത്ത​പ്പെ​ടാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

ലബനനില്‍ ഇസ്രേലി ആക്രമണം; സമാധാന കരാറിനു തിരിച്ചടി

ദു​​​​​​​ബാ​​​​​​​യ്: ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ല്‍ ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ല്‍ സ​​​​​​​മാ​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള നീ​​​​​​​ക്ക​​​​​​​ത്തി​​​​​​​ന് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യെ​​​​​​​ന്നു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്.

ബെ​​​​​​​യ്‌​​​​​​​റൂ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ന്‍ പാ​​​​​​​ടി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് യു​​​​​​​എ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​​​പ് കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ലേ​​​​​​​ക്കു​​​​ള്ള ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു. സ​​​​മാ​​​​ധാ​​​​ന​​​​ക​​​​രാ​​​​ർ കൈ​​​​യെ​​​​ത്തും ദൂ​​​​ര​​​​ത്താ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

യു​​​​​​​എ​​​​​​​സും ഇ​​​​​​​റാ​​​​​​​നും ഇ​​​​​ന്ന​​​​​ലെ സ​​​​​​​മാ​​​​​​​ധാ​​​​​​​ന ക​​​​​​​രാ​​​​​​​ര്‍ ഒ​​​​​​​പ്പു​​​​​​​വ​​​​​​​യ്ക്കു​​​​​​​മെ​​​​​​​ന്ന് ട്രം​​​​​​​പ് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഇ​​​​​​​സ്രേ​​​​​​​ലി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം യു​​​​​​​എ​​​​​​​സ്-​​​​​​​ഇ​​​​​​​റാ​​​​​​​ൻ സ​​​​​​​മാ​​​​​​​ധാ​​​​​​​ന ക​​​​​​​രാ​​​​​​​റി​​​​​​​നെ ത​​​​​​​കി​​​​​​​ടം മ​​​​​​​റി​​​​​​​ച്ചെ​​​​​​​ന്നാ​​​​​​​ണു റി​​​​​​​പ്പോ​​​​​​​ര്‍ട്ട്.

ബെ​​​​​​​യ്‌​​​​​​​റൂ​​​​​​​ട്ടി​​​​​​​ന്‍റെ തെ​​​​​​​ക്ക​​​​​​​ന്‍ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​ള്ള ഹി​​​​​​​സു​​​​​​​ബ്ള്ള ക​​​​​​​മാ​​​​​​​ന്‍ഡ് സെ​​​​​​​ന്‍റ​​​​​​​റാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​സ്രേ​​​​​​​ലി സേ​​​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മൂ​​​​​​​ന്നു​​​​​പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. വ​​​​​​​ട​​​​​​​ക്ക​​​​​​​ന്‍ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​ലേ​​​​​​​ക്ക് റോ​​​​​​​ക്ക​​​​​​​റ്റ് പാ​​​​​​​യി​​​​​​​ച്ചാ​​​​​​​ണ് ഹി​​​​​​​സ്ബു​​​​​​​ള്ള തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ലി​​​​​​​നെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്നു പി​​​​​​​ന്തി​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​നു​​​​​​​വേ​​​​​​​ണ്ടി ച​​​​​​​ര്‍ച്ച ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന മു​​​​​​​ഹ​​​​​​​മ്മ​​​​​​​ഗ​​​​​​​ദ് ബ​​​​​​​ഗേ​​​​​​​ര്‍ ഗാ​​​​​​​ലി​​​​​​​ബാ​​​​​​​ഫ് കു​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ന്തി​​​​മ ക​​​​ര​​​​ടി​​​​ൽ ഇ​​​​റാ​​​​ന്‍റെ ആ​​​​ണ​​​​വ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും തു​​​​റ​​​​ക്കു​​​​ന്ന​​​​തും എ​​​​ണ്ണ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തും വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന ഇ​​​​റേ​​​​നി​​​​യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ഇ​​​​റാ​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും ഒ​​​​രു ആ​​​​ണ​​​​വാ​​​​യു​​​​ധം കൈ​​​​വ​​​​ശം വ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്സെ​​​​ത് പ​​​​റ​​​​ഞ്ഞു.

Kerala

തെരഞ്ഞെടുപ്പിൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ൻ മ​ന്ത്രി കെ. ​രാ​ജ​ൻ. പ​രാ​ജ​യ​ത്തി​ൽ ഒ​രു ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യെ മാ​ത്രം വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

"കു​റ​ച്ച് ക​ഠി​ന​മേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വി​ധ​ത്തി​ൽ ഇ​ട​തു​പ​ക്ഷം പു​റ​കോ​ട്ട് പോ​യി. പ​ക്ഷെ അ​ങ്ങ​നെ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഉ​ണ്ടാ​യെ​ന്ന് ക​രു​തി മു​ഴു​വ​ൻ ച​രി​ത്ര​വും അ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​തി​യി​രി​ക്ക​ല​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ചു​മ​ത​ല.​ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ള​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും താ​ഴെ​യു​ള്ള ഘ​ട​കം മു​ത​ൽ സു​ധാ​ര്യ​മാ​യി മു​ൻ​വി​ധി​ക​ളി​ല്ലാ​തെ പ​രി​ശോ​ധി​ച്ച് തി​രു​ത്തും. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​ത് പ്ര​തി​പ​ക്ഷ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ പാ​ർ​ട്ടി​യാ​യ സി​പി​എം ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

വി​ശാ​ല​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​തി​നാ​ലാ​ണ് ഉ​പ​പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യ​ത്. ഇ​നി പാ​ർ​ലി​മെ​ന്‍റ​റി പാ‍​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട മ​റ്റു ചു​മ​ത​ല​ക​ൾ തീ​രു​മാ​നി​ക്കും. അ​തി​ൽ ഉ​പ​നേ​തൃ സ്ഥാ​നം സി​പി​ഐ​ക്കാ​ണ് എ​ങ്കി​ൽ അ​പ്പോ​ൾ അ​ഭി​പ്രാ​യെ പ​റ​യു​മെ​ന്നും നി​ല​വി​ൽ താ​ൻ സി​പി​ഐ​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​ണെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച; കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് അ​ലം​ഭാ​വം കാ​ട്ടി​യ കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മ​നോ​ഹ​ര​ൻ, സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മോ​ശം പ​രാ​മ​ർ​ശ​ത്തോ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് പു​ന്ന​മൂ​ട് എ​ന്നി​വ​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വും പ​രാ​തി​യും ല​ഭി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ന്നി​യി​ലും ജി​ല്ല​യി​ലെ മ​റ്റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ച​താ​യി ബോ​ധ്യ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

International

ഓപ്പണ്‍ എഐ: ഇലോണ്‍ മസ്‌കിനു തിരിച്ചടി

ക​​​​ലി​​​​ഫോ​​​​ര്‍ണി​​​​യ: ഇ​​​​ലോ​​​​ണ്‍ മ​​​​സ്‌​​​​കും ചാ​​​​റ്റ് ജി​​​​പി​​​​ടി നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഓ​​​​പ്പ​​​​ണ്‍ എ​​​​ഐ​​​​യും ത​​​​മ്മി​​​​ല്‍ ന​​​​ട​​​​ന്ന നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ മ​​​​സ്‌​​​​കി​​​​ന് വ​​​​ന്‍ തി​​​​രി​​​​ച്ച​​​​ടി.

ക​​​​ലി​​​​ഫോ​​​​ര്‍ണി​​​​യ​​​​യി​​​​ലെ ഫെ​​​​ഡ​​​​റ​​​​ല്‍ കോ​​​​ട​​​​തി മ​​​​സ്‌​​​​കി​​​​ന്‍റെ ഹ​​​​ര്‍ജി ത​​​​ള്ളി. കേ​​​​സ് ഫ​​​​യ​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ മ​​​​സ്‌​​​​ക് വ​​​​ലി​​​​യ കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രു​​​​ത്തി​​​​യെ​​​​ന്ന് ജൂ​​​​റി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

2015ല്‍ ​​​​ലാ​​​​ഭേ​​​​ച്ഛ​​​​യി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി തു​​​​ട​​​​ങ്ങി​​​​യ ഓ​​​​പ്പ​​​​ണ്‍ എ​​​​ഐ പി​​​​ന്നീ​​​​ട് വാ​​​​ണി​​​​ജ്യ​​​​വ​​​​ത്ക​​​രി​​​​ക്കു​​​​ക​​​​യും ലാ​​​​ഭം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യി മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ ഈ ​​​​മാ​​​​റ്റം ആ​​​​ദ്യ​​​​കാ​​​​ല ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് മ​​​​സ്‌​​​​ക് ആ​​​​രോ​​​​പി​​​​ച്ചു. സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ന്നും സി​​​​ഇ​​​​ഒ സാം ​​​​ആ​​​​ള്‍ട്ട്മാ​​​​നും മ​​​​റ്റ് ഉ​​​​ന്ന​​​​ത​​​​രും ചേ​​​​ര്‍ന്നു ക​​​​മ്പ​​​​നി​​​​യെ ലാ​​​​ഭം കൊ​​​​യ്യാ​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വാ​​​​ദി​​​​ച്ചു.

ആ​​​​ദ്യ​​​​കാ​​​​ല​​​​ത്ത് മ​​​​സ്‌​​​​ക് ഓ​​​​പ്പ​​​​ണ്‍ എ​​​​ഐ​​​​യി​​​​ല്‍ പ​​​​ണം നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം ഈ ​​​​കേ​​​​സ് ഫ​​​​യ​​​​ല്‍ ചെ​​​​യ്ത​​​​തു വ​​​​ള​​​​രെ വൈ​​​​കി​​​​യാ​​​​ണെ​​​​ന്നും സ്വ​​​​കാ​​​​ര്യ​​​​മാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍ മു​​​​ന്‍നി​​​​ര്‍ത്തി​​​​യാ​​​​ണു കേ​​​​സ് ന​​​​ല്‍കി​​​​യ​​​​തെ​​​​ന്നും ക​​​​മ്പ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​സ്‌​​​​ക് കേ​​​​സ് ഫ​​​​യ​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ വൈ​​​​കി​​​​പ്പോ​​​​യെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ ജൂ​​​​റി, സാം ​​​​ആ​​​​ള്‍ട്ട്മാ​​​​നോ ഓ​​​​പ്പ​​​​ണ്‍ എ​​​​ഐ​​​​യോ ട്ര​​​​സ്റ്റി​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി. വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍കു​​​​മെ​​​​ന്ന് മ​​​​സ്‌​​​​ക് അ​​​​റി​​​​യി​​​​ച്ചു. ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളെ ത​​​​ക​​​​ര്‍ക്കു​​​​ന്ന മാ​​​​തൃ​​​​ക​​​​യാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ര്‍ശി​​​​ച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: സി​പി​ഐ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ വി​ല​യി​രു​ത്ത​ലു​മാ​യി സി​പി​ഐ . സി​പി​ഐ ന​യ​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

ഇ​ട​ത് ന​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​തി​യാ​നം തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നി​ർ​വാ​ഹ​ക സ​മി​തി​യി​ലും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പി​എം ശ്രീ, ​ഇ​ല​പ്പു​ള്ളി ബ്രൂ​വ​റി പ്ര​ശ്ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി പ​ല വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി വി​യോ​ജി​പ്പ​റി​യി​ച്ചെ​ങ്കി​ലും പു​റ​ത്ത് ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​ത് പി​എം ശ്രീ​യും, ഇ​ല​പ്പു​ള്ളി​യും മാ​ത്ര​മാ​ണെ​ന്ന് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം സി​പി​എം പ​ല തീ​രു​മാ​ന​ങ്ങ​ളും ഘ​ട​ക ക​ക്ഷി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ 24 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്ക് എ​ട്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (പ​ട്ടാ​മ്പി), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ഗീ​താ ഗോ​പി (നാ​ട്ടി​ക), കെ.​കെ. വ​ത്സ​രാ​ജ് (ക​യ്പ്പ​മം​ഗ​ലം), പി ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), സി ​അ​ജ​യ​പ്ര​സാ​ദ് (പു​ന​ലൂ​ർ), ജി ​ആ​ർ അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

2021ൽ 17 ​സീ​റ്റു​ക​ളി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും മ​ത്സ​രി​ച്ച സി​പി​ഐ മ​ന്ത്രി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ജ​യി​ച്ച​ത് സി​പി​ഐ​യ്ക്ക് ആ​ശ്വാ​സ​മാ​യി. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ച​ട​യ​മം​ഗ​ല​ത്ത് മ​ത്സ​രി​ച്ച മു​ൻ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

International

സ്റ്റാർമർക്ക് തിരിച്ചടി

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി തോ​ൽ​വി നേ​രി​ട്ട​ത് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യി.

ല​ണ്ട​ൻ ബ​റോ​ക​ൾ, മെ​ട്രോ​പോ​ളി​റ്റ​ൻ കൗ​ൺ​സി​ലു​ക​ൾ, ഡി​സ്‌​ട്രി​ക്റ്റ് കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേക്കുള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ല​തു​പ​ക്ഷ റി​ഫോം യു​കെ പാ​ർ​ട്ടി അ​പ്ര​തീ​ക്ഷി​ത നേ​ട്ട​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ​മാ​യ ക​ൺ​സ​ർ​വേ​റ്റീ​വ ുക​ൾ​ക്കും വ​ലി​യ​തോ​തി​ൽ സീ​റ്റ് ന​ഷ്ട​മു​ണ്ടാ​യി.

ര​ണ്ടു വ​ർ​ഷം മു​ന്പ​ത്തെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​റി​നു വ​ൻ വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത സ്റ്റാ​ർ​മ​റി​നോ​ടു ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​പ്ര​തി​പ​ത്തി​യാ​ണ് പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.

Sports

ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; ഹ​ർ​ഷി​ത് റാ​ണ ടി20 ​ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്ത്

മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് പേ​സ​ർ ഹ​ർ​ഷി​ത് റാ​ണ ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഹ​ർ​ഷി​തി​ന് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​ൽ ഒരു ഓവർ മാ​ത്ര​മാ​ണ് താ​ര​ത്തി​ന് എ​റി​യാ​നാ​യ​ത്.

ഹ​ർ​ഷി​തിന് പ​ക​ര​ക്കാ​ര​നാ​യി പ്ര​സി​ദ് കൃ​ഷ്ണ​യൊ മു​ഹ​മ്മ​ദ് സി​റാ​ജൊ ടീമിൽ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച യു​എ​സ്എ​യ്ക്കെതിരേയാണ് ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.

National

പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ന​വ​ജോ​ത് കൗ​ർ പാർട്ടി വിട്ടു

ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ന​വ്ജോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ ഭാ​ര്യ ഡോ. ​ന​വ്ജോ​ത് കൗ​ർ സി​ദ്ദു പാ​ർ​ട്ടി വി​ട്ടു. പി​സി​സി പ്ര​സി​ഡ​ന്‍റ് അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യാ​ണ് ന​വ്ജോ​ത് കൗ​ർ പാ​ർ​ട്ടി വി​ട്ട​ത്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് പാ​ർ​ട്ടി വി​ടു​ന്നു​വെ​ന്ന് അ​വ​ർ പ്ര​ഖ്യാ​പി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പി​സി​സി അ​ധ്യ​ക്ഷ​ൻ പാ​ർ​ട്ടി സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​വ​ർ വി​മ​ർ​ശി​ച്ചു.

പ​ഞ്ചാ​ബി​ലെ മു​ൻ എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​ണ് ന​വ​ജോ​ത് കൗ​ർ. ആ​ദ്യം ബി​ജെ​പി​യി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം ഇ​വ​ർ കോ​ൺ​ഗ്ര​സി​ലെ​ത്തി. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​വു​മാ​യി നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. ഒ​രു ഘ​ട്ട​ത്തി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ലേ ഇ​നി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങൂ​വെ​ന്നും അ​വ​ർ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം മോ​ദി​യു​ടെ പ​ഞ്ചാ​ബ് സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​വ​ജോ​ത് കൗ​ർ കോ​ൺ​ഗ്ര​സ് വി​ട്ട​തെ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ന​വ​ജോ​ത് കൗ​ർ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​ച്ച് ഇ​വ​ർ ബി​ജെ​പി​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​മോ​യെ​ന്നാ​ണ് ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്.

Kerala

സി​പി​എ​മ്മി​ന് ക​ന​ത്ത തി​രി​ച്ച​ടി; മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി. മു​തി​ർ​ന്ന നേ​താ​വും കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യു​മാ​യ ഐ​ഷ പൊ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫാ​ണ് ഐ​ഷ പോ​റ്റി​ക്ക് അം​ഗ​ത്വം ന​ൽ​കി​യ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ വേ​ദി​യി​ലെ​ത്തി​യാ​ണ് അം​ഗ​ത്വം സ്വ​ക​രി​ച്ച​ത്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ ഐ​ഷാ പോ​റ്റി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്വീ​ക​രി​ച്ചു. ഐ​ഷ പോ​റ്റി കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം ധാ​ര​ണ​യാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മൂ​ന്ന് ത​വ​ണ കൊ​ട്ടാ​ര​ക്ക​ര എം​എ​ൽ​എ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഐ​ഷ പോ​റ്റി​ക്കു സി​പി​എം സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​തി​ൽ വ​ള​രെ മ്ലേ​ച്ഛ​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഐ​ഷ പോ​റ്റി പ​റ​ഞ്ഞു. പ്രി​യ​പ്പെ​ട്ട സ​ഖാ​ക്ക​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നും അ​വ​ർ കോ​ൺ​ഗ്ര​സ് സ​മ​രവേ​ദി​യി​ൽ പ​റ​ഞ്ഞു.

ഡി​സി​ഷ​ൻ മേ​ക്കേ​ഴ്സ് ആ​യ ചി​ല​ർ മാ​ത്ര​മാ​യി​രു​ന്നു പ്ര​ശ്നം. ആ​രെ​യും കു​റ്റം പ​റ​യാ​ൻ ഇ​ഷ്ട​മ​ല്ല. ഏ​ത് വ​ലി​യ മ​ന്ത്രി​യാ​യാ​ലും മ​നു​ഷ്യ​രോ​ട് ഇ​ട​പെ​ടാ​ൻ പ്ര​ശ്നം എ​ന്താ​ണ്? വ​ർ​ഗ വ​ഞ്ച​ക എ​ന്ന് വി​ളി​ച്ചേ​ക്കും. എ​പ്പോ​ഴും മ​നു​ഷ്യപ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നും ഐ​ഷ പോ​റ്റി കൂട്ടിച്ചേർത്തു.

 

 

Kerala

സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഭ​ര​ണം നേ​ടി യു​ഡി​എ​ഫ്

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശs​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ബി​ജെ​പി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ റോ​സി​ലി ജോ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

16 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ഏ​ഴ് വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ര​ണ്ട് മെ​മ്പ​ർ​മാ​രു​ള്ള എ​ൽ​ഡി​എ​ഫ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ​നി​ല​യി​ലാ​യ​ത്. 2020-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മൂ​ന്നും ബി​ജെ​പി​ക്ക് ആ​റും എ​ൽ​ഡി എ​ഫി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി ക​രു​ത്തു തെ​ളി​യി​ച്ചു.

Kerala

ത​ദ്ദേ​ശ​ത്തി​ലെ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ എ​ൽ​ഡി​എ​ഫ്; ഇ​ട​ക്കാ​ല ബ​ജ​റ്റി​ല്‍ വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാകു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി മ​റി​ക​ട​ക്കാ​ൻ ജ​നപ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. ഇ​ട​ക്കാ​ല ബ​ജ​റ്റി​ല്‍ സ​ർ​ക്കാ​ർ വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്.സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​തി​വേ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​കാ​നാ​ണ് ഇ​ട​തു ക്യാ​മ്പി​ന്‍റെ തീ​രു​മാ​നം. ര​ണ്ട് ടേം ​വ്യ​വ​സ്ഥ ക​ര്‍​ശ​ന​മാ​ക്കി​ല്ല.

മൂ​ന്നാം ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന എ​ല്‍​ഡി​എ​ഫി​ന് ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ അ​തി​നെ മ​റി​ക​ട​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ള്‍ മു​റു​കെ പി​ടി​ക്കാ​നാ​ണ് മു​ന്ന​ണി​യു​ടെ നീ​ക്കം. ജ​ന പി​ന്തു​ണ തി​രി​ച്ച്‌ പി​ടി​ക്കാ​നാ​യി പാ​ര്‍​ട്ടി ത​ല​ത്തി​ലും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലും ഇ​തി​നാ​യി ക​ഠി​ന​പ​രി​ശ്ര​മം ന​ട​ത്തും.

Sports

വി​ക്ക​റ്റും കി​ട്ടി​യി​ല്ല, റ​ൺ​സും കൊ​ടു​ത്തു, ബൗ​ളിം​ഗി​ല്‍ വി​ല​ക്കും; ബി​ഗ് ബാ​ഷ് അ​ര​ങ്ങേ​റ്റ​ത്തി​ൽ നാ​ണം​കെ​ട്ട് ഷ​ഹീ​ന്‍ അ​ഫ്രീ​ദി

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ന്‍ ലീ​ഗാ​യ ബി​ഗ് ബാ​ഷി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ല്‍ നാ​ണം​കെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ പേ​സ​ര്‍ ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി. മെ​ല്‍​ബ​ണ്‍ റെ​നെ​ഗ​ഡ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ബ്രി​സ്ബേ​ന്‍ ഹീ​റ്റി​നാ​യി അ​ര​ങ്ങേ​റി​യ ഷ​ഹീ​ന്‍ അ​ഫ്രീ​ദി 2.4 ഓ​വ​റി​ല്‍ 43 റ​ണ്‍​സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നു നേ​ടാ​നാ​യി​ല്ല.

ഇ​തി​ന് പു​റ​മെ മ​ത്സ​ര​ത്തി​ല്‍ ബൗ​ള്‍ ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കും ല​ഭി​ച്ചു. റെ​നെ​ഗ​ഡ്സി​നാ​യി 56 പ​ന്തി​ല്‍ 102 റ​ണ്‍​സ​ടി​ച്ച ന്യൂ​സി​ല​ന്‍​ഡ് താ​രം ടിം ​സീ​ഫ​ര്‍​ട്ടും 29 പ​ന്തി​ല്‍ 57 റ​ണ്‍​സ​ടി​ച്ച ഒ​ലി​വ​ര്‍ പീ​ക്കും ചേ​ര്‍​ന്നാ​ണ് അ​ഫ്രീ​ദി​യു​ടെ ബി​ഗ് ബാ​ഷ് അ​ര​ങ്ങേ​റ്റം കു​ള​മാ​ക്കി​യ​ത്.

പ​വ​ര്‍ പ്ലേ​യി​ലെ ര​ണ്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ അ​ഫ്രീ​ദി ത​ന്‍റെ ആ​ദ്യ ഓ​വ​റി​ല്‍ ഒ​മ്പ​ത് റ​ണ്‍​സ് വ​ഴ​ങ്ങി. പി​ന്നീ​ട് പ​തി​മൂ​ന്നാം ഓ​വ​റി​ലാ​ണ് അ​ഫ്രീ​ദി​യെ പ​ന്തെ​റി​യാ​ന്‍ ബ്രി​സ്ബേ​ന്‍ ഹീ​റ്റ് നാ​യ​ക​ന്‍ ന​ഥാ​ൻ മ​ക്സ്വീ​നി വി​ളി​ച്ച​ത്. ആ ​ഓ​വ​റി​ല്‍ 19 റ​ണ്‍​സ് വ​ഴ​ങ്ങി​യ അ​ഫ്രീ​ദി പ​തി​നെ​ട്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വി​ല​ക്ക് നേ​രി​ട്ട​ത്.

പ​തി​നെ​ട്ടാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ സി​ക്സ് വ​ഴ​ങ്ങി​യ അ​ഫ്രീ​ദി​യു​ടെ ര​ണ്ടാം പ​ന്തി​ല്‍ സീ​ഫ​ര്‍​ട്ട് സെ​ഞ്ചു​റി​യി​ലെ​ത്തി. പി​ന്നീ​ട് ര​ണ്ട് ഹൈ ​ഫു​ള്‍​ടോ​സ് നോ​ബോ​ളു​ക​ള​ട​ക്കം തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് നോ ​ബോ​ളു​ക​ളെ​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​ഫ്രീ​ദി​യെ മ​ത്സ​ര​ത്തി​ല്‍ തു​ട​ര്‍​ന്ന് പ​ന്തെ​റി​യു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കി​യ​ത്.

ന​ഥാ​ന്‍ മ​ക്സ്വീ​നി​യാ​ണ് പി​ന്നീ​ട് അ​ഫ്രീ​ദി​യു​ടെ ഓ​വ​ര്‍ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2.4 ഓ​വ​ര്‍ സ്പെ​ല്ലി​ല്‍ മൂ​ന്ന് നോ​ബോ​ളും ര​ണ്ട് വൈ​ഡു​മാ​ണ് അ​ഫ്രീ​ദി എ​റി​ഞ്ഞ​ത്. 43 റ​ണ്‍​സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല.

Kerala

പ​ന്ത​ള​ത്ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ന​ഗ​ര​സ​ഭ ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​ന് 14 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന് 11 സീ​റ്റും ബി​ജെ​പി​ക്ക് ഒ​ന്പ​ത് സീ​റ്റാ​ണ് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ടി​ന് പു​റ​മെ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പ​ന്ത​ളം.

Kerala

പ്രോസിക്യൂഷനു തിരിച്ചടി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി​​​യും ന​​​ട​​​നു​​​മാ​​​യ ദി​​​ലീ​​​പി​​​നെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു ഹാ​​​ജ​​​രാ​​​ക്കി​​​യ രേ​​​ഖ​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നു സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​​നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നും തി​​​രി​​​ച്ച​​​ടി.

ദി​​​ലീ​​​പി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​നു ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജ​​​യി​​​ലി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി ദി​​​ലീ​​​പി​​​നെ ഫോ​​​ണ്‍ ചെ​​​യ്തു​​​വെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ദ​​​ത്തി​​​നു ബ​​​ലം ന​​​ല്‍കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ല. ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ട്.

ദി​​​ലീ​​​പ് ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ദ​​​വും തെ​​​ളി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം ദി​​​ലീ​​​പ് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന ചോ​​​ദ്യം ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

തൃ​ശൂ​രി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; കോ​ർ​പ​റേ​ഷ​നി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സി.​ആ​ർ സു​ജി​ത്താ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

വ​ടൂ​ക്ക​ര 41 ഡി​വി​ഷ​നി​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​ത്. ബി​ജെ​പി നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 20 ഓ​ളം പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​ക​ൾ രാ​ജി വെ​ച്ചി​രു​ന്നു.

പാ​ർ​ട്ടി​യി​ൽ നി​ന്നും ആ​ർ. സു​ജി​ത്ത് രാ​ജി​വ​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തി​ലെ അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യാ​ണ് സു​ജി​ത്തി​ന്‍റെ രാ​ജി. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​ൽ വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

 

Latest News

Corehub Up