District News
പത്തനംതിട്ട: കാടും മലയും പുഴയും വെള്ളച്ചാട്ടങ്ങളും പൈതൃകഗ്രാമങ്ങളും തീർഥാടന കേന്ദ്രങ്ങളും ഒരുമിച്ച് ചേരുന്ന പത്തനംതിട്ടയ്ക്ക് വിനോദസഞ്ചാര മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. എന്നാൽ സാധ്യതകൾക്കൊത്ത അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഒരുക്കാൻ കഴിയാത്തത് ജില്ലയുടെ ടൂറിസം വളർച്ചയ്ക്ക് ഇപ്പോഴും തടസ്സമാകുന്നു.
ഗവി, കോന്നി, അടവി, പെരുന്തേനരുവി, ആറന്മുള, പമ്പ, ശബരിമല, മാരാമൺ, പരുമല, പന്തളം തുടങ്ങി പ്രകൃതിയും വിശ്വാസവും സംസ്കാരവും ചരിത്രവും ഒത്തുചേരുന്ന നിരവധി കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. വിനോദ സഞ്ചാര മേഖലയിൽ ഗവി, കോന്നി, അടവി, ശബരിമല എന്നിവയെ ജില്ലയിലെ പ്രധാന ആകർഷണങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട് .
കാടിന്റെ സൗന്ദര്യം മുതൽ പൈതൃകത്തിന്റെ വിസ്മയം വരെ
കോന്നിയിലെ ആന പരിശീലന കേന്ദ്രവും അടവിയിലെ കുട്ടവഞ്ചി സവാരിയും വനയാത്രകളും ജില്ലയുടെ പ്രധാന ഇക്കോ ടൂറിസം ആകർഷണങ്ങളാണ്. കോന്നി-അടവി മേഖലയിൽ കൂടുതൽ പ്രകൃതി അധിഷ്ഠിത വിനോദസഞ്ചാര പദ്ധതികൾ വികസിപ്പിക്കാൻ വലിയ സാധ്യതയുണ്ട്. ഗവിയാകട്ടെ വനവും വന്യജീവികളും മലനിരകളും ജലാശയങ്ങളും ചേർന്ന വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ട്രെക്കിങ്, വന്യജീവി നിരീക്ഷണം, ക്യാംപിങ് തുടങ്ങിയവയ്ക്കും ഇവിടെ സാധ്യതയുണ്ട്.
പെരുന്തേനരുവി, പനംകുടുന്ത, പടിവാതിൽ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ജില്ലയുടെ പ്രകൃതി ടൂറിസത്തിന് വലിയ കരുത്താണ്. എന്നാൽ ഇവയിൽ പലതും ഇപ്പോഴും സംസ്ഥാനത്തെ പ്രധാന ടൂറിസം സർക്യൂട്ടുകളിൽ ആവശ്യമായ രീതിയിൽ ഉൾപ്പെട്ടിട്ടില്ല. ആറന്മുളയുടെ കാര്യത്തിൽ ചിത്രം വേറെയാണ്. ആറൻമുള കണ്ണാടി പാർത്ഥസാരഥി ക്ഷേത്രം, വള്ളസദ്യ, വള്ളംകളി, പമ്പാനദി എന്നിവ ചേർന്ന് പൈതൃക-സാംസ്കാരിക ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ കാണുന്നത്.
റെയിൽവേ ഇല്ലാത്ത ജില്ലാ ആസ്ഥാനം
വിനോദസഞ്ചാര വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ റെയിൽ ഗതാഗതത്തിൽ പത്തനംതിട്ട ഇപ്പോഴും പിന്നിലാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷൻ ഇല്ല. ഔദ്യോഗിക ജില്ലാ വെബ്സൈറ്റ് പ്രകാരം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഏകദേശം 24 കിലോമീറ്ററും തിരുവല്ല റെയിൽവേ സ്റ്റേഷൻ ഏകദേശം 30 കിലോമീറ്ററും അകലെയാണ്. ഇതോടെ ദൂരദേശങ്ങളിൽനിന്ന് ട്രെയിനിൽ എത്തുന്ന സഞ്ചാരികൾക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് വീണ്ടും ബസ്, ടാക്സി തുടങ്ങിയ മാർഗങ്ങൾ ആശ്രയിക്കേണ്ടിവരുന്നു. പ്രത്യേകിച്ച് ഗവി, കോന്നി, അടവി, പെരുന്തേനരുവി പോലുള്ള കിഴക്കൻ മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ ‘അവസാനമൈൽ കണക്ടിവിറ്റി’ കൂടുതൽ പ്രധാന പ്രശ്നമാകുന്നു.
ശബരി റെയിൽ പദ്ധതിയും പതിറ്റാണ്ടുകളായി ചർച്ചയിലുള്ള വിഷയമാണ്. നിർദ്ദിഷ്ട അങ്കമാലി-എരുമേലി-റാന്നി-കുമ്പഴ-കോന്നി ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് തീർഥാടനത്തിനൊപ്പം കിഴക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഗുണം ചെയ്യുമെന്ന വാദം നില നിൽക്കുകയാണ്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുന്നുവെന്ന് 2025ലെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
വിമാനത്താവളവും സ്വന്തം റെയിൽവേ ലൈനുമില്ല
പത്തനംതിട്ടയ്ക്ക് സ്വന്തമായി വിമാനത്താവളമില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 103 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 123 കിലോമീറ്ററും അകലെയാണ്. അതുകൊണ്ടുതന്നെ വിദേശ സഞ്ചാരികൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്കും പത്തനംതിട്ടയിലെത്താൻ ഒന്നിലധികം യാത്രാമാർഗങ്ങൾ കൂട്ടിച്ചേർക്കേണ്ട സാഹചര്യമുണ്ട്. ഗവിയിലേക്കുള്ള വഴി തന്നെ വലിയ പരീക്ഷണമാണ്.
വിനോദസഞ്ചാര സാധ്യതകളുടെ കാര്യത്തിൽ ഗവി മുന്നിലാണെങ്കിലും അവിടേക്കുള്ള യാത്ര എല്ലായ്പ്പോഴും എളുപ്പമല്ല. ആങ്ങമൂഴി-ഗവി റോഡിൽ കുഴികളും റോഡരികിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷങ്ങളും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു. മഴയും കോടമഞ്ഞും കൂടിയെത്തുമ്പോൾ മലമ്പാതയിലെ യാത്ര കൂടുതൽ പ്രയാസകരമാകുന്നുണ്ട്.
ഗവിയിലേക്കുള്ള യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം കോന്നി-അടവി-ഗവി ടൂർ പാക്കേജിന്റെ തടസ്സപ്പെടലാണ്. വനംവകുപ്പിന്റെ പാക്കേജ് മാസങ്ങളോളം നിലച്ചതായും വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നതും പരിഹരിക്കുന്നില്ല. അതേസമയം കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകൾ ഇതേ മേഖലയിൽ യാത്രകൾ നടത്തിയിരുന്നു.
സൗകര്യങ്ങളുടെ കുറവ് സഞ്ചാരികളെ അകറ്റുന്നു
ടൂറിസം കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്നതുകൊണ്ട് മാത്രം സഞ്ചാരികൾ എത്തണമെന്നില്ല. നല്ല റോഡ്, സുരക്ഷിതമായ പാർക്കിങ്, ശുചിമുറി, കുടിവെള്ളം, ഭക്ഷണ സൗകര്യം, മാലിന്യസംസ്കരണം, വിശ്രമകേന്ദ്രങ്ങൾ, വ്യക്തമായ ദിശാസൂചനകൾ, അടിയന്തര ചികിത്സാ സൗകര്യം, ഡിജിറ്റൽ വിവര സംവിധാനം എന്നിവയും ആവശ്യമാണ്. അടവിയിലെ ട്രീടോപ്പ് ബാംബൂ ഹട്ടുകൾ അറ്റകുറ്റപ്പണിയില്ലാതെ നശിച്ചുകിടന്ന സംഭവവും ഇതിന്റെ ഉദാഹരണമാണ്. ചില ഹട്ടുകൾ ദീർഘകാലമായി ഉപയോഗശൂന്യമായിരുന്നു.
സാധ്യതയുണ്ട്; വേണ്ടത് ഏകോപിത വികസനം
വിനോദ സഞ്ചാര വകുപ്പിന്റെ കണക്കനുസരിച്ച് പത്തനംതിട്ടയിൽ 4,50,227 ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനവും 798 വിദേശ സഞ്ചാരികളുടെ സന്ദർശനവും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം ആഭ്യന്തര വിനോദസഞ്ചാര സന്ദർശനങ്ങൾ അതേ വർഷം 2.50 കോടിയിലധികമായിരുന്നു. ഈ സാഹചര്യത്തിൽ പത്തനംതിട്ടയുടെ ടൂറിസത്തെ ശബരിമല തീർഥാടനത്തിൽ മാത്രം ഒതുക്കാതെ പ്രകൃതി, സാഹസികം, പൈതൃകം, സംസ്കാരം, ഗ്രാമീണ ജീവിതം, ഭക്ഷണം, നദീതട ടൂറിസം എന്നിവയുമായി ബന്ധിപ്പിച്ചുള്ള വർഷം മുഴുവൻ നീളുന്ന ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തേണ്ടതുണ്ട്.
ചെങ്ങന്നൂർ-ആറന്മുള-കോഴഞ്ചേരി-പത്തനംതിട്ട-കോന്നി-അടവി-ഗവി എന്ന രീതിയിലും, തിരുവല്ല-മാരാമൺ-പരുമല-റാന്നി-പെരുന്തേനരുവി എന്ന രീതിയിലും പ്രത്യേക സർക്യൂട്ടുകൾ വികസിപ്പിക്കാം. റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സ്ഥിരം ഫീഡർ ബസ് സർവീസുകൾ, ടൂറിസ്റ്റ് ടാക്സി സംവിധാനം, ഏകീകൃത ടിക്കറ്റ് സംവിധാനം, ഓൺലൈൻ ബുക്കിങ്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുകൾ എന്നിവയും പരിഗണിക്കാവുന്നതാണ്.
പ്രതികരണം
പ്രകൃതിയുടെ കാര്യത്തിൽ പത്തനംതിട്ടയ്ക്ക് കുറവില്ല
പ്രകൃതിയുടെ കാര്യത്തിൽ പത്തനംതിട്ടയ്ക്ക് കുറവില്ല. എന്നാൽ ആ പ്രകൃതിസമ്പത്തിനെ സഞ്ചാരിക്ക് എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന ഒരു സമഗ്ര ടൂറിസം അനുഭവമാക്കി മാറ്റണം. റെയിൽവേയും വിമാനത്താവളവും ഇല്ലാത്ത ജില്ലയിലെ പരിമിതികൾ മറികടക്കാൻ റോഡ്, ബസ്, ടാക്സി, ടൂറിസം പാക്കേജുകൾ എന്നിവ ഏകോപിപ്പിച്ചാൽ പത്തനംതിട്ടയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറക്കാനാകും. ഇതിനൊപ്പം ജില്ലയ്ക്കു വേണ്ടി കേന്ദ്ര സർക്കാരിലുംസംസ്ഥാന സർക്കാരിലും ശക്തമായി ആവശ്യങ്ങൾ ഉന്നയ്ക്കാനും നടപ്പിലാക്കാനും ജന പ്രതിനിധികൾ തയറാകണം.റെയിൽവേയും വിമാനത്താവളവും ഇല്ലാത്ത ജില്ലയ്ക്ക് അവസാനമൈൽ കണക്ടിവിറ്റിയാണ് ഏറെ വെല്ലുവിളി ഉയർത്തുന്നത്.
ബികാഷ് ബാബു, ട്രാവൽ എക്സ്പേർട്ട്, പത്തനംതിട്ട
സന്ധ്യകഴിഞ്ഞാൽ പത്തനംതിട്ട ശൂന്യം;
ഹോട്ടൽ വ്യാപാരമേഖലയ്ക്ക് തിരിച്ചടി
“വിനോദസഞ്ചാര സാധ്യതകൾ ഏറെയുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാൽ പത്തനംതിട്ട നഗരത്തിൽ ആളൊഴിഞ്ഞ അവസ്ഥയാണ്. പുറത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് രാത്രി താമസിക്കാനും സമയം ചെലവഴിക്കാനും ആവശ്യമായ സൗകര്യങ്ങളും ആകർഷണങ്ങളും കൂടുതൽ ഒരുക്കണം. നഗരത്തിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, കുടുംബസൗഹൃദ വിനോദകേന്ദ്രങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് സൗകര്യങ്ങൾ തുടങ്ങിയവ വർധിപ്പിക്കണം.
ടൂറിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും അവർ ഇവിടെ കൂടുതൽ സമയം ചെലവഴിക്കാതെ മടങ്ങുന്നത് ഹോട്ടൽ, റസ്റ്ററന്റ്, വ്യാപാര മേഖലകളെ നേരിട്ട് ബാധിക്കുന്നുണ്ട്. ഒരു ദിവസം എത്തി മടങ്ങുന്ന ടൂറിസത്തിന് പകരം കുറഞ്ഞത് ഒന്നോ രണ്ടോ ദിവസം ജില്ലയിൽ തങ്ങുന്ന രീതിയിലുള്ള ടൂറിസം പാക്കേജുകൾ ഒരുക്കണം.
റെയിൽവേ, മികച്ച പൊതുഗതാഗതം, രാത്രികാല യാത്രാസൗകര്യം എന്നിവയുടെ കുറവും പ്രശ്നമാണ്. ടൂറിസം കേന്ദ്രങ്ങൾ മാത്രം വികസിപ്പിച്ചാൽ പോരാ; അവിടേക്കുള്ള യാത്രയും താമസവും ഭക്ഷണവും വിനോദവും ഉൾപ്പെടുന്ന സമഗ്രമായ സംവിധാനം വേണം. പത്തനംതിട്ടയിൽ സഞ്ചാരികൾക്ക് ‘വന്ന് കാണുക, താമസിക്കുക, വീണ്ടും വരാൻ തോന്നുക’ എന്ന അനുഭവം സൃഷ്ടിക്കുകയാണ് വേണ്ടത്.”
സക്കീർ ശാന്തി, ഹോട്ടൽ വ്യാപാരി, പത്തനംതിട്ട
Business
കൊച്ചി: രാജ്യത്തെ മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ(കെടിഎം 2026) 12-ാമത് പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും.
റിക്കാർഡ് പങ്കാളിത്തവുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാർട്ടിനാണ് ഇത്തവണ കൊച്ചി സാക്ഷ്യം വഹിക്കുന്നത്.
വൈകുന്നേരം അഞ്ചിനു ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
District News
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽനിന്നുള്ള 35 അംഗ കാർഷിക പഠനസംഘം ക്രാഫ്റ്റ് പ്രോജക്ടിന്റെ ഭാഗമായി ഇരുവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്രീജ, കൃഷി ഓഫിസർ പി. സുനിത, അസിസ്റ്റന്റ് കൃഷി ഓഫിസർ സി. സജി, കൃഷി അസിസ്റ്റന്റ് സെന്തിൽ കുമാർ, ആത്മ ഉദ്യോഗസ്ഥരായ ഐശ്വര്യ, കൃഷ്ണപ്രിയ എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
ഒരു ദിവസം ഫാം ടൂറിസം സർക്യൂട്ടിൽ താമസിച്ച സംഘം വിവിധ ഫാമുകളും കാർഷിക സംരംഭങ്ങളും സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കി. ആദ്യമായാണ് ഇത്രയും വിപുലമായ ഒരു സംഘം താമസിച്ച് പഠനം നടത്തുന്നതിനായി ഇരുവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുന്നത്. ജോസ് പുരയിടത്തിലിന്റെ പുരയിടത്തിലെ ഗോട്ട് ഫാം, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രോഫാം, ബീന അജുവിന്റെ താലോലം പ്രൊഡക്ട്സ്, കോടഞ്ചേരി കണ്ണോത്ത് തുഷാര ഹണി പ്രോസസിംഗ് യൂണിറ്റ്, വികാസിന്റെ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവ സംഘം സന്ദർശിച്ചു.
Kerala
ആലപ്പുഴ: ഓണക്കാല സീസണിലും കായലഴക് കാണാൻ ആളില്ലാതെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലേക്ക്. ഈ സീസൺ മുന്നിൽ കണ്ട് തയാറെടുപ്പുകൾ നടത്തിയ ഹൗസ്ബോട്ട് ഉടമകളെയും ആയിരക്കണക്കിന് തൊഴിലാളികളെയുമാണ് സഞ്ചാരികളുടെ ഇടിവ് നിരാശയിലാഴ്ത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൗസ്ബോട്ട് ബുക്കിംഗിൽ 80 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും പ്രളയവുമാണ് സഞ്ചാരികളെ പിന്നോട്ടടിച്ചത്. മഴയ്ക്ക് ശേഷവും പുതിയ അന്വേഷണങ്ങൾ തീരെ കുറവാണെന്നും നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകൾ പലതും റദ്ദാക്കപ്പെട്ടുവെന്നും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ് പറഞ്ഞു. അതുകൊണ്ടുതന്നെ ലാഭം നോക്കാതെ കുറഞ്ഞ പാക്കേജ് നൽകി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് മൂലം, കടുത്ത മത്സരവും ഈ മേഖലയിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറയുന്നത് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള പ്രധാന സീസണെ ബാധിക്കുമോ എന്ന വലിയ ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. തദ്ദേശീയരായ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും ചെറിയ ഓട്ടങ്ങൾ പോലും ഇപ്പോൾ അപൂർവമായി മാത്രമാണ് ലഭിക്കുന്നതെന്നും പുന്നമടയിലെ ഹൗസ്ബോട്ട് ഉടമകളും പറയുന്നു.
സഞ്ചാരികളുടെ കുറവിനൊപ്പം സാധനങ്ങളുടെ വിലക്കയറ്റവും മേഖലയ്ക്ക് തിരിച്ചടിയായി. പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടിയതോടെ ഹൗസ്ബോട്ടുകളുടെ നടത്തിപ്പു ചെലവ് ഇരട്ടിയായി വർധിച്ചു. സീസൺ പ്രതീക്ഷകൾ അസ്തമിച്ചതോടെ ഈ മേഖലയെ മാത്രം ഉപജീവനത്തിനായി ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പട്ടിണിയി ലായിരിക്കുന്നത്.
വരുന്ന സർക്കാർ അവധി ദിനങ്ങളിലും പൂജാ അവധി ദിനങ്ങളിലുമാണ് ഇനിയുള്ള പ്രതീക്ഷ, ഈ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടായില്ലെങ്കിൽ ആലപ്പുഴ, കുമരകം മേഖലയിലെ കായൽ ടൂറിസം മേഖല പൂർണമായും തകർച്ചയിലേക്ക് നീങ്ങും. ഇത് വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിക്കും.
District News
കുമളി: സംസ്ഥാന ടുറിസം വകുപ്പ്, ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ, കുമളിപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണം ടുറിസം വാരാഘോഷത്തിന് ഇന്നു തേക്കടിയിൽ തുടക്കമാകും. രാവിലെ 11 ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന താലൂക്ക്തല വാരാഘോഷം അഡ്വ. സിറിയക്ക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് 5000, 3000, 2000 രൂപ ക്രമത്തിൽ സമ്മാനം നൽകും. 25 ന് നടക്കുന്ന പായസ മത്സര വിജയികൾക്ക് 3000, 2000, 1000 രൂപ ക്രമത്തിലാണ് സമ്മാനം നൽകുന്നത്.
29 ന് ഉറിയടി മത്സരം നടത്തും. വിജയിക്ക് 2501രുപ സമ്മാനമായി നൽകും. വടം വലി മത്സര വിജയികൾക്ക് യഥാക്രമം 10001, 5001 ,3001 രൂപ ക്രമത്തിൽ സമ്മാനം നൽകും.
30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സാംസ്കാരിക റാലി പീരുമേട് ഡിവൈഎസ്പി പി.എസ്. ഷിജു ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ പ്രവർത്തനത്തിന് അഡ്വ . സിറിയക് തോമസ് എംഎൽഎ (ചെയർമാൻ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗിസ് (ജനറൽ കൺവിനർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ (കൺവീനർ), ടൂറിസം ഇൻഫർമേഷൻ ഓഫീസർ പി.എസ്. ഗിരിഷ് (ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു . പരമ്പരാഗത കലാരൂപങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും പുലികളിയും ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ ഓണം ടുറിസവാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
District News
രാജാക്കാട്: മലയോര ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയും ഹോം സ്റ്റേ, റിസോർട്ട് ഉടമകളുടെ കൂട്ടായ്മയും ലക്ഷ്യമിട്ട് രൂപം നൽകിയ ഇടുക്കി മൗണ്ടൻ ടൂറിസം അസോസിയേഷന്റെ ഉദ്ഘാടനം മാങ്ങാത്തൊട്ടി ഹാംലെറ്റ് ഫാം ഷെഡ് റിസോർട്ടിൽ സേനാപതി വേണു എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ജയിംസ് തെങ്ങുംകുടിയിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമൻ മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ജയിംസ് തെങ്ങുംകുടി -പ്രസിഡന്റ്,ഫ്രാൻസിസ് അറയ്ക്കൽ,അലി കുഞ്ഞുമുഹമ്മദ് - വൈസ് പ്രസിഡന്റുമാർ,വി.പി. ചിഞ്ചു കുമാർ - സെക്രട്ടറി, എം.എം. അഭിലാഷ് - ജോയിന്റ് സെക്രട്ടറി,കെ.എം. ജോർളി - ട്രഷറർ,എബിൻസ് ചുണ്ടൻകുഴി, വി.കെ. മാത്യു, കെ.എൻ. സജീവൻ,ബിനീഷ്, ബെന്നി ചന്ദ്രൻ,സെബാസ്റ്റ്യൻ - കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
Kerala
കൊച്ചി: ടൂറിസംരംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള പുതിയ മത്സരങ്ങളെയും വെല്ലുവിളികളെയും നേരിടാന് അത്യാധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങളും കേരളത്തിലേക്കു കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി നമ്മള് പൂര്ണ സജ്ജരാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില് ടൂറിസം പ്രഫഷണല്സ് ക്ലബ് മഹാരാജാസ് കോളജ് ഗ്രൗണ്ടില് സംഘടിപ്പിച്ച ‘സോമതീരം ഷൂട്ട് ദ റെയിന് 2026 മണ്സൂണ് സോക്കര് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വര്ഷങ്ങളില് ടൂറിസം രംഗത്ത് കേരളം വലിയ വികസന മാറ്റങ്ങള്ക്കും നിക്ഷേപങ്ങള്ക്കും സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, ഓഷ്യനേറിയം തുടങ്ങിയ പദ്ധതികള് യാഥാര്ഥ്യമാകാന് ഒരുങ്ങുകയാണ്. ടൂറിസം വികസനത്തില് സര്ക്കാരും സ്വകാര്യ പങ്കാളികളും ഒരു ടീമായി പ്രവര്ത്തിക്കേണ്ടതുണ്ട്.
ഒരുകാലത്ത് കേരള ടൂറിസത്തിന്റെ ഓഫ് സീസണ് ആയിരുന്ന മണ്സൂണ് കാലം, ഇന്ന് സംസ്ഥാനത്തിന്റെ ഏറ്റവും വിജയകരമായ ടൂറിസം സീസണായി മാറിയിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില് ടി.ജെ. വിനോദ് എംഎല്എ, ജില്ലാ കളക്ടര് ജി. പ്രിയങ്ക, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്, ടൂറിസം പ്രഫഷണല്സ് ക്ലബ് അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
District News
തൊടുപുഴ: ജില്ലയില് മഴയുടെ ശക്തി കുറഞ്ഞതോടെ ആശങ്കകള് അകലുന്നു. ഇടവിട്ടുള്ള മഴയാണ് രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലും ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായതുപോലെ ഏറെ നേരം നീണ്ടു നില്ക്കുന്ന തീവ്രമഴ ലഭിച്ചില്ല. ജില്ലയില് മഴ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിന്വലിച്ചതും ആശ്വാസമായി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില് 14.7 മില്ലീമീറ്റര് മഴയാണ് ലഭിച്ചത്. കൂടുതല് മഴ പെയ്ത ദേവികുളം താലൂക്കില് 22.2 മില്ലീ മീറ്റര് മഴ ലഭിച്ചു. ചൊവ്വാഴ്ച രാവിലെ വരെ ജില്ലയില് ശരാശരി 16.01 മില്ലീമീറ്റര് മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട് താലൂക്കിലാണ് കൂടുതല് മഴ ലഭിച്ചത്. ഇവിടെ 27.04 മില്ലീമീറ്ററായിരുന്നു ലഭിച്ച മഴ.
വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശന വിലക്ക് ജില്ലാ ഭരണകൂടം പിന്വലിച്ചതോടെ മൂന്നു ദിവസങ്ങളായി വിനോദ സഞ്ചാരികളും എത്തിത്തുടങ്ങി. ഓണത്തോടനുബന്ധിച്ച് അടുത്ത ദിവസം മുതല് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില് വലിയ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസങ്ങളില് പെയ്ത അതിതീവ്ര മഴ ജില്ലയ്ക്ക് കനത്ത പ്രഹരമേല്പ്പിച്ചാണ് പിന്വാങ്ങിയത്. കുടയത്തൂര് അടൂര്മലയില് ഉണ്ടായ ഉരുള്പൊട്ടലില് വീട്ടമ്മയും വാഗമണ് കോലാഹലമേട്ടില് കെട്ടിടത്തിനു മുകളിലേക്കു മണ്തിട്ട ഇടിഞ്ഞുവീണ് വയോധികനും മരിച്ചു. ഒട്ടേറെ വീടുകള് പൂര്ണമായും ഭാഗികമായും നശിച്ചു. മൂന്നു കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായി. ഇത്തരത്തില് വന് തോതിലുള്ള നാശനഷ്ടമാണ് ജില്ലയില് റിപ്പോര്ട്ട് ചെയ്തത്.
അപകട സാധ്യതകള് കണക്കിലെടുത്താണ് ജില്ലാഭരണകൂടം വിനോദ സഞ്ചാരത്തിനുള്പ്പെടെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത്. മൂന്നാര് മേഖലയില് മണ്ണിടിച്ചില് സാധ്യതയുള്ളതിനാല് ഇവിടേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്പ്പെടുത്തിയിരുന്നു. കൂടാതെ സാഹസിക വിനോദ സഞ്ചാരത്തിനും മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്കും നിരോധനമുണ്ടായിരുന്നു.
മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസം ജില്ലയില് നിലനിന്നിരുന്ന നിയന്ത്രണങ്ങള് പിന്വലിച്ചു. ഇതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു സന്ദര്ശകര് എത്തിത്തുടങ്ങിയത്. മൂന്നാര്, വാഗമണ്, തേക്കടി ഉള്പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില് ഇന്നലെ കുടുംബസമേതം ഒട്ടേറെ സന്ദർശകരെത്തി.
മൂന്നു ദിവസം: 4725 സന്ദര്ശകര്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില് 4725 സന്ദര്ശകരെത്തി. ഒന്പതു മുതല് 11 വരെയുള്ള കണക്കാണിത്. ശനി-1642, ഞായര്-1057, തിങ്കള് - 2026 എന്നിങ്ങനെയാണ് ഓരോ ദിവസങ്ങളിലുമെത്തിയ സന്ദര്ശകരുടെ എണ്ണം.
വാഗമണ്ണും മൂന്നാറുമാണ് കൂടുതല് പേരും സന്ദര്ശിച്ചത്. മാട്ടുപ്പെട്ടി ഒഴികെയുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകളെത്തി.
സന്ദര്ശകര് എത്തിത്തുടങ്ങിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടല്, റിസോര്ട്ട്, ഹോം സ്റ്റേ നടത്തിപ്പുകാരെല്ലാം ഏറെ പ്രതീക്ഷയിലാണ്. മഴമൂലം മണ്സൂണ് ടൂറിസത്തില് ഇടിവുണ്ടായ ആശങ്കയിലായിരുന്നു ഇവര്. കാലാവസ്ഥ അനൂകൂലമായാല് ഓണത്തോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളിലേക്കു സന്ദര്ശകരുടെ വന് ഒഴുക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മഴ ശമിച്ചുതുടങ്ങിയതിനാല് വ്യാപാര മേഖലയും ഉണര്വിലാണ്. മഴമൂലം വില്പ്പനയില് വന് ഇടിവാണ് ഉണ്ടായിരുന്നത്. ഓണത്തിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. അതിനാല് വരും ദിവസങ്ങളില് ഓണവിപണി കൂടുതല് സജീവമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്.
District News
കേളകം: പശ്ചിമഘട്ട മലനിരകളുടെ ഹരിതഭംഗിയിൽ നിറഞ്ഞ് കേളകം പഞ്ചായത്ത്. കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലെ കേളകത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ പ്രകൃതി ടൂറിസം, വന്യജീവി ടൂറിസം, മൺസൂൺ ടൂറിസം, ജൈവവൈവിധ്യ പഠനം, സാഹസിക വിനോദസഞ്ചാരം എന്നിവയുടെ സമന്വയമാകുകയാണ്. തെളിനീരൊഴുകുന്ന പുഴയും ആറളം വന്യജീവി സങ്കേതവും, അപൂർവ വന്യജീവി കാഴ്ചകളും ചിത്രശലഭങ്ങളുടെ ദേശാടനവും പുരാണപ്രസിദ്ധമായ പാലുകാച്ചി മലയും കൊട്ടിയൂർ തീർഥാടനവുമായി ബന്ധിപ്പിക്കാവുന്ന സാധ്യതകളും ചീങ്കണ്ണിപ്പുഴയെ കേരളത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയർത്താൻ കഴിയും.
വനങ്ങളും പാറക്കെട്ടുകളും പുൽമേടുകളും കാർഷിക ഗ്രാമങ്ങളും ഒരുമിക്കുന്ന പുഴയോരം പ്രകൃതി സ്നേഹികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. ചീരം വേലിപ്പടി, കോച്ചികുളം, പൂക്കുണ്ട് കയം, പാലത്തിങ്കൽ പടി, വളയഞ്ചാൽ എന്നിവയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. മഴക്കാലത്ത് ചീങ്കണ്ണിപ്പുഴ ഏറ്റവും മനോഹരമായ രൂപത്തിലാകും. മഴവെള്ളത്തിൽ നിറഞ്ഞൊഴുകുന്ന പുഴയും കോടമഞ്ഞ് പുതച്ച പശ്ചിമഘട്ട മലനിരകളും ഒരുക്കുന്ന ദൃശ്യവിസ്മയം കാണാൻ നിരവധി പേരാണ് എത്തുന്നത്. മൺസൂൺ ടൂറിസം പദ്ധതിയുടെ ഭാഗമായി ഈ മേഖലയെ വികസിപ്പിച്ചാൽ കേരളത്തിലെ പ്രധാന മഴക്കാല വിനോദസഞ്ചാര കേന്ദ്രമായി ചീങ്കണ്ണിപ്പുഴയെ മാറ്റാൻ കഴിയും.
പ്രകൃതിയുടെ ജനാലയായി പുഴയോര സമാന്തര റോഡ്
കണിച്ചാറിൽനിന്ന് അടക്കാത്തോട്ടിലേക്ക് ചീങ്കണ്ണിപ്പുഴയ്ക്ക് സമാന്തരമായി കടന്നുപോകുന്ന റോഡ് ഈ മേഖലയിലെ ഏറ്റവും വലിയ ടൂറിസം സാധ്യതകളിലൊന്നാണ്. പുഴയുടെ വിവിധ ഭാഗങ്ങളിലെ മനോഹര കാഴ്ചകളാണ് ഈ പാതയിലുടെ സഞ്ചരിക്കുന്നവർക്ക് ദൃശ്യമാകുക. പ്രധാന ഭാഗങ്ങളിൽ വ്യൂ പോയിന്റുകൾ, വിശ്രമകേന്ദ്രങ്ങൾ, റിവർ വാക്ക്, ഫോട്ടോഗ്രഫി ഡെക്കുകൾ, ബാംബൂ വാച്ച് ടവറുകൾ എന്നിവ ഒരുക്കിയാൽ ഈ പാത കേരളത്തിലെ ഏറ്റവും മനോഹരമായ റിവർ ഡ്രൈവ് അനുഭവങ്ങളിൽ ഒന്നായി മാറും.
ആറളം വന്യജീവി സങ്കേതവും ചീങ്കണ്ണിപ്പുഴയും
ചീങ്കണ്ണിപ്പുഴയുടെ മറുകരയിൽ വ്യാപിച്ചുകിടക്കുന്നത് ആറളം വന്യജീവി സങ്കേതമാണ് മറ്റൊരു പ്രധാന കേന്ദ്രം. വനസഞ്ചാരം, ട്രക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവയ്ക്കായി എത്തുന്ന സഞ്ചാരികളെ ചീങ്കണ്ണിപ്പുഴയിലേക്ക് ആകർഷിക്കുന്ന സംയോജിത ടൂറിസം പദ്ധതികൾ നടപ്പാക്കിയാൽ ഈ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിക്കും. റിവർ വാക്ക്, നേച്ചർ ട്രയൽ, വനപഠന ക്യാമ്പുകൾ എന്നിവയും ഇതിനൊപ്പം വികസിപ്പിക്കാം. വനത്തിൽ മേയുന്ന കാട്ടാനക്കൂട്ടങ്ങളടക്കമുള്ള വന്യജീവികളെ ഏറ്റവും സുരക്ഷിതമായി കാണാൻ കഴിയുന്ന അപൂർവ കേന്ദ്രം കൂടിയാണ് ചീങ്കണ്ണിപ്പുഴയോരം.
പുഴയുടെ മറുകരയിലെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കാട്ടാനക്കൂട്ടങ്ങൾ, മാൻ, മലാൻ, മയിൽ തുടങ്ങി നിരവധി വന്യജീവികൾ ദിവസവും പുഴയോരത്തേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് വേനൽക്കാല സായാഹ്നങ്ങളിലും അതിരാവിലെയും കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനും കുളിക്കാനുമായി പുഴയിലെത്തും. വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് മികച്ച ഫോട്ടോകൾ ലഭിക്കാവുന്ന സ്ഥലം കൂടിയാണ് ചീങ്കണ്ണിപ്പുഴയുടെ ഇക്കരെയുള്ള കര. പുഴക്കരയിൽ ആനപ്രതിരോധ വേലിയുള്ളതിനാൽ വന്യജീവികളുടെ കടന്നു കയറ്റമില്ലാതെ സഞ്ചാരികൾക്ക് വന്യജീവികളെ ഭയമില്ലാതെ കാണാനാവുമെന്നതും പ്രത്യേകതയാണ്.
വനത്തിന്റെ സ്വാഭാവികതയക്ക് ഭംഗം വരുത്താതെ വന്യജീവികളെ ഇത്രയും അടുത്ത് നിന്ന് കാണാവുന്ന കേന്ദ്രം സംസ്ഥാനത്ത് തന്നെ വിരളമാണ്. ശാസ്ത്രീയമായി വൈൽഡ് ലൈഫ് വാച്ചിംഗ് ഡെക്കുകളും ബാംബൂ വാച്ച് ടവറുകളും സ്ഥാപിച്ചാൽ ചീങ്കണ്ണിപ്പുഴ രാജ്യത്തെ ശ്രദ്ധേയമായ വന്യജീവി ടൂറിസം കേന്ദ്രമായി മാറ്റാനുമാകും.
ചിത്രശലഭങ്ങളുടെ മഹായാത്രയും
എല്ലാ വർഷവും നവംബർ അവസാനത്തോടെ ചീങ്കണ്ണിപ്പുഴയോരം മറ്റൊരു പ്രകൃതി വിസ്മയത്തിനും സാക്ഷിയാകാറുണ്ട്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രശലഭ ദേശാടനങ്ങളിൽ ഒന്നായ കോമൺ ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനത്തിന്റ പ്രധാന ഇടത്താവളമാണ് ഈ പ്രദേശം. കുടക് മലനിരകളിൽ നിന്ന് ഏറനാട് മേഖലയിലേക്കുള്ള യാത്രയ്ക്കിടെ ലക്ഷക്കണക്കിന് ചിത്രശലഭങ്ങൾ ചീങ്കണ്ണിപ്പുഴയോരത്ത് തമ്പടിക്കും. ഈ അപൂർവ പ്രതിഭാസം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികളും ചിത്രശലഭ ഗവേഷകരും പ്രകൃതി സ്നേഹികളും എത്താറുണ്ട്.
ഫാം-ജല സാഹസിക ടൂറിസവും
കാപ്പി, കുരുമുളക്, റബർ, കമുക, ജാതി, വാഴ തുടങ്ങിയ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഫാം ടൂറിസം പദ്ധതികളും ജലടൂറിസ സാധ്യതയും ഏറെയുണ്ട്. പക്ഷിനിരീക്ഷണവും സൈംക്ലിംഗ് ട്രാക്കും ഒരുക്കുകയും ചെയ്യുന്നതിനൊപ്പം ജല സാഹസിക ടൂറിസത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി കയാക്കിംഗ്, റിവർ ട്രയൽ തുടങ്ങിയ ജല ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കനാകും.
പൂക്കുണ്ട് കയത്തോട് ചേർന്ന് പരമ്പരാഗത ചങ്ങാട സവാരിയും ആരംഭിച്ചാൽ വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും.ചീങ്കണ്ണിപ്പുഴയോട് ചേർന്ന പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തിന്റെ ജീവിതരീതിയും കലാരൂപങ്ങളും കരകൗശല ഉത്പന്നങ്ങളും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവും ടൂറിസവുമായി ബന്ധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്.
റൂറൽ ടൂറിസം പദ്ധതികളിലൂടെ അവരുടെ സംസ്കാരം പരിചയപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാം. പാലുകാച്ചി മല, ചീങ്കണ്ണിപ്പുഴ, ആറളം വന്യജീവി സങ്കേതം, വളയഞ്ചാൽ, കൊട്ടിയൂർ എന്നിവയെ ബന്ധിപ്പിച്ച് ദീർഘകാല ടൂറിസം സർക്യൂട്ടിനും അനന്ത സാധ്യതകളാണുള്ളത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്നവർക്ക് കൂടി ഈ മേഖലയുടെ ടൂറിസം പോയിന്റുകളിലേക്ക് എത്തിക്കാനായാൽ വലിയ തോതിലുള്ള നേട്ടം കൈവരിക്കാനാകും.
ഡിജിറ്റൽ ബ്രാൻഡിംഗ് മുതൽ മാസ്റ്റർ പ്ലാൻ വരെ
ഡ്രോൺ വീഡിയോകൾ, ഡോക്യുമെന്ററികൾ, ഡിജിറ്റൽ പ്രചാരണം, വിവരഫലകങ്ങൾ, ക്യുആർ കോഡ് സംവിധാനങ്ങൾ എന്നിവയിലൂടെ ചീങ്കണ്ണിപ്പുഴയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം. ടൂറിസം വകുപ്പ്, വനം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആദിവാസി വികസന വകുപ്പ്, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ 20 വർഷത്തെ ദീർഘകാല മാസ്റ്റർ പ്ലാൻ തയാറാക്കി ഘട്ടംഘട്ടമായി നടപ്പാക്കിയാൽ ചീങ്കണ്ണിപ്പുഴയും കേളകവും കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ശ്രദ്ധേയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയരും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഈ മേഖലയെ ആഗോള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ഏറ്റവും വലിയ വഴി.
മലയോര രുചിക്കൂട്ടും
സഞ്ചാരികൾക്കായി മലയോരത്തിന്റെ രുചി വൈവിധ്യങ്ങളുടെ ഭക്ഷണശാലയും ആരംഭിച്ചാൽ ഇതിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും.നാടൻ കോഴി വിഭവങ്ങൾ, കപ്പ വിഭവങ്ങൾ, മൂങ്ങിൽക്കൂമ്പ് വിഭവങ്ങൾ, കൂൺ വിഭവങ്ങൾ, കാട്ടുതേൻ, നാട്ടുപഴങ്ങൾ, മലനാടൻ പലഹാരങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താം. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മലയോരത്ത് തനത് ഭക്ഷണശാലകൾ ആരംഭിച്ചാൽ ചുരുങ്ങിയ ചെലവിൽ രുചികരമായ ഭക്ഷണം സഞ്ചാരികൾക്ക് ലഭ്യമാകും. പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ വില്പന കേന്ദ്രങ്ങളും ഒരുക്കിയാൽ പ്രദേശവാസികൾക്ക് സ്ഥിര വരുമാന സാധ്യതയും വർധിപ്പിക്കും.
താമസ സൗകര്യങ്ങൾ വർധിപ്പിക്കണം
കൂടുതൽ ഹോംസ്റ്റേകൾ, ഇക്കോ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ ആരംഭിക്കണം. പ്രകൃതിയോട് ഇണങ്ങുന്ന താമസസൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികൾക്ക് ഒന്നിലധികം ദിവസം ഇവിടെ ചെലവഴിക്കാൻ കഴിയും. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ കരുത്താകും. കൊട്ടിയൂർ തീർഥാടനവുമായി ടൂറിസം ബന്ധിപ്പിക്കണം.
പ്രതിവർഷം കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ചീങ്കണ്ണിപ്പുഴ, ആറളം വന്യജീവി സങ്കേതം, പാലുകാച്ചി മല എന്നിവ ഉൾപ്പെടുത്തിയ പ്രത്യേക ടൂറിസം പാക്കേജുകൾ ഒരുക്കാം. ആത്മീയ ടൂറിസവും പ്രകൃതി ടൂറിസവും കൈകോർക്കുന്ന മാതൃകയാകും ഇത്.
District News
വടക്കഞ്ചേരി: ടൂറിസമാണ് പ്രകൃതിരമണിയായ മലയോരഗ്രാമങ്ങളുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുകയെന്നു ടി.എം.ശ ശി എംഎൽഎ. കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട പാലക്കുഴിയിൽനിന്നും മംഗലംഡാം വിആർടിയിലേക്ക് കാനനപാത നടപ്പാക്കുന്നതു സംബന്ധിച്ച് പരിശോധിക്കാൻ വനയാത്ര നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശങ്ങളാണ് ആലത്തൂർ നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന പാലക്കുഴിയും മംഗലംഡാമും.
സംസ്ഥാന സർക്കാരിന്റെ ടൂറിസംനയം കൂടിവന്നാൽ മംഗലംഡാമിന്റെ പ്രകൃതിദത്ത മനോഹാരിതയെ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കും. പാലക്കുഴി പിസിഎയിൽനിന്നും നന്നങ്ങാടി പാറ, പോത്തുമട, നാരകതണ്ട് വഴി ചെങ്കുത്തായ കയറ്റവും ഇറക്കവും വരുന്നതാണ് നിർദിഷ്ട കാനനപാത.
Movies
കൊറിയ ടൂറിസത്തിന്റെ ഓണററി അംബാസഡറായി തെന്നിന്ത്യൻ നടി പ്രിയങ്ക മോഹനെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ (കെടിഒ) ആണ് ഔദ്യോഗികമായി ഈ നിയമനം പ്രഖ്യാപിച്ചത്.
കൊറിയൻ സർക്കാരിനും കൊറിയ ടൂറിസം ഓർഗനൈസേഷനും ആത്മാർഥമായ നന്ദി പ്രകടിപ്പിച്ച പ്രിയങ്ക, കൊറിയൻ സംസ്കാരത്തെ ഇന്ത്യൻ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പറഞ്ഞു.
ഇപ്പോൾ ലഭിച്ച ഈ അന്താരാഷ്്ട്ര അംഗീകാരം പ്രിയങ്കാ മോഹന്റെ യാത്രയിലെ മറ്റൊരു മനോഹരമായ നാഴികക്കല്ലായി മാറുകയാണ്. 2026 ലാണ് പ്രിയങ്ക മോഹൻ ചിത്രം മെയ്ഡ് ഇൻ കൊറിയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയത്. രാ കാർത്തിക് രചിച്ചു സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ, കൊറിയയിൽ എത്തുന്ന തമിഴ്നാട്ടുകാരിയായ ഷെൻബ എന്ന കഥാപാത്രത്തിനാണ് പ്രിയങ്ക ജീവൻ നൽകിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
2019 ൽ ഗിരീഷ് ജി സംവിധാനം ചെയ്ത ഓന്ത് കഥേ ഹെല്ലാ എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ, വിക്രം കുമാർ സംവിധാനം ചെയ്ത നാനിയുടെ തെലുങ്ക് ചിത്രമായ ഗാംഗ് ലീഡറിൽ അവർ അഭിനയിച്ചതു കരിയറിൽ വഴിത്തിരിവായി. 2021ൽ, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവകാർത്തികേയന്റെ ഡോക്ടറിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിനും പ്രിയങ്കയുടെ പ്രകടനത്തിനും നല്ല പ്രതികരണം ലഭിച്ചു.
ഈ ചിത്രം ലോകമെമ്പാടും 100 കോടി കളക്ഷൻ നേടി. മികച്ച പുതുമുഖ നടിക്കുള്ള എസ്ഐഐഎംഎ അവാർഡും നേടി. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഇതിനകം 13 സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. പ്രിയങ്ക നായികയായ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.
Kerala
പരവൂര്: റെയില്വേ വികസനവുമായി ബന്ധപ്പെട്ട വിവിധ നിര്ണായക വിഷയങ്ങള് ചര്ച്ച ചെയ്യുന്നതിന് ദക്ഷിണ റെയില്വേ തിരുവനന്തപുരം ഡിവിഷണല് മാനേജര് ദിവ്യകാന്ത് ചന്ദ്രകാര്, മറ്റ് റെയില്വേ ഉന്നത ഉദ്യോഗസ്ഥര് എന്നിവരുമായി ഡിവിഷന് ആസ്ഥാനത്ത് യോഗം വിളിച്ചുകൂട്ടി വിശദമായ ചര്ച്ച നടത്തി.
ദക്ഷിണ കേരളത്തിലെ യാത്രാസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളില് അനുകൂല തീരുമാനങ്ങള് യോഗത്തില് കൈക്കൊണ്ടു. തിരുവനന്തപുരം പേട്ടയില് വഞ്ചിനാട് എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതും കഴക്കൂട്ടത്ത് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്ക്ക് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികള് ആരംഭിക്കുന്നതും യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്.
പുനലൂര് - കന്യാകുമാരി/ നാഗര്കോവില് ട്രെയിന് രാമേശ്വരത്തേക്ക് നീട്ടുന്നതും കൊല്ലം - തെങ്കാശി - തിരുനെല്വേലി റൂട്ടില് പുതിയ മെമു സര്വീസ് ആരംഭിക്കുന്നതും പരിഗണനയില് ഉള്പ്പെടുത്തി. മെയിന്റനന്സ് പിറ്റിന്റെ ലഭ്യതക്കുറവ് മൂലം സ്ഥിരമായി വൈകിയോടിക്കൊണ്ടിരിക്കുന്ന കൊല്ലം - ഈറോഡ് എക്സ്പ്രസ് മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന കാര്യവും അനുകൂലമായി പരിഗണിക്കാമെന്ന് അധികൃതര് അറിയിച്ചു.
ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്ക്ക് ഗുണകരമാകുന്ന നിലമ്പൂര് റോഡ് - കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിന് നിലവിലുള്ള തടസങ്ങള് അടിയന്തരമായി പരിഹരിക്കണമെന്ന് യോഗത്തില് കര്ശന നിര്ദേശം നല്കി. റെയില്വേ ബോര്ഡ് അനുകൂലമായി തീരുമാനമെടുത്തിട്ടുള്ള പശ്ചാത്തലത്തില് ഡിവിഷന്റെ നിലപാടാണ് ഇപ്പോള് തടസം.
ആലപ്പുഴ - ധന്ബാദ് ട്രെയിന് തിരുവനന്തപുരം നോര്ത്തിലേക്ക് നീട്ടുന്നതിനും തത്വത്തില് തീരുമാനമായി. മാവേലി, മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകള്ക്ക് ശാസ്താംകോട്ടയില് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനും ഇന്റര്സിറ്റിക്ക് തകഴിയിലും വിവേക് വേരാവല് എക്സ്പ്രസുകള്ക്ക് ചങ്ങനാശേരിയിലും വന്ദേ ഭാരത് എക്സ്പ്രസിന് കായംകുളത്തും ജനശതാബ്ദി എക്സ്പ്രസിന് ഹരിപ്പാടും സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നിര്ദേശം നല്കി. കൂടാതെ എല്ലാ സ്പെഷല് ട്രെയിനുകള്ക്കും ശാസ്താംകോട്ടയില് സ്റ്റോപ്പ് ഉറപ്പാക്കണമെന്നും ഓപ്പറേഷന്സ് വിഭാഗത്തോട് നിര്ദേശിച്ചു.
പ്രതിദിനം 7000-ത്തില് അധികം യാത്രക്കാര് ഉപയോഗിക്കുന്ന ശാസ്താംകോട്ട റെയില്വേ സ്റ്റേഷനില് അടിയന്തിരമായി എടിവിഎം സ്ഥാപിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില് ടെന്ഡര് ഉടന് ക്ഷണിക്കുമെന്നും ഡിവിഷണല് റെയില്വേ മാനേജര് യോഗത്തില് അറിയിച്ചു.
മാവേലിക്കര, ചെങ്ങന്നൂര്, ചങ്ങനാശേരി നഗരസഭകളുമായി ബന്ധപ്പെട്ട റെയില്വേ വിഷയങ്ങള് നഗരസഭാ ചെയര്മാന്മാരുടെ സാന്നിധ്യത്തില് ചര്ച്ച ചെയ്ത് വിവിധ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ എന്ഒസികള് റെയില്വേ നല്കാന് യോഗത്തില് തീരുമാനമായി. ശാസ്താംകോട്ട, ചെറിയനാട് റെയില്വേ സ്റ്റേഷനുകളുടെ നിര്മാണ പ്രവര്ത്തനങ്ങള്ക്ക് കരാര് നല്കിയതായും ഉടന് നിര്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുമെന്നും റെയില്വേ അധികൃതര് അറിയിച്ചു.
മണ്റോത്തുരുത്തില് നിര്മാണത്തിലിരിക്കുന്ന ഫൂട്ട് ഓവര് ബ്രിഡ്ജിന്റെ നിര്മാണം ജൂണ് അവസാനത്തോടെ പൂര്ത്തിയാക്കും. റെയില്വേയുടെ അധീനതയിലുള്ള സ്ഥലത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതി യാഥാര്ഥ്യമാക്കുന്നതും, ചെറിയനാട് റെയില് നീര് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള് ആരംഭിക്കുന്നതും യോഗത്തില് തീരുമാനമായി.
വിവിധ മേല്പ്പാലങ്ങളുടെ നിര്മാണ പുരോഗതി വിലയിരുത്തുന്നതിൽ പ്രത്യേക യോഗം വിളിച്ചുചേര്ക്കാനും തീരുമാനമായി. പുനലൂരില് നിന്നും രാവിലെ ആരംഭിക്കുന്ന ട്രെയിന് സര്വീസ് തിരുവനന്തപുരത്ത് വൈകിയെത്തുന്ന സാഹചര്യം ഒഴിവാക്കാന് കര്ശന നിര്ദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നല്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: വേനൽച്ചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്ക് കൊയ്ത്തുകാലമായിരുന്നിട്ടുപോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ എത്താത്തത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു. ടൂറിസം മേഖലയ്ക്ക് പ്രതീക്ഷകൾ നൽകുന്ന മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും.
ഈ സീസൺ മുന്നിൽക്കണ്ട് ഹോട്ടലുകളും റസ്റ്ററന്റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്കുൾപ്പെടെയാണ് വേനൽച്ചൂട് തിരിച്ചടിയായത്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്ന് ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.
Kerala
ആലപ്പുഴ: വേനൽചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്കു കൊയ്ത്തുകാലമായിരുന്നിട്ടു പോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറഞ്ഞതു ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.
ടൂറിസം മേഖലയുടെ സുവർണ മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും. ഈ സീസൺ മുന്നിൽകണ്ട് ഹോട്ടലുകളും റസ്റ്ററന്റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്ക് ഉൾപ്പെടെ വേനൽചൂട് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് രൂക്ഷമായി ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്നു ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. അതേസമയം, തണുപ്പു മേഖലകളായ മൂന്നാർ, വാഗമൺ അടക്കമുള്ള ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുമുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്തു ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര(കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമരോഗങ്ങളുള്ളവർക്കും ഇതു കൂടുതൽ അപകടകരമാണ്.
ശ്രദ്ധിക്കുക:
പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
International
വത്തിക്കാൻ സിറ്റി: ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന ‘ടൂറിനിലെ തിരുക്കച്ച’ എന്നപേരിൽ അതിപ്രശസ്തമായ ലിനൻ തുണിക്ക് ഇന്ത്യൻ ബന്ധമുണ്ടെന്ന് പുതിയ പഠനറിപ്പോർട്ട്.
4.4 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഈ തുണിക്ക് ഇന്ത്യൻ പശ്ചാത്തലമുണ്ടാകാമെന്നാണ് പുതിയ ഡിഎൻഎ പരിശോധനകൾ സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഇറ്റലിയിലെ പാദുവ യൂണിവേഴ്സിറ്റി ജനിതകശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ജിയാന്നി ബാർകാസിയ ലോകപ്രശസ്ത ശാസ്ത്ര മാസികയായ നേച്ചർ സയന്റിഫിക് റിപ്പോർട്സിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഈ ഗവേഷണറിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്.
പുരാതന ഇന്ത്യയിലെ സിന്ധു നദീതട മേഖലയിൽനിന്നുള്ള നൂലുകളാണ് തിരുക്കച്ചയിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ഇത് ഇന്ത്യയിൽ നിർമിച്ച തുണിയായിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു. സിന്ധു നദീതട സംസ്കാരത്തിന് ഈശോമിശിഹായുടെ കാലഘട്ടത്തിലെ മറ്റു പ്രധാന പ്രാചീന നാഗരികതകളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങൾ ഇതു ശരിവയ്ക്കുന്നുണ്ട്.
റോമാക്കാർ പ്രാചീന ഇന്ത്യയിൽനിന്നു ലിനൻ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടാകാമെന്നും ഇത്തരത്തിലൊരു തുണിയായിരിക്കാം ഈശോമിശിഹായുടെ മൃതദേഹം പൊതിയാൻ ഉപയോഗിച്ചതെന്നുമുള്ള വിശകലനങ്ങളിലേക്കാണ് പുതിയ പഠനം എത്തുന്നത്.
ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
1978ൽ തിരുക്കച്ചയിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ നടത്തിയ പരിശോധനയിൽ അതിലെ മനുഷ്യ ഡിഎൻഎയുടെ ഏകദേശം 55.6 ശതമാനം പശ്ചിമേഷ്യക്കാരുടേതും 38.7 ശതമാനം ഇന്ത്യക്കാരുടേതും 5.6 ശതമാനം യൂറോപ്യന്മാരുടേതുമാണെന്ന് പാദുവ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
ജറൂസലെം ദേവാലയത്തിൽ യോം കിപ്പുർ തിരുനാളിനോടനുബന്ധിച്ച് പ്രധാന പുരോഹിതൻ അണിഞ്ഞിരുന്ന അലങ്കാരവസ്ത്രം ഇന്ത്യൻ നിർമിതമായിരുന്നുവെന്ന് അഡാ ഗ്രോസി എന്ന പാലെയോഗ്രാഫി ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
2015ലാണ് ജിയാന്നി ബാർകാസിയയും വിവിധ യൂണിവേഴ്സിറ്റികളുലെ ഗവേഷകരും ഈ ലിനൻ വസ്ത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടാകാമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതേ വിശകലനംതന്നെയാണ് ഇപ്പോഴും അദ്ദേഹവും സംഘവും ആവർത്തിച്ചിരിക്കുന്നത്.
ഫോറെൻസിക് മെഡിസിനിലെ വിഖ്യാത പ്രഫസറായ പിയർ ലൂയിജി ബെയ്മ തിരുക്കച്ചയിൽ ഗവേഷണം നടത്തുകയും എബി ഗ്രൂപ്പിൽപ്പെട്ട മനുഷ്യരക്തത്തിന്റെ സാന്നിധ്യമുണ്ടെന്ന് 1980ൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Business
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല് മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല് മാര്ട്ട് സൊസൈറ്റി.
ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില് ജോലി നോക്കുന്നത്. നിലവില് പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്ച്ചില് പരീക്ഷകള് കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള് ഈ മേഖലയ്ക്കു വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.
പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല് മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല് മാര്ട്ട് സൊസൈറ്റി. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില് ജോലി നോക്കുന്നത്. നിലവില് പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്ച്ചില് പരീക്ഷകള് കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള് ഈ മേഖലയ്ക്കു വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
കാഞ്ഞിരപ്പള്ളി: കരിമ്പുകയം ടൂറിസം പദ്ധതിയുടെയും പാര്ക്കിംഗിന്റെയും ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് ഡോ. എന്. ജയരാജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, വാര്ഡംഗം റിജോ വാളാന്തറ തുടങ്ങിയവര് പ്രസംഗിക്കും.
ജലസേചനവകുപ്പ് മൂന്ന് ഭാഗങ്ങളായി 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില് മണിമലയാറിന്റെ തീരം വേലി സ്ഥാപിച്ച് കെട്ടിയെടുത്ത് സായാഹ്ന വിശ്രമത്തിനും നടക്കാനും വ്യായാമം ചെയ്യുന്നതിനുമായി സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിക്കാനുള്ള ഇരിപ്പിടങ്ങളും നടപ്പാതകളില് ടൈല് പാകിയും മനോഹരമാക്കിയിട്ടുണ്ട്. കുളിക്കടവുകളും ഇതിനൊപ്പം നവീകരിച്ച് നിര്മിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും 300 മീറ്റര് വീതമാണ് വിശ്രമ കേന്ദ്രങ്ങളൊരുക്കിയിരിക്കുന്നത്.
നേരത്തേ പ്രളയത്തില് തകര്ന്ന കരിമ്പുകയം പാലത്തിന്റെ കൈവരികളും സംരക്ഷണഭിത്തിയും നവീകരിച്ചിരുന്നു. ചെടികൾ ഉള്പ്പെടെ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തും.
Kerala
ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.
അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.
അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.
ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് (ബിടിസി) മികച്ച നേട്ടം. 2023-24 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു.
നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തനലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി രണ്ടു മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
തീർഥാടന ടൂറിസം പാക്കേജുകളിൽ പുതുതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്.
Kerala
തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചു.
District News
കൂടൽ: കലഞ്ഞൂര് ഗ്രാമപഞ്ചായത്തിലെ രാക്ഷസന്പാറയില് ടൂറിസം പദ്ധതിയുടെ നിര്മാണ പ്രവര്ത്തനങ്ങള് ഫെബ്രുവരിയില് തുടങ്ങുമെന്ന് കെ.യു. ജനീഷ്കുമാര് എംഎല്എ.ഫെബ്രുവരി മാസത്തില് തന്നെ ടൂറിസവുമായി ബന്ധപ്പെട്ട നിര്മാണ പ്രവര്ത്തനം തുടങ്ങും.
കെല്, ഹാബിറ്റാറ്റ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി രാക്ഷസന്പാറയില് വച്ച് കെ.യു. ജനീഷ്കുമാര് എംഎല്എ,
ജില്ലാ കളക്ടര് എസ്.പ്രേംക്യഷ്ണന് എന്നിവര് ചര്ച്ചകള് നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര് പ്രേംദാസ്, ഹാബിറ്റാറ്റ് പ്രതിനിധി ജുബിൻ, കെല് പ്രതിനിധി ഷുക്കൂര് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഹാബിറ്റാറ്റിന് ഒരു കോടി രൂപ, കെല്ലിന് 1.763 കോടി രൂപ എന്നിങ്ങനെയാണ് നിര്മാണ പ്രവര്ത്തനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
കൈവരികൾ, ശുചിമുറികള്, വ്യൂ പോയിന്റ്, ഭക്ഷണശാല, ഗുരു നിത്യചൈതന്യയതിയുടെ സ്മാരകം, ലൈബ്രറി, വ്യൂ പോയിന്റ് എന്നിവയാണ് പദ്ധതിയില് ഉള്പ്പെടുന്നത്. രാക്ഷസന്പാറയിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുമായി വസ്തു സംബന്ധിച്ച തര്ക്കമുണ്ടെന്നും അത് നിയമത്തിന്റെ വഴിയില് പോകുമെന്നും ജില്ലാ കളക്ടര് പറഞ്ഞു.
കലഞ്ഞൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. എന് സലിം, ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ഗിരീഷ്,വാര്ഡംഗങ്ങളായ ഷീനാ ബിനു, മനോജ് എം.ജയിംസ്, എസ്.പ്രസന്നകുമാരി, ബിജു പാലവിള, നൂര്ജഹാൻ, ദിലീപ് അതിരുങ്കല്, പി.വി.ജയകുമാർ, കമലന് തുടങ്ങിയവര് പങ്കെടുത്തു.
District News
തൃശൂർ: കലോത്സവനഗരിക്ക് ആവേശമായി സ്വർണക്കപ്പിന്റെ ജില്ലാ പര്യടനത്തിന് ഇന്നു തുടക്കം.
ഇന്നു രാവിലെ അങ്കമാലി ട്രഷറിയിൽനിന്ന് ഏറ്റുവാങ്ങുന്ന കപ്പ് രാവിലെ ഒൻപതിനു ചാലക്കുടി ഗവ. ബോയ്സ് എച്ച്എസ്എസിൽ എത്തും. ഇവിടെയാണ് ആദ്യ സ്വീകരണം. പത്തിനു കൊടുങ്ങല്ലൂർ കെകെടിഎം ജിജിഎച്ച്എസ്എസിലും പത്തരയ്ക്കു മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസിലുമെത്തും.
11.30ന് വലപ്പാട് ജിവിഎച്ച്എസ്എസ്, 12.30നു പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസ്, രണ്ടിനു കുന്നംകുളം ജിവിഎച്ച്എസ്എസ് ഫോർ ബോയ്സ്, മൂന്നിനു ചേലക്കര ഗവ. എസ്എംടിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
വൈകീട്ട് തലപ്പിള്ളി സബ്ട്രഷറിയിൽ സൂക്ഷിച്ചശേഷം നാളെ രാവിലെ ഒൻപതിനു വടക്കാഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസിൽ ആദ്യ സ്വീകരണം.
10.30ന് ഒല്ലൂർ സെന്റ് മേരീസ് സിജിഎച്ച്എസ്, 11.30നു പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ്, ഉച്ചകഴിഞ്ഞ് 12.30ന് ഇരിങ്ങാലക്കുട എൽഎഫ് സിഎച്ച്എസ്, 2.30ന് തൃശൂർ സിഎംഎസ് എച്ച്എസ്എസ്, മൂന്നിന് ടൗണ്ഹാളിലും ആവേശോജ്വല സ്വീകരണമൊരുക്കും.
District News
നിലന്പൂർ: ജനുവരി ആറ്, ഏഴ് തിയതികളിൽ നടക്കുന്ന രാജ്യാന്തര നിലന്പൂർ ടൂറിസം കോണ്ക്ലേവിന്റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യവസായികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരുടെ സംഗമം സംഘടിപ്പിച്ചു.
സാധാരണ ജനങ്ങൾക്കുള്ള ഡെലിഗേഷൻ രജിസ്ട്രേഷൻ നടത്തി പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. കോണ്ക്ലേവ് ജനറൽ സെക്രട്ടറി ഉമ്മർ കോയ വിശദീകരണം നടത്തി. നിലന്പൂർ നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി.
മാന്പറ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.പി. അഫീഫ, ദീപ ഹരിദാസ്, സി.കെ. സുരേഷ്, റംലത്ത് നെയ്തക്കോടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാലോളി മെഹബൂബ്, കൊന്പൻ ഷംസുദ്ദീൻ, അഡ്വ.ടി.കെ. അശോക് കുമാർ, ഐടിഎഫ്സി ഫൗണ്ടേഷൻ എംഡി എബി തോമസ്, നിലന്പൂർ മർച്ചന്റ് അസോസിയഷൻ പ്രസിഡന്റ് യു. നരന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, മുജീബ് ദേവശേരി, അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
Kerala
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ജില്ലയിലേക്ക് സന്ദര്ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള് ആഘോഷിക്കാന് ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില് അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില് സന്ദര്ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില് അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ് മൊട്ടക്കുന്നിലും അഡ്വഞ്ചര് പാര്ക്കിലുമാണ് കൂടുതല് പേര് എത്തിയത്. ക്രിസ്മസ് ദിനത്തില് മൊട്ടക്കുന്നില് 7,693 പേരും അഡ്വഞ്ചര് പാര്ക്കില് 6,470 പേരും സന്ദര്ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില് 8,644 പേരും അഡ്വഞ്ചര് പാര്ക്കില് 6,965 പേരും സന്ദര്ശനം നടത്തി.
രാമക്കല്മേട്, പാഞ്ചാലിമേട്, മൂന്നാര് ബൊട്ടാണിക്കല് ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല് സഞ്ചാരികള് എത്തി. രാമക്കല്മേട്ടില് ക്രിസ്മസ് ദിനത്തില് 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്ശനം നടത്തി.
പാഞ്ചാലിമേട്ടില് 2,552, 2,251 എന്നിങ്ങനെയും മൂന്നാര് ബൊട്ടാണിക്കല് ഗാര്ഡനില് 4,211, 3,874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്വ്യു പാര്ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്ക്കായി ടൂറിസം കേന്ദ്രങ്ങള് വൈദ്യുതദീപങ്ങളാല് വര്ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല് പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്, മൂന്നാര്, കാല്വരിമൗണ്ട്, പരുന്തുംപാറ ഉള്പ്പെടെയുള്ള കേന്ദ്രങ്ങളില് വന് തിരക്കനുഭവപ്പെടും. വാഗമണ്, മൂന്നാര് എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല് ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്. പുതുവത്സരാഘോഷങ്ങള് അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര് സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്ട്ടികള്ക്കെതിരേയും അധികൃതര് ജാഗ്രത പുലര്ത്തുന്നുണ്ട്.
Editorial
അടുത്ത വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 10 നഗരങ്ങളിൽ നമ്മുടെ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഈ അംഗീകാരം; ഇന്ത്യയിൽ കൊച്ചി മാത്രം! ഡിസംബർ 12ന് കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് തുടങ്ങാനിരിക്കേയാണ് ഈ പുരസ്കാരം.
പക്ഷേ, ചിലതു ചെയ്യാനുണ്ട്. വാർത്ത കണ്ട് ഇവിടെയെത്തുന്നവർക്കു, ടാക്സിക്കാരിൽനിന്നുള്ള തിക്താനുഭവത്തെത്തുടർന്ന് മൂന്നാർ കാണാതെ മടങ്ങിയ മുംബൈയിലെ യാത്രക്കാരിയുടേതുപോലെയുള്ള അനുഭവമുണ്ടാകരുത്.
വിരുന്നുകാരെത്തുന്പോൾ വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും തെരുവുനായ മുക്തമായ നാടും ഉറപ്പാക്കി സ്വീകരിക്കാനാകണം. കൊച്ചി കാണാനെത്തുന്നവർ കേരളത്തിലെ മറ്റു നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിക്കും. വിനോദസഞ്ചാരമേഖലയെ വളർത്താനുള്ള അവസരമാണിത്. പൊള്ളയായ വീരവാദങ്ങളല്ല, സമയബന്ധിതമായ ഒരുക്കമാണ് ആവശ്യം.
നൂറ്റാണ്ടുകളിലെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്നും വിവിധ രാജ്യങ്ങളിലെ വാസ്തുശില്പ ചാരുതയും ആധുനിക ആര്ട്ട് കഫെകളും ഒത്തുചേരുന്ന നഗരമാണിതെന്നും ബുക്കിംഗ് ഡോട്ട് കോം വിലയിരുത്തി. ചൈനീസ് വലകള്, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള് എന്നിവ അന്തർദേശീയ സഞ്ചാരികള്ക്ക് വേറിട്ട അനുഭവങ്ങളാണ്. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകര്ഷണങ്ങളാണ്. ഇവിടത്തെ പാചകപാരമ്പര്യം സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്നും ബുക്കിംഗ് ഡോട്ട് കോം ചൂണ്ടിക്കാട്ടി.
ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഈ നേട്ടം ഏറെ ഗുണകരമാകുമെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. പറഞ്ഞാൽ പോരാ, ഗുണകരമാകണമെങ്കിൽ ഗൃഹപാഠം ചെയ്യണം. കോർപറേഷനെ പറഞ്ഞേൽപ്പിച്ച് മാറിനിന്നാൽ സഞ്ചാരികൾക്കും മാറിനിൽക്കേണ്ടിവരും. മികച്ച വിനോദസഞ്ചാര കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുക്കാൻ കാരണമായതൊക്കെ ഈ ഭൂപ്രദേശത്തിന്റെ ഭാഗവും അതിനോടു ചരിത്രം ചേർത്തുവച്ച അമൂല്യ പൈതൃകങ്ങളുമാണ്. അതിൽ നമ്മുടെ സംഭാവന എന്താണെന്നുകൂടി ആത്മപരിശോധന നടത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്താലേ കൊച്ചിയുടെ പ്രതാപം തെളിഞ്ഞുകാണാനാകൂ.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അവമതിപ്പിനു വിട്ടുകൊടുത്തതെല്ലാം കൊച്ചിയിലുമുണ്ട്. വിയറ്റ്നാം മുതൽ അമേരിക്കവരെയുള്ള, ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലെ മറ്റൊരിടത്തും ഇല്ലാത്തത്. തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ, ഓടകൾ, നാടുതെണ്ടുന്ന തെരുവുനായകൾ, കൊതുകുശല്യം, കരയിലും കടലിലുമെല്ലാം വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ... ഇതൊക്കെയാണ് അറബിക്കടലിന്റെ റാണിയുടെ മുഖത്ത് നാം വാരിത്തേച്ചിരിക്കുന്നത്. ഇനി കൊച്ചിയിലെ യാത്രക്കാരുടെ എണ്ണം വർധിക്കും.
സർക്കാർ പൊങ്ങച്ചം പറഞ്ഞു കൈയും കെട്ടിയിരിക്കരുത്. ശുചിത്വത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. കച്ചവടക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശികളോടു മാത്രമല്ല നാട്ടുകാരോടും മാന്യമായി പെരുമാറാൻ പരിശീലനം കൊടുക്കണം. കെഎസ്ആർടിസി ബസുകളും ബോട്ടുകളുമൊക്കെ കഴുകണം, സൈറ്റ് സീയിംഗിന് കൂടുതൽ സൗകര്യങ്ങളുണ്ടാക്കണം... പലതുമുണ്ട് ചെയ്യാൻ.
തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പോർച്ചുഗീസ് കച്ചവടക്കാർ പണിത സെന്റ് ഫ്രാൻസിസ് പള്ളി, വിദേശികളെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി, ചെറായി-വീരൻപുഴ ബീച്ചുകൾ, കായലുകൾ, മ്യൂസിയങ്ങൾ, ദ്വീപുകൾ, ചീനവല മത്സ്യബന്ധനം... പറഞ്ഞാൽ തീരില്ല കൊച്ചിയുടെ കാഴ്ചകൾ. മുസിരിസ് ബിനാലെ ഇല്ലാത്തപ്പോഴും കൊച്ചി സഞ്ചാരികൾക്കു നിത്യബിനാലെയാണ്.
നഗരത്തിലും പുരാതന നിർമിതികളിലും അറബിക്കടലിലും അതിലൊഴുകുന്ന കപ്പലുകളിലും പൗരാണിക കടകളിലെ രുചിവൈവിധ്യങ്ങളിലുമൊക്കെയായി പ്രകൃതിയൊരുക്കിയൊരു ബിനാലെ. അതായത്, കൊച്ചിയിൽ പ്രകൃതിയും ചരിത്രവും അതിന്റെ ജോലി ചെയ്തിട്ടുണ്ട്. അവിടെ നാം ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്തിയാൽ മതി. അവിചാരിതമായി അതിനൊരു അവസരം കൈവന്നിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ഇനിയൊരിക്കലുമില്ല.
Business
തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാലു ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം.
ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇന്ററസ്റ്റ് സബ്വെൻഷൻ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.
നിലവിൽ കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ (കെആർടിഎംഎസ്) രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.
വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് നാലു ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും നാലു ശതമാനം സബ്സിഡി ലഭിക്കും.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Business
തിരുവനന്തപുരം: കേരളത്തിന്റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ. ‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് ശ്രീലങ്കൻ ടൂറിസം ബ്യൂറോയുടെ മുൻ മാനേജിംഗ് ഡയറക്ടർ ചാർമേരി മെയ്ൽജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്കയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മെയ്ൽജ്.
ടൂറിസം വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ് പത്രമായ ഡെയ്ലി എഫ്ടിയിലെ ലേഖനത്തിൽ ചാർമേരി മെയ്ൽജ് പറയുന്നു.
Business
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിച്ച് വനിതാ സഞ്ചാരികൾ. ഇന്ത്യയിലെ എട്ടു വ്യത്യസ്ത ടൂറിസം ഡെസ്റ്റിനേഷനുകളിൽ ആഴ്ചകളോളം യാത്ര ചെയ്ത എമ്മ എന്ന വിദേശസഞ്ചാരി കേരളത്തിനാണ് കൂടുതൽ മാർക്ക് നൽകുന്നത്.
തായ്ലൻഡിൽ താമസിക്കുന്ന ട്രാവൽ വ്ളോഗറാണ് എമ്മ. കേരളം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമാണെന്നും താൻ 10ൽ ഒന്പതു മാർക്ക് നൽകുമെന്നും എമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാജ്യത്തെ മറ്റു ചില ഡെസ്റ്റിനേഷനുകളിലെ വനിതാസൗഹൃദമല്ലാത്ത അനുഭവങ്ങളും അവർ പങ്കുവച്ചു. ഇത് ഇന്ത്യയിൽ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുകയും ചെയ്തു.
അതേസമയം രണ്ടുതവണ കേരളം സന്ദർശിച്ച അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഡൽഹി സ്വദേശി റിൻസു സൂസൻ സംസ്ഥാനത്തിന്റെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു.
District News
മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.
തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.
ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
District News
പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.
കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.
കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.
District News
കുമരകം: പല കാരണങ്ങളാല് കുമരകത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും കുമരകത്ത് എത്തി നാടു ചുറ്റുന്ന ഒരു വിനോദ സഞ്ചാരി നാട്ടുകാര്ക്ക് കൗതുകക്കാഴ്ചയായി. ഒരാഴ്ചയോളമായി കുമരകത്തിന്റെ വിവിധ പ്രദേശങ്ങളില് പറന്നുനടന്ന് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുകയാണ് അതിഥി. കാലവര്ഷത്തിന്റെ ആരംഭത്തില് വെള്ളം കയറിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന് തുടങ്ങിയിട്ട് ഒരാഴ്ചയായി.
കവണാറ്റിന്കരയിലാണ് ഈ അതിഥിയെ ആദ്യം കണ്ടത്. പിന്നീട് തെക്കുംഭാഗത്ത് വലിയപറമ്പില് കുഞ്ഞുമോന്റെ ചിറയില് കറങ്ങി നടന്നതിനു ശേഷം മേലേക്കര ഭാഗത്തെത്തി. മേലേക്കര പുത്തന് പുര ഷിന്സ് മാത്യുവിന്റെ വീട്ടുപരിസരത്ത് മൂന്ന് ദിവസം കഴ്ചകള് കണ്ടുനടന്നു.
പിന്നീട് മങ്കുഴി പാടത്തിന്റെ ചിറയും കുമരകം ആറ്റാമംഗലം പള്ളിയും പുത്തന്പള്ളിയും സന്ദര്ശിച്ചു. പുത്തന് പള്ളി പാരീഷ് ഹാളില് ക്യാമ്പു ചെയ്യുന്ന ചക്രംപടിക്കാരുടെ വിശേഷങ്ങള് കണ്ടറിഞ്ഞ് കുമരകം സന്ദര്ശനം തുടരുന്നു.
TRAVEL
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.
പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.
വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
TRAVEL
ആഫ്രിക്കൻ വന്യജീവി സഫാരിക്ക് വസന്തകാലം (ഏകദേശം ജൂൺ മുതൽ ഒക്ടോബർ വരെ) ഏറ്റവും അനുയോജ്യമായ സമയമാണ്. കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ പറ്റിയ സമയം കൂടിയാണിത്. കെനിയയിലെ മസായി മാരാ, ടാൻസാനിയയിലെ സെറെൻഗെറ്റി തുടങ്ങിയ ദേശീയ പാർക്കുകളിൽ മില്യൺ കണക്കിന് വൈൽഡ്ബീസ്റ്റുകളും സീബ്രകളും ദേശാന്തരഗമനം നടത്തുന്ന ഈ കാഴ്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ്.
ഈ സമയത്ത് സഫാരിക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. മഴ കുറവായതുകൊണ്ട് വന്യജീവികളെ തുറന്ന പുൽമേടുകളിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. സിംഹം, ആന, കാണ്ടാമൃഗം, പുലി, എരുമ (Big Five) എന്നിവയെ കാണാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. പ്രൊഫഷണൽ ഗൈഡുകളോടൊപ്പമുള്ള സഫാരി യാത്രകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.
ആഫ്രിക്കൻ സഫാരിക്ക് ഒരുങ്ങുന്നവർ മലേറിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ എടുക്കണം. വന്യജീവികളെ ശല്യപ്പെടുത്താതെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ അവിസ്മരണീയമായ യാത്രാനുഭവം ആസ്വദിക്കാം.