x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ


Published: June 14, 2026 02:09 AM IST | Updated: June 14, 2026 02:09 AM IST

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ഷി​ഗെ​ല്ല രോ​ഗം റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി. സ​ന്തോ​ഷ്‌ അ​ഭ്യ​ർ​ഥി​ച്ചു. ഷി​ഗെ​ല്ല എ​ന്ന ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം കു​ട​ലി​ലു​ണ്ടാ​കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണ് ഷി​ഗെ​ല്ല രോ​ഗം. വ​യ​റി​ള​ക്കം, ഛർ​ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യേ​ക്കാം. രോ​ഗാ​ണു​ക്ക​ൾ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ലി​ന​ജ​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്.

Tags : Shigella Nattuvishesham District News

Recent News

Corehub Up