Kerala
മലപ്പുറം: തിരൂരങ്ങാടിയിലെ കൊക്കോഗ്രീൻ ഇളനീര് പാര്‍ലര്‍ അടപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. രണ്ടാഴ്ച മുൻപ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മേയ് 30നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് ഈ സ്ഥാപനത്തിൽ നിന്നും വെള്ളം ശേഖരിച്ചത്. കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിനു പിന്നാലെയാണ് നോട്ടീസ് നൽകി സ്ഥാപനം അടപ്പിച്ചത്.
District News
മെഡിക്കൽ കോളജിൽ പ്രത്യേക സൗകര്യമൊരുക്കി
തൃശൂർ: ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. നിപ, കൊറോണ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ മുൻകൂട്ടി ഒരുക്കിയിരുന്നു. ഷിഗെല്ലയെതുടർന്ന് ആവശ്യമായ ജീവനക്കാരെയും സ്ഥലസൗകര്യവും ഉറപ്പുവരുത്തി.
രോഗബാധ തമിഴ്നാട്ടിൽനിന്ന്..?
തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് ഷിഗെല്ലബാധിതരായ കുട്ടികളുടെ മാതാവ്. അമ്മയ്ക്കൊപ്പം തമിഴ്നാട്ടിലായിരുന്ന കുട്ടികൾ കഴിഞ്ഞ എട്ടിനാണ് തിരിച്ചെത്തിയത്. അതിനാൽ രോഗത്തിന്റെ ഉറവിടം എവിടെയാണെന്നു വ്യക്തത വന്നിട്ടില്ല.
ഈ കുടുംബം വെള്ളം തിളപ്പിക്കാതെയാണ് ഉപയോഗിച്ചിരുന്നത്. ഇതേത്തുടർന്ന് പരിസരത്തെ ജലസ്രോതസുകളിൽനിന്നുള്ള സാന്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു. നാലുദിവസത്തിനകം പരിശോധനാഫലം ലഭ്യമാകും.
പ്രതിരോധപ്രവർത്തനം ഊർജിതം
ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പാർളിക്കാട്, മംഗലം, പരുത്തിപ്ര തുടങ്ങിയ സ്ഥലങ്ങളിൽ വടക്കാഞ്ചേരി നഗരസഭയുടെയും മുണ്ടത്തിക്കോട് ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പത്താംകല്ല് പരിസരത്തു സംഘടിപ്പിച്ച ഇന്റർസെക്ടർ മീറ്റിംഗിൽ മുണ്ടത്തിക്കോട് മെഡിക്കൽ ഓഫീസർ ഡോ.എം.എഫ്. പോൾ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ജനകീയസമിതികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
District News
കാസർഗോഡ്: സംസ്ഥാനത്തെ ചില ജില്ലകളിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി. സന്തോഷ് അഭ്യർഥിച്ചു. ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം. രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.
Kerala
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 41കാരന് നിപ സ്ഥിരീകരിച്ചു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമ പരിശോധനാഫലത്തിൽ രോഗം സ്ഥിരീകരിച്ചതായി വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചു പേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.
ജനങ്ങളുടെ സംശയനിവാരണത്തിനായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം (ഫോൺ നമ്പർ: 0495 2373901, 9072007767) പ്രവർത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഷിഗെല്ല പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ആകെ 514 പേരെ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി രോഗബാധിതർ ചികിത്സയിൽ തുടരുകയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.നിപ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
രാമനാട്ടുകര സ്വദേശിക്ക് നിപ ബാധിച്ചത് വവ്വാലുകളില്‍ നിന്നു തന്നെയാണെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. രോഗബാധിതന് ഫറോക്കിലെ പഴയ കെട്ടിടം വൃത്തിയാക്കിയിരുന്നു.
കെട്ടിടത്തില്‍ തമ്പടിച്ചിരുന്ന വവ്വാലുകളാകാം രോഗബാധയ്ക്ക് കാരണമെന്നു കരുതുന്നതിനിടെ, വീട്ടുമുറ്റത്തെ സപ്പോട്ട പഴം ഇയാള്‍ കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച സപ്പോട്ട പഴങ്ങളില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നും സംശയിക്കുന്നുണ്ട്.