പിറവം: നിയന്ത്രണം വിട്ട ടോറസ് ലോറി പിറവത്തെ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ മതിൽ തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വൺവേ റോഡിലൂടെ വരികയായിരുന്ന ടോറസ് ലോറി മതിലിൽ ഇടിച്ചു കയറിയത്. മതിലിന്റെ ഒരു ഭാഗം തകർന്നു. വാഹനം റോഡിലേക്ക് മറിയുന്ന അവസ്ഥയിലായിരുന്നു.
ലോഡിറക്കിയശേഷം തിരികെ വരുംവഴിയാണ് അപകടമുണ്ടായത്. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു. കൂത്താട്ടുകുളം സ്വദേശിയുടേതാണ് വാഹനം.