x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​​ഗെ​​ല്ല, എ​​ബോ​​ള, ഡെ​​ങ്കി​​പ്പ​​നി: ജാ​​ഗ്ര​​ത​​യി​​ല്‍ ജി​​ല്ല


Published: June 21, 2026 12:11 AM IST | Updated: June 21, 2026 12:11 AM IST

കോ​​ട്ട​​യം: പ​​ക​​ര്‍​ച്ച​​വ്യാ​​ധി​​ക​​ളു​​ടെ പി​​ടി​​യി​​ല്‍ ജി​​ല്ല അ​​ക​​പ്പെ​​ട്ട​​തോ​​ടെ ക​​രു​​ത​​ലൊ​​രു​​ക്കി ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. എ​​ച്ച്‌​​വ​​ണ്‍ എ​​ന്‍​വ​​ണ്‍, ഡെ​​ങ്കി​​പ്പ​​നി, പ​​ക​​ര്‍​ച്ച​​പ്പ​​നി, ഷി​​ഗെ​​ല്ല രോ​​ഗ​​ങ്ങ​​ള്‍ പി​​ടി​​പെ​​ട്ട് ജി​​ല്ല​​യി​​ല്‍ നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തോ​​ടെ മു​​ന്‍​ക​​രു​​ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ള​​കെ​​ട്ടി​​യി​​ല്‍ എ​​ച്ച്‌​​വ​​ണ്‍ എ​​ന്‍​വ​​ണ്‍ ബാ​​ധി​​ച്ചു ക​​ഴി​​ഞ്ഞ​​മാ​​സം ഒ​​രാ​​ള്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം ഈ ​​മാ​​സം ഇ​​തു​​വ​​രെ 3000ല്‍ ​​അ​​ധി​​കം പേ​​രാ​​ണു വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള പ​​നി​​ക​​ള്‍​ക്ക് ചി​​കി​​ത്സ തേ​​ടി​​യ​​ത്. വാ​​ക​​ത്താ​​ന​​ത്ത് ഒ​​രാ​​ള്‍ ഡെ​​ങ്കി​​പ്പ​​നി ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

എ​​രു​​മേ​​ലി​​യി​​ല്‍ അ​​മീ​​ബി​​ക് മെ​​നി​​ഞ്ചൈ​​റ്റി​​സ് ബാ​​ധി​​ച്ച് ഒ​​രാ​​ള്‍ മ​​രി​​ച്ച​​തും ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ല്‍ പ​​നി ബാ​​ധി​​ച്ച് എ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ വ​​ര്‍​ധ​​ന​​യും രേ​​ഖ​​പ്പെ​​ടു​​ത്തി. ഡെ​​ങ്കി​​പ്പ​​നി​​യും ആ​​ശ​​ങ്ക ഉ​​യ​​ര്‍​ത്തു​​ന്നു​​ണ്ട്. പ​​നി​​യും വ​​യ​​റി​​ള​​ക്ക​​വും ബാ​​ധി​​ച്ച് ചി​​കി​​ത്സ തേ​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ര്‍​ധ​​ന​​യു​​ണ്ട്.

ഷി​​ഗെ​​ല്ല ഇ​​തു​​വ​​രെ ജി​​ല്ല​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ങ്കി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഇ​​ടു​​ക്കി സ്വ​​ദേ​​ശി ചി​​കി​​ത്സ​​യി​​ലു​​ണ്ട്. അ​​തേ​​സ​​മ​​യം, എ​​ബോ​​ള സം​​ശ​​യി​​ച്ച് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന രോ​​ഗി​​ക്ക് രോ​​ഗ​​ബാ​​ധ​​യി​​ല്ലെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ച​​ത് ആ​​ശ്വാ​​സ​​മാ​​യി.
വെ​​ള്ളൂ​​ര്‍, ചെ​​മ്പ്, ഉ​​ദ​​യ​​നാ​​പു​​രം, ടി​​വി​​പു​​രം, വെ​​ച്ചൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഡെ​​ങ്കി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ര​​ണ്ടു പേ​​ര്‍​ക്ക് ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ചി​​രു​​ന്നു. മൂ​​ന്നു​​പേ​​ര്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.

പാ​​യി​​പ്പാ​​ട്, വാ​​ഴ​​പ്പ​​ള്ളി, ഉ​​ഴ​​വൂ​​ര്‍, വെ​​ളി​​യ​​ന്നൂ​​ര്‍, കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ട​​പ്ലാ​​മ​​റ്റം, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ഓ​​രോ കേ​​സു​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. കി​​ഴ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഞ്ഞ​​പ്പി​​ത്തം ബാ​​ധി​​ത​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ട്. ഒ​​രു​​മാ​​സ​​ത്തി​​നി​​ടെ 25ല്‍ ​​അ​​ധി​​കം പേ​​ര്‍​ക്കാ​​ണു മ​​ഞ്ഞ​​പ്പി​​ത്തം ബാ​​ധി​​ച്ച​​ത്. 20ല്‍ ​​അ​​ധി​​കം പേ​​ര്‍​ക്ക് ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ലെ മൂ​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ലി​​പ്പ​​നി​​യും പി​​ടി​​പെ​​ട്ടു.

മ​​ഴ​​യും വെ​​യി​​ലും ഇ​​ട​​വെ​​ട്ട് വ​​രു​​ന്ന കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ കൊ​​തു​​കു​​ക​​ള്‍ പെ​​രു​​കു​​ന്ന​​താ​​ണ് ഡെ​​ങ്കി​​പ്പ​​നി പ​​ട​​രാ​​ന്‍ ഇ​​ട​​യാ​​ക്കു​​ന്ന​​തെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​റ​​യു​​ന്നു. കൈ​​ത​​യും റ​​ബ​​റും വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ചെ​​റു​​തോ​​ടു​​ക​​ളു​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൊ​​തു​​കു​​ക​​ളു​​ടെ സാ​​ന്ദ്ര​​ത കൂ​​ടു​​ത​​ലാ​​ണ്. ഇ​​ത് ഡെ​​ങ്കി​​പ്പ​​നി വ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്നു​​ണ്ട്.

Tags : Shigella Nattuvishesham Distric News

Recent News

Corehub Up