x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല: വടക്കാഞ്ചേരിയിൽ ഹോട്ടലുകളിൽ ‌പരിശോധന


Published: June 17, 2026 01:45 AM IST | Updated: June 17, 2026 01:45 AM IST

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി, പാ​ർ​ളി​ക്കാ​ട്, പ​ത്താം​ക​ല്ല് മേ​ഖ​ല​ക​ളി​ലെ മൂ​ന്നു ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പി​ഴ ചു​മ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ​ദി​വ​സം ഷി​ഗെ​ല്ല രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഡി​എം​ഒ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലു​മാ​യി ഒ​രേ​സ​മ​യ​മാ​ണ് സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കീ​ട്ടു​വ​രെ നീ​ണ്ടു​നി​ന്നു.

Tags : Shigella Nattuvishesham District News

Recent News

Corehub Up